വ​ട​ശേ​രി​ക്ക​ര, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ല്‍ മ​ര​ണം! ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ട​പെ​ട്ടു; പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​നു​ശേ​ഷം സം​സ്‌​കാ​രം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ മ​ര​ണം. വ​ട​ശേ​രി​ക്ക​ര, കു​ള​ന​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ​യു​ണ്ടാ​യ ര​ണ്ട് മ​ര​ണ​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ട​പെ​ട്ടു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു നീ​ക്കി. വ​ട​ശേ​രി​ക്ക​ര​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി മ​രി​ച്ച​യാ​ളിന്‍റെ മ​ക​നും കു​ള​ന​ട​യി​ല്‍ ഇ​ന്ന​ലെ മ​രി​ച്ച​യാ​ളി​ന്‍റെ മ​രു​മ​ക​നു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നു​വ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യ ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്ത​താ​യും പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​നു​ശേ​ഷം സം​സ്‌​കാ​ര​ത്തി​ന് അ​നു​മ​തി ന​ല്‍​കാ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ദീ​പം തെ​ളി​ച്ച് കൈ​പൊ​ള്ളി​ക്ക​രു​ത്! സാ​നി​റ്റൈ​സ​ർ ഒ​ഴി​വാ​ക്കണം; ആ​ൽ​ക്ക​ഹോ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ളതായതിനാല്‍ പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​ൻ കാ​രണമാകും; മുന്നറിയിപ്പുമായി പ്രസാര്‍ ഭാരതി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ​പ്ര​ഖ്യാ​പി​ച്ച് ദീ​പം തെ​ളി​ക്കു​ന്ന​വ​ർ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ക്ഷേ​പ​ണ ഏ​ജ​ൻ​സി​യാ​യ പ്ര​സാ​ർ ഭാ​ര​തി​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ദീ​പം തെ​ളി​ക്കു​ന്ന​വ​ർ സൈ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വി​ള​ക്ക് ക​ത്തി​ക്ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ആ​ൽ​ക്ക​ഹോ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​നി​റ്റൈ​സ​ർ പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ്ടാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ അ​ഞ്ചി​നു രാ​ത്രി ഒ​ൻ​പ​തി​ന് ഒ​ൻ​പ​തു മി​നി​റ്റ് എ​ല്ലാ​വ​രും ദീ​പം ത​ളി​ക്കു​ന്ന​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ച​ത്. ഈ ​സ​മ​യം വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ൾ അ​ണ​ച്ച​ശേ​ഷം വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലോ വാ​തി​ൽ​ക്ക​ലോ വ​ന്ന് വി​ള​ക്കു​ക​ളോ മെ​ഴു​കു​തി​രി​യോ മൊ​ബൈ​ൽ ഫ്ളാ​ഷ് ലൈ​റ്റോ ടോ ​ർ​ച്ചോ തെ​ളി​ക്ക​ണ​മെ​ന്ന് മോ​ദി അ​ഭ്യ​ർ​ഥി​ച്ചു. ഇ​തി​ന് പി​ന്ന​ലെ​യാ​ണ് പ്ര​സാ​ര്‍ ഭാ​ര​തി ആ​ല്‍​ക്ക​ഹോ​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More

ആ​രാ​ധ​നാ ച​ട​ങ്ങു​ക​ളി​ൽ കാര്‍മികന്‍ ഉള്‍പെടെ അ​ഞ്ച് പേ​ർ മാ​ത്രം; സാ​മൂ​ഹ്യ അ​ക​ലം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം; മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളി​ൽ കാര്‍മികന്‍ ഉള്‍പെടെ അ​ഞ്ചു പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സ് മാ​ർ​ഗ​നി​ർ​ദേ​ശം. ഇ​തി​നു പു​റ​മെ മ​ത​ച​ട​ങ്ങു​ക​ൾ വി​ശ്വാ​സി​ക​ൾ​ക്ക് കാ​ണു​ന്ന​തി​നാ​യി വെ​ബ്കാ​സ്റ്റ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ശ്ര​മി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. വി​ശ്വാ​സി​ക​ൾ​ക്കാ​യി ആ​രാ​ധ​നാ ച​ട​ങ്ങു​ക​ളു​ടെ വെ​ബ്കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്താ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ശ്ര​മി​ക്ക​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം അ​ട​ച്ച​തി​നു ശേ​ഷ​മേ ആ​രാ​ധ​നാ​ക​ർ​മം ന​ട​ത്താ​വൂ. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം ഹോ​സ്റ്റ​ലു​ക​ളോ കോ​ണ്‍​വെ​ന്‍റു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി സി​സി​ടി​വി കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​ൽ ടെ​ലി​ക്കാ​സ്റ്റിം​ഗ് ന​ട​ത്താ​ൻ ശ്ര​മി​ക്ക​ണം. ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ സാ​മൂ​ഹ്യ അ​ക​ലം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ട് പേ​ർ​ക്ക്…

Read More

നി​സാ​മു​ദീ​നി​ൽ ത​ബ്‌​ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശി​ക​ൾ ഒ​ളി​വി​ൽ! ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 478 പേർക്ക് രോ​ഗം

ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദീ​നി​ൽ ത​ബ്‌​ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ ഒ​ളി​വി​ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. 187 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​ർ ഡ​ൽ​ഹി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 600ല​ധി​കം വി​ദേ​ശി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലു​ള്ള പ​ള്ളി​ക​ളി​ല്‍ നി​ന്ന് 100 പേ​രെ ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ക്ക് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും 200 പേ​രെ​യും തെ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ജി​ല്ല​ക​ളി​ല്‍ നി​ന്നും 177ഓ​ളം പേ​രെ​യു​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 65 വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​ഹ​റ​ൻ​പൂ​രി​ലും കാ​ൺ​പൂ​രി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 478 പേർക്ക് രോ​ഗം രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ…

Read More

കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി! പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലെ​ന്നു പോ​ലീ​സ്; ആത്മഹത്യാക്കുറിപ്പ് പുറത്ത്‌

അമൃത്സർ: കോ​വി​ഡ് ബാ​ധി​ക്കു​മെ​ന്ന ഭ​യ​ത്താ​ല്‍ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി. പ​ഞ്ചാ​ബി​ലെ സ​ത്യാ​ല സ്വ​ദേ​ശി​ക​ളാ​യ ബ​ല്‍​വി​ന്ദ​ര്‍ സിം​ഗ് (57), ഭാ​ര്യ ഗു​ര്‍​ജി​ന്ദ​ര്‍ കൗ​ര്‍ (55) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് ഭ​യ​ത്താ​ലാ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്ന് ഇ​വ​ര്‍ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ എ​ഴു​തി​യി​രു​ന്നു​വെ​ന്ന് ഡി​എ​സ്പി ബാ​ബ ബ​ക്ക​ല ഹ​ർകൃഷ​ന്‍ സിം​ഗ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ​ഞ്ചാ​ബി​ല്‍ ഇ​തു​വ​രെ 53 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ന​വ​ന്‍​ഷ​ഹ​ര്‍-19, മൊ​ഹാ​ലി-12, ഹോ​ഷി​യാ​പു​ര്‍-7, ജ​ല​ന്ദ​ര്‍-5, അ​മൃ​ത്സ​ര്‍ 5 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

Read More

പുറത്തിറങ്ങിയാല്‍ പോലീസും വൈറസും പിടിക്കുമെന്ന് പറഞ്ഞിട്ടും പുല്ലുവില! ലോക്ക് ഡൗണ്‍ ലംഘിച്ച് ചുറ്റിക്കറക്കം; മകന്റെ പരാതിയില്‍ അച്ഛന് മുട്ടന്‍പണി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ​റ​ന്നുന​ട​ക്കു​ന്നു, പു​റ​ത്തി​റ​ങ്ങി​യാ​ൽ പോ​ലീ​സും വൈ​റ​സും പി​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ൽ വീ​രേ​ന്ദ​റി​ന് പു​ല്ലു​വി​ല​യാ​ണ്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ മ​ക​ൻ അ​ഭി​ഷേ​ക് പോ​ലീ​സി​നെ വി​ളി​ച്ച​തോ​ടെ ആ​റുമാ​സം ത​ട​വി​നും ആ​യി​രം രൂ​പ പി​ഴ​യ്ക്കു​മു​ള്ള കേ​സ് സ്വ​ന്ത​മാ​ക്കി ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ് തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ വീ​രേ​ന്ദ​ർ സിം​ഗ്. കേ​സ് ഇ​നി കോ​ട​തി​യി​ലെ​ത്തി വി​ചാ​ര​ണ ന​പ​ടി​ക​ൾ ക​ഴി​ഞ്ഞാ​ല​റി​യാം, ആ​റു​മാ​സം അ​ക​ത്തു കി​ട​ക്ക​ണോ വീ​ട്ടി​ലി​രി​ക്ക​ണോ എ​ന്ന കാ​ര്യം. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. 59കാ​ര​നാ​യ അ​ച്ഛ​ൻ വീ​രേ​ന്ദ​ർ സിം​ഗ് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ന്ത​രം ചു​റ്റിന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് മ​ക​ൻ അ​ഭി​ഷേ​കി​ന്‍റെ പ​രാ​തി. അ​ട​ങ്ങി​യൊ​തു​ങ്ങി വീ​ട്ടി​ലി​രി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടു കേ​ൾ​ക്കാ​തെ അ​ച്ഛ​ൻ പ​തി​വാ​യി രാ​വി​ലെത​ന്നെ വീ​ടുവി​ട്ടി​റ​ങ്ങുമെ​ന്നാ​ണ് അ​ഭി​ഷേ​കി​ന്‍റെ പ​രാ​തി. ഏ​പ്രി​ൽ ഒ​ന്നി​നാണ് അ​ഭി​ഷേ​ക് അ​ച്ഛ​ന്‍റെ ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​ന​ത്തെ​ക്കു​റി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി കി​ട്ടി​യ​തി​നു തൊ​ട്ടു പി​ന്നാ​ലെത​ന്നെ വ​സ​ന്ത്കു​ഞ്ച് സ്റ്റേ​ഷ​നി​ൽനി​ന്ന് ര​ണ്ടു പോ​ലീ​സു​കാ​ർ ര​ജോ​ക്രി​യി​ലു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു. തി​ര​ക്കി ചെ​ന്ന​പ്പോ​ൾ വീ​ടി​നു പു​റ​ത്ത് ത​ർ​ക്കി​ച്ചു…

Read More

രാ​തി ഒ​ന്‍​പ​തി​ന് ഒ​ന്‍​പ​ത് മി​നി​ട്ട്! ഒരേസമയം എല്ലാവരും ലൈറ്റ് അണയ്ക്കുന്നത് പവര്‍ ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കും? കെ​എ​സ്ഇ​ബി ആശങ്കയിൽ

തിരുവനന്തപുരം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ ആ​ഹ്വാ​നം അ​നു​സ​രി​ച്ച് എ​ല്ലാ​വ​രും ഒ​രേ​സ​മ​യം ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​ത് വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യിൽ കെ​എ​സ്ഇ​ബി. ഒ​രേസ​മ​യം എ​ല്ലാ​വ​രും ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​ത് പ​വ​ര്‍ ഗ്രി​ഡി​ന്‍റെ സ​ന്തു​ല​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. പ​വ​ര്‍ ഗ്രി​ഡി​ന്‍റെ സ​ന്തു​ല​ന​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​വാ​നാ​ണ് തീ​രു​മാ​നം. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്നും കെ​എ​സ്ഇ​ബി വ്യക്തമാക്കി. കോ​വി​ഡി​നെ നേ​രി​ടു​വാ​നാ​യി ഞാ​യ​റാ​ഴ്ച രാ​തി ഒ​ന്‍​പ​തി​ന് എല്ലാവരും ലൈറ്റുകൾ അണച്ച് ഒ​ന്‍​പ​ത് മി​നി​ട്ട് ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ശ​ശി ത​രൂ​ര്‍ എം​പി അ​ട​ക്ക​മു​ള്ള പ്രമു​ഖ​ര്‍ അ​ദ്ദേ​ഹ​ത്തിന്‍റെ ആ​ഹ്വാ​ന​ത്തെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

പ്ര​​​​ള​​​​യ​​​​വും ഓ​​​​ഖി​​​​യും നി​​​​പ്പ​​​​യും ഇ​​​​പ്പോ​​​​ൾ കൊ​​​​റോ​​​​ണ​​​​യും! സ്റ്റേ​ജ്ക​ലാ​കാ​ര​ന്മാ​രു​ടെ ദു​രി​തക്കാ​ഴ്ച​യു​മാ​യി സാ​മ്രാ​ജി​ന്‍റെ ഏ​കാം​ഗ മാ​ജി​ക്

കാ​​​​യം​​​​കു​​​​ളം: കോ​​​​വി​​​​ഡ് -19 സ​​​​മൂ​​​​ഹ വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ രാ​​​​ജ്യ​​​​ത്താ​​​​കെ ലോ​​​​ക്ക് ഡൗ​​​​ണ്‍​ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ സ്റ്റേ​​​​ജ് ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ ദു​​​​രി​​​​ത​​​​വും വി​​ഷ​​മ​​വും മാ​​ജി​​ക്കി​​ലൂ​​ടെ ചൂ​​ണ്ടി​​ക്കാ​​ട്ടി മ​​ജീ​​ഷ്യ​​ൻ സാ​​മ്രാ​​ജ്. പ്ര​​​​ള​​​​യ​​​​വും ഓ​​​​ഖി​​​​യും നി​​​​പ്പ​​​​യും ഇ​​​​പ്പോ​​​​ൾ കൊ​​​​റോ​​​​ണ​​​​യും മൂ​​​​ലം കേ​​​​ര​​​​ള​​​​ത്തി​​​​ലെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു സ്റ്റേ​​​​ജ് ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണ് . വേ​​​​ദി​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ടു ജീ​​​​വി​​​​തം ശൂ​​​​ന്യ​​​​മാ​​​​യ സ്റ്റേ​​​​ജ് ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചാ​​ണ് മ​​​​ജീ​​​​ഷ്യ​​​​ൻ സാ​​​​മ്രാ​​​​ജ് ഏ​​​​കാം​​​​ഗ മാ​​​​ജി​​​​ക്കു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​യ​​ത്. ശൂ​​​​ന്യ​​​​മാ​​​​യ ക​​​​സേ​​​​ര​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ മാ​​​​ജി​​​​ക്ക് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചാ​​​​ണു സാ​​​​മ്രാ​​​​ജ് ക​​​​ലാ​​​​കാ​​​​ര​​ന്മാ​​രു​​​​ടെ ദു​​​​രി​​​​താ​​​​വ​​​​സ്ഥ തു​​​​റ​​​​ന്നു​​കാ​​​​ട്ടി​​​​യ​​​​ത് . സാ​​​​മ്രാ​​​​ജി​​​​ന്‍റെ മാ​​​​വേ​​​​ലി​​​​ക്ക​​​​ര​​​​യി​​​​ലെ വീ​​​​ട്ടു​​​​മു​​​​റ്റ​​​​ത്തു സ്വ​​​​ന്ത​​​​മാ​​​​യി വേ​​​​ദി ഒ​​​​രു​​​​ക്കി ഏ​​​​ക​​​​നാ​​​​യി നി​​​​ന്നാ​​​​യി​​​​രു​​​​ന്നു മാ​​​​ജി​​​​ക്ക് അ​​​​വ​​​​ത​​​​ര​​​​ണം. സ്റ്റേ​​​​ജ് ക​​​​ലാ​​​​കാ​​​​ര​​ന്മാ​​​​രും അ​​​​നു​​​​ബ​​​​ന്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​ഗം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​വ​​​​രും ഇ​​​​ന്നു വേ​​​​ദി​​​​ക​​​​ൾ ഇ​​​​ല്ലാ​​​​തെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണ്. ലോ​​​​ക്ക് ഡൗ​​​​ണ്‍ ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ഈ ​​​​സീ​​​​സ​​​​ണ്‍ അ​​​​വ​​​​സാ​​​​നി​​​​ക്കും.​​ എ​​ല്ലാ ​​വി​​ഭാ​​ഗ​​ക്കാ​​രു​​ടെ​​യും ക്ഷേ​​മ​​ത്തി​​നു പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന സ​​​​ർ​​​​ക്കാ​​​​രും മു​​​​ഖ്യ മ​​​​ന്ത്രി​​​​യും…

Read More

ജനങ്ങൾ തിരഞ്ഞെടുത്ത നേതാവ് പറ‍യുന്നു “ജ​ന​ങ്ങ​ൾ മാ​സ്ക് വെ​ക്ക​ണം… പ​ക്ഷേ, ഞാ​ൻ വെ​ക്കി​ല്ല, അ​തെ​ന്‍റെ ഇ​ഷ്ടമെന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: രാ​ജ്യ​ത്ത കോ​വി​ഡ് ബാ​ധി​ത​രു​ടൈ എ​ണ്ണം അ​വി​ശ്വ​സ​നീ​യ​മാ​യി ഉ​യ​രു​ന്ന​തി​നി​ടെ ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും മാ​സ്ക് വെ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ (സി​ഡി​സി) ഉ​ട​ൻ ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ജി​ക്ക​ൽ ഗ്രേ​ഡ് മാ​സ്കു​ക​ൾ ല​ഭി​ക്കു​മെ​ന്ന് ക​രു​ത​രു​തെ​ന്നും അ​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി ക​രു​തി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​തി​നാ​ൽ വീ​ട്ടി​ൽ ത​ന്നെ മാ​സ്കു​ക​ൾ നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​സ്ക് വ​യ്ക്കു​ന്ന​ത് ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ക​ട​മ​യാ​യി കാ​ണ​ണ​മെ​ന്നും ട്രം​പ് നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, താ​ൻ മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്നും അ​ത് ത​ന്‍റെ മാ​ത്രം ഇ​ഷ്ട​മാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക​നേ​താ​ക്ക​ളെ മാ​സ്ക് ധ​രി​ച്ചു​കൊ​ണ്ട് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ ത​നി​ക്ക് ആ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷ​മു​ള്ള പ​തി​വ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്.

Read More

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​വ​ർ​ച്ചാ​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി ക​വ​ർ​ച്ചാ​ക്കേ​സി​ലെ പ്ര​തി​യാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ജ​യി​ൽ ചാ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് ആ​മി​ർ​പൂ​ർ സി​ത്ത​ലോ​ഗി​ലെ അ​ജ​യ്ബാ​ബു (21) വാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രി​ക്കാം ജ​യി​ൽ ചാ​ടി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. മാ​ർ​ച്ച് 23 ന് ​കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ലെ കാ​ന​റ ബാ​ങ്കി​ൽ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25 ന് ​കാ​സ​ർ​ഗോ​ഡ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​സ​ർ​ഗോ​ഡ് നി​ന്നു വ​ന്ന​തു കൊ​ണ്ട് ഇ​യാ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ത​ട​വു​കാ​ർ​ക്ക് ഭ​ക്ഷ​ണം ന​ല്കു​ന്ന​തി​നി​ടെ​യാ​ണ് അ​ജ​യ് ബാ​ബു​വി​നെ കാ​ണാ​നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ടി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ക​വ​ർ​ച്ചാ​ക്കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി പ്ര​കാ​രം…

Read More