കൊച്ചി: നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച കേസും പൾസർ സുനിയുടെ ഭീഷണിക്കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് രണ്ടായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ചതിന്റെ പ്രതിഫലം കൈപ്പറ്റുന്നതിനായാണ് സുനി ദിലീപിനെ വിളിച്ചതെന്ന പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ ജയിലില്‍ ഗൂഢാലോചന നടത്തി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്നതാണ് ദിലീപിന്റെ പരാതി. ഈ കേസിന്റെയും നടിയെ ആക്രമിച്ച കേസിന്റെയും വിചാരണ വേറെ വേറെ നടത്തണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഒരു കേസില്‍ താന്‍ വാദിയും അടുത്ത കേസില്‍ പ്രതിയുമാണെന്ന് ദിലീപ് വാദിക്കുന്നു. എന്നാല്‍ കുറ്റപത്രം തള്ളാന്‍ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Read MoreCategory: Loud Speaker
അങ്ങനെ ഇപ്പോള്‍ പോകണ്ട! തിരുവനന്തപുരത്ത് സീരിയൽ നടി ഓടിച്ച കാർ രണ്ട് ബൈക്കുകളിൽ ഇടിച്ച് അപകടം; നടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പോലീസ് ഞെട്ടി
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ സീരിയൽ നടി അറസ്റ്റിൽ. സീരിയൽ നടി വിളവൂർക്കൽ ചൂഴാറ്റുകോട്ട സ്വദേശിനി ചിത്രലേഖ (38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നേമം പൂഴിക്കുന്നിന് സമീപമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നടി ഓടിച്ചിരുന്ന കാർ രണ്ട് ബൈക്കുകളിൽ ഇടിച്ച് അപകടം ഉണ്ടായെന്ന് പോലീസ് പറഞ്ഞു. പൊങ്കാലയ്ക്ക് വന്നവർ സഞ്ചരിച്ച ബൈക്കിലാണ് കാറിടിച്ചതെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ വാഹനം തടഞ്ഞ് വച്ച് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് നടിയെ വിധേയമാക്കിയപ്പോൾ ഇവർ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. തുടർന്ന് ചിത്രലേഖയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഅവര്‍ റാന്നിയിലുണ്ട്! അഞ്ചുതവണ യുവതി പലരോടൊപ്പം ഒളിച്ചോടി; ചെങ്ങന്നൂരില്‍ നിന്ന് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് എട്ടിന്റപണി
ചെങ്ങന്നൂർ: കാമുകനൊപ്പം ഒളിച്ചോടിയ യുവതി റിമാൻഡിൽ. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനി (36) യെയാണ് ചെങ്ങന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഫെബ്രുവരി രണ്ടിന് പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോവുകയായിരുന്നു. ഭർത്താവ് ഗിരീഷ് കുമാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം സുധിലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ വാടക വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2015 ൽ ഒളിച്ചോടിയ യുവതിയെ ഡൽഹിയിൽ നിന്നുമാണ് അന്ന് കണ്ടെത്തിയത്. ഇതിനോടകംഅഞ്ചുതവണ യുവതി പലരോടൊപ്പം ഒളിച്ചോടി പാർത്തിരുന്നതായി പോലീസ് പറഞ്ഞു. എസ്ഐ ബിജു, എഎസ്ഐ ജോണ്‍ പി. സാം, എഎസ്ഐ അജിത്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ രാജി, മായ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreപക്ഷിപ്പനി! കോഴികളെയും മറ്റു വളർത്തുപക്ഷികളേയും കൊന്ന് കത്തിച്ചു തുടങ്ങി; ലക്ഷങ്ങൾ വിലമതിക്കുന്ന അലങ്കാരപക്ഷികളെ വീട്ടുകാര്‍ മാറ്റി
(കോഴിക്കോട്) : പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂരിലും പരിസര പ്രദേശങ്ങളിലും കോഴികളെയും മറ്റു വളർത്തുപക്ഷികളേയും കത്തിക്കുന്ന നടപടികൾക്ക് തുടക്കമായി. പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ ബാക്കിയുണ്ടായിരുന്ന 115 കോഴികളെയാണ് ആദ്യം കൊന്നത്. കൊടിയത്തൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലായി അയ്യായിരത്തോളം കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും കൊല്ലേണ്ടി വരുമെന്നാണ് വിവരം. നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങൾ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ പരിശീലനം ലഭിച്ച സംഘമാണ് കോഴികളെ സ്ഥലത്തെത്തി നശിപ്പിച്ചത്. കൊടിയത്തുർ ഗ്രാമപഞ്ചായത്തിൽ ഒരു വെറ്ററിനറി ഡോക്ടറുൾപ്പെടെ ആറ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ രണ്ടു പ്രതിനിധികളും ഗ്രാമ പഞ്ചായത്ത് പ്രതിനിധിയും അടക്കം ഒമ്പത് അംഗങ്ങളുള്ള ഏഴ് സ്ക്വാഡുകളാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഈ സംഘം പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽപ്പെട്ട കൊടിയത്തൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെത്തി മുഴുവൻ…
Read Moreകൊറോണ ഭീതിയിൽ കോഴിയിറച്ചിവിലയിടിഞ്ഞു! തമിഴ്നാട്ടിൽ കോഴിയിറച്ചി മൊത്തവില കിലോയ്ക്ക് 40 രൂപയായി; ചില്ലറ വില 67 രൂപ
തിരുവനന്തപുരം: കൊറോണ ഭീതിയിൽ തമിഴ്നാട്ടിൽ കോഴിയിറച്ചിവില കുത്തനേയിടിഞ്ഞു. മൊത്തക്കച്ചവട വില കിലോയ്ക്ക് 40 രൂപയായിട്ടാണ് ഇടിഞ്ഞത്. കോഴിഫാമുകൾ കൂടുതലുള്ള നാമക്കൽ, പല്ലടം, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് കോഴിയിറച്ചിവില കിലോയ്ക്ക് 40 രൂപയായി കുറഞ്ഞു. ഇവിടങ്ങളിൽ ചില്ലറ വില 67 രൂപയാണ്. ഞായറാഴ്ചകളിൽപോലും കോഴിയിറച്ചി വാങ്ങാൻ തമിഴ്നാട്ടിൽ ആളെത്തുന്നില്ല. രണ്ടാഴ്ചയായി ഇറച്ചിവില കുറഞ്ഞു കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ കോഴിവില ഇടിഞ്ഞത് കേരളത്തിലും പ്രതിഫലിച്ചു. തിരുവനന്തപുരത്ത് പാളയം, ചാല വിപണിയിൽ മൊത്തവില 70 രൂപമുതലാണ്. ചില്ലറ വില 80 രൂപവരെയുണ്ട്. കോഴിയിറച്ചി വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ് വിപണികളിലുള്ളത്. കേരള വിപണിയിൽ 130 രൂപ മുതൽ 140 രൂപവരെയായിരുന്നു നേരത്തേ കോഴിയിറച്ചിക്കുണ്ടായിരുന്നത്. കൊറോണയുടെ പേരിൽ തമിഴ് നാട്ടിൽ വാട്സ് ആപ് പ്രചാരണമാണ് കോഴിയിറച്ചി വാങ്ങുന്നതിൽ നിന്ന് ആൾക്കാരെ പിന്തിരിപ്പിക്കുന്നത്. പക്ഷിപ്പനികൂടി റിപ്പോർട്ട് ചെയ്തതോടെ കോഴിയിറച്ചി വിപണി വീണ്ടും ഇടിയുമെന്ന ആശങ്കയാണ് കോഴിവ്യാപാരികൾക്കുള്ളത്.
