നിരീക്ഷണത്തിലിരുന്നയാളെ അറസ്റ്റ്ചെയ്തു; പുലിവാൽപിടിച്ച് എക്സൈസ് സംഘം; സംഭവം തൊടുപുഴയില്‍…

തൊ​ടു​പു​ഴ: കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തും മ​റ്റൊ​രു പ്ര​തി​യോ​ടൊ​പ്പം ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തും എ​ക്സൈ​സി​നു പു​ലി​വാ​ലാ​യി. പൂ​മാ​ല സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​നി​ന്ന് 600 മി​ല്ലി ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ​നി​ന്നു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ, നി​രീ​ക്ഷ​ണ​ത്തി ലാ​യി​രു​ന്ന​യാ​ളെ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്ത​തു വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി. ത​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ൾ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണു സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം എ​ക്സൈ​സ് സം​ഘ​ത്തി​നും ബോ​ധ്യ​മാ​യ​ത്. ഇ​തോ​ടെ പ്ര​ശ്ന​ത്തി​ൽ​നി​ന്നു എ​ങ്ങ​നെ​യും ത​ല​യൂ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി എ​ക്സൈ​സ്. ഉ​ന്ന​ത​ത​ല​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.…

Read More

ബ്രി​ട്ട​നി​ൽ മ​ല​യാ​ളി മ​ര​ണം അ​ഞ്ചാ​യി; ഇ​​ന്ന​​ലെ മ​​രി​​ച്ച​​വ​​രി​​ൽ മ​​ല​​യാ​​ളി ന​​ഴ്സി​ന്‍റെ ഭ​​ർ​​ത്താ​​വാ​​യ ഗോ​​വ​​ൻ സ്വ​​ദേ​​ശി​​യും

ഷൈ​​മോ​​ൻ തോ​​ട്ടു​​ങ്ക​​ൽ ല​​ണ്ട​​ൻ: കോ​​വി​​ഡ്-19 ബാ​​ധി​ച്ചു വീ​​ണ്ടും മ​​ല​​യാ​​ളി മ​​ര​​ണം. കൂ​​ത്താ​​ട്ടു​​കു​​ളം സ്വ​​ദേ​​ശി മോ​​ളെ​​പ​​റ​​മ്പി​​ൽ സി​​ബി മാ​​ണി(53)​യാ​​ണ് ദുഃ​​ഖ​വെ​​ള്ളി​​യാ​​ഴ്ച യു​കെ മ​​ല​​യാ​​ളി​​ക​​ളെ ദുഃ​​ഖ​​ത്തി​​ലാ​​ഴ്ത്തി മ​​രി​​ച്ച​​ത് . കോ​​വി​​ഡ് ബാ​​ധ​​യെ​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​ണു സി​​ബി​​യെ ഡെ​​ർ​​ബി​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. തു​​ട​​ർ​​ന്ന് വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ​​യാ​യി​രു​ന്നു മ​ര​ണം. ഭാ​​ര്യ അ​​നു​​വും പ​​തി​​മൂ​​ന്നും അ​​ഞ്ചും വ​​യ​​സു​​ള്ള ര​​ണ്ട് ആ​​ൺ മ​​ക്ക​​ളും വീ​​ട്ടി​​ൽ ഐ​​സൊ​​ലേ​​ഷ​​നി​​ലാ​​ണ്. ഇ​​തോ​​ടെ യു​കെ​​യി​​ൽ കൊ​​റോ​​ണ മൂ​​ലം അ​ഞ്ചു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​​യ​​ർ​​ല​ൻ​ഡി​ലും ​ഒ​​രു മ​​ല​​യാ​​ളി ന​​ഴ്സി​​നു മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ഇ​​ന്നു വെ​​സ്റ്റേ​​ൺ സൂ​​പ്പ​​ർ മേ​​യ​​റി​​ൽ താ​​മ​​സി​​ക്കു​​ന്ന മ​​ല​​യാ​​ളി യു​​വ​​തി​​യു​​ടെ ഭ​​ർ​​ത്താ​​വ് ഗോ​​വ​​ൻ സ്വ​​ദേ​​ശി​​യാ​​യ അ​​മ​​ർ ഡ​​യ​​സ് (54) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. കോ​​ഴി​​ക്കോ​​ട് മു​​ക്കം സ്വ​​ദേ​​ശി​​നി​​യാ​​യ മി​​നി​​യാ​​ണ് ഭാ​​ര്യ. ര​​ണ്ടു മ​​ക്ക​​ളാ​​ണ് ഇ​​വ​​ർ​​ക്കു​​ള്ള​​ത്. വെ​​സ്റ്റേ​​ൺ സൂ​​പ്പ​​ർ മേ​​യ​​റി​​ലെ മ​​ല​​യാ​​ളി പ​​രി​​പാ​​ടി​​ക​​ളി​​ൽ ഒ​​ക്കെ സ​​ജീ​​വ സാ​​ന്നി​ധ്യ​​വും മ​​ത​​ബോ​​ധ​​ന അ​​ധ്യാ​​പ​​ക​​നു​മാ​​യി​​രു​​ന്നു മ​​രി​​ച്ച…

Read More

കോ​വി​ഡി​ൽ വി​റ​ങ്ങ​ലി​ച്ച് അ​മേ​രി​ക്ക! മ​ര​ണം 20,000 ക​ട​ന്നു; 5,21,365 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​​യു​ടെ ആ​ശ​ങ്ക​യേ​റ്റി കോ​വി​ഡ് വൈ​റ​സ് നി​ർ​ബാ​ധം വ്യാ​പി​ക്കു​ന്നു. രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 20,000 ക​ട​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 5,21,365 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 20,064 പേ​ർ​ക്കാ​ണ് ഇ​വി​ടെ ജീ​വ​ൻ​ന​ഷ്ട​പ്പെ​ട്ട​ത്. 1,80,458 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ന്യൂ​യോ​ർ​ക്കാ​ണ് ഏ​റ്റ​വും മു​ന്നി​ൽ. ന്യൂ​ജ​ഴ്സി​യി​ൽ 58,151 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ന്യൂ​യോ​ർ​ക്കി​ൽ 751ഉം ​ന്യൂ​ജ​ഴ്സി​യി​ൽ 251ഉം ​പേ​രാ​ണ് മ​രി​ച്ച​ത്. മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വാ​നി​യ, ക​ലി​ഫോ​ർ​ണി​യ, ലൂ​സി​യാ​ന, ഫ്ലോ​റി​ഡ, ഇ​ല്ലി​നോ​യി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്. മി​ഷി​ഗ​ണി​ൽ 22,783 പേ​ർ​ക്കും പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ 21,655 പേ​ർ​ക്കും ക​ലി​ഫോ​ർ​ണി​യ​യി​ൽ 21,448 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 17,55,683 പേ​ർ​ക്കാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധ​ച്ചി​ട്ടു​ള്ള​ത്. 1,07,625 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. സ്പെ​യി​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്നു​ണ്ട്. സ്പെ​യി​നി​ൽ‌ 1,61,852 പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1,52,271…

Read More

ആ​ല​പ്പു​ഴ​യി​ൽ ചാ​രാ​യ ക​ട​ത്ത്! ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ച്ചു

ആ​ല​പ്പു​ഴ: ലോ​ക്ക്ഡൗ​ണി​നി​ടെ ബൈ​ക്കി​ൽ ചാ​രാ​യം ക​ട​ത്തി​യ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ബി​ജെ​പി ആ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സൗ​ത്ത് ഏ​രി​യ അ​ധ്യ​ക്ഷ​ന്‍ സു​രേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ലി​റ്റ​ർ ചാ​രാ​യ​മാ​ണ് ഇ​യാ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ൾ അ​സ്വ​സ്ഥ​ത​ക​ള്‍ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സു​രേ​ഷി​നെ പാ​ര്‍​ട്ടി ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെപി ജി​ല്ലാ ഘ​ട​കം അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.

Read More

കുപ്പി റെഡി, വില രണ്ടിരട്ടി! 800 രൂ​പ വി​ല​യു​ള്ള ഒ​രു കു​പ്പി മ​ദ്യ​ത്തി​ന് 2500 രൂ​പ ന​ൽ​ക​ണം; എക്സൈസ് വലയിൽപ്പെടാതെ കച്ചവടം തകൃതി

ചാ​ല​ക്കു​ടി: മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളും ബാ​റു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും കൈ​യി​ൽ ന​ന്നാ​യി പ​ണ​മു​ണ്ടെ​ങ്കി​ൽ മ​ദ്യം റെ​ഡി. 800 രൂ​പ വി​ല​യു​ള്ള ഒ​രു കു​പ്പി മ​ദ്യ​ത്തി​ന് 2500 രൂ​പ ന​ൽ​ക​ണം. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ചി​ല ബാ​റു​ക​ളി​ൽ​നി​ന്നാ​ണ് ഈ ​മ​ദ്യം ക​രി​ഞ്ച​ന്ത​യി​ൽ എ​ത്തു​ന്ന​തെ​ന്ന​റി​യു​ന്നു. ബാ​റി​ൽ​നി​ന്നും ര​ഹ​സ്യ​മാ​യി പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന മ​ദ്യ​മാ​ണ് വ​ൻ വി​ല​യ്ക്ക് വി​ല്ക്കു​ന്ന​ത്. ബാ​റു​ക​ളു​ടെ പ​രി​സ​ര​ത്ത് ചെ​ന്നാ​ലും മ​ദ്യം കി​ട്ടു​ക​യി​ല്ല. ബാ​റു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് മ​ദ്യ​വി​ല്പ​ന​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. ചി​ല പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ​വ​ച്ചാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് മ​ദ്യം കൈ​മാ​റു​ന്ന​ത്. ചാ​രാ​യ​വി​ല്പ​ന​യും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​ണ്ട്. ചാ​രാ​യ വാ​റ്റു​കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ക്സൈ​സി​ന് കാ​ര്യ​മാ​യി പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ബി​വ​റേ​ജു​ക​ൾ അ​ട​ച്ച​തോ​ടെ വ്യാ​ജ​വാ​റ്റു​കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. പു​ഴ​യോ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ചാ​രാ​യം വി​ല്പ​ന വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. അ​രി​ഷ്ട​ത്തി​ൽ ചാ​രാ​യം ചേ​ർ​ത്ത് അ​രി​ഷ്ടം എ​ന്ന വ്യാ​ജേ​ന​യാ​ണ് വി​ല്പ​ന ന​ട​ക്കു​ന്ന​ത്.

Read More

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇവിടെ ഇന്ധനമില്ല! അണുബാധയ്ക്കു സാധ്യത; മാസ്‌ക് ധരിക്കാത്തവര്‍ക്ക് പെട്രോളും ഡീസലും നിഷേധിച്ച് പമ്പ് ഉടമകള്‍

ഭു​വ​നേ​ശ്വ​ർ: മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് പെ​ട്രോ​ളും ഡീ​സ​ലും നി​ഷേ​ധി​ച്ച് ഒ​ഡീ​ഷ​യി​ലെ പ​മ്പ് ഉ​ട​മ​ക​ൾ. മാ​സ്ക് ധ​രി​ക്കാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​മ്പ് ഉ​ട​മ​ക​ളു​ടെ ന​ട​പ​ടി. ഉ​ത്ക​ൽ പെ​ട്രോ​ളി​യം ഡി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ലാ​ത്താ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​ഡീ​ഷ​യി​ൽ 1600 ഓ​ളം പെ​ട്രോ​ൾ പ​മ്പു​ക​ളാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​ളു​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ലാ​ത്ത് പ​റ​ഞ്ഞു. അ​ണു​ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​മ്പു​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ച്ചാ​ൽ വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ര​ക്ഷ​നേ​ടാ​ൻ ക​ഴി​യും. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ ഉ​ട​മ​ക​ളോ​ടും അ​വ​രു​ടെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ‌ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട ഉ​ട​മ​ക​ളും മാ​സ്ക് ധ​രി​ക്കാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ‌ ന​ൽ​കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ…

Read More

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മ​ത​നി​ന്ദ; സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു; യു​എ​ഇ​യി​ൽ ഇ​ന്ത്യ​ക്കാ​രന് മുട്ടന്‍പണി

ദു​ബാ​യ്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മ​ത​നി​ന്ദ ന​ട​ത്തി​യ ഇ​ന്ത്യ​ൻ പൗ​ര​നെ യു​എ​ഇ​യി​ൽ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു. ക​ർ​ണാ​ട​ക സ്വ​ദേ​ശി രാ​കേ​ഷ് ബി. ​കി​ത്തു​ർ​മ​ഥി​നാ​ണു ജോ​ലി ന​ഷ്ട​മാ​യ​ത്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫെ​സി​ലി​റ്റി മാ​നേ​ജ്മെ​ന്‍റി​ലെ എ​മ്രി​ൽ സ​ർ​വീ​സ​സി​ൽ ടീം ​ലീ​ഡ​റാ​യി​രു​ന്നു രാ​കേ​ഷ്. ഇ​യാ​ൾ​ക്കെ​തി​രെ ദു​ബാ​യ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം സം​ബ​ന്ധി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ട്ട പോ​സ്റ്റി​ലാ​ണ് രാ​കേ​ഷ് മ​ത​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ക​യും ചെ​യ്തു. പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​നെ രാ​കേ​ഷി​നെ​തി​രേ സ്ഥാ​പ​നം ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ യു​എ​ഇ​യി​ൽ ത​ന്നെ​യു​ണ്ടെ​ങ്കി​ൽ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് എ​മ്രി​ൽ സ​ർ​വീ​സ​സ് പ്ര​തി​നി​ധി സ്റ്റു​വ​ർ​ട്ട് ഹാ​രി​സ​ണ്‍ പ​റ​ഞ്ഞു.

Read More

പിതാവ് റോഡില്‍ ഇറങ്ങി നടക്കുന്നു..! നിരീക്ഷണത്തിലായിരുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം; കീഴടങ്ങിയ പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​ർ കീ​ഴ​ട​ങ്ങി. സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​ണ്ണി​ത്തോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ ന​വീ​ൻ, ജി​ൻ​സ​ൻ, സ​ന​ൽ എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. നേ​ര​ത്തെ ത​ണ്ണി​ത്തോ​ട് മേ​ക്ക​ണ്ണം മോ​ഹ​ന​വി​ലാ​സ​ത്തി​ൽ രാ​ജേ​ഷ്, ത​ണ്ണി​ത്തോ​ട് അ​ശോ​ക​വി​ലാ​സ​ത്തി​ൽ അ​ജേ​ഷ്, ത​ണ്ണി​ത്തോ​ട് പു​ത്ത​ൻ​പു​ര​യി​ൽ അ​ശോ​ക​ൻ എ​ന്നി​വ​രെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ടി​നു നേ​രേ ക​ല്ലെ​റി​യു​ക​യും വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് ച​വി​ട്ടി​പൊ​ളി​യ്ക്കു​ക​യും ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 19ന് ​കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും വീ​ട്ടി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് വീ​ട്ടി​ൽ നോ​ട്ടീ​സും പ​തി​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് കേ​ബി​ൾ ഓ​പ്പ​റേ​റ്റ​റാ​യ​തി​നാ​ൽ മ​ക​ൾ വ​ന്ന​ശേ​ഷം ഇ​ദ്ദേ​ഹം ഓ​ഫീ​സി​ലാ​ണ് താ​മ​സം. പി​താ​വ് റോ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ത​ണ്ണി​ത്തോ​ട്ടി​ലെ ഒ​രു വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് വ​ഴി ഈ ​കു​ടും​ബ​ത്തെ അ​പ​കീ​ർ​ത്തീ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ…

Read More

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ബി​ജെ​പി എം​എ​ൽ​എ; പങ്കെടുത്തത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂറുകണക്കിന് ആളുകള്‍

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ബി​ജെ​പി എം​എ​ൽ​എ. വെ​ള്ളി​യാ​ഴ്ച നൂ​റു​ക​ണ​ക്കി​ന് അ​നു​യാ​യി​ക​ളു​മാ​യി‌ എം​എ​ൽ​എ എം ​ജ​യ​റാം ആ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. തു​മ​കു​രു ജി​ല്ല​യി​ലെ തു​രു​വേ​ക​രെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​യാ​ണ് ജ​യ​റാം. ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. വെ​ളു​ത്ത കൈ​യു​റ​ക​ൾ ധ​രി​ച്ച് ഇ​യാ​ൾ‌ ചോ​ക്ലേ​റ്റ് കേ​ക്ക് മു​റി​ച്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കൈ​മാ​റി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗു​ബ്ബി​യി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ഇ​വി​ടെ എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ബി​രി​യാ​ണി വി​ള​മ്പു​ക​യും ചെ​യ്തി​രു​ന്നു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ ത​ന്നെ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ചി​രു​ന്നു. മാ​ർ​ച്ച് 15 ന് ​ബെ​ൽ​ഗാ​വി​യി​ൽ ന​ട​ന്ന ബി​ജെ​പി നേ​താ​വി​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തു.

Read More

ലോ​ക്ക്ഡൗ​ണി​ന് പു​ല്ലു​വി​ല! ഇ​റ​ച്ചി, മീ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ൻ ആ​ൾ​ക്കൂ​ട്ടം; പോ​ലീ​സ് പ​ല​യി​ട​ത്തും ആ​ളു​ക​ളെ വി​ര​ട്ടി​യോ​ടി​ച്ചു

കോ​ട്ട​യം: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​മാ​കെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ന് പു​ല്ലു​വി​ല ക​ല്പി​ച്ച് ച​ന്ത​ക​ളി​ൽ വ​ൻ ആ​ൾ​ക്കൂ​ട്ടം. പ​തി​വി​ന് വി​പ​രീ​ത​മാ​യി വ​ലി​യ​തോ​തി​ൽ ജ​നം ഇ​ന്ന് പു​റ​ത്തി​റ​ങ്ങി. ഇ​റ​ച്ചി, മീ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന് വ​ലി​യ ക്യൂ ​ദൃ​ശ്യ​മാ​യി​രു​ന്നു. പ​ല​യി​ട​ത്തും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​ളു​ക​ൾ കൂ​ട്ട​മാ​യി രാ​വി​ലെ മു​ത​ൽ മാ​ർ​ക്ക​റ്റു​ക​ൾ എ​ത്തി. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്ക് മു​ന്നി​ലും ആ​ളു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി. പോ​ലീ​സ് പ​ല​യി​ട​ത്തും ആ​ളു​ക​ളെ വി​ര​ട്ടി​യോ​ടി​ച്ചു. പ്ര​ധാ​ന റോ​ഡി​ലെ​ല്ലാം വാ​ഹ​ന പ​രി​ശോ​ധ​ന​യു​ണ്ടെ​ങ്കി​ലും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല. ഈ​സ്റ്റ​ർ, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ വ​രു​ന്ന​തി​നാ​ൽ ഇ​ന്ന് തി​ര​ക്കു​ണ്ടാ​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പ​ല​യി​ട​ത്തും അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ണ്ടാ​യ​ത് പോ​ലീ​സി​ന് വ​ലി​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി. ലോ​ക്ക്ഡൗ​ണ്‍ ഏ​പ്രി​ൽ അ​വ​സാ​നം വ​രെ നീ​ണ്ടേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്.

Read More