പോ​സി​റ്റീ​വാ​യ ഫ​ല​ങ്ങ​ൾ പി​സി​ആ​ർ ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വാ​കു​ന്നു! റാ​പ്പി​ഡ് ആ​ന്‍റിബോ​ഡി ടെ​സ്റ്റ് ഫ​ല​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്നു

ചെ​റു​തോ​ണി: കോ​വി​ഡ് -19 ന്‍റെ സ​മൂ​ഹ​വ്യാ​പ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​താ​യി ആ​ക്ഷേ​പം.

റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ൽ ഫ​ലം പോ​സി​റ്റീ​വാ​കു​ന്ന​വ​രെ കോ​വി​ഡ് രോ​ഗി​യാ​ണെ​ന്ന് മു​ദ്ര​കു​ത്തി സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തു​ക​യും വ​ലി​യ മാ​ന​സി​ക – ആ​രോ​ഗ്യ – സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ക​യാ​ണ്.

ര​ക്ത​സാ​ന്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റ്. വ്യ​ക്തി​ക​ളു​ടെ സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പി​സി ആ​ർ (പോ​ളി​മേ​ഴ്സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ) പ​രി​ശോ​ധ​ന​യെ അ​പേ​ക്ഷി​ച്ച് ചെ​ല​വ് കു​റ​ഞ്ഞ​തും എ​വി​ടെ​വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​വു​ന്ന​തു​മാ​ണ്.

എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​കു​ന്ന വ്യ​ക്തി​യി​ൽ കൊ​റോ​ണ വൈ​റ​സ് ഇ​ല്ലെ​ങ്കി​ലും ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ൽ ഫ​ലം പ​ല​പ്പോ​ഴും പോ​സി​റ്റീ​വാ​യി കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ത് ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ക​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്.

റാ​പ്പി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​നാ​കു​ന്ന വ്യ​ക്തി​ക്ക് ന്യു​മോ​ണി​യ, മ​ഞ്ഞ​പ്പി​ത്തം, ചി​ക്ക​ൻ​പോ​ക്സ്, പ​നി തു​ട​ങ്ങി​യ ഏ​തെ​ങ്കി​ലും രോ​ഗം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി​രി​ക്കും.

ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ വ​ന്നു​പോ​യി​ട്ടു​ള്ള​വ​രി​ൽ ആന്‍റിബോഡി​ക​ളു​ണ്ടാ​കും. ഇ​താ​ണ് ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ൽ ഫ​ലം പോ​സി​റ്റീ​വാ​യി കാ​ണി​ക്കു​ന്ന​ത്.

ഈ ​പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​യെ​ന്നു ക​രു​തി പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​യ വ്യ​ക്തി​യെ കൊ​റോ​ണ രോ​ഗി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് ജ​ന​ങ്ങ​ളി​ൽ ഭ​യ​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വാ​യി കാ​ണു​ന്ന വ്യ​ക്തി​ക​ളെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ഇ​വ​രു​ടെ സ്ര​വം വൈറോ​ള​ജി ലാ​ബി​ൽ അ​യ​ച്ച് പ​രി​ശോ​ധി​ച്ച് പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ കോ​വി​ഡ് രോ​ഗി​യെ​ന്ന് നി​ശ്ച​യി​ക്കാ​നാ​വൂ.

എ​ന്നാ​ൽ ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ൽ ഫ​ലം പോ​സി​റ്റീ​വാ​യ​വ​രെ​പോ​ലും കോ​വി​ഡ് രോ​ഗി​യാ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്. കോ​വി​ഡ് വ​ന്നു പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ന്‍റി ബോ​ഡി ടെ​സ്റ്റി​ൽ പോ​സി​റ്റീ​വ് കാ​ണി​ക്കും.

ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ 362 പേ​രി​ൽ ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ട്. നാ​ലായി​ര​ത്തി​ല​ധി​കം​പേ​രി​ൽ പി​സി​ആ​ർ ടെ​സ്റ്റും ന​ട​ത്തി. ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി​യ നി​ര​വ​ധി പേ​രു​ടേ​യും ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​ർ​ക്കും പോ​സി​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. ഇ​വ​ർ കോ​വി​ഡ് വാ​ർ​ഡി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന​വ​രാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ സ്ര​വം അ​ടി​യ​ന്ത​ര​മാ​യി വ​യ​റോ​ള​ജി ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും ജ​ന​ങ്ങ​ളു​ടേ​യും ആ​ശ​ങ്ക​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ൽ ആ​ശു​പ​ത്രി​ത​ന്നെ അ​ട​ച്ചി​ടേ​ണ്ട​താ​യി വ​ന്നേ​നെ.

ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യാ​ലും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല, പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യാ​ൽ മാ​ത്ര​മേ കോ​വി​ഡ് രോ​ഗി​യാ​ണെ​ന്ന് പ​റ​യാ​നാ​കു​ക​യു​ള്ളൂവെന്ന് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

വ്യാ​പ​ക​മാ​യു​ള്ള റാ​പ്പി​ഡ് ആ​ന്‍റി ബോ​ഡി പ​രി​ശോ​ധ​ന കോ​വി​ഡ് രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​ശ​ങ്ക​യും ഭ​യ​വു​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പു ന​ൽ​കാ​ത്ത​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment