ന്യൂഡൽഹി: രാജ്യത്താകമാനം കോവിഡ് വൈറസിനെക്കുറിച്ചുള്ള ഭീതിയിലും ആശങ്കയിലും കഴിയവേ ഡൽഹിയിൽ പരിഭ്രാന്തി പരത്തി മലയാളി യുവാവ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് വൈറസ് ബാധ സംശയിച്ചിരുന്നു. ഇക്കാര്യം ഇയാൾ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാൽ, ഇയാൾ ആശുപത്രിയിൽ പോകാതെ നേരെ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ തിരക്കേറിയ സ്ഥലത്തെ ഫ്ളാറ്റിൽ കയറി താമസിച്ചു. ഇതോടെ പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പടർന്നു. ബുധനാഴ്ച രാത്രി പരിസര വാസികൾ വിവിധ ഹെൽപ് ലൈൻ നന്പറുകളിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒടുവിൽ പോലീസ് സഹായത്തോടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ, വ്യാഴാഴ്ച പുലർച്ചെ തന്നെ ഐസൊലേഷൻ വാർഡിൽ നിന്നു ചാടിയ ഇയാൾ വീണ്ടും ഫ്ളാറ്റിലെത്തി. ഇതോടെ പരിസരത്തെ ഫ്ളാറ്റുകളിൽ ഉള്ളവരെല്ലാം പരിഭ്രാന്തരായി. വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ഫ്ളാറ്റിലെത്തിയ ഇയാൾ നിരവധി പേരുമായി ഇടപഴകുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരവും…
Read MoreCategory: Loud Speaker
ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത പൂർണമായും തെറ്റ്! ഞായറാഴ്ച ജനതാ കർഫ്യൂ, ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുത്; പ്രധാനമന്ത്രി
ന്യൂഡൽഹി: ഞായറാഴ്ച ആരും വീട്ടിൽനിന്നു പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പ്രഖ്യാപനനം. രാവിലെ ഏഴു മുതൽ ഒന്‍പതു വരെ വീട്ടിൽനിന്നു പുറത്തിറങ്ങുന്നതിനാണ് വിലക്ക്. ജനങ്ങൾക്കു വേണ്ടി ഏർപ്പെടുത്തുന്ന ജനതാ കർഫ്യൂ ആണിതെന്നും കോവിഡ്-19 വ്യാപനം തടയുന്നതിനു വേണ്ടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക മഹായുദ്ധത്തേക്കാൾ പ്രതിന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത്. രാജ്യം കൊറോണ വൈറസ് ബാധയെ കരുതലോടെ നേരിടണം. ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്ത പൂർണമായും തെറ്റാണ്. ഈ മഹാമാരി പരക്കുന്നതിൽ ഇന്ത്യ ശ്രദ്ധാലുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Moreഒരു ചുമപോലും ആളുകളെ ഭീതിയിലാഴ്ത്തുന്നു! ആശങ്ക ഒഴിയാത്ത മുഖങ്ങള്‍… മിക്കവരും എത്തുന്നത് മുഖം മറച്ച്; ഭീതിയും ജാഗ്രതയും ഒരുപോലെ
സ്വന്തം ലേഖകന്‍ കോഴിക്കോട്: ആശങ്ക ഒഴിയാത്ത മുഖങ്ങള്‍… മിക്കവരും എത്തുന്നത് മുഖം മറച്ച്… ചിലര്‍ മാസ്കുകള്‍ ഉപയോഗിക്കുന്നു, മറ്റുചിലര്‍ ടൗവ്വലുകൊണ്ട് മുഖം മറയ്ക്കുന്നു. അടുത്തിടപഴകാന്‍ എല്ലാവര്ക്കും പേടി. ഒരു ചുമപോലും ആളുകളെ ഭീതിയിലാഴ്ത്തുകയാണ്. അത്യാവശ്യം കാര്യങ്ങള്‍ക്ക് മാത്രമായാണ് പലരും ഇപ്പോള്‍ എത്തുന്നത്. നഗരത്തില്‍ സമയം ചിലവിടാന്‍ ആര്‍ക്കും താത്പര്യമില്ല. ഒരോദിവസവും വര്‍ധിച്ചുവരുന്ന കോറോണ ഭീതിയാണ് പലരുടെയും മുഖത്ത്. കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിയെന്നവാര്ത്ത കാട്ടുതീ പോലെയാണ് നഗരത്തില്‍ പടര്‍ന്നത്. ഇതോടെ കോഴിക്കോട് നിവാസികളുടെ ആശങ്ക ഇരട്ടിച്ചു. അതു രാവിലെ തന്നെ നഗരത്തില്‍ ദൃശ്യമാകുകയും ചെയ്തു. കോഴിക്കോട് മിഠായിത്തെരുവിലും പാളയത്തും ഓട്ടോസ്റ്റാന്‍ഡിലും എല്ലാം ആളില്ലാതായി. മിഠായിത്തെരുവില്‍ ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ആളുകളെ പോലീസ് സമ്മതിച്ചതുമില്ല. ഇതോടെ ഈ ഭാഗവും നിശ്ചലമായി. മാനാഞ്ചിറ പരിസരവും ബീച്ചും ഇന്നലെയും വിജനമായി. ഒറ്റയ്ക്കിരിക്കുന്നവരാകട്ടെ ഫോണില്‍ കൊറോണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍…
Read Moreരാത്രിയെന്നോ വ്യത്യാസമില്ല! മാഹിയിൽ ബാറുകൾ അടച്ചതോടെ മദ്യപാനം വയലുകളിൽ; സ്ത്രീകൾക്കും കുട്ടികൾക്കും വഴിയാത്രപോലും ദുരിതമായി മാറി
മാഹി: കൊറോണ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി മാഹിയിലെ ബാറുകൾ അടച്ചതോടെ മദ്യപാനികൾ മാഹിയിൽ നിന്നും കുപ്പിയുമായെത്തുന്നത് സമീപപ്രദേശത്തെ വയലുകളിലും തെങ്ങിൻതോപ്പിലും ഉൾനാടൻ പാതയോരങ്ങളിലും. മാഹിയിൽ ബാറുകൾ അടച്ചതോടെ മോന്താൽ-കുഞ്ഞിപ്പള്ളി-ഓർക്കാട്ടേരി റോഡിനോടു ചേർന്ന തെങ്ങിൻ തോപ്പുകളും മാഹിപുഴയോരവും റോഡിനോടു ചേർന്ന ആളൊഴിഞ്ഞ പറന്പുകളും മദ്യപൻമാർ തങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ്. മദ്യപൻമാരുടെ ശല്യം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും വഴിയാത്രപോലും ദുരിതമായി മാറി. കാറുകളിലും ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും മദ്യവുമായി എത്തുന്ന പലരും രാത്രിയേറെ വൈകുവോളം ഇവിടെ ചെലവഴിക്കുകയാണ്. ചോന്പാല പോലീസ് സ്റ്റേഷനിൽ നിന്നും വിളിപ്പാടകലെയുള്ള കല്ലാമല, കുറിച്ചിക്കര, കുന്നുമ്മക്കര എന്നിവിടങ്ങളിലും പുഴയോരത്തോടു ചേർന്ന കൈപ്പാട് വയലുകളിലും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മദ്യപസംഘം അഴിഞ്ഞാടുകയാണ്. റോഡിലും ആളൊഴിഞ്ഞ പറന്പിലും വാഹനം നിർത്തിയിട്ട ശേഷം തെങ്ങിൻ തോപ്പുകളിലേക്ക് പോയാണ് മദ്യപാനം. കുഞ്ഞിപ്പള്ളി-ചിറയിൽപീടിക-ഓർക്കാട്ടേരി റോഡിൽ ആൾതാമസം പൊതുവെ കുറഞ്ഞ കല്ലാമല മുതൽ കുറിച്ചിക്കര, കുന്നുമ്മക്കര…
Read Moreകോവിഡ് ഭീതിക്കിടെ പത്തനംതിട്ടയിൽ നിന്ന് വിവാഹസംഘം കണ്ണൂരിൽ! അഞ്ചുപേർ മാത്രം മതിയെന്നു ക്ഷേത്ര ഭാരവാഹികൾ; പിന്നെ ബഹളമായി…
വളപട്ടണം: കോവിഡ് 19 ഭീതിപടരുന്നതിനിടയിൽ പത്തനംതിട്ടയിൽ നിന്നും വിവാഹസംഘം കണ്ണൂരിൽ. ചിറക്കൽകടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണു പത്തനംതിട്ടയിൽ നിന്നുള്ള 18 പേർ ഉൾപ്പെടെയുള്ള 40 അംഗ വിവാഹസംഘമെത്തിയത്. കല്യാണത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബഹളമായി. വിവരമറിഞ്ഞു വളപട്ടണം പോലീസും ചിറക്കൽ പഞ്ചായത്ത്, വില്ലേജ്, ആരോഗ്യവകുപ്പ് അധികൃതരും കണ്ണൂർ കളക്ടേറ്റിലെ കൊറോണ ഉദ്യോഗസ്ഥരും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. ഇന്നു മൂന്നു വിവാഹമാണു ക്ഷേത്രത്തിൽ നടക്കുന്നത്. മറ്റു രണ്ടു വിവാഹവും കണ്ണൂർ പരിസരത്തുള്ളവരുടെതാണ്. പത്തനംതിട്ടക്കാരുടെ വിവാഹസംഘത്തോടു കല്യാണമണ്ഡപത്തിൽ ഇരുഭാഗത്തു നിന്നും അഞ്ചുപേർ മാത്രം മതിയെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചപ്പോഴാണു ബഹളമായത്. ബാക്കിയുള്ളവരോട് ബസിൽ നിന്നും ഇറങ്ങരുതെന്നും പോലീസ് അഭ്യർഥിച്ചു. കഴിഞ്ഞവർഷം നവംബറിലാണ് പത്തനംതിട്ട സ്വദേശികൾ വിവാഹം ബുക്ക് ചെയ്തത്. സർക്കാർ നടപടികളുമായി സഹകരിക്കാമെന്ന ധാരണയിൽ വിവാഹ ചടങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞു തടിച്ചുകൂടിയ നാട്ടുകാരെ പോലീസ് തിരിച്ചയക്കുകയാണ്.
Read Moreഉറക്കമില്ലാതെ പരിശോധന നടത്തിയത് മിച്ചം! കോവിഡ് 19 സ്ഥിരീകരിച്ച സ്ത്രീ സഞ്ചരിച്ച ഓട്ടോ തിരിച്ചറിഞ്ഞു ; മൗനം പാലിച്ച് ആരോഗ്യവകുപ്പ്; കാരണം…
കോഴിക്കോട്: കോവിഡ് 19 സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മാഹിയിലെ സ്ത്രീ സഞ്ചരിച്ച ഓട്ടോ കണ്ടെത്തിയിട്ടും മൗനം പാലിച്ച് ആരോഗ്യവകുപ്പ്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇറങ്ങിപോയ മാഹി ചാലക്കര സ്വദേശിയായ സ്ത്രീ സഞ്ചരിച്ച ഓട്ടോയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച അന്വേഷണം ഇന്ന് പുലര്‍ച്ചെയും പോലീസ് തുടരുകയായിരുന്നു. അതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ ഇന്നലെ ആശുപത്രിയിലെത്തിയ വിവരം പോലീസ് അറിയുന്നത്. ഈ വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ഓട്ടോ കണ്ടെത്തുന്നതിനായി ടൗണ്‍ സിഐ ഉമേഷ്, എസ്ഐ കെ.ടി.ബിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നുവരികയായിരുന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും മറ്റും വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഇവരുടെ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ചുള്ള വിവരം നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞാല്‍ അക്കാര്യം അറിയിക്കണമെന്നും ഡ്രൈവര്‍മാരോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍…
Read Moreഗോമൂത്രം കുടിച്ച വോളന്റിയര്‍ക്ക് അസ്വസ്ഥത! കോവിഡിനെതിരേ ഗോമൂത്രം കുടിക്കുന്ന ചടങ്ങ് സംഘടിപ്പിച്ച ബിജെപി നേതാവിന് എട്ടിന്റെപണി
കോൽക്കത്ത: കോവിഡ് ബാധയിൽനിന്നു മുക്തി നേടാൻ ഗോമൂത്രം കുടിക്കണമെന്നു പ്രചരിപ്പിക്കാൻ പൊതുചടങ്ങ് സംഘടിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിലായി. വടക്കൻ കോൽക്കത്തയിലെ ബിജെപി പ്രാദേശിക നേതാവ് നാരായൺ ചാറ്റർജി(40)യാണു തൊഴുത്തിൽ ഗോമൂത്രവിതരണ പ്രചാരണ പരിപാടി സംഘടിപ്പിച്ചതിനു പിടിയിലായത്. ഗോമൂത്രം കുടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച വോളന്റിയറുടെ പരാതിയിലായിരുന്നു അറസ്റ്റ്. നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരിൽ കൊറോണ ബാധിതരുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. താൻ ആരെയും നിർബന്ധിച്ചു ഗോമൂത്രം കുടിപ്പിച്ചിട്ടില്ലെന്നും വിതരണം ചെയ്യുക മാത്രമാണു ചെയ്തതെന്നും ചാറ്റർജി പോലീസിനോടു പറഞ്ഞു. ചാറ്റർജിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സംസ്ഥാന ബിജെപി നേതൃത്വം രൂക്ഷമായി വിമർശിച്ചു. ഗോമൂത്രം ശരീരത്തിനു നല്ലതല്ലെന്ന് ഇതുവരെ തെളിയിച്ചിട്ടില്ലെന്നും ആരെയും അവഹേളിക്കാനായിരുന്നില്ല ചാറ്റർജി ചടങ്ങ് സംഘടിപ്പിച്ചതെന്നും ബിജെപി ജനറൽ സെക്രട്ടറി സായന്തൻ ബസു പറഞ്ഞു.
Read Moreബാറുകൾ അടച്ചിടില്ല, പകരം ഒന്നര മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കും; നിർദേശം പാലിക്കാത്ത ബാറുകൾ പൂട്ടിയിടും
തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും വിദേശമദ്യവിൽപന കേന്ദ്രങ്ങളും അടച്ചിടേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. പകരം കൊറോണ പ്രോട്ടോകോൾ നടപടികളുടെ അടിസ്ഥാനത്തിൽ ഒന്നര മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ നിർദേശം നൽകും. മദ്യശാലകൾ പൂട്ടിയാൽ മദ്യദുരന്തത്തിനു സാധ്യതയുണ്ടെന്നു മന്ത്രിസഭാ യോഗം വിലയിരുത്തി. കൂട്ടംകൂടുന്നത് ഒഴിവാക്കാനായി ജനങ്ങൾ ഒത്തുചേരുന്ന എല്ലാ കേന്ദ്രങ്ങളും പൂട്ടിയിട്ടും ബാറുകൾ മാത്രം തുറന്നു പ്രവർത്തിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്പിരിറ്റും സാനിറ്റൈസേഷൻ വസ്തുക്കളും മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ളവ വഴി വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. മദ്യത്തിന് അടിമകളായവർക്ക് മദ്യം ലഭിക്കാതായാൽ ഇത്തരം വസ്തുക്കൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇതു ജീവനു തന്നെ ഭീഷണിയാകാമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. ബാറുകളിലെ ഇരിപ്പിടങ്ങൾ ഒന്നര മീറ്റർ അകലത്തിൽ ക്രമീകരിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഇതു…
Read Moreസ്കൂളുകൾ പൂട്ടിയാൽ കുട്ടികൾക്ക് എങ്ങനെ ഉച്ചഭക്ഷണം നൽകും ? സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ പൂട്ടിയതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കാത്തതു സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ (സുവോ മോട്ടോ) കേസെടുത്തു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ ബഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. സ്കൂൾ അടച്ചാൽ കുട്ടികൾക്ക് എങ്ങനെ ഉച്ചഭക്ഷണം നൽകാനാവുമെന്നതു ചോദിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഡൽഹിയിൽ മാർച്ച് 31 വരെയാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.
Read Moreപരീക്ഷണ തൂക്കൽ നടത്തി, കഴുമരം ഒരുങ്ങി…! നിർഭയ പ്രതികളുടെ വധശിക്ഷ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ആരാച്ചാർ യുപി സ്വദേശി പവൻ ജല്ലാഡ് ബുധനാഴ്ച രാവിലെ ഡല്‍ഹി തിഹാര്‍ ജയിലില്‍ പരീക്ഷണ തൂക്കൽ നടത്തി. ഓരോ കുറ്റവാളിയുടെയും തൂക്കത്തിന്റെ ഇരട്ടി ഭാരം വരുന്ന മണല്‍ ചാക്കുകളാണ് തൂക്കിയത്. ജയില്‍ ഉദ്യോഗസ്ഥരുടെയും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. നാല് കുറ്റവാളികളേയും ഒരുമിച്ച് തൂക്കാൻ സാധിക്കുന്ന പുതിയ കഴുമരത്തിലാണ് ഡമ്മി പരീക്ഷണം നടന്നത്. ഇവയുടെ ബലം കഴിഞ്ഞ ദിവസം പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 5.30ന് ആണ് നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കുന്നത്. നാലുപേരെയും ഒരുമിച്ചാവും തൂക്കിലേറ്റുക. കുടുംബാംഗങ്ങളുമായുള്ള പ്രതികളുടെ അന്തിമ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയായി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി പ്രതികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. നിയമപരമായ എല്ലാ വഴികളും അടഞ്ഞതോടെ വധശിക്ഷ മാറ്റിവയ്പ്പിക്കാനുള്ള അവസാന മാർഗം തേടി പ്രതി അക്ഷയ് കുമാർ സിംഗിന്റെ ഭാര്യ…
Read More