പ​ത്ര​ങ്ങ​ളി​ൽ​നി​ന്നു കോ​വി​ഡ് പ​ക​രി​ല്ല; ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​ശ​ങ്ക​ക​ളി​ൽ അ​ടി​സ്ഥാ​ന​മി​ല്ലെന്ന് കോ​ട​തി

ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​ൽ​നി​ന്ന് അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ. കൃ​പാ​ക​ര​ൻ, ആ​ർ.​ഹേ​മ​ല​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബ​ഞ്ചി​ന്േ‍​റ​താ​ണ് ന​ട​പ​ടി. കൊ​റോ​ണ വൈ​റ​സ് പേ​പ്പ​ർ പ്ര​ത​ല​ങ്ങ​ളി​ൽ നാ​ല് ദി​വ​സ​ത്തോ​ളം നി​ല​നി​ൽ​ക്കു​മെ​ന്നും കൊ​റോ​ണ വ്യാ​പ​ന​ത്തി​ന് ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ ഉ​ന്ന​യി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ടി. ​ഗ​ണേ​ഷ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​ശ​ങ്ക​ക​ളി​ൽ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ദി​ന​പ​ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​ണു ഹ​ർ​ജി ത​ള്ളി​യ​ത്. പ​ത്ര​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തോ നി​രോ​ധി​ക്കു​ന്ന​തോ ആ​യ ശ്ര​മ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​തു വ​സ്തു​ത​ക​ൾ അ​ട​ങ്ങി​യ വാ​ർ​ത്ത​ക​ൾ മാ​ത്ര​മാ​ണെ​ന്നും കാ​ഴ്ച​പ്പാ​ടു​ക​ളും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

Read More

കേ​ര​ള​ത്തി​ൽ ഒ​രു കൊ​റോ​ണ മ​ര​ണം കൂ​ടി; മാ​ഹി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. മെ​ഹ്റൂ​ഫ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ള്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ 26 ന് ​പ​നി​യും ജ​ല​ദോ​ഷ​വു​മാ​യി ത​ല​ശേ​രി​യി​ൽ ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. വീ​ണ്ടും 29 നും 30 ​നും ത​ല​ശേ​രി​യി​ലെ​ത്തി അ​ദ്ദേ​ഹം ചി​കി​ത്സ​തേ​ടി. എ​ന്നാ​ൽ രോ​ഗം മൂ​ർഛി​ച്ച​തോ​ടെ 31 ന് ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഈ ​മാ​സം ആ​റി​ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തോ​ടെ​യാ​ണ് കോ​വി​ഡ് സം​ശ​യി​ച്ച​ത്. സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഏ​ഴാം തി​യ​തി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു…

Read More

ലോ​ക്ക്ഡൗ​ണ്‍; സ്വന്തം വീട്ടിൽ കുടങ്ങി യുവതി; ഭാ​ര്യ​യെ കാ​ണാ​ന്‍ പ​റ്റാ​ത്ത​തി​ലു​ള്ള ദുഃഖ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ലക്നോ: ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഭാ​ര്യ​യെ കാ​ണാ​ന്‍ പ​റ്റാ​ത്ത​തി​ലു​ള്ള ദുഃഖം സ​ഹി​ക്കാ​തെ ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാ​ധാ കു​ണ്ഡി​ല്‍ രാ​കേ​ഷ് സോ​ണി(32) ആ​ണ് മ​രി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്ന രാ​കേ​ഷി​ന്‍റെ ഭാ​ര്യ​യ്ക്ക് അ​വി​ടെ ത​ന്നെ തു​ട​രേ​ണ്ടി വ​ന്നു. ഇ​ത്ര​നാ​ളാ​യി​ട്ടും ഭാ​ര്യ​യെ കാ​ണു​വാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള ദുഃഖം സ​ഹി​ക്കാ​ന്‍ സാ​ധി​ക്കാ​തെ​യാ​ണ് രാ​കേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ലോ​ക് റാ​വു പ​റ​ഞ്ഞു.

Read More

സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​നി​ട​യി​ലും ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കൂടുന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 17 മ​ര​ണ​ങ്ങ​ളും; ലോ​ക്ക്ഡൗ​ണ്‍ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രു മാ​സ​മെ​ങ്കി​ലും​കൂ​ടി നീ​ട്ട​ണ​മെ​ന്നും വി​ദ​ഗ്ധ​ർ

ന്യൂ​ഡ​ൽ​ഹി: സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​നി​ട​യി​ലും ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. 540 പു​തി​യ കേ​സു​ക​ൾ കൂ​ടി വ​ന്ന​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 5734 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 17 കൊ​റോ​ണ വൈ​റ​സ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 166 ആ​യി. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​ക​വും കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1135 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 72 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. പു​തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ൽ എ​ട്ടും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണെ​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ 738 പേ​ർ​ക്കും ഡ​ൽ​ഹി​യി​ൽ 669 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. തെ​ലു​ങ്കാ​ന​യി​ൽ രോ​ഗ​നി​ര​ക്ക് 427ലേ​ക്ക് ഉ​യ​ർ​ന്ന​ത് ആ​ശ​ങ്ക​വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ ജാ​ർ​ഖ​ണ്ഡി​ലും ആ​ദ്യ കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബൊ​ക്കാ​രോ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 72 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ബി​ജി​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഗു​ജ​റാ​ത്ത്-16, മ​ധ്യ​പ്ര​ദേ​ശ്-13, ഡ​ൽ‌​ഹി-9, പ​ഞ്ചാ​ബ്-8,…

Read More

വേറെ വഴിയില്ല! സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആരും തന്നെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെ അനുകൂലിക്കുന്നില്ല; ലോക്ക് ഡൗൺ തുടരുമെന്നു മോദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക ലോ​ക്ക് ഡൗ​ണ്‍ ഒ​റ്റ​യ​ടി​ക്കു പി​ൻ​വ​ലി​ക്കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് സാ​മൂ​ഹി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്കു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ലോ​ക്ക് ഡൗ​ണ്‍ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നു മു​ന്പാ​യി ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി നി​ര​ന്ത​രം സം​സാ​രി​ക്കു​ന്നു​ണ്ട്. ആ​രും ത​ന്നെ ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ക്കു​ന്നി​ല്ല. ജി​ല്ലാ ത​ല ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും വി​ദ​ഗ്ധ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. അ​വ​രും ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ക്ക​ണം എ​ന്നു പ​റ​യു​ന്നി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ ഉ​ൾ​പ്പെടെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രേ​ണ്ട​തു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൽ സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നു ത​ന്നെ​യാ​ണ് എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യം. ജി​ല്ലാ ത​ല​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടി ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ഗ​ണി​ക്കും. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​യ്ക്കാ​യി ലോ​ക്ക് ഡൗ​ണ്‍ അ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി…

Read More

ലോ​ക്ക് ഡൗ​ണി​നു ശേ​ഷം പുറത്തുനിന്നുള്ളവർ കൂ​ട്ട​ത്തോ​ടെ എത്തിയാൽ പു​തി​യ പ്ര​തി​സ​ന്ധി; മ​ന്ത്രി​സ​ഭ​യു​ടെ വി​ല​യി​രു​ത്ത​ൽ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സം​സ്ഥാ​ന​ത്തു നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തു പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്നു മ​ന്ത്രി​സ​ഭ​യു​ടെ വി​ല​യി​രു​ത്ത​ൽ. ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​നു ശേ​ഷം അ​ന്തി​മ നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര​തീ​രു​മാ​നം ര​ണ്ടു ദി​വ​സ​ത്തി​ന​കം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ 13നു ​പ്ര​ത്യേ​ക​യോ​ഗം ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ള​വു​ക​ള​നു​വ​ദി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​തി​ൽ ച​ർ​ച്ച ചെ​യ്യും. വി​വി​ധ ജി​ല്ല​ക​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ചു​മ​ത​ല​ക്കാ​രാ​യ മ​ന്ത്രി​മാ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. കാ​സ​ർ​ഗോ​ട്ടും കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ങ്കി​ലും പൂ​ർ​ണ​മാ​യി ആ​ശ്വ​സ​ത്തി​നു വ​ക​യി​ല്ല. അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലൂ​ടെ​യ​ല്ലാ​തെ കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ​യും മ​റ്റും ത​മി​ഴ്നാ​ട്ടി​ൽനി​ന്നും ക​ർ​ണാ​ട​ക​യി​ൽനി​ന്നും മ​റ്റും സം​സ്ഥാ​ന​ത്തേ​ക്ക് ആ​ളു​ക​ൾ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. പ്ര​ധാ​ന​പാ​ത​യ​ല്ലാ​തെ​യു​ള്ള കാ​ട്ടി​ട​വ​ഴി​ക​ളി​ലും മ​റ്റും പോ​ലീ​സി​നെ വി​ന്യ​സി​ക്കും. ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​തു പ്ര​ധാ​ന​മാ​യു​മു​ള്ള​ത്. ലോ​ക്ക്ഡൗ​ൺ ക​ഴി​ഞ്ഞാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന…

Read More

നി​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍…! കോവിഡ് പരത്തുമെന്ന് പറഞ്ഞ് വനിതാ ഡോക്ടർമാരെ ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ

ന്യൂഡൽഹി: കോവിഡ് പരത്തുമെന്ന് ആരോപിച്ച് വനിതാ ഡോക്ടർമാരെ ആക്രമിച്ചു. വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​വാ​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍ പോ​യ വ​നി​താ രണ്ട് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് നേ​രെയാണ് ബുധനാഴ്ച വൈകുന്നേരം ആ​ക്ര​മ​ണമുണ്ടായത്. ഡ​ല്‍​ഹി​യി​ലെ സ​ഫ്ദാ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രാണ് ഇവർ. ഡ​ല്‍​ഹി​യി​ലെ ഗൗ​തം ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ വീ​ടി​ന് സ​മീ​പ​മു​ള്ള മാ​ര്‍​ക്ക​റ്റി​ലാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പോ​യ​ത്. എ​ന്നാ​ല്‍ ഒ​രാ​ൾ ഇ​രു​വ​രും മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി. നി​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ ആ​ളു​ക​ള്‍​ക്ക് കൊ​റോ​ണ പ​ട​രും എ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ ര​ണ്ടു​പേ​രെ​യും അ​പ​മാ​നി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ എ​തി​ര്‍​ത്ത​പ്പോ​ള്‍ ഇ​യാൾ ഇവരെ മർദ്ദിക്കുകയായിരുന്നു. പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​രു​വ​രെ​യും ര​ക്ഷി​ച്ച​ത്. അക്രമികളെക്കുറിച്ച് വി​വ​രം ന​ൽ​ക​ണ​മെ​ന്ന് മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പറയാൻ ആ​രും ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ പി​ന്നീ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഡോ​ക്ട​ര്‍​മാ​ര്‍ സ​ഫ്ദാ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Read More

