‘ചൂ​ടാ​യാ​ൽ’ കൊറോണ പോ​കി​ല്ല! ചൂ​ട് കാ​ലാ​വ​സ്ഥ​യി​ൽ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ന

ന്യൂ​ഡ​ൽ​ഹി: ചൂ​ട് കാ​ലാ​വ​സ്ഥ​യി​ൽ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് ഇ​തു​വ​രെ തെ​ളി​വൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ന പ്ര​തി​നി​ധി ഡോ. ​ഡേ​വി​ഡ് ന​ബാ​റോ. നാ​ലു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള വൈ​റ​സാ​ണി​ത്. ഇ​തി​ന്‍റെ വ്യാ​പ​ന​രീ​തി​യെ​ക്കു​റി​ച്ചോ ഇ​ത് എ​ത്ര​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നോ ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ഞ​ങ്ങ​ൾ ആ​കാം​ഷ​യോ​ടെ നോ​ക്കി​കാ​ണു​ക​യാ​ണ്. ചൂ​ടു കൂ​ടു​ത​ലു​ള്ള ഇ​ന്ത്യ​യി​ലെ ഇ​തി​ന്‍റെ വ്യാ​പ​ന രീ​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ച്ച​തി​നു​ശേ​ഷ​മേ കൊ​റോ​ണ വൈ​റ​സും കാ​ലാ​വ​സ്ഥ​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ എ​ന്നും ഡേ​വി​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ലേ​റി​യ, ഫ്ളൂ ​തു​ട​ങ്ങി​യ അ​ണു​ബാ​ധ രോ​ഗ​ങ്ങ​ളു​ടെ രീ​തി​യി​ലാ​ണോ കൊ​റോ​ണ വ്യാ​പി​ക്കു​ന്ന​തെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ ഇ​ത് എ​ത്ര​നാ​ൾ ലോ​ക​ത്ത് നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഡേ​വി​ഡ് വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ഏ​റെ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ്ര​തി​നി​ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ത്യ​യി​ൽ കു​റ​വാ​ണ്. എ​ങ്കി​ലും മു​ൻ​കൂ​ട്ടി…

Read More

ഇന്നലെ മാത്രം അ​മേ​രി​ക്കയിൽ 1,169 മ​രണം! കോ​വി​ഡ് വൈ​റ​സ് ബാ​ധി​തർ പ​ത്തു​ല​ക്ഷം ക​ട​ന്നു

റോം: ​ആ​ഗോ​ള​ത​ല​ത്തി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്തു​ല​ക്ഷം ക​ട​ന്നു. 204 രാ​ജ്യ​ങ്ങ​ളി​ലാ​യി 1,003,834 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 53,167 ആ​യി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നാ​ലാ​യി​ര​ത്തി​ലേ​റേ പേ​ർ മ​രി​ച്ചു. 2,10,500 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി. രോ​ഗ​ബാ​ധ​യു​ടെ കാ​ര്യ​ത്തി​ൽ മ​റ്റേ​തൊ​രു രാ​ജ്യ​ത്തേ​ക്കാ​ളും വേ​ഗ​മാ​ണ് അ​മേ​രി​ക്ക​യി​ൽ. യു​എ​സി​ൽ 237,497 പേ​ർ​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 1,169 പേ​രാ​ണ് അ​മേ​രി​ക്കയിൽ മ​രി​ച്ച​ത്. മാ​ര്‍​ച്ച് 27ന് ​ഇ​റ്റ​ലി​യി​ല്‍ 969 പേ​ര്‍ മ​രി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ ഒ​രു ദി​വ​സ​മു​ണ്ടാ​യ ഏ​റ്റ​വു​മ​ധി​കം മ​ര​ണം. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ദ്രു​ത​ഗ​തി​യി​ലാ​ണ് രോ​ഗം​പ​ട​രു​ന്ന​ത്. ഇ​റ്റ​ലി​യി​ൽ മ​ര​ണം 13,915 ആ​യി. സ്പെ​യി​നി​ൽ 10,096 പേ​രും അ​മേ​രി​ക്ക​യി​ൽ 5,926 പേ​രും മ​രി​ച്ചു. ഫ്രാ​ൻ​സി​ൽ മ​ര​ണം 4,500 പി​ന്നി​ട്ടു. അ​തേ​സ​മ​യം, വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യി​ൽ വ്യാ​ഴാ​ഴ്ച ആ​റ് പേ​ർ മാ​ത്ര​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ആ​കെ മ​ര​ണം 3,318…

Read More

ലോ​ക്ക്ഡൗ​ണ്‍ ലം​ഘിച്ചാൽ ലൈ​സ​ന്‍​സ് പോ​കും! ​മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് നി​ര​ത്തി​ലി​റ​ങ്ങി; ഇനി അനുവദിക്കുന്നത് ഇരുചക്രവാഹനങ്ങളില്‍ ഒരാളും മറ്റു വാഹനങ്ങളില്‍ രണ്ടുപേരും

പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളെ നി​ര​ത്തു​ക​ളി​ല്‍ വി​ന്യ​സി​ച്ചു. ഇ​വ​ര്‍ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ എ​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ന്‍​സ് ക​ണ്ടു​കെ​ട്ടാ​നാ​ണ് തീ​രു​മാ​നം. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ലൈ​സ​ന്‍​സ് തി​രി​കെ ന​ല്‍​കു​ക​യി​ല്ല. ലൈ​സ​ന്‍​സ് കൈ​വ​ശ​മി​ല്ലാ​ത്ത കാ​ല​യ​ള​വി​ല്‍ വീ​ണ്ടും നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ടി​കൂ​ടി​യാ​ല്‍ വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും റ​ദ്ദാ​ക്കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ടു​പേ​രെ​യു​മാ​ണ് യാ​ത്ര​യ്ക്ക് അ​നു​വ​ദി​ക്കു​ന്ന​ത്. കാ​റു​ക​ളി​ലും മ​റ്റു യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ലും ഡ്രൈ​വ​ര്‍ സീ​റ്റി​നോ​ടു ചേ​ര്‍​ന്ന് ര​ണ്ടാ​മ​ത്തെ യാ​ത്ര​ക്കാ​ര​ന്‍റെ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. പി​ന്നി​ലെ സീ​റ്റി​ല്‍ ഇ​രി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. സാ​മൂ​ഹി​ക​മാ​യ അ​ക​ലം വാ​ഹ​ന​ങ്ങ​ളി​ലും പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തേ തു​ട​ര്‍​ന്നാ​ണി​ത്.

Read More

ന​മു​ക്കു വേ​ണ്ട പ​ച്ച​ക്ക​റി​ക​ള്‍ ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട്! പ​ച്ച​ക്ക​റി ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി മൈ​ക്രോ വെ​ജി​റ്റ​ബി​ള്‍ ഫാ​മിം​ഗ്; ആ​റു ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​നാ​കും…

കേ​ള​കം: ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​മൊ​ക്കെ പ​ച്ച​ക്ക​റി വ​ന്നി​ല്ലെ​ങ്കി​ല്‍ കേ​ര​ളം സ്തം​ഭി​ക്കു​മെ​ന്നു പ​റ​യു​ന്ന​വ​രോ​ട് അ​ട​യ്ക്കാ​ത്തോ​ട്ടി​ലെ പ​ടി​യേ​ക​ണ്ട​ത്തി​ല്‍ തോ​മ​സി​ന്‍റെ ഭാ​ര്യ പ്രി​ന്‍​സി​ക്ക് ഒ​ന്നേ പ​റ​യാ​നു​ള്ളൂ “ന​മു​ക്കു വേ​ണ്ട പ​ച്ച​ക്ക​റി​ക​ള്‍ ചു​രു​ങ്ങി​യ ദി​വ​സം​കൊ​ണ്ട് ന​മു​ക്കു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാം’. മൈ​ക്രോ വെ​ജി​റ്റ​ബി​ള്‍ ഫാ​മിം​ഗ് എ​ന്ന കൃ​ഷി​രീ​തി​യി​ലൂ​ടെ​യാ​ണ് പ്രി​ന്‍​സി ഇ​ക്കാ​ര്യം അ​ടി​വ​ര​യി​ടു​ന്ന​ത്. ന​മ്മു​ടെ കൈ​യി​ലു​ള്ള ധാ​ന്യ​ങ്ങ​ള്‍, പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ മു​ള​പ്പി​ച്ച് ക​റി​വ​യ്ക്കാ​മെ​ന്ന​താ​ണ് മൈ​ക്രോ വെ​ജി​റ്റ​ബി​ള്‍ ഫാ​മിം​ഗി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രു​പി​ടി പ​യ​റ് ഒ​രു ചെ​റി​യ ബെ​യ്‌​സി​നി​ല്‍ പ​രു​ത്തി​ത്തു​ണി ഇ​ട്ട​തി​നു​മു​ക​ളി​ല്‍ കു​തി​ര്‍​ത്തു​വ​യ്ക്കു​ക. നി​ത്യേ​ന ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ളം​വെ​യി​ല്‍ വീ​ടി​നു​ള്ളി​ല്‍​ത്ത​ന്നെ കൊ​ള്ളി​ക്കു​ക. ആ​റു ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​നാ​കും. ഇ​ല​യോ​ടു​കൂ​ടി​യ ത​ണ്ട് അ​രി​ഞ്ഞ് തോ​ര​നാ​യോ, മു​ട്ട ചേ​ര്‍​ത്ത് ഫ്രൈ​യാ​ക്കി​യോ ഉ​പ​യോ​ഗി​ക്കാം. പ്രോ​ട്ടീ​ന്‍ സ​മ്പു​ഷ്ട​മാ​ണ് ഈ ​ഇ​ല​ക്ക​റി​ക​ള്‍. വ​ന്‍​പ​യ​ര്‍, ഉ​ലു​വ, മു​തി​ര തു​ട​ങ്ങി എ​ല്ലാ ധാ​ന്യ​ങ്ങ​ളും പ​യ​ര്‍​വ​ര്‍​ഗ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ല്‍ മു​ള​പ്പി​ച്ച് ഇ​ല​ക്ക​റി​കളാ​ക്കാം. പ​ച്ച​ക്ക​റി ന​ടാ​ന്‍ സ്ഥ​ല​മി​ല്ലെ​ന്ന് പ​രി​ത​പി​ക്കു​ന്ന​വ​ര്‍​ക്കും വി​ഷ​മ​ടി​ച്ച പ​ച്ച​ക്ക​റി​ക​ളി​ല്‍​നി​ന്ന് മോ​ച​നം വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും…

Read More

സ്വന്തം വീട്ടിലേക്ക് പോകാന്‍ പോലും സാധിക്കുന്നില്ല! ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി സ്ത്രീ​ക​ൾ; ഗാ​ർ​ഹി​ക പീഡ​നം വ​ർ​ധി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നാ​യി രാ​ജ്യ​വ്യാ​പ​ക ലോ​ക്ഡൗ​ൺ‌ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​ർ​ഹി​ക പീഡന കേ​സു​ക​ളും വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ. ലോ​ക്ഡൗ​ണി​നു ശേ​ഷം ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് 250 ഓ​ളം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 69 പ​രാ​തി​ക​ളും ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി​ക​ളാ​യി​രു​ന്നെ​ന്ന് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 257 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. മാ​ർ​ച്ച് 24 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ ഡാ​ർ​ഹി​ക പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 69 പ​രാ​തി​ക​ൾ ല​ഭി​ച്ചു​വെ​ന്നും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ രേ​ഖാ ശ​ർ​മ പ​റ​ഞ്ഞു. ലോ​ക്ഡൗ​ൺ കാ​ല​ത്തു​ണ്ടാ​കു​ന്ന അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ സ്ത്രീ​ക​ൾ​ക്ക് പോ​ലീ​സി​നെ സ​മീ​പി​ക്കാ​ൻ ഭ​യ​മാ​ണെ​ന്നും രേ​ഖാ ശ​ർ​മ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​സി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ൽ അ​മ്മാ​യി​യ​മ്മ​മാ​ർ ത​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​മെ​ന്ന് സ്ത്രീ​ക​ൾ ഭ​യ​ക്കു​ന്നു. ഭ​ർ​ത്താ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ…

Read More

സാ​ധ​നം വാ​ങ്ങാ​ൻ​പോ​യ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ന്‍റെ കൈ ​സി​ഐ ത​ല്ലി ഒ​ടി​ച്ചു; 2000 രൂ​പ​യു​ടെ ചി​ല്ല​റ മാ​റാ​ൻ ഇ​റ​ങ്ങി​യ​താ​ണെ​ന്ന് ജി​ബി​ൻ; സംഭവം നെടുങ്കണ്ടത്ത്‌

നെ​ടു​ങ്ക​ണ്ടം: പ​ല​ച​ര​ക്ക് ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ​പോ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ മ​ക​നെ ക​ന്പം​മെ​ട്ട് സി​ഐ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം നി​ല​നി​ൽ​ക്കെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യെ​ന്നാ​രോ​പി​ച്ച് സി​ഐ കൗ​മാ​ര​ക്കാ​ര​ന്‍റെ ഇ​ട​തു കൈ​പ്പ​ത്തി ത​ല്ലി​യൊ​ടി​ച്ച​ത്. ലാ​ത്തി​കൊ​ണ്ടു​ള്ള അ​ടി​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ പോ​ക്ക​റ്റി​ൽ​കി​ട​ന്ന മൊ​ബൈ​ൽ ഫോ​ണും ത​ക​ർ​ന്നു. ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ തേ​ർ​ഡ്ക്യാ​ന്പ് മേ​ച്ചേ​രാ​ത്ത് ജി​ബി​നെ(17) നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.30-ഓ​ടെ ബാ​ല​ഗ്രാ​മി​നു​സ​മീ​പം തേ​ർ​ഡ്ക്യാ​ന്പി​ലാ​ണ് സം​ഭ​വം. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ജോ​സി​ന്‍റെ മ​ക​നാ​ണ് ജി​ബി​ൻ. ജോ​സി​ന് ഡ്യൂ​ട്ടി​യു​ള്ള​തി​നാ​ൽ സാ​ധ​നം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ​നി​ന്നും ജി​ബി​നെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. മു​ഖാ​വ​ര​ണം ധ​രി​ച്ച് ത​നി​ച്ച് ക​ട​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്പോ​ൾ അ​തു​വ​ഴി​യെ​ത്തി​യ ക​ന്പം​മെ​ട്ട് സി​ഐ സു​നി​ൽ​കു​മാ​റും സം​ഘ​വും ജി​ബി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം​ചെ​യ്തു. ക​ട​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റും പ​ണ​വും കാ​ട്ടി​യ​പ്പോ​ൾ ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യം ലാ​ത്തി​ക്ക് തു​ട​യി​ൽ അ​ടി​ച്ചെ​ന്ന് ജി​ബി​ൻ പ​റ​ഞ്ഞു.…

Read More

കു​ഴി​മ​ന്തി​യും അ​ൽ​ഫാ​മും ഒ​ഴി​ഞ്ഞു! കൊ​റോ​ണ​ക്കാ​ല​ത്ത് മലയാളികളുടെ തീ​ൻ​മേ​ശ​ക​ളി​ൽ ച​ക്ക​യും ക​ഞ്ഞി​യും ചേ​മ്പും വാഴ​ത്ത​ട്ട​യും; നാ​ടി​ന്‍റെ ത​ന​ത് രൂ​ചി അ​റി​ഞ്ഞവരില്‍ കു​ട്ടി​ക​ൾ മു​ത​ൽ ന്യൂ​ജെ​ൻ പി​ള്ളേ​ർ​വ​രെ

കൊ​ണ്ടോ​ട്ടി: മ​ല​യാ​ളി വി​ദേ​ശ​ത്തേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കും ക​യ​റ്റി അ​യ​ച്ച വീ​ട്ടു​വ​ള​പ്പി​ൽ വി​ള​ഞ്ഞ ച​ക്ക മു​ത​ൽ വാ​ഴ​ത്ത​ട്ട വ​രെ​യു​ള​ള വി​ഭ​വ​ങ്ങ​ൾ കൊ​റോ​ണ​ക്കാ​ല​ത്ത് തീ​ൻ​മേ​ശ​ക​ളി​ൽ നി​റ​യു​ന്നു. മു​തി​ർ​ന്ന​വ​രേ​ക്കാ​ളേ​റെ ന്യൂ​ജ​ൻ പി​ള്ളേ​ര​ട​ക്കം നാ​ടി​ന്‍റെ ത​ന​ത് രൂ​ചി അ​റി​ഞ്ഞ​തോ​ടെ ബി​രി​യാ​ണി​യും കു​ഴി​മ​ന്തി​യും ഒ​ഴി​വാ​ക്കി ച​ക്ക​യി​ലേ​ക്കും ക​ഞ്ഞി​യി​ലേ​ക്കു​മാ​ണ് തി​രി​ച്ചു വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യ ച​ക്ക​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത ല​ഭി​ച്ച കാ​ല​മാ​ണി​ത്. സാ​ധാ​രാ​ണ ച​ക്ക ത​മി​ഴ്നാ​ട്ടി​ലേ​ക്കും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മാ​ണ് പ്ര​ധാ​ന​മാ​യും ക​യ​റ്റി അ​യ​ക്കാ​റു​ള്ള​ത്. ഇ​വ ശേ​ഖ​രി​ക്കാ​നാ​യി മാ​ത്രം ഏ​ജ​ന്‍റു​മാ​ർ വീ​ടു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് 19 നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ ഗ​ൾ​ഫി​ലേ​ക്കു വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​യ​തും ത​മി​ഴ്നാ​ട്ടി​ലേ​ക്കു വാ​ഹ​ന ഗാ​താ​ഗ​തം ഇ​ല്ലാ​താ​യ​തും ക​യ​റ്റു​മ​തി​ക്ക് തി​രി​ച്ച​ടി​യാ​യി. ഇ​തോ​ടെ​യാ​ണ് വീ​ടു​ക​ളി​ലെ തീ​ൻ​മേ​ശ​ക​ളി​ലേ​ക്കു ച​ക്ക​യും ക​ഞ്ഞി​യും വീ​ണ്ടു​മെ​ത്തി​യ​ത്. ച​ക്ക, വാ​ഴ​ത്ത​ട്ട, വാ​ഴ​ക്ക​ഴ​ന്പ്, ചേ​ന്പ്, മ​ധു​ര​ക്കി​ഴ​ങ്ങ്, ക​പ്പ തു​ട​ങ്ങി നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​ന്ന് ഭ​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ പേ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ…

Read More

കൊറോണക്കാലത്തെ മാതൃകാസേവനം! എറണാകുളത്തുനിന്നും മരുന്നുമായി ഉച്ചഭക്ഷണത്തിന് പോലും എവിടെയും നിര്‍ത്താതെ ശരവേഗത്തില്‍ നിലമ്പൂരില്‍ പറന്നെത്തി അഗ്‌നിരക്ഷാസേന

നി​ല​ന്പൂ​ർ: കൊ​റോ​ണ​ക്കാ​ല​ത്തെ മാ​തൃ​കാ​സേ​വ​ന​ത്തി​ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ തൊ​പ്പി​യി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽ. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ആ​വ​ശ്യ​മ​രു​ന്നു കി​ട്ടാ​ൻ വ​ഴി​യി​ല്ലാ​തെ വ​ല​ഞ്ഞ നി​ല​ന്പൂ​രി​ലെ ര​ണ്ട് കു​ടും​ബ​ങ്ങൾക്കാണ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന മ​രു​ന്നെ​ത്തി​ച്ച​ത്. ചു​ങ്ക​ത്ത​റ​യി​ലു​ള്ള വ​യോ​ധി​ക ദ​ന്പ​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്നു​ള്ള​ത് എ​റ​ണാ​കു​ള​ത്ത്. എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ന്‍റെ കൊ​റോ​ണ​ക്കാ​ല​ത്തെ മാ​തൃ​കാ സേ​വ​ന​ത്തെ​ക്കു​റി​ച്ച​റി​യു​ന്ന​ത്. ഉ​ട​ൻ 101 ൽ ​വി​ളി​ച്ച​പ്പോ​ൾ എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് മ​രു​ന്നെ​ത്തി​ക്കാ​മെ​ന്ന് വി​ളി​ച്ച​യാ​ൾ. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ മ​രു​ന്ന് ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ എ​ത്തിച്ചു. ഉ​ട​ൻ ത​ന്നെ അ​വി​ടെ​യു​ള്ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ബി​ജോ​യ് കെ. ​പീ​റ്റ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ബി.​എ​സ്.​ശ്യാം​കു​മാ​ർ, എ.​പി.​ഷി​ഫി​ൻ എ​ന്നി​വ​ർ ജീ​പ്പു​മാ​യി നി​ല​ന്പൂ​രി​ലേ​ക്ക് പുറപ്പെട്ടു. . അ​വ​ർ അ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​പ്പോ​ഴേ​ക്കും ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് വാ​ട്സാ​പ്പ് വ​ഴി മ​രു​ന്ന് എ​ത്തി​ക്കേ​ണ്ട​വ​രു​ടെ മേ​ൽ​വി​ലാ​സം അ​യ​ച്ചു​ന​ൽ​കി. നി​ല​ന്പൂ​ർ…

Read More

മ​ദ്യം വേണ്ട, മരുന്ന് മതി! വി​റ​യ​ലു​മാ​യി വ​ന്ന​വ​രെ ഡോ​ക്ട​ർ മ​രു​ന്നു ന​ൽ​കി തി​രി​ച്ച​യ​ച്ചു

പെ​രു​മ്പാ​വൂ​ർ: മ​ദ്യം ല​ഭി​ക്കാ​ൻ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി മു​ട​ക്കു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ എ​ത്തി​യ​ത് അ​ഞ്ചു പേ​ർ. എ​ന്നാ​ൽ ഇ​വ​ർ​ക്ക് ഡോ​ക്ട​ർ കു​റി​പ്പ​ടി ന​ൽ​കി​യി​ല്ല. വി​റ​യ​ലു​മാ​യി വ​ന്ന ഇ​വ​രെ ഡോ​ക്ട​ർ അ​ത് മാ​റു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ൾ ന​ൽ​കി തി​രി​ച്ച​യ​ച്ചു. മ​ദ്യ​ത്തി​നു കു​റി​പ്പ​ടി ന​ൽ​കാ​നു​ള്ള ഒ​രു മാ​ന​ദ​ണ്ഡ​വും ഇ​തു​വ​രെ​യും മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ​നി​ന്നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ജി​ക കു​ട്ട​പ്പ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ക്ക് മ​ദ്യം ല​ഭി​ക്കാ​ൻ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഐ​എ​ൻ​ടി​യു​സി എറണാകുളം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. അ​വ​റാ​ച്ച​ൻ മു​ട​ക്കു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ ഒ​റ്റ​യാ​ൾ പ്ര​തിഷേ​ധ​വും ന​ട​ത്തി.

Read More

ഏപ്രിൽ രണ്ടാംവാരം വരെ ഭക്ഷണവും താമസവും കുഴപ്പമില്ല, അതിനപ്പുറമുള്ള കാര്യമറിയില്ലെന്ന് പൃഥ്വിരാജ്

അ​മാ​ൻ: ഉ​ചി​ത​മാ​യ സ​മ​യ​വും അ​വ​സ​ര​വും വ​രു​മ്പോ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ന​ട​ന്‍ പൃ​ഥ്വി​രാ​ജ്. ജോ​ര്‍​ദാ​നി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ന്ന താ​രം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്. ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് ജോ​ര്‍​ദാ​നി​ലെ​ത്തി​യ പൃ​ഥ്വി​യും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യും ഉ​ള്‍​പ്പ​ടെ 58 അം​ഗ സം​ഘ​മാ​ണ് കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ​ത്. ഏ​പ്രി​ല്‍ ര​ണ്ടാം​വാ​രം വ​രെ വാ​ദി​റാ​മി​ല്‍ താ​മ​സി​ക്കാ​നും ചി​ത്രീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മു​ള്ള സൗ​ക​ര്യം ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും താ​രം കു​റി​ച്ചു. ടീ​മി​ലെ ഡോ​ക്ട​ര്‍ ഓ​രോ 72 മ​ണി​ക്കൂ​ര്‍ കൂ​ടു​മ്പോ​ഴും ഓ​രോ ക്രൂ ​അം​ഗ​ത്തി​നും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും കൂ​ടാ​തെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജോ​ര്‍​ദാ​നി​ലെ ഡോ​ക്ട​റും സം​ഘാ​ങ്ങ​ളെ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും പൃ​ഥ്വി വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​ഘ​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കി​ല്ല അ​ധി​കാ​രി​ക​ളു​ടെ ആ​ശ​ങ്ക​യെ​ന്നും എ​ന്നാ​ല്‍ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ഇ​വി​ടു​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് അ​റി​യി​ക്കേ​ണ്ട​ത് ഞ​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്നും…

Read More