കൊല്ലം: ദുബായിൽ കോവിഡ് ബാധിച്ച് ചടയമംഗലം സ്വദേശി മരിച്ചു.ചടയമംഗലം ഇളം പഴന്നൂർ കല്ലും കൂട്ടത്തിൽ വീട്ടിൽ രതീഷ് സോമരാജ (36) നാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞ 12 നാണ് ശ്വാസതടസത്തെ തുടർന്ന് രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ ടാക്സി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ഇന്നലെ മൂന്നു പേരാണ് ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചത്.
Read MoreCategory: Loud Speaker
സുരക്ഷ കിറ്റുകളില്ല, ജീവന് ഭീഷണി; ജർമനിയിൽ നഗ്നരായി ജോലി ചെയ്ത് ഡോക്ടർമാരുടെ പ്രതിഷേധം
ബെർലിൻ: കോവിഡ് രോഗികളുടെ പരിശോധനക്ക് മതിയായ സുരക്ഷ കിറ്റുകൾ ലഭ്യമാക്കാത്തതിൽ വ്യത്യസ്ത പ്രതിഷേധവുമായി ജർമനിയിലെ ഡോക്ടർമാർ. നഗ്നരായി രോഗികളെ പരിശോധിച്ചാണ് ജർമനിയിൽ ഒരു സംഘം ഡോക്ടർമാർ പ്രതിഷധം അറിയിച്ചത്. സുരക്ഷ ഉപകരണങ്ങളില്ലാതെ കോവിഡ് രോഗികളെ പരിചരിക്കുന്നത് ജീവന് ഭീഷണിയാണെന്നും എത്രയും വേഗം നടപടി വേണമെന്നുമുള്ള മാസങ്ങളായുള്ള ആവശ്യം അധികൃതർ അവഗണിച്ചതിനെത്തുടർന്നാണ് ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യക്തി സുരക്ഷ വസ്ത്രങ്ങൾപോലും ഇല്ലാതെ എത്രത്തോളം മോശമാണ് തങ്ങളുടെ സ്ഥിതിയെന്ന് അധികൃതരെ അറിയിക്കാൻവേണ്ടിയാണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലും പോസ്റ്റ് ചെയ്തു. ഫയൽ, ടോയ്ലറ്റ് റോൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നാണം മറച്ചാണ് ഡോക്ടർമാർ ചിത്രങ്ങളെടുത്തത്. നേരത്തെ, ഫ്രാൻസിലും ഡോക്ടർമാർ വിവസ്ത്രരായി പ്രതിഷേധം നടത്തിയിരുന്നു.
Read Moreകോവിഡ് പ്രതിസന്ധി; 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയർവേസ്
ലണ്ടൻ: വൈറസ് ബാധ മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുന്നതിന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയർവേസ്. 12,000 ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. വിമാനയാത്ര പഴയ നിലവാരത്തിലേക്ക് എത്തുന്നത് വരെ മറ്റു പദ്ധതികൾ ആവിഷ്കരിക്കുമെന്ന് എയർവേസിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻ ഗ്രൂപ്പ് (ഐഎജി) അറിയിച്ചു. അതേസമയം, ഐഎജിയുടെ തീരുമാനത്തെ എതിർത്ത് ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന് (ബാല്‍പ) രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നതാണ്. ഒരോ തൊഴിൽ നഷ്ടത്തിനും എതിരെ ശക്തമായി പോരാടുമെന്നും ബാൽപ പ്രതികരിച്ചു. നിലവിൽ 4,500 പൈലറ്റുമാരും 16,000 ക്യാബിൻ ക്യൂ അംഗങ്ങളുമാണ് ബ്രിട്ടീഷ് എയർവേസിലുള്ളത്. ഇതിനകം 23,000 ജീവനക്കാർക്ക് താത്കാലികാവധി നൽകിയിരിക്കുകയാണ്. വിമാന യാത്ര പ്രീ-വൈറസ് തലത്തിലേക്ക് മടങ്ങാൻ വർഷങ്ങളെടുക്കുമെന്നാണ് കമ്പനി വാർത്താ കുറിപ്പിൽ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഐഎജിയുടെ 2020ലെ ആദ്യ ത്രൈമാസ വരുമാനം 13 ശതമാനം ഇടിഞ്ഞ് 4.6…
Read Moreരാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 73 പേർ; കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിൽ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു. 1,007 പേരുടെ ജീവനാണ് വൈറസ് കവര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 73 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 31,332 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,897 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 7,696 പേര് രോഗ മുക്തരായി. രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 9,318 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,000 രോഗികളും മുംബൈയില്‍ നിന്നാണ്. ചൊവ്വാഴ്ച മാത്രം 729 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 400 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച മാത്രം 31 പേര് മരിച്ചു. ഏകദേശം 1.55 ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.
Read Moreശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്; സർക്കാരിന് തിരിച്ചടി: ശമ്പള ഉത്തരവിന് സ്റ്റേ
കൊച്ചി: സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ശന്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന് കാരണമല്ലെന്നും കോടതി വിലയിരുത്തി. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും ശന്പളം പിടിക്കാൻ അധികാരം ഉണ്ടെന്നുമായിരുന്നു സർക്കാർ വാദിച്ചത്. എന്നാൽ സർക്കാർ ഉത്തരവിൽ ഏറെ അവ്യക്തത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സാന്പത്തിക പ്രതിസന്ധി എന്നു മാത്രമാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്. പിടിച്ചെടുക്കുന്ന പണം കോവിഡ് പ്രതിരോധത്തിനാണോ വിനിയോഗിക്കുകയെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ലെന്നും മാറ്റിവയ്ക്കാമെന്നുമാണ് സർക്കാർ മറുപടി നൽകിയത്. സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ സർക്കാരിന് മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് മേയ് 20 ലേക്ക്…
Read Moreപളനിസ്വാമിക്ക് കടന്നു പോകാന്‍ ആംബുലന്‍സ് നിര്ത്തിച്ചതിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു; തമിഴ്നാട് പോലീസിന്റെ വിശദീകരണം ഇങ്ങനെ…
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിക്ക് കടന്നുപോകാന്‍ ആംബുലന്‍സ് നിര്ത്തിച്ചതിനെച്ചൊല്ലി തമിഴ്നാട്ടില്‍ വിവാദം. വാഹനങ്ങള്‍ ഒന്നും തന്നെ റോഡില്‍ ഇല്ലാതിരുന്നിട്ടും ഉണ്ടായിരുന്ന വാഹനങ്ങളെ പളനിസ്വാമിയുടെ വാഹനവ്യൂഹത്തിനു കടന്നുപോകാന്‍ തടഞ്ഞെന്നും ഇതില്‍ ആംബുലന്‍സ് കുടുങ്ങിപ്പോയെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനു തെളിവായി അവര്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത വീഡിയോയും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവം ചെന്നൈ പോലീസ് നിഷേധിച്ചു. സംഭവം ഉണ്ടായത് സാധാരണയുള്ള പരിശോധനയുടെ ഭാഗമായാണെന്നും മുന്നില്‍വന്നുപെട്ട ആംബുലന്‍സില്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. അതേസമയം മുഖ്യമന്ത്രിയെ കളിയാക്കി ട്വീറ്റ്ചെയ്തുകൊണ്ട് ഡിഎംകെ നേതാവ് കനിമൊഴി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നായിരുന്നു ട്വീറ്റ്.
Read Moreകോവിഡ്-19; ലണ്ടനിലും അമേരിക്കലുമായി കോട്ടയം സ്വദേശികളായ രണ്ടു മലയാളികൾ കൂടി മരിച്ചു
കുറവിലങ്ങാട്/ ഏറ്റുമാനൂർ: വിദേശരാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ചു രണ്ടു മലയാളികൾ കൂടി മരിച്ചു. ലണ്ടനിലും അമേരിക്കലുമാണ് മലയാളികൾ മരണത്തിനു കീഴടങ്ങിയത്. കോട്ടയം വെളിയന്നൂർ സ്വദേശി കുറ്റിക്കോട്ട് ജഗദമ്മ പവിത്രന്റെ മകൻ അനൂജ് കുമാർ (40) ആണ് ലണ്ടനിൽ മരിച്ചത്. മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ (തങ്കച്ചൻ – 64) ആണ് അമേരിക്കയിൽ മരിച്ചത്. സെബാസ്റ്റ്യൻ 11 വർഷത്തോളമായി അമേരിക്കയിലെ ഡിസ്പ്ലൈസിൽ കുടുംബത്തോടൊപ്പം സ്ഥിര താമസമാണ്. കുടുംബ സമേതം അമേരിക്കയിൽ ആയതിനാൽ മാന്നാനത്ത് അടുത്ത ബന്ധുക്കൾ മാത്രമാണ് താമസിക്കുന്നത്. ഇന്ന് രാവിലെ മാത്രമാണ് ബന്ധുക്കൾ പോലും മരണ വിവരമറിഞ്ഞത്. രണ്ടാഴ്ചയാലേറെയായി ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. നേരത്തെ വിവിധ രോഗങ്ങൾ ബാധിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. പക്ഷഘതം മൂലം കിടപ്പിലായിരുന്നതായും മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ഭാര്യ ജൈനമ്മ. മകൻ ജിതിൻ സെബാസ്റ്റ്യൻ.…
Read Moreകളിച്ച് കളിച്ച് കളി കാര്യമായി, ഭർത്താവ് യുവതിയുടെ നട്ടെല്ലൊടിച്ചു; വില്ലനായത് “ലുഡോ’; ഒടുവിൽ ഭാര്യയുടെ തീരുമാനം ഇങ്ങനെ…
കളിച്ച് കളിച്ച് കളി കാര്യമായി, ഭർത്താവ് യുവതിയുടെ നട്ടെല്ലൊടിച്ചു; വില്ലനായത് “ലുഡോ’; ഒടുവിൽ ഭാര്യയുടെ തീരുമാനം ഇങ്ങനെ… വഡോദര: ലുഡോ ഗെയിമിൽ തോറ്റതിന് ഭർത്താവ് ഭാര്യയുടെ നട്ടെല്ലൊടിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 24 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഇലക്ട്രോണിക്സ് കന്പനിയിലെ ജീവനക്കാരനായ യുവാവാണ് ആക്രമണം നടത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിൽ കഴിയവെ യുവതിയും ഭർത്താവും ഓണ്‍ലൈനായി ലൂഡോ കളിച്ചു. തുടർച്ചയായി യുവതി ജയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഇയാൾ യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ചികിത്സയ്ക്കുശേഷം ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച യുവതി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയി. സംഭവത്തിൽ യുവതി പരാതി നൽകാൻ തയാറായിട്ടില്ല.
Read Moreകോവിഡ് സംശയിക്കുന്ന സ്ത്രീയുടെ സംസ്കാരം ജനക്കൂട്ടം തടഞ്ഞു; സ്ഥലത്ത് സംഘർഷം; ആകാശത്തേക്ക് വെടിവച്ച് പോലീസ്
അംബാല: മരണമടഞ്ഞ കോവിഡ് സംശയമുള്ള സ്ത്രീയെ സംസ്കരിക്കുന്നതിനിടെ പ്രദേശവാസികള്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. 60കാരിയായ സ്ത്രീയാണ് മരണമടഞ്ഞത്. ചാന്ദ്പുര സ്വദേശിനിയായ ഇവരുടെ സംസ്കാരം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നടന്നത്. എന്നാല്‍ കൂട്ടംകൂടിയെത്തിയ ആളുകള്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു. ജനക്കൂട്ടം വടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നു. ആസ്മ രോഗിയായ സ്ത്രീയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരുടെ സാംപിള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreപത്തു വർഷം നീണ്ട ഗവേഷണഫലം; വൈറസുകളെ ചെറുക്കാൻ ആന്റി-വൈറൽ ലേപവുമായി ഹോങ്കോംഗ് സർവകലാശാല
ഹോങ്കോംഗ്: കോവിഡ്-19 പോലുള്ള വൈറസുകളെയും പല രോഗങ്ങൾക്കും കാരണമാവുന്ന ബാക്ടീരിയയെയും പ്രതിരോധിക്കാൻ ആന്റി-വൈറൽ ലേപവുമായി ഹോങ്കോംഗ് സർവകലാശാലയിലെ ഗവേഷകർ. എംഎപി-1 എന്ന പേരിലുള്ളതാണ് ഈ ആന്റി-വൈറൽ ലേപം. ഇവ സ്പ്രേ ചെയ്യുന്ന പ്രതലം വൈറസിനെയും ബാക്ടീരിയയെയും 90 ദിവസം വരെ പ്രതിരോധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. പത്തു വർഷം നീണ്ട ഗവേഷണഫലമായാണ് എംഎപി-1 വികസിപ്പിച്ചെടുത്തത്. എലിവേറ്റർ ബട്ടണുകൾ, ഹാൻഡ് റെയിലുകൾ തുടങ്ങിയവയിലാണ് ഇതിന് പ്രധാന ഉപയോഗം. സ്പർശിക്കുമ്പോൾ താപസംവേദന പോളിമറുകൾ അണുനാശകങ്ങൾ പുറപ്പെടുവിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടനയെന്ന് ഗവേഷക സംഘത്തിന്റെ തലവൻ പ്രഫസർ ജോസഫ് ക്വാൻ പറഞ്ഞു. അണുനാശിനികളുടെ നാനോ ക്യാപ്സൂളുകൾ അടങ്ങിയ ലേപത്തിന്റെ വ്യാവസായിക ഉൽപാദനം ആരംഭിച്ചു. മെയ് മാസത്തോടെ ഉൽപന്നം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ പ്രസ്താവന പുറത്തുവന്ന് 18 മണിക്കൂറിനുള്ളിൽ മാത്രം 30 ഓളം പേരാണ് കോവിഡിനെ ചെറുക്കാൻ അണുനാശിനികൾ കുത്തിവെച്ച് സ്വയം പരീക്ഷണം…
Read More