കോഴിക്കോട്: കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ ബിജെപിയില്‍ കലാപം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന മുന്നറിയിപ്പ് താഴെതട്ടിലേക്ക് നല്‍കികൊണ്ടുള്ള സ്ഥാനാരോഹണത്തില്‍ ഒരു വിഭാഗം അസംതൃപ്തിയിലായിരുന്നു. അതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. ഇതോടെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കൃഷ്ണദാസ് പക്ഷത്തെ പ്രുഖരെ വെട്ടിനിരത്തിയും തരംതാഴ്ത്തിയും സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതാണിപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. മുരളീധര പക്ഷത്തിനു മാത്രമാണു പരിഗണന കിട്ടിയതെന്നു ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കു പരാതി നല്കി. നിയമസഭാ തെരഞ്ഞെടുപ്പു വരെ നിലവിലെ സ്ഥിതി തുടരാനാണു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. അതുവരെ ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന് എന്നിവരോടു നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശം വന്നിട്ടില്ല. പാര്‍ട്ടിയില്‍ രൂപപ്പെടുന്ന പ്രശ്നങ്ങള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍…
Read MoreCategory: Loud Speaker
ചോദ്യം ഇതാണ്, പക്ഷേ അവര്‍ ഹാജരായില്ല! സിദ്ദിഖിന്റെയും ബിന്ദു പണിക്കരുടെയും വിസ്താരം മാറ്റിവച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന് സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ തിങ്കളാഴ്ച വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരവും വെള്ളിയാഴ്ച മാറ്റിവെച്ചിരുന്നു. മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. മാര്‍ച്ച് പതിമൂന്നാം തീയതിയിലേക്കാണ് വിസ്താരം മാറ്റിയത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്.
Read Moreഒരമ്മ ഇങ്ങനെയൊക്കെ ചെയ്യാമോ? വിദേശത്തുള്ള ഭർത്താവ് പണം അയച്ചില്ല; കുട്ടികളെ മർദിച്ച് അമ്മ; സംഭവം അണക്കരയില്‍
അണക്കര: വിദേശത്തുള്ള ഭർത്താവ് ചെലവിന് പണം അയക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കുട്ടികളെ മർദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇടുക്കി അണക്കരയിലാണ് സംഭവം. സംഭവത്തിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. കുട്ടികളെ അമ്മ മാനസികമായി പീഡിപ്പിച്ചു, മർദിച്ചോ എന്നും സംശയിക്കുന്നു. ഇവർക്കെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകിയതായി സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു. അതേസമയം, വീഡിയോ ദൃശ്യങ്ങൾ നാടകമെന്നാണ് അമ്മയുടെ വിശദീകരണം. ഭർത്താവ് പണം അയക്കാറില്ലെന്നും ഗതി കെട്ടതോടെ കുട്ടികളുടെ സമ്മതത്തോടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
Read Moreകൈകൾ പല തവണ കഴുകൂ, രോഗത്തെ പ്രതിരോധിക്കു; സോപ്പുപയോഗിച്ച് കൈ കഴുകിയാൽ കൊറോണയെ തടയാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കുന്നതിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഒരു ദിവസം ഒന്നിലധികം തവണ കൈ വൃത്തിയാക്കണം. കൈ പലതവണ വൃത്തിയാക്കുന്നതിലൂടെ രോഗം പടരുന്നത് തടയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാസ്കിന്റെയും ഹാൻഡ് സാനിറ്റൈസറുകളുടെയും ലഭ്യതകുറവ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസറുകൾ, മാസ്ക് തുടങ്ങിയവ ശേഖരിക്കുയും വലിയ വിലയ്ക്കു വിൽക്കുന്നവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധശേഷി കുറവുള്ളവർ, ചുമ, തുമ്മൽ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ മുഖംമൂടി ഉപയോഗിച്ച് വായ മൂടുകയും മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreഅമിത് ഷാ സ്വേച്ഛാധിപതി, ഡൽഹിയിൽ റിമോട്ട് കണ്ട്രോൾ ഭരണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത് അമിത്ഷായുടെ റിമോട്ട് കണ്ട്രോൾ ഭരണമാണെന്നും ഡൽഹിയിലെ കലാപത്തിന് ആർഎസ്എസ്-ബജ്രംഗ്ദൾ പ്രവർത്തകരെത്തിയത് യുപിയിൽനിന്നാണെന്നും ലോക്സഭയിൽ സസ്പെൻഷൻ നടപടിക്കു വിധേയനായ രാജമോഹൻ ഉണ്ണിത്താൻ എംപി. 52 പേരുടെ കൊലപാതകത്തിനിടയാക്കിയ ഡൽഹി കലാപവുമായി ബന്ധപ്പെട്ടു പാർലമെന്റിൽ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്പീക്കറും ഒളിച്ചോടുകയായിരുന്നുവെന്നും ഉണ്ണിത്താൻ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും രാജ്യത്തെ പൗരൻമാർക്കുണ്ട്. കോടതിപോലും ഇക്കാര്യം വ്യക്തമാക്കിയതാണ്. പാർലമെന്റിൽ വരാത്ത അമിത് ഷാ സ്പീക്കറുടെ ഓഫീസിൽ സ്ഥിരമായി എത്താറുണ്ടെന്നും അവിടെനിന്നു റിമോട്ട് കണ്ട്രോൾ ഭരണമാണു നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണു താനടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എംപിമാരെ ലോക്സഭാ നടപടികളിൽനിന്നു സസ്പെൻഡ് ചെയ്തതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. സ്വേച്ഛാധിപതിയായ അമിത് ഷായ്ക്കൊപ്പം പാർലമെന്റിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ജനങ്ങൾക്കൊപ്പം പുറത്തിരിക്കുന്നതാണെന്നും ഉണ്ണിത്താൻ പറഞ്ഞു.
Read Moreഒരാഴ്ചത്തേക്ക് ഇങ്ങോട്ടേക്ക് പറന്നിറങ്ങേണ്ട; കോവിഡ്-19: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതേ തുടർന്ന് കരിപ്പൂരിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെടേണ്ട കുവൈത്ത് വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. ഇന്ത്യയെക്കൂടാതെ ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂവെന്ന ഉത്തരവ് കഴിഞ്ഞ ദിവസം കുവൈത്ത് റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കുവൈത്തിൽ 59 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Read Moreശമ്പളം ചോദിച്ചപ്പോൾ..! മലേഷ്യയിൽ തൊഴിലുടമയുടെ പീഡനമേറ്റ ഹരിദാസന് കൈത്താങ്ങുമായി മമ്മൂട്ടി
കായംകുളം (ആലപ്പുഴ): മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര പീഡനത്തിനിരയായ ഹരിപ്പാട് സ്വദേശി ഹരിദാസനു ചികിത്സാസഹായവുമായി നടൻ മമ്മൂട്ടി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാകേന്ദ്രത്തിൽ ഹരിദാസനു ചികിത്സ നൽകാമെന്നാണു ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മലേഷ്യയിൽ ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോഴാണു തൊഴിലുടമ ഹരിദാസനെ ശരീരമാസകലം പൊള്ളലേൽപ്പിച്ചു പീഡിപ്പിച്ചത്. നാലു വർഷം മുന്‍പാണു ഹരിദാസൻ മലേഷ്യയിൽ ബാർബർ ജോലിക്കായി പോയത്. എന്നാൽ, രണ്ടു മൂന്നു മാസം കൂടുന്പോഴാണ് ശന്പളം ലഭിച്ചിരുന്നത്. കഴിഞ്ഞ ആറു മാസമായി പണമൊന്നും നൽകിയിരുന്നില്ല. ശന്പളം ചോദിച്ചപ്പോൾ, ശരീരമാസകലം പൊള്ളലേൽപ്പിച്ച് ഒരാഴ്ചയോളം മരുന്നൊന്നും നൽകാതെ പീഡിപ്പിച്ചതായും ഹരിദാസൻ പറഞ്ഞു. പണം കവർന്നെന്നു കള്ളക്കഥയുണ്ടാക്കിയായിരുന്നു പീഡനം. ഇരുന്പുദണ്ഡ് പഴുപ്പിച്ചു ശരീരത്തിൽവച്ചു പൊള്ളലേൽപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല. ദിവസങ്ങൾക്കുശേഷം സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ഫോണിൽനിന്നു ഭാര്യയെ വിളിച്ചാണ് പീഡനവിവരം അറിയിക്കുന്നത്.…
Read Moreഭാവി തീരുമാനങ്ങൾ പിന്നീട് തീരുമാനിക്കും! സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂർ എഎപിയിൽ നിന്ന് രാജി വെച്ചു; കാരണമായി പറയുന്നത് ഇങ്ങനെയൊക്കെ…
മുക്കം: സിനിമാ സംവിധായകനും ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സിദ്ദീഖ് ചേന്ദമംഗല്ലൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഡൽഹി കലാപം തടയുന്നതിൽ അരവിന്ദ് കേജ്രിവാൾ പരാജയപ്പെട്ടെന്നും അക്രമം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കെജ്രിവാളിന്റെ നിഷ്ക്രിയത്വം കാരണമായെന്നും രാജിക്കത്തിൽ പറയുന്നു. നിറം, മതം, വരുമാനം എന്നിവ കണക്കിലെടുക്കാതെ എല്ലാ ആളുകളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യം വിഭാവനം ചെയ്ത പാർട്ടിയുടെയും നേതാവിന്റെയും ഡൽഹി വംശഹത്യയിലെ നിശബ്ദത കണ്ട് ലജ്ജിച്ചുവെന്നും ദില്ലി മുഖ്യമന്ത്രിയുടെ പ്രതികരണക്കുറവും നിലപാടും അക്രമം കൂടുതൽ വ്യാപിക്കുന്നതിലേക്ക് നയിച്ചുവെന്നും സിദ്ദീഖ് ആരോപിക്കുന്നു. കെജ്രിവാളിന് ദില്ലിയിലെ ജീവനും സ്വത്തിനും സംഭവിച്ച നഷ്ടം തടയാനോ കുറക്കാനോ കഴിയുമായിരുന്നു. എതിരാളികളായ പാർട്ടികളുമായി ബന്ധമുള്ള രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് തന്റെ കേഡർ സജീവമാക്കുകയും ജാഗ്രത പാലിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യാമായിരുന്നു. വടക്കുകിഴക്കൻ ദില്ലിയിലെ ചില ഭാഗങ്ങൾ ഗുണ്ടകൾ കത്തിച്ചതായി റിപ്പോർട്ട്…
Read Moreവീട്ടിൽ ഉറങ്ങാൻ കിടന്ന 11 കാരനെ കാണാനില്ല! കണ്ടെത്താന്‍ സഹായിച്ചത് അമ്മാവന്റെ മൊബൈൽ ഫോണ്‍; വീടുവിടാനുണ്ടായ കാരണം കേട്ട് മൂക്കത്ത് വിരല്‍വച്ച് പോലീസിന്
വടശേരിക്കര: വീട്ടിൽ ഉറങ്ങാൻ കിടന്ന 11 കാരനെ കാണാതായ വാർത്ത കേട്ടാണ് ഇന്നലെ പെരുനാട് ഗ്രാമം ഉണർന്നത്. നാലു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തിയപ്പോഴാണ് ആശ്വാസമായത്. അമ്മാവന്റെ മൊബൈൽ ഫോണ്‍ കൂടി കുട്ടി എടുത്തിരുന്നതിനാൽ അന്വേഷണത്തിനു സഹായമായി. കുട്ടിയുടെ കുടുംബം നേരത്തെ താമസിച്ചിരുന്ന മാവേലിക്കരയിലെ വീടിനടുത്തുള്ള കൂട്ടുകാരെ തേടിയാണ് യാത്രയായതെന്ന് കുട്ടി പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് കുടുംബം മാവേലിക്കരിയിൽ നിന്ന് പെരുനാട് കൂനംകര നെടുമണ്‍ തൊണ്ടിക്കയത്തേക്ക് മാറി താമസിച്ചത്. തലേദിവസം അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന ആറാം ക്ലാസുകാരനെ വ്യാഴാഴ്ച പുലർച്ചെ ആറോടെയാണ് കാണാതായത്. ഏഴോടെ ബന്ധുക്കൾ പെരുനാട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിനിടയിൽ നാട്ടുകാരും ബന്ധുക്കളും തെിരച്ചിൽ തുടങ്ങിയിരുന്നു. മൊബൈൽ കവറിൽ സൂക്ഷിച്ചിരുന്ന പണം യാത്രക്കൂലിയായി എടുത്തായിരുന്നു യാത്ര. ടവർ ലൊക്കേഷൻ മനസിലാക്കി നടത്തിയ നിരീക്ഷണത്തിൽ മാവേലിക്കര ഭാഗത്തേക്കാണ് യാത്രയെന്നു മനസിലാക്കിയതോടെയാണ് അന്വേഷണം വേഗത്തിലായത്.…
Read Moreആളറിയാതെയിരിക്കാന് രൂപമാറ്റം വരുത്തി! വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട ചെറുമകൻ പിടിയിൽ; കൂട്ടാളി രക്ഷപ്പെട്ടു
പൊൻകുന്നം: ഉരുളികുന്നത്ത് വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറിൽ രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പിടിയിലായത് വീട്ടമ്മയുടെ മകളുടെ മകൻ. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പിൽ സച്ചിൻ സാബു (23)വാണ് പോലീസിന്റെ തിരച്ചിലിനിടെ കാറുമായി പിടിയിലായത്. കൂടെയുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30നാണ് കുരുവിക്കൂട് – കുറ്റിപ്പൂവം റോഡിലുള്ള വീട്ടുമുറ്റത്തുനിന്ന് ഈരയിൽ മേരിയുടെ മൂന്നുപവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്തത്. വീടിനടുത്ത് കാർനിർത്തിയതിനു ശേഷം ഇറങ്ങിവന്ന ഒരാൾ ടിവി നന്നാക്കുന്നതിനെത്തിയതാണെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടെയാണ് എഴുപതുവയസിലേറെ പ്രായമുള്ള മേരിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത് കാറിലേക്കോടിക്കയറിയത്. ബഹളം കേട്ടെത്തിയ പ്രദേശവാസികൾ കാർ തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചുമാറ്റി രക്ഷപ്പെട്ടു. ഉടൻതന്നെ കാറിന്റെ നമ്പർ പോലീസിന് കൈമാറി തെരച്ചിൽ ഊർജിതമാക്കി. പിന്നീട് കുറവിലങ്ങാട് സ്റ്റേഷന്റെ പരിധിയിൽ വച്ച് കാർ കണ്ടെത്തിയതോടെ പോലീസ് പിന്നാലെ പാഞ്ഞു. കാറിന്റെ നമ്പർ സന്ദേശങ്ങളിൽ കണ്ടതോടെ…
Read More