വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസിനെ തുരത്താൻ അണുനാശിനി കുത്തിവച്ച് ആളുകൾ അപകടത്തിലായാൽ അതിന് താൻ ഉത്തരവാദിയല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അണുനാശിനി കഴിച്ച് വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരുടൈ എണ്ണത്തിൽ വർധനവ് ഉണ്ടെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാണിച്ചപ്പോൾ, “എന്തു കൊണ്ടാണ് അങ്ങനെയെന്ന് അറിയില്ലെന്നും ആളുകൾ ഇങ്ങനെയൊക്കെ ചെയ്യുന്നുവെന്ന് ചിന്തിക്കാനാകുന്നില്ലെന്നും’ ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകർ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം പ്രസിഡന്റ് ഏറ്റെടുക്കുമോ എന്ന് ചോദിച്ചപ്പോൾ “ഇല്ല’ എന്ന് ഒറ്റവാക്കിൽ ഉത്തരംം നല്‍കുകയാണ് ട്രംപ് ചെയ്തത്. വീടുകളിൽ ഉപയോഗിക്കുന്ന അണുനാശിനി കുത്തിവയ്ക്കുന്നത് കോവിഡിനെതിരായ ഫലപ്രദമായ ചികിത്സയായിരിക്കുമെന്ന് ട്രംപ് പറഞ്ഞതിനു തൊട്ടുപിന്നാലെ വിഷ നിയന്ത്രണ കേന്ദ്രത്തിന് സാധാരണ വരുന്നതിനെക്കാൾ കൂടുതൽ കേസുകൾ ലഭിച്ചെന്ന് ന്യൂയോർക്കിലെ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
Read MoreCategory: Loud Speaker
ഡ്രൈവർ ഇറങ്ങിയോടിയ പിക്ക് അപ്പ് വാനിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തി; കഞ്ചാവ് സൂക്ഷിച്ചിരുന്നത് വാനിന്റെ രഹസ്യ അറയിൽ
കോട്ടയം: പോലീസ് പരിശോധനക്കിടയിൽ ഡ്രൈവർ ഇറങ്ങിയോടിയ പച്ചക്കറിയുമായി വന്ന പിക്കഅപ്പ് വാനിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെത്തി. പിക്ക്അപ്പ് വാൻ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട ഡ്രൈവറെക്കുറിച്ചു സൂചന ലഭിച്ചതായും ഉടൻ ഇയാളെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് പോലീസും ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പരിശോധന നടത്തുന്നതിനിടയിൽ എത്തിയ പച്ചക്കറി പിക്ക്അപ്പ് വാൻ ഉപേക്ഷിച്ചു ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. തുടർന്നു പോലീസ് വാനിനുള്ളിൽ നടത്തിയ പരിശോധനയിൽ അര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്നാണു വാനിനുള്ളിൽ കൂടുതൽ കഞ്ചാവ് ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസിലെ സ്റ്റീഫർ ഡോഗ് റോക്കിയുടെ സഹായത്തോടെ നടത്തിയ പരിശോധയിലാണ് വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ്പിള്ള എന്നിവരുടെ നിർദേശാനുസരണം…
Read Moreനാലു ദിവസത്തിനിടെ പത്തു പേർക്ക് കോവിഡ്; ഹോട്ട് സ്പോട്ടുകൾ 11; ഇടുക്കി അതീവ ജാഗ്രതയിൽ
തൊടുപുഴ: നാലു ദിവസത്തിനിടെ പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ അതീവ ജാഗ്രത. ഇന്നലെ മാത്രം വനിതാ ഡോക്ടർ ഉൾപ്പെടെ ആറു പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച പത്തു രോഗികളും രോഗ മുക്തി നേടിയതോടെ ഗ്രീൻ സോണിൽ എത്തിയ ജില്ലയാണ് ഇപ്പോൾ വീണ്ടും ആശങ്കയിലായിരിക്കുന്നത്. രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് പീരുമേട്, ഉടുന്പൻചോല താലൂക്കുകളിൽ ആർഡിഒ, സബ്കളക്ടർ എന്നിവർ പങ്കെടുക്കുന്ന യോഗം ചേർന്നു. ഇതിനിടെ ജില്ലയിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ കളക്ടർ എച്ച്. ദിനേശൻ പോലീസിനു നിർദേശം നൽകി. നിലവിൽ രോഗം ബാധിച്ചവരുടെ സന്പർക്കപ്പട്ടികയും വലുതാണ്. അതിനാൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആറു പേരുടെ സന്പർക്ക പട്ടിക തയാറാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. എന്നാൽ…
Read Moreപിഴയടയ്ക്കാൻ തയാറുണ്ടോ ? ലോക്ക്ഡൗണ്‍ കാലത്ത് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനല്‍കും
ഇരിങ്ങാലക്കുട: ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടുന്പോൾ അനാവശ്യമായി പുറത്തേക്ക് ഇറങ്ങിയതും സത്യവാങ്മൂലം ഇല്ലാതെ ഇറങ്ങിയതുമുൾപ്പെടെ നിയമലംഘനം നടത്തി പോലീസ് പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങൾ ഹൈക്കോടതി ഉത്തരവുപ്രകാരം പിഴയോടു കൂടി ഇന്നു മുതൽ വിട്ടുനല്‍കും. ഇരിങ്ങാലക്കുട പോലീസ് 287 കേസുകളിലായി 222 വാഹനങ്ങളാണു പിടിച്ചെടുത്തിട്ടുള്ളത്. ആളൂർ പോലീസ് 242 കേസുകളിലായി 202 വാഹനങ്ങളും കാട്ടൂർ പോലീസ് 295 കേസുകളിലായി 252 വാഹനങ്ങളുമാണു പിടിച്ചെടുത്തിട്ടുള്ളത്. ഇന്നു മുതൽ സ്റ്റേഷനുകളിൽ നിന്നും വിളിക്കുന്നതിനനുസരിച്ചു പിഴയടച്ചു വാഹനങ്ങൾ കൊണ്ടുപോകാവുന്നതാണ്. ഇരുചക്ര വാഹനം 1000, കാർ, ജീപ്പ് 2000, ലൈറ്റ് ഹെവി വാഹനങ്ങൾ 4000, ഹെവി ചരക്ക് വാഹനങ്ങൾ 5000 എന്നിങ്ങനെയാണ് കോടതി ഉത്തരവു പ്രകാരമുള്ള പിഴ തുകകൾ.
Read Moreകോവിഡിനെ പ്രതിരോധിക്കാൻ കൊരട്ടിയിൽ നിന്നും ഒരു ‘മാലാഖ’! കോവിഡ് ആശുപത്രിയിലെ നീണ്ട ഒന്നര മാസത്തെ പരിചരണത്തിനു ശേഷം വീട്ടിലെത്തി അനുഭവം പങ്കുവച്ച് ബീന
കൊരട്ടി: ആത്മവിശ്വാസത്തിനൊപ്പം ധൈര്യവും കൈവിടാതിരുന്നാൽ കോവിഡ് 19 നെ പ്രതിരോധിക്കാനാകുമെന്ന് കോവിഡ് ബാധിതരെ ഐസൊലേഷനിൽ ശുശ്രൂഷിച്ച ’മാലാഖ’മാരിലൊരാളുടെ അനുഭവസാക്ഷ്യം. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി വാഴപ്പിള്ളി ബിജുവിന്റെ ഭാര്യ ബീനയാണ് കണ്ണൂർ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലെ നീണ്ട ഒന്നര മാസത്തെ പരിചരണത്തിനു ശേഷം വീട്ടിലെത്തി അനുഭവം പങ്കുവച്ചത്. കണ്ണൂരിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ ത്തുടർന്ന് ആരോഗ്യ വകു പ്പ് ബീനയുൾപ്പടെയുള്ള 34 അംഗ ടീമിനെ നിയോഗി ക്കുയായി രുന്നു. ടീമിന്റെ ദിവസങ്ങളോളമെടുത്ത കൂട്ടായ പ്രവർത്തനം കഴിഞ്ഞ മാസം 28ന് തന്നെ കോവിഡ് ബാധിതരെ അശുപത്രിയിൽ പ്രവേശിപ്പിക്കാൻ പ്രാപ്തമാക്കി. തുടർന്ന് എല്ലാ ദിവസവും പോസറ്റീവ് കേസുകളും വന്നിരുന്നു. 123 അഡ്മിഷനുകളിൽ 74 ഉം പരിശോധനയിൽ നെഗറ്റീവായതോടെ ആത്മവിശ്വാസം വർധിച്ചു. 14 ദിവസത്തെ രോഗീപരിചരണത്തിന ുശേഷം ശുശ്രൂഷകരായ 34 പേരും ക്വാറന്റൈനിൽ പോയി. അതിനു ശേഷം സ്രവമെടുത്ത് പരിശോധിച്ച്…
Read Moreകൊടിയേറ്റം മനസില്‍ കണ്ട് പൂരപ്രേമികള്‍; ഇടിവെട്ടും മഴയും പൂരത്തോടു ചേര്‍ത്ത് സോഷ്യല്‍മീഡിയ
സ്വന്തം ലേഖകന്‍ തൃശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം തൃശൂര്‍ പൂരം കൊടിയേറ്റ് നേരില്‍ കാണാനാകാതെ നിരാശരായി പൂരപ്രേമികള്‍. കൊടിയേറ്റം മനസില്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ പൂരം കൊടിയേറ്റ് വാര്‍ത്തകളും ട്രോളുകളും ഓര്‍മചിത്രങ്ങളുമായി പൂരപ്രേമികള്‍ വീട്ടിലിരുന്ന് തൃശൂര്‍ പൂരം കൊടിയേറ്റം ആഘോഷമാക്കി. കൊടിയേറ്റത്തിന് പൊതുജനത്തെ ക്ഷേത്രത്തിനകത്ത് കടത്തിയില്ലെങ്കിലും പ്രവേശിച്ചവരെടുത്ത കൊടിയേറ്റ് ചിത്രങ്ങളും ദൃശ്യങ്ങളും വാട്സാപ്പുകളിലൂടെ ലോകമെങ്ങും പടര്‍ന്നു. കൊടിയേറ്റത്തിനു വന്‍തിരക്കാണ് അനുഭവപ്പെടാറെങ്കിലും ഇന്നലെ ആളൊഴിഞ്ഞ ക്ഷേത്രാങ്കണങ്ങളായിരുന്നു. കൊടിയേറ്റ ദിവസം രാത്രി വൈദ്യുതാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമാകാറുള്ള ക്ഷേത്രഗോപുരങ്ങളില്‍ ഇന്നലെ പതിവ് വെളിച്ചം മാത്രം. കൊടിയേറ്റ ദിവസം പെയ്ത മഴയെയും പൂരത്തോടു ചേര്‍ത്തുവെച്ചാണ് പൂരപ്രേമികള്‍ സോഷ്യല്‍മീഡിയയില്‍ ആഘോഷിച്ചത്. പൂരം കൊടിയേറ്റം ദിവസം പെയ്തത് മഴയല്ല കൊടിയേറ്റം കാണാന്‍ കഴിയാതെ പോയ തൃശൂര്‍ക്കാരന്റെ കണ്ണീരാണെന്നായിരുന്നു ട്രോള്‍. വെടിക്കെട്ടിനു നിയമം അനുമതി തന്നില്ലെങ്കിലും കൊടിയേറ്റ് കഴിഞ്ഞപ്പോഴുണ്ടായ ഇടിവെട്ട് പ്രകൃതി ഒരുക്കിയ വെടിക്കെട്ടാണെന്ന കമന്റും വാട്സാപ്പില്‍…
Read Moreലോക്ക് ഡൗണ്‍ നീട്ടണം! ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനു പുറത്തുള്ള ഒരിളവും അനുവദിക്കില്ല
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മേയ് മൂന്നിനാണു പൂർത്തിയാകുക. അതിനിടെയാണ് വൈറസ് വ്യാപനത്തിൽ അതീവ ആശങ്കയിൽ കഴിയുന്ന ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങൾ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഡൽഹിയിൽ മേയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനു പുറത്തുള്ള ഒരിളവും അനുവദിക്കില്ല. ജനവാസ കേന്ദ്രങ്ങളിലുള്ളതും ഒറ്റപ്പെട്ടതുമായ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്നും കേജരിവാൾ വ്യക്തമാക്കി. ഷോപ്പിംഗ് മാളുകൾക്കും മാർക്കറ്റ് കോംപ്ലക്സുകൾക്കും അനുമതിയില്ല. ഹോട്ട് സ്പോട്ടുകളിൽ ഒരു സ്ഥാപനവും തുറന്നുപ്രവർത്തിക്കാനും അനുമതി നൽകില്ല. പതിനൊന്നു ജില്ലകളിലായി ഡൽഹിയിൽ 95 അതിവ്യാപന മേഖലകളാണുള്ളത്. ഡൽഹിയിൽ കോവിഡ് വ്യാപന നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നും കേജരിവാൾ പറഞ്ഞു. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന,…
Read Moreപ്രവാസികളായ പതിനായിരങ്ങൾ കേരളത്തിലേക്കു വരും, കരുതൽ വേണം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചാൽ പതിനായിരങ്ങൾ കേരളത്തിലേക്കു വരുമെന്നും അതു മുന്നിൽ കണ്ടുള്ള നടപടികൾ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ജില്ലാ കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ പോലീസ് മേധാവികളുമായും വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോൾ കേന്ദ്രസർക്കാരും ആലോചിക്കുന്നുണ്ട്. കേരളം നേരത്തെതന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുന്പോൾ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നിൽ കണ്ടുള്ള നടപടികൾ വേണം. എയർപോർട്ടിൽ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയർപോർട്ടിനടുത്തു തന്നെ ക്വാറന്ൈറൻ സൗകര്യമുണ്ടാകണം. എല്ലാവർക്കും പ്രത്യേകം ടോയ്ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. ക്വാറന്ൈറനിലുള്ളവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കാര്യമായി ഇടപെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Read Moreഒറ്റ ദിവസം 1,990 രോഗികൾ! ഇന്ത്യയിൽ കാൽലക്ഷം കടന്ന് കൊറോണ; രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 26,496 പേർക്ക്
ന്യൂഡൽഹി: ലോക്ക്ഡൗണും കാര്യമാക്കാതെ കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,990 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റദിവസം കൊണ്ട് ഇത്ര അധികം കേസുകൾ ഉണ്ടാകുന്നത് ആദ്യമാണ്. രാജ്യത്ത് ഇതുവരെ 26,496 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 64 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 824 ആയി ഉയർന്നു. രാജ്യത്തെ 27 ജില്ലകളിലാണ് ആകെ രോഗികളുടെ 68 ശതമാനവും. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീവ്രരോഗബാധിത ജില്ലകൾ ഉൾപ്പെടുന്നത്. രാജ്യത്തെ കോറോണ കേസുകളുടെ 13.8 ശതമാനവും മഹാരാഷ്ട്രയിൽനിന്നാണ്. സംസ്ഥാനത്തെ 47.6 ശതമാനം കേസുകളും മുംബൈയിൽനിന്നും. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത്…
Read Moreകോട്ടയംകാരുടെ ശ്രദ്ധയ്ക്ക്! ജാഗ്രത തുടരണം; കൊറോണ ഒതുങ്ങിയിട്ടില്ല; ഡിഎംഒ ഡോ. ജേക്കബ് വർഗീസ് പറയുന്നു…
കൊറോണ വൈറസ് വ്യാപനം ഒതുങ്ങാൻ നാലഞ്ചു മാസംവരെ വേണ്ടിവന്നേക്കാം. ആഗോളതലത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കോവിഡ് വ്യാപനമുണ്ടാകുന്നതിനാൽ ഇവിടെയും പൊതുജാഗ്രതയിൽ നേരിയ വീഴ്ചപോലും പാടില്ല. ജില്ലയിൽ ജാഗ്രത തുടരണം. ക്വാറന്റൈനിൽ 30-ാം ദിവസം വരെ രോഗം പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. 14-28 ദിവസങ്ങൾ എന്ന പരിധിക്കപ്പുറം ജാഗ്രത തുടരണം. ജില്ലയിൽ കൂടുതലായി സമൂഹവ്യാപനം ഉണ്ടായിട്ടില്ല. അതിനാൽ സാമൂഹ്യ അകലം തുടർന്നും പാലിക്കണം. മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലായിരിക്കെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കു ലോറികൾ എത്തിയാൽ ചരക്കിറക്കി അപ്പോൾത്തന്നെ മടങ്ങണം. ഇത്തരം വാഹനങ്ങൾ ഇവിടെ തങ്ങാൻ പാടില്ല. ഇവരുമായി അനാവശ്യമായ സന്പർക്കം വേണ്ട. ഇതരസസംസ്ഥാന യാത്രകൾ ഒഴിവാക്കുക തുറന്നുവച്ച ഭക്ഷണക്കടകളിൽ കൂട്ടമായി ഇരുന്ന് കഴിക്കാൻ പാടില്ല. ഭക്ഷണപ്പൊതികൾ വിൽക്കാൻ മാത്രമേ പാടുള്ളു. കടകന്പോളങ്ങളിൽ കൂട്ടം കൂടാൻ പാടില്ല. ഏറ്റവും കുറച്ചു സമയം പൊതുസന്പർക്കം മതി. എപ്പോഴും, എല്ലാവരും മാസ്ക്ക് ധരിക്കുക. സാനിറ്റൈസേഷനിൽ…
Read More