ലക്നോ: ഉത്തർപ്രദേശിൽ ബീഫ് വിറ്റതിന് ദന്പതികൾ അറസ്റ്റിൽ. ഷാംലി ജില്ലയിലെ ചോസാന പട്ടണത്തിലാണ് സംഭവം.ബുധനാഴ്ച ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പശുക്കടത്ത് ആരോപിച്ചും കശാപ്പ് ആരോപിച്ചുമാണ് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read MoreCategory: Loud Speaker
സമരത്തിന് യാതോരു ന്യായീകരണവുമില്ല ;കെഎസ്ആർടിസി സമരം മര്യാദകേട്: കാണിച്ചത് ജനങ്ങൾക്കെതിരായ യുദ്ധമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: കെഎസ്ആർടിസി സമരത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് ജനങ്ങൾക്കെതിരായ യുദ്ധം. സമരത്തിന് യാതോരു ന്യായീകരണവുമില്ല. സമരക്കാർ കാണിച്ചത് മര്യാദകേടാണാണെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സമരത്തിന്റെ പേരിൽ നടന്നത് അക്രമമാണ്. വിഷയത്തിൽ സർക്കാർ ഇടപെട്ടിരുന്നു. എന്നാൽ സമരക്കാർ നിർത്തിയിട്ട ബസുകൾ മാറ്റാനായില്ല. ഒന്നും ചെയ്യാൻ പറ്റാതായത് ബസുകൾ തലങ്ങും വിലങ്ങും ഇട്ട് പോയതിനാൽ. സിഐടിയു തൊഴിലാളികൾ അവിടെയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കുഴഞ്ഞുവീണ് മരിച്ച യാത്രക്കാർ സുരേന്ദ്രന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Moreനേരത്തെ എത്തിച്ചിരുന്നെങ്കിൽ..! കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; ആംബുലൻസിനായി കാത്തുകിടന്നത് അരമണിക്കൂർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ മണിക്കൂറുകളോളം നിശ്ചലമായ നഗരത്തിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ഹൃദ്രോഗിയായ അറുപത്തിനാലുകാരൻ കുഴഞ്ഞു വീണു മരിച്ചു. കാച്ചാണി ഇറയംകോട് മൈലം എൽപി സ്കൂളിനു സമീപം ബോക്സ് നിവാസിൽ ടി. സുരേന്ദ്രൻ(64) ആണ് മരിച്ചത്. ജനറൽ ആശുപത്രിക്കു സമീപമുള്ള കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നുകൾ വാങ്ങുന്നതിനായാണ് സുരേന്ദ്രൻ ഇന്നലെ രാവിലെ കാച്ചാണിയിൽനിന്നു നഗരത്തിലെത്തിയത്. 12.30 ഓടെ കിഴക്കേക്കോട്ടയിൽ എത്തിയപ്പോഴേക്കും കഐസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു. എല്ലാ വഴികളും അടഞ്ഞ് നിശ്ചലമായ നഗരത്തിൽ കുടുങ്ങിപ്പോയ സുരേന്ദ്രനു ജനറൽ ആശുപത്രിയിലേക്കു പോകാൻ മറ്റു മാർഗങ്ങളില്ലായിരുന്നു. തുടർന്ന് ബസിന്റെ വരവും കാത്തു മണിക്കൂറുകളോളം കിഴക്കേക്കോട്ടയിലെ ബസ് സ്റ്റാൻഡിൽ കാത്തിരുന്നു. നഗരമാകെ സമരകോലാഹലങ്ങളും സംഘർഷങ്ങളും തുടരുന്നതിനിടയിൽ ഉച്ചയ്ക്ക് മൂന്നോടെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുരേന്ദ്രൻ നെഞ്ചിൽ കൈയമർത്തിക്കൊണ്ട് ആൾക്കൂട്ടത്തിനിടയിലേക്കു കുഴഞ്ഞു വീണു. വേദനകൊണ്ടു പുളഞ്ഞ സുരേന്ദ്രനു മറ്റു യാത്രക്കാരും…
Read Moreമാതാവ് വസ്ത്രം അലക്കുന്ന സമയം രണ്ടര വയസുകാരന് വീട്ടില്‍ നിന്നിറങ്ങി നടന്നു; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; തുണയായത് നാട്ടുകാരും പോലീസും
വടകര: വീട്ടുകാരറിയാതെ ഇറങ്ങി നടന്ന രണ്ടര വയസുകാരനു നാട്ടുകാരും പോലീസും തുണയായി. ആയഞ്ചേരി കണ്ണച്ചാണ്ടി ബഷീര്‍ -ഫസീല ദമ്പതികളുടെ മകനാണ് തിരക്കേറിയ ടൗണില്‍ വഴി തെറ്റി എത്തിയത്. ആയഞ്ചേരി ബസ് സ്റ്റാന്ഡിനടുത്തുത്തു കുട്ടി കരഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ കുട്ടിയെ പോലീസ് എയിഡ് പോസ്റ്റില്‍ ഏല്പിക്കുകയായിരുന്നു. സിപിഒമാരായ എന്‍. സതീശനും കെ.അനീഷും കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് നാട്ടുകാരും പോലീസും സമീപത്തെ വീടുകളില്‍ അന്വേഷിച്ച് ചെന്നു. അപ്പോഴാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാരറിയുന്നത്. ഉടന്‍ ഇവര്‍ ആശുപത്രിയില്‍ എത്തി കുട്ടിയെ ഏറ്റു വാങ്ങി. മാതാവ് വസ്ത്രം അലക്കുന്ന സമയം കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിനടക്കുകയായിരുന്നു. മുന്നൂറ് മീറ്ററിലധികം നടന്നാണ് കുട്ടി ബസ് സ്റ്റാന്ഡിനടുത്തുള്ളപ്രധാന റോഡിലെത്തിയത്. ഭാഗ്യം കൊണ്ടാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്.