Read Moreവിവാഹിത, പക്ഷേ..! വിദ്യാര്‍ഥികളുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് മുട്ടന്‍പണി; അധ്യാപിക കോടതിയില്‍ പറഞ്ഞത് ഇങ്ങനെ…
ന്യൂയോര്‍ക്ക്: വിവാഹിതയും മുന്‍ മിഷിഗണ്‍ ഹൈസ്കൂള്‍ അധ്യാപികയുമായ ഇരുപത്തേഴുകാരിയെ രണ്ട് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് കോടതി നാലു വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചു. റോച്ചസ്റ്റര്‍ ഹൈസ്കൂളില്‍ ജോലി ചെയ്തിരുന്ന സ്പെഷല്‍ എഡ്യൂക്കേഷന്‍ അധ്യാപിക കാതറീന് മേരി ഹൊട്ടാലിംഗ് ആണ് പതിനാറും പതിനേഴും വയസുള്ള രണ്ട് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിനു 51 മാസം ജയിലില്‍ കഴിയേണ്ടി വരുന്നത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ജനുവരിയില്‍ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കൗമാരക്കാരായ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധം, മയക്കുമരുന്ന് ഉപയോഗം, വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്കല് മറ്റു ആറ് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. എല്ലാ കുറ്റങ്ങളും സ്ഥിരീകരിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ വിധിക്കുന്നതിനു മുന്‍പ് കോടതി മുറിയില്‍ കാതറീന് മേരി…
Read Moreസംസ്ഥാനത്തെ അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനി ശമ്പളത്തോടു കൂടിയ പ്രസവാവധി! അവധി ലഭിക്കുക 26 ആഴ്ച
സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ഇനി 26 ആഴ്ച ശമ്പളത്തോടു കൂടിയ പ്രസവാവധി. അണ് എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിയമം കൊണ്ടു വരുന്നതു സംബന്ധിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തിനു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ അണ് എയ്ഡഡ് സ്കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ടു നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ…
Read Moreമാപ്പ് പറഞ്ഞില്ലെങ്കില്‍..! നൃത്ത പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞ് ഊര്‍മിള ഉണ്ണി; പ്രതിഷേധം
നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ വച്ച് മൈക്ക് വലിച്ചെറിഞ്ഞ് ഊര്‍മിള ഉണ്ണി. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് മകള്‍ ഉത്തര ഉണ്ണിയുടെ നൃത്തപരിപാടി തീരുമാനിച്ചിരുന്നു. പരിപാടിക്കു മുന്‍പ് സ്റ്റേജില്‍ നിന്ന് ഊര്‍മിള സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മൈക്ക് ഓഫായി പോയി. ഇതോടെ കോപാകുലയായ ഊര്‍മിള മൈക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് മൈക്ക് ഇല്ലാതെ സദസിനെനോക്കി സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഊര്‍മിളയുടെ പ്രവൃത്തിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന് ഓഫ് കേരള സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന് ഊര്മിളയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഊര്‍മിള മാപ്പ് പറഞ്ഞില്ലെങ്കില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇവര്‍ എത്തിയാല്‍ ലൈറ്റ് ഓഫ് ചെയ്യുമെന്നും പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് തവണ സംസാരിച്ചപ്പോഴും മൈക്ക് വര്‍ക്ക് ചെയ്തില്ലെന്നും പിന്നീട് മൈക്ക് ഓഫ് ആയിപ്പോയിയെന്നും…
Read Moreകോവിഡ്-19: കുവൈത്തിലേക്ക് വിമാന സർവീസുകൾ നിർത്തിവച്ചു; ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസ് റദ്ദാക്കി
കൊണ്ടോട്ടി: കോവിഡ്-19 (കൊറോണ വൈറസ്) ഭീതിയെത്തുടർന്നു ജിദ്ദയിൽ നിന്നു കുവൈത്തിലേക്കുളള വിമാനങ്ങൾ ഒരാഴ്ചത്തേക്കു റദ്ദാക്കി. ഇന്നു പുലർച്ചെയാണ് ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസ് റദ്ദാക്കികൊണ്ടു കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും അറിയിപ്പ് ലഭിക്കുന്നത്. കേരളത്തിൽ കരിപ്പൂരിൽ നിന്നും കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളും നെടുന്പാശേരിയിൽ നിന്നു ഇത്തിഹാദ് എയറിന്റെ വിമാനവും ഇന്നു രാവിലെ കുവൈത്തിലേക്കു പുറപ്പെടാൻ ഒരുങ്ങുന്നതിനിടയിലാണ് കുവൈത്തിൽ നിന്നുള്ള നിർദേശമെത്തിയത്. ഇതോടെ യാത്രക്കാർ മടങ്ങുകയായിരുന്നു. ഏതാണ്ടു അഞ്ഞൂറിലേറെ യാത്രക്കാരാണ് വിമാനങ്ങളിൽ പോകാനായി എത്തിയിരുന്നത്. അവധിക്കു നാട്ടിലെത്തിയവരാണ് ഇതുമൂലം കുടുങ്ങിയത്. നാളെ മുതൽ കുവൈത്തിലേക്കു പ്രവേശിക്കണമെങ്കിൽ പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു നിർദേശമുണ്ടായിരുന്നു. കുവൈത്ത് എംബസിയുടെ ആരോഗ്യവകുപ്പ് ആണ് ഇതുസംബന്ധിച്ചു നിർദേശം നൽകിയിരുന്നത്. ഈ നിർദേശം പിന്നീട് ഒഴിവാക്കിയാണ് ഇന്നുമുതൽ ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പെൻസ്, ശ്രീലങ്ക, സിറിയ, ലബനൻ, ഈജിപ്ത് എന്നി രാജ്യങ്ങളിൽ നിന്നു…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ജോലി ലഭിച്ച സൂര്യസ്വാമി നവജീവനിലെത്തി; അമ്മയെയും സഹോദരിയെയും കാണാൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ജോലി ലഭിച്ച സൂര്യസ്വാമി നവജീവനിൽ കഴിയുന്ന അമ്മ രാജേശ്വരി, സഹോദരി ലക്ഷ്മി എന്നിവരെ കാണാനെത്തി. നാളുകൾക്ക് ശേഷം നേരിൽ കണ്ട മൂന്നുപേരും ദുഃഖവും ആഹ്ളാദവും പങ്കുവച്ചാണ് നവജീവൻ വിട്ടത്. കോട്ടയം നഗരമധ്യത്തിൽ ഓടയ്ക്കു സമീപം ഒറ്റമുറിയിൽ വൈദ്യുതിയോ മറ്റുസംവിധാനങ്ങളോ ഇല്ലാതെ കഴിയുകയായിരുന്ന, എംകോം ഒന്നാം റാങ്കിൽ പാസായ സൂര്യസ്വാമിയെപ്പറ്റി ലോകമറിഞ്ഞതു മാധ്യമവാർത്തകളിലൂടെയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വികസന സമിതിയുടെ കീഴിൽ സൂര്യസ്വാമിയെ അക്കൗണ്ട് ക്ലാർക്ക് ആയി നിയമിക്കുവാൻ സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവാണ് ഉത്തരവിറക്കിയത്. 15 വർഷമായി സൂര്യ സ്വാമിയുടെ മാനസിക വൈകല്യമുള്ള അമ്മയും 10 വർഷമായി സഹോദരിയും ആർപ്പൂക്കര വില്ലൂന്നിയിലുള്ള നവജീവൻ ട്രസ്റ്റിലെ അന്തേവാസികളാണ്. ഇടയ്ക്കു നവജീവനിൽ എത്തി അമ്മയേയും സഹോദരിയേയും സന്ദർശിച്ചിരുന്ന സൂര്യസ്വാമി തന്റെ ദുരവസ്ഥമൂലം കുറച്ചു നാളുകളായി ഇവരെ കാണാൻ…
Read More