ആ​ശു​പ​ത്രി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 46 പേ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​! മും​ബൈ​യി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

മും​ബൈ: വോ​ക്ഹാർഡ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഈ ​ആ​ശു​പ​ത്രി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച 46 പേ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണി​വ​ർ. ഇ​തോ​ടെ ഇ​വി​ടെ രോ​ഗ​ബാ​ധി​ത​രാ​യ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ എ​ണ്ണം 48 ആ​യി. ആ​ദ്യം വോ​ക്ഹാർഡ് ആ​ശു​പ​ത്രി​യി​ലെ ഏ​ഴ് ന​ഴ്സു​മാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​റ്റ് ന​ഴ്സ്മാ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​വും കാ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ലെ 46 മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ, രോ​ഗ​ബാ​ധി​ത​രാ​യ മൂ​ന്ന് പേ​ർ ഈ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ നി​ന്നാ​കാം രോ​ഗം പ​ട​ർ​ന്ന​തെ​ന്ന് അ​നു​മാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

Read More

കൊറോണക്കാലത്തെ കൊടുംക്രൂരത! പുനലൂരില്‍ ന​വ​ജാ​ത ശി​ശു​വി​നെ വീ​ടി​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പു​ന​ലൂ​ർ: ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​വി​നെ വീ​ടി​ന് മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ വി​ള​ക്കു​ടി സ്നേ​ഹ​തീ​ര​ത്തി​ന് മു​ൻ​പി​ലു​ള്ള വീ​ടി​ന്‍റെ മു​ൻ​പി​ലാ​ണ് പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്. അ​ർ​ധ​രാ​ത്രി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ കു​ന്നി​ക്കോ​ട് പോ​ലീ​സ് കു​ട്ടി​യെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​ണ്. കു​ഞ്ഞി​നെ ഉ​ട​ൻ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റും.

Read More

അമേരിക്കയിൽ ഒറ്റദിവസം മരണം 1,939; കാരണക്കാർ ചൈന, ഒബാമ, മാധ്യമങ്ങൾ’; മറയ്ക്കാൻ ലോകാരോഗ്യസംഘടനയെ പഴിപറഞ്ഞ് ട്രംപ്

​ണം ഇ​നി ന​ൽ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് പ​ണം ന​ൽ​കു​ന്ന​ത് നി​ർ​ത്തി വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ട്രം​പ് ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ടാ​ണ് പ​ണം ന​ൽ​കി​ല്ല എ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​ത്. 58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ന​ൽ​കു​ന്ന​ത്. ഡ​ബ്ല്യു​എ​ച്ച്ഒ​ക്ക് ന​ല്‍​കു​ന്ന ഫ​ണ്ട് എ​ത്ര​യാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ക​യെ​ന്ന്‌ ട്രം​പ് പ​റ​ഞ്ഞി​ല്ല. അ​തേ സ​മ​യം മി​നി​റ്റു​ക​ള്‍​ക്ക​കം താ​ന്‍ അ​ത് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ട്വി​റ്റ​റി​ലൂ​ടെ​യും ട്രം​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. ‘അ​വ​രു​ടെ പ്ര​ധാ​ന ധ​ന​സ​ഹാ​യം അ​മേ​രി​ക്ക​യാ​ണ്. എ​ന്നി​ട്ടും അ​ത് ചൈ​ന​കേ​ന്ദ്രീ​കൃ​ത​മാ​ണ്. ഞ​ങ്ങ​ള്‍​ക്ക് അ​ത് ഒ​രു ന​ല്ല​രൂ​പം ന​ല്‍​കും. ഭാ​ഗ്യ​വ​ശാ​ല്‍ ഞ​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി​ക​ള്‍ ചൈ​ന​ക്ക് തു​റ​ന്നി​ട​ണ​മെ​ന്ന അ​വ​രു​ടെ ഉ​പ​ദേ​ശം ഞാ​ന്‍ നേ​ര​ത്തെ ത​ള്ളി. എ​ന്തു​ക്കൊ​ണ്ടാ​ണ് അ​വ​ര്‍ ഞ​ങ്ങ​ള്‍​ക്ക് തെ​റ്റാ​യ ഉ​പ​ദേ​ശം ന​ല്‍​കി​യ​ത്..?’ ട്രം​പ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Read More