Read Moreഓപ്പറേഷൻ താമരയുടെ ചൂടറിഞ്ഞ് മധ്യപ്രദേശും! എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത് ബലമായിട്ടെന്ന് കോൺഗ്രസ്; പിന്നിൽ ശിവരാജ് സിംഗിന്റെ അധികാരക്കൊതി
നിയാസ് മുസ്തഫ കർണാടകയിൽ ബിജെപി പയറ്റി വിജയിച്ച ‘ഒാപ്പറേഷൻ താമര’യുടെ ചൂടറിഞ്ഞ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ വിയർക്കുന്നു. 15മാസം പ്രായമുള്ള കമൽനാഥ് സർക്കാരിനെതിരേ അട്ടിമറി നീക്കം സജീവമാക്കിയ ബിജെപി എട്ട് എംഎൽഎമാരെ ഭരണപക്ഷത്തുനിന്ന് അടർത്തിമാറ്റി വീറു കാട്ടുന്പോൾ, ബിജെപിയുടെ നീക്കത്തിനു തിരിച്ചടി നൽകാനുള്ള തന്ത്രമൊരുക്കുകയാണ് കോൺഗ്രസ് പാളയം. എട്ട് എംഎൽഎമാരെ ഹരിയാനയിലെ ഗുഡ്ഗാവിലെ പഞ്ചനക്ഷത്ര റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ നാലുപേർ കോൺഗ്രസിൽനിന്നുള്ള എംഎൽഎമാരാണെന്നതാണ് കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ബാക്കിയുള്ള നാലുപേർ സ്വതന്ത്രരാണ്. ഇവർ കമൽനാഥിനെ പിന്തുണച്ചുവരികയായിരുന്നു. കർണാടകയിൽ റിസോർട്ട് രാഷ്ട്രീയം പയറ്റിത്തെളിയിച്ച ബിജെപിയുടെ പിടിയിൽനിന്ന് തങ്ങളുടെ എംഎൽഎമാരെ രക്ഷിച്ചെടുക്കാൻ കൊണ്ടുപിടിച്ചു ശ്രമം നടത്തുന്ന കോൺഗ്രസിന്റെ അടവുകൾ വിജയത്തിലെത്തിയില്ലെങ്കിൽ കർണാടകയുടെ വഴിയേ മധ്യപ്രദേശിൽ ബിജെപി സർക്കാർ ഉടൻ അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്. ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ നരോട്ടം മിശ്രയാണ് എംഎൽഎമാരെ ഭരണപക്ഷത്തുനിന്ന് അടർത്തി മാറ്റിയത്. നരോട്ടം മിശ്രയുടെ നേതൃത്വത്തിലാണ് എംഎൽഎമാരെ…
Read Moreഇതു കൊറോണക്കാലം! ഹസ്തദാനം വേണ്ട; കൈക്കു പകരം കാലുകൊടുക്കും; കൊറോണക്കാലത്തെ ആചാരമര്യാദകൾ ഇങ്ങനെയൊക്കെയാണ്…
കൊറോണക്കാലത്തെ ആചാരമര്യാദകൾ ഇങ്ങനെയൊക്കെയാണ്. കൈക്കു പകരം കാലുകൊടുക്കും. ഹസ്തദാനം, ആലിംഗനം, കവിളിലുമ്മ തുടങ്ങി വ്യക്തികൾ കണ്ടുമുട്ടുന്പോൾ നടത്തുന്ന അഭിവാദനരീതികൾ വൈറസ് ബാധ പകരാൻ കാരണമാകും. അതുകൊണ്ട് വിവിധ രാജ്യങ്ങൾ നിരുത്സാഹപ്പെടുത്തുന്നു. ഭാരതീയ മാതൃകയിലുള്ള കൈകൂപ്പലിന് വ്യാപക സ്വീകാര്യതയും ലഭിച്ചുതുടങ്ങി. കൈകൂപ്പിയാൽ മതിയെന്ന പരസ്യങ്ങൾ ചൈനയിൽ വ്യാപകം. നേരിട്ടുള്ള നോട്ടം മതിയെന്നു ഫ്രാൻസ്. കൈവീശിയാൽ മതിയെന്നു യുഎഇ. വ്യത്യസ്തമായ ഈ ചിത്രം ടാൻസാനിയയിൽനിന്നാണ്; പ്രസിഡന്റ് ജോൺ മാഗുഫുളി പ്രതിപക്ഷ നേതാവ് മാലിം ഹമദിന് കൈ കൊടുക്കുന്നതിനു പകരം കാൽ കൊടുക്കുന്നു.
Read Moreപുൽവാമ ആക്രമണക്കേസിൽ സുപ്രധാന വഴിത്തിരിവ്! ചാവേറിനു സ്വന്തം വീട്ടിൽ താമസമൊരുക്കിയ അച്ഛനും മകളും അറസ്റ്റിൽ
ശ്രീനഗർ: പുൽവാമ ഭീകരാക്രമണക്കേസിൽ സുപ്രധാന വഴിത്തിരിവ്. ചാവേർ സ്ഫോടനം നടത്തിയ ആദിൽ അഹമ്മദ് ദാറിനു താമസസൗകര്യമൊരുക്കിയ അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. ട്രക്ക് ഡ്രൈവറായ താരിഖ് അഹമ്മദ് ഷാ(50), മകൾ ഇൻഷാ ജാൻ എന്നിവരാണു പുൽവാമയിലെ ഹക്രിപോറയിൽനിന്ന് അറസ്റ്റിലായത്. ജമ്മുവിലെ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വിട്ടു. 2019 ഫെബ്രുവരി 14നു പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ചാവേറായ ആദിൽ അഹമ്മദ് ദാർ, പാക്കിസ്ഥാൻ ഭീകരരായ മുഹമ്മദ് ഉമർ ഫാറൂഖ്, കമ്രാൻ(ഇരുവരും പിന്നീട് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു), ജയ്ഷ് ഭീകരനായ സമീർ അഹമ്മദ് ദാർ, പാക് ഭീകരൻ ഇസ്മായിൽ എന്നിവർ തന്റെ വീട് ഉപയോഗിച്ചുവെന്നു ചോദ്യംചെയ്യലിൽ താരിഖ് അഹമ്മദ് ഷാ വെളിപ്പെടുത്തി. പുൽവാമയിൽ സിആർപിഎഫ് സംഘത്തിനു നേർക്ക് ഭീകരർ ആക്രമണം ആസൂത്രണം ചെയ്തത് താരിഖ് അഹമ്മദ് ഷായുടെ…
Read Moreഞാനങ്ങനെ പറഞ്ഞിട്ടേയില്ല..! സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി; കൈകാര്യം ചെയ്യുന്നത് എട്ട് വനിതകള്‍
ന്യൂഡൽഹി: സമൂഹ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുമെന്ന വാർത്തകൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്കൗണ്ടുകൾ ഉപേക്ഷിക്കില്ലെന്ന് അറിയിച്ച പ്രധാനമന്ത്രി മാർച്ച് എട്ടിന് വനിതകള്കളായിരിക്കും തന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയെന്ന് അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലക്ഷകണക്കിന് സ്ത്രീകൾക്ക് ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മറ്റുള്ളവർക്ക് പ്രചോദമാകുന്ന തരത്തിലുള്ള വീഡിയോകൾ “ഷീ ഇൻസ്പയർ അസ്’ എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ട്വിറ്ററിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററിൽ 53.3 ദശലക്ഷം, ഫേസ്ബുക്കിൽ 44 ദശലക്ഷം, ഇൻസ്റ്റഗ്രാമിൽ 35.2 ദശലക്ഷം,…
Read Moreരമേശ് ചെന്നിത്തല ഇടപെട്ടു! മലേഷ്യയിൽ പീഡനത്തിനിരയായ ഹരിദാസനു മോചനം; കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചു
കായംകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ഹരിപ്പാട് നീണ്ടൂർ പള്ളിപ്പാട് വാലേത്ത് വീട്ടിൽ ഹരിദാസനു മോചനം. ഹരിദാസൻ വിമാനമാർഗം ചെന്നൈയിലെത്തിയതായി കുടുംബത്തെ ഫോണിൽ വിളിച്ചറിയിച്ചിട്ടുണ്ട്. തൊഴിലുടമയുടെ ക്രൂര പീഡനം ഹരിദാസന് ഏൽക്കേണ്ടി വന്നതായി ബന്ധുക്കളുടെ പരാതി ഉണ്ടായതിനെ തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗുമായി രമേശ് ചെന്നിത്തല ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്നു നടത്തിയ ഇടപെടലാണ് മോചനം സാധ്യമാക്കിയത്. മലേഷ്യയിൽ ജോലി ചെയ്ത ശന്പളം ആവശ്യപ്പെട്ടപ്പോൾ ശരീരമാസകലം പൊള്ളലേൽപ്പിച്ച് പീഡിപ്പിച്ചതായി ഭാര്യ രാജശ്രീ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു . നാലു വർഷം മുന്‍പാണ് ