ലോക്ക് ഡൗൺ; പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന് “വ​ന്‍ ഉ​ത്തേ​ക പാ​ക്കേ​ജ് ആ​വ​ശ്യം’; പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ണം ന​ൽ​ക​ണമെന്ന് അ​ഭി​ജി​ത് ബാ​ന​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണ്‍ പ്ര​ത​സി​ന്ധി ബാ​ധി​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ളി​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​കി അ​വ​രു​ടെ വി​ശ​പ്പ​ക​റ്റ​ണ​മെ​ന്ന് സാ​മ്പ​ത്തി​ക വി​ദ​ഗ്ദ്ധ​നും നൊ​ബേ​ല്‍ ജേ​താ​വു​മാ​യ അ​ഭി​ജി​ത് ബാ​ന​ര്‍​ജി.

പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് വ​ന്‍ ഉ​ത്തേ​ക പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണെ​ന്നും ദ​രി​ദ്ര​രു​ടെ കൈ​ക​ളി​ലേ​ക്ക് പ​ണം നേ​രി​ട്ട് കൈ​മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ക്ക് വ​ലി​യൊ​രു ഉ​ത്തേ​ജ​ക പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണ്. ന​മ്മ​ള്‍ സാ​മ്പ​ത്തി​ക പാ​ക്കേ​ജി​നാ​യി വേ​ണ്ട​ത്ര നീ​ക്കി​വെ​ച്ചി​ട്ടി​ല്ല. ജി​ഡി​പി​യു​ടെ പ​ത്ത് ശ​ത​മാ​നം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി യു​എ​സ് നീ​ക്കി​വെ​ച്ച​താ​യും അ​ഭി​ജി​ത് ബാ​ന​ര്‍​ജി ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്ക് ഡൗ​ണി​ലൂ​ടെ ത​ക​ർ​ച്ച​യി​ലാ​യ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ഭി​ജി​ത്ത് ബാ​ന​ർ​ജി പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും റേ​ഷ​ന്‍​കാ​ര്‍​ഡ് വേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി അ​ത് അ​നു​വ​ദി​ച്ച് ന​ല്‍​ക​ണം. ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ങ്കി​ലും കൊ​റോ​ണ​യു​ടെ അ​തി​വേ​ഗ​ത്തി​ലു​ള്ള വ്യാ​പ​നം​കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്’ നൊ​ബേ​ല്‍ ജേ​താ​വ് പ​റ​ഞ്ഞു.

യു​എ​സ് ഭ​ര​ണ​കൂ​ടം ചെ​യ്യു​ന്ന​ത് പോ​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ളു​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് പ​ണം എ​ത്തി​ക്ക​ണം. പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് ആ​ധാ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​വ​കാ​ശ​വാ​ദം ദ​രി​ദ്ര​രു​ടെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കും.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യും സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ണം ന​ൽ​ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക്ക്ഡൗ​ണി​ന്‌ ശേ​ഷ​മു​ള്ള ഇ​ന്ത്യ​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക പു​ന​രു​ജ്ജീ​വ​നം സം​ബ​ന്ധി​ച്ച് ശു​ഭാ​പ്തി വി​ശ്വാ​സം​പു​ല​ര്‍​ത്താ​ന്‍ ന​മ്മ​ള്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​റോ​ണ​വൈ​റ​സ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പ​ത്തി​ക-​ആ​രോ​ഗ്യ രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​രു​മാ​യി രാ​ഹു​ല്‍ ന​ട​ത്തു​ന്ന വീ​ഡി​യോ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​ണി​ത്. ആ​ര്‍​ബി​ഐ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​നു​മാ​യി​ട്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ദ്യ വീ​ഡി​യോ ച​ര്‍​ച്ച.​ ലോ​ക്ഡൗ​ണി​ല്‍ അ​ക​പ്പെ​ട്ട ദ​രി​ദ്ര​രെ സ​ഹാ​യി​ക്കാ​ൻ 65,000 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണെ​ന്ന് രാ​ഘു​റാം രാ​ജ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment