സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; മ​രി​ച്ച​ത് ചെ​ന്നൈ​യി​ൽ​നി​ന്ന് എ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ചെ​ന്നൈ​യി​ൽ​നി​ന്നും എ​ത്തി​യ പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം ചെ​ട്ടി​യാം​കു​ളം സ്വ​ദേ​ശി​നി മീ​നാ​ക്ഷി അ​മ്മാ​ള്‍ (73) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. ഇ​വ​രു​ടെ ആ​ദ്യ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും മ​ര​ണ​ശേ​ഷം അ​യ​ച്ച സാ​ന്പി​ളാ​ണ് പോ​സി​റ്റീ​വാ​യ​ത്.

ചെ​ന്നൈ​യി​ൽ​നി​ന്നും മേ​യ് 25നാ​ണ് ഇ​വ​ർ വാ​ള​യാ​ർ വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്നു ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മേ​യ് 28ന് ​ക​ടു​ത്ത പ​നി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മീ​നാ​ക്ഷി അ​മ്മാ​ളെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഇ​വ​ർ​ക്ക് പ്ര​മേ​ഹ​വും ന്യു​മോ​ണി​യ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ഇ​വ​രു​ടെ സം​സ്കാ​രം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ഇ​ന്നു ത​ന്നെ ന​ട​ത്തും. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി.

Related posts

Leave a Comment