മും​ബൈ​യി​ൽ കോ​വി​ഡ് പ​ട​രു​ന്നു; സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം; വൈറസ് സ്ഥിരീകരിച്ച ന​ഴ്സു​മാരിലേറെയും മലയാളികൾ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ കോ​വി​ഡ്-19 പ​ട​രു​ന്നു.​ നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും മുംബൈയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മുംബൈയിലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർക്കും 26 ന​ഴ്സു​മാ​ർ​ക്കുമാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​റെ​യും മ​ല​യാ​ളി​ക​ളാ​ണ്. ഇ​ന്ത്യ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഇ​ത്ര വ​ലി​യ രോ​ഗ​വ്യാ​പ​നം ഇ​ത് ആദ്യ​മാ​ണ്. രോ​ഗം ക​ണ്ടെ​ത്തി​യ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ ക്വാ​റ​ന്‍റൈയിൻ ചെ​യ്തു. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും ഐ​സൊ​ലേ​ഷ​നി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധാ​രാ​വി​യി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ഷ്യ​യി​ലെ ത​ന്നെ വ​ലി​യ ചേ​രി​യാ​യ ഇ​വി​ടെ ആ​റ് പേ​ർ​ക്കാ​ണ് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 700 ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 113 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 748 ആ​യി. ഞാ​യ​റാ​ഴ്ച മാ​ത്രം മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​രി​ച്ച​ത് 13 പേ​രാ​ണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി ഉയർന്നു. 647 പേ​ർ…

Read More

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏഴുപതിനായിരത്തിലേക്ക്; ആ​ശ​ങ്ക​യോ​ടെ ലോ​കം

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​തു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 69,424 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ 4,734 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ലോ​ക​ത്താ​ക​മാ​നം 71,000ലേ​റെ​പ്പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​വ്യാ​പ​ക​മാ​യി 12,72,860 പേ​ർ​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 2,62,217 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ വൈ​റ​സി​ൽ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക​യാ​ണ് രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. 3,36,673 പേ​ർ​ക്കാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ​യു​ള്ള​ത്. 25,316 കോ​വി​ഡ് കേ​സു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ പു​തി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന്യൂ​യോ​ർ​ക്കി​ൽ 1,23,018 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് അ​മേ​രി​ക്ക​യു​ടെ ആ​ശ​ങ്ക​യേ​റ്റു​ന്നു​ണ്ട്. ന്യൂ​ജ​ഴ്സി​ൽ 37,505 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. സ്പെ​യി​നി​ലും, ഇ​റ്റ​ലി​യി​ലും, ബ്രി​ട്ട​നി​ലും, ഫ്രാ​ൻ​സി​ലു​മെ​ല്ലാം മ​ര​ണ​സം​ഖ്യ​യും വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ക​യാ​ണ്. സ്പെ​യി​നി​ൽ 1,31,646ലാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 12,641 പേ​ർ​ക്ക്…

Read More

ചി​ല​ര്‍ ഈ ​വൈ​റ​സി​നെ കാ​ര്യ​മാ​ക്കു​ന്നി​ല്ല! നി​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നാ​ല്‍ രാ​ജ്യ​ത്തോ​ടൊ​പ്പം പോ​രാ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്; പൂ​ജാ​ര

്യൂ​ഡ​ല്‍ഹി: വീ​ട്ടി​ല്‍ ആ​യി​രി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തോ​ടൊ​പ്പം ന​മ്മ​ള്‍ കോ​വി​ഡ് 19നെ​തി​രേ പോ​രാ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് താ​രം ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍സിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത കാ​യി​ക​താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു പൂ​ജാ​ര. കാ​യി​ക​താ​ര​ങ്ങ​ളെ​ന്ന നി​ല​യി​ല്‍ കോ​വി​ഡി​നെ​തി​രേ പോ​രാ​ടാ​ന്‍ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഉ​ദ്‌​ബോ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത​തെ​ന്ന് താ​രം പ​റ​ഞ്ഞു. സ​ര്‍ക്കാ​രി​ന്‍റെ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് പ​ല​രും വീ​ട്ടി​ലി​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചി​ല​ര്‍ ഈ ​വൈ​റ​സി​നെ കാ​ര്യ​മാ​ക്കു​ന്നി​ല്ല. രോ​ഗം ബാ​ധി​ക്കു​മെ​ന്ന് അ​വ​ര്‍ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല- പൂ​ജാ​ര പ​റ​ഞ്ഞു.

Read More

പ​ല​ർ​ക്കും അ​തി​ശ​യം! ക​ളി​ക്ക​ള​ത്തി​ൽ ജേ​ഴ്സി​യ​ണി​ഞ്ഞ് മാ​ത്രം ക​ണ്ടി​ട്ടു​ള്ള വി​ബി​ൻ തോ​മ​സ് പോ​ലീ​സ് യൂ​ണി​ഫോം അ​ണി​ഞ്ഞ് ടൗ​ണി​ൽ…

ചാ​ല​ക്കു​ടി: സ​ന്തോ​ഷ് ട്രോ​ഫി താ​രം വി​ബി​ൻ തോ​മ​സ് പോ​ലീ​സ് വേ​ഷ​ത്തി​ൽ റോ​ഡി​ൽ. ക​ളി​ക്ക​ള​ത്തി​ൽ ജേ​ഴ്സി​യ​ണി​ഞ്ഞ് മാ​ത്രം ക​ണ്ടി​ട്ടു​ള്ള വി​ബി​ൻ തോ​മ​സ് ടൗ​ണി​ൽ പോ​ലീ​സ് യൂ​ണി​ഫോം അ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ പ​ല​ർ​ക്കും അ​തി​ശ​യം. പോ​ലീ​സ് സേ​നാം​ഗ​മാ​യി​ട്ടാ​ണ് ഫു​ട്ബോ​ൾ ടീ​മി​ലെ​ത്തി​യ​തെ​ന്ന കാ​ര്യം അ​പ്പോ​ഴാ​ണ് ഓ​ർ​ക്കു​ന്ന​ത്. സൗ​ത്ത് ജം​ഗ്ഷ​നി​ൽ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നു​ള്ള ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു വി​ബി​ൻ തോ​മ​സ്. സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ പ​രി​ശീ​ല​നം കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ 14ന് ​നി​ർ​ത്തി​വ​ച്ച​തോ​ടെ​യാ​ണ് വി​ബി​ൻ തോ​മ​സ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തി ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചു​മ​ത​ല​യേ​റ്റ​ത്. കോ​വി​ഡ് 19ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ കൂ​ടു​ത​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം വേ​ണ്ടി​വ​ന്ന​പ്പോ​ഴാ​ണ് ക​ളി​ക്ക​ള​ത്തി​ൽ വി​ബി​ൻ തോ​മ​സി​ന് സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി ല​ഭി​ച്ച​ത്. സ്വ​ന്തം നാ​ട്ടി​ൽ പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ജോ​ലി ചെ​യ്യാ​ൻ ല​ഭി​ച്ച അ​വ​സ​രം വി​ബി​ൻ തോ​മ​സി​ന് അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വി​ബി​ൻ തോ​മ​സ് ചാ​ല​ക്കു​ടി​യി​ൽ ഡ്യൂ​ട്ടി…

Read More

റേ​ഷ​നിൽ ​ ക്ര​മ​ക്കേ​ട് കാ​ണി​ച്ചാ​ൽ..! കാ​ർ​ഡു​ട​മ​ക​ൾ ബി​ല്ലു​ക​ൾ കൃ​ത്യ​മാ​യി വാ​ങ്ങി സൂ​ക്ഷി​ക്ക​ണം

ക​ൽ​പ്പ​റ്റ:​ കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ക്കു​ന്ന ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ല റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു. കാ​ർ​ഡു​ട​മ​ക​ൾ ബി​ല്ലു​ക​ൾ കൃ​ത്യ​മാ​യി വാ​ങ്ങി സൂ​ക്ഷി​ക്ക​ണം. ബി​ൽ പ്ര​കാ​ര​മു​ള​ള അ​ള​വി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ജി​ല്ല​യി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 92,996 കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ വി​ത​ര​ണം ചെ​യ്തു. 1,771 മെ​ട്രി​ക് ട​ണ്‍ അ​രി​യും 229 മെ​ട്രി​ക് ട​ണ്‍ ഗോ​ത​ന്പു​മാ​ണ് ന​ൽ​കി​യ​ത്. മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്-30,403, ബ​ത്തേ​രി-32,749, വൈ​ത്തി​രി -29,844 എ​ന്നി​ങ്ങ​നെ​യാ​ണ് റേ​ഷ​ൻ ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം.

Read More

ഇന്ത്യന്‍ വ്യോമയാന പാത കൊട്ടിയടിച്ചതോടെ ആളനക്കമില്ല! വിമാനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും കാവലാളന്‍മാരായി 30,0000 ലേറെ സിഐഎസ്എഫ്‌

കൊ​ണ്ടോ​ട്ടി:​ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന പാ​ത കൊ​ട്ടി​യ​ടി​ച്ച​തോ​ടെ ആ​ള​ന​ക്ക​മി​ല്ലാ​താ​യ വി​മാ​ന​ങ്ങ​ൾ​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കും കോ​വി​ഡ് 19 കാ​ല​ത്തും കാ​വ​ലാ​ള​ൻ​മാ​രാ​യി കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷ സേ​ന (സി​ഐ​എ​സ്എ​ഫ്).​ സം​സ്ഥാ​ന​ത്തെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ 61 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷാ സേ​ന​യു​ടെ 30,0000 ലേ​റെ ഭ​ട​ൻ​മാ​ർ കാ​വ​ലി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കൊ​ച്ചി​യി​ൽ 800, തി​രു​വ​ന​ന്ത​പു​ര​ത്ത് 600, ക​രി​പ്പൂ​രി​ൽ 320, ക​ണ്ണൂ​രി​ൽ 300 പേ​രു​മാ​ണ് കേ​ന്ദ്ര വ്യ​വ​സാ​യ സു​ര​ക്ഷാ സേ​ന​യി​ലു​ള​ള​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​ണ്. സം​സ്ഥാ​ന പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം കേ​ന്ദ്ര സു​ര​ക്ഷ സേ​ന​ക്ക് പ​രി​പൂ​ർ​ണ​മാ​യും ന​ൽ​കി തു​ട​ങ്ങി​യ​ത് പ​ത്തു വ​ർ​ഷം മു​ന്പാ​ണ്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ള​ള സു​ര​ക്ഷ മാ​ത്ര​മാ​യി സം​സ്ഥാ​ന പോ​ലീ​സി​നു​ള​ള​ത്. കോ​വി​ഡ് 19 മൂ​ലം വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്ത​ളം പൂ​ർ​ണ​മാ​യി ആ​ള​ന​ക്ക​മി​ല്ലാ​താ​യ അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ കോ​ടി​ക​ൾ വി​ല​പി​ടി​പ്പു​ള​ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പാ​ർ​ക്ക് ചെ​യ്ത വി​മാ​ന​ങ്ങ​ൾ​ക്കു​മാ​ണ് കേ​ന്ദ്ര സു​ര​ക്ഷ…

Read More

മീൻ റെഡി! കോ​ഴി​ക്കോ​ട് മ​ത്സ്യ ക​ച്ച​വ​ടം പുനഃരാ​രം​ഭി​ച്ചു; ഓ​രോ ലോ​ഡും എ​ത്തി​യ​ത് 6000 കി​ലോ മ​ത്സ്യ​വു​മാ​യി; വാങ്ങുന്നവരോടും വില്‍ക്കുന്നവരോടും പറയുന്നത്….

കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19ന്‍റെ ഭാ​ഗ​മാ​യി നി​ല​ച്ച ന​ഗ​ര​ത്തി​ലെ മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ക​ച്ച​വ​ടം പു​നഃരാ​രം​ഭി​ച്ചു. സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റു​ള്‍​പ്പെ​ടെ പ​ന്നി​യ​ങ്ക​ര, ക​ല്ലാ​യി, മീ​ഞ്ച​ന്ത, മാ​ങ്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ മ​ത്സ്യം എ​ത്തി​തു​ട​ങ്ങി. എ​ട്ട് ലോ​ഡ് മ​ത്സ്യ​മാ​ണ് ഇ​ന്ന​ലെ മാ​ത്രം ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. 6000 കി​ലോ മ​ത്സ്യ​വു​മാ​യാ​ണ് ഓ​രോ ലോ​ഡും എ​ത്തി​യ​ത്. ഇ​ന്ന് മു​ത​ല്‍ ന​ഗ​ര​ത്തി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ 16 മാ​ര്‍​ക്ക​റ്റു​ക​ളി​ലും മ​ത്സ്യ​മെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം . വ്യാ​പാ​രി​ക​ളു​മാ​യി മേ​യ​ര്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ച്ച പ്ര​കാ​രം ക​ര്‍​ശ​ന വി​ല നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് വി​ല്‍​പ്പന പു​നഃരാ​രം​ഭി​ച്ച​ത്. മ​ത്തി​ക്ക് 160 മു​ത​ല്‍ 170 വ​രെ​യും അ​യ​ല​യ്ക്ക് 230 രൂ​പ​യും ചെ​മ്മീ​ന്‍ 270 മു​ത​ല്‍ 330വ​രെ​യും ക​ണ മീ​നി​ന് 140 രൂ​പ​യും മു​ള്ള​ന് 140 രൂ​പ​യും ആ​വോ​ലി​ക്ക് 450 രൂ​പ​യു​മാ​യി​രു​ന്നു ഇ​ന്ന​ലെ മാ​ര്‍​ക്ക​റ്റു​ക​ളി​ലെ വി​ല. സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ള്ള​തി​നാ​ല്‍ വി​ര​ലി​ലെ​ണ്ണാ​വു​ന്ന വ്യാ​പാ​രി​ക​ള്‍ മാ​ത്ര​മാ​ണ് ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി​യ​ത്. സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ 150 ലേ​റെ മൊ​ത്ത​ക​ച്ച​വ​ട​ക്കാ​രു​ള്ള​തി​ല്‍ 12 പേ​ര്‍ മാ​ത്ര​മാ​ണ്…

Read More

രാജ്യത്തെ എട്ടു കോടി ജനങ്ങള്‍ക്കു മൂന്നു മാസം സൗജന്യ പാചകവാതക സിലിണ്ടറുകളുടെ ഗുണം ലഭിക്കും! പ്രതിദിനം വിതരണം ചെയ്യുന്നത് 60 ലക്ഷം സിലിണ്ടറുകള്‍

ന്യൂഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​തി​ദി​നം രാ​ജ്യ​ത്തു 60 ല​ക്ഷം പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക സ്റ്റീ​ൽ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ഥാ​ൻ പ്ര​സ്താ​വി​ച്ചു. എ​ണ്ണ​വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ 700ഓ​ളം വ​രു​ന്ന ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ച​ക​വാ​ത​ക ല​ഭ്യ​ത, സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം, പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​ന​യു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്യാ​നാ​ണ് മെ​ഗാ വീഡി​യോ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തി​യ​ത്. കൊ​റോ​ണ വൈ​റ​സി​നെ​തി​രെയു​ള്ള യു​ദ്ധ​ത്തി​ൽ പെ​ട്രോ​ളി​യം മേ​ഖ​ല​യ്ക്ക് നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​തെ​ന്നു ധ​ർ​മ്മേ​ന്ദ്ര പ്ര​ഥാ​ൻ ഓ​ർമി​പ്പി​ച്ചു. 60 ല​ക്ഷം പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ പ്ര​തി​ദി​നം ഓ​രോ വീ​ട്ടി​ലും എ​ത്തി​ക്കു​ന്ന ഡെ​ലി​വ​റി ബോ​യ്സ് മു​ത​ൽ വ്യ​വ​സാ​യ​ത്തി​ലെ ഓ​രോ ആ​ളു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണ്. അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വ​രു​ടേ​ത് എ​ന്ന് പ്ര​ഥാ​ൻ അ​നു​സ്മ​രി​ച്ചു. പ്ര​ധാ​ൻ​മ​ന്ത്രി ഉ​ജ്വ​ല യോ​ജ​നയുടെ ഭാഗമായി 14.2 കി​ലോ​ഗ്രാ​മി​ന്‍റെ 3 സി​ലി​ണ്ട​റു​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക.…

Read More

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ അ​മ്മ​പ്പൂ​ച്ച​ ച​ത്തു; മ​റ്റു പൂ​ച്ച​ക​ള്‍ ഇ​പ്പോ​ഴും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തില്‍; പൂച്ചകളെക്കുറിച്ച് ജീവനക്കാര്‍ പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ പാ​ര്‍​പ്പി​ച്ച ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്ന് പി​ടി​ച്ച് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ പൂ​ച്ച​ക​ളി​ല്‍ ഒ​ന്ന് ച​ത്തു. എ​ന്നാ​ല്‍ ഇ​തി​ന് കോ​വി​ഡ് രോ​ഗ​ബാ​ധ​യോ ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പി​ടി​ക്കു​ന്ന സ​മ​യ​ത്തു ത​ന്നെ ഇ​തി​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണം. അ​മ്മ​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളും ര​ണ്ട് വ​ലി​യ ക​ണ്ട​ന്‍ പൂ​ച്ച​ക​ളു​മാ​ണ് വാ​ര്‍​ഡി​ന് സ​മീ​പം ത​മ്പ​ടി​ച്ച​ത്. രോ​ഗി​ക​ളു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബം​ഗാ​ളി​ക​ളാ​യ നായപി​ടി​ത്ത​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​യെ വ​ല​യി​ട്ടു പി​ടി​ച്ച​ത്. നായപി​ടി​ത്ത​ക്കാ​രും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും കോ​വി​ഡ് സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞി​രു​ന്നു. പൂ​ച്ച​ക​ളെ​യും മൂ​ടി​ക്കെ​ട്ടി​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​തി​ല്‍ അ​മ്മ​പ്പൂ​ച്ച​യാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ വ​ച്ച് ച​ത്ത​ത്. മ​റ്റു പൂ​ച്ച​ക​ള്‍ ഇ​പ്പോ​ഴും എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​മ്മ ഇ​ല്ലാ​താ​യ​തോ​ടെ സി​റി​ഞ്ച് വ​ഴി പാ​ല്‍ ന​ല്കി​യാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്. ര​ണ്ട് വ​ലി​യ ക​ണ്ട​ന്‍ പൂ​ച്ച​ക​ള്‍​ക്കും…

Read More

സ്വ​ന്തം വീ​ട്ടി​ല്‍ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ താ​മ​സി​പ്പി​ച്ച തീ​രു​മാ​നം പാ​ളി! കാ​സ​ർ​ഗോ​ഡ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രി​ലേ​റെ​യും സ്ത്രീ​ക​ളും കു​ട്ടി​ക​ളും

കാ​സ​ര്‍​ഗോ​ഡ്: രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​മു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടെ വി​ദേ​ശ​ത്തു നി​ന്ന് എ​ത്തു​ന്ന എ​ല്ലാ​വ​രെ​യും 14 ദി​വ​സം സ്വ​ന്തം വീ​ട്ടി​ല്‍ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ താ​മ​സി​പ്പി​ച്ച തീ​രു​മാ​നം പാ​ളി​പ്പോ​യ​തി​ന്‍റെ ഫ​ല​മാ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തെ​ന്ന് നി​ഗ​മ​നം. വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ര്‍ ഭാ​ര്യ​യും മ​ക്ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന കൃ​ത്യ​മാ​യ നി​ര്‍​ദേ​ശം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത് മി​ക്ക വീ​ടു​ക​ളി​ലും പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് നേ​ര​ത്തേ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വീ​ട്ടി​ലെ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും രോ​ഗം പ​ക​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. കു​ട്ടി​ക​ളി​ല്‍ മി​ക്ക​വ​രും പ​തി​ന​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണ്. ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്കും വ​യോ​ധി​ക​യാ​യ മാ​താ​വി​നും പോ​ലും രോ​ഗ​പ്പ​ക​ര്‍​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. രോ​ഗ​ബാ​ധ സം​ശ​യി​ച്ച് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ടി​യി​രു​ന്ന വ്യ​ക്തി​ക​ള്‍ സ്വ​ന്തം വീ​ട്ടി​ന​ക​ത്ത് തി​ക​ച്ചും സാ​ധാ​ര​ണ രീ​തി​യി​ല്‍ എ​ല്ലാ​വ​രു​മാ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​വ​യെ​ല്ലാം. ഹോം…

Read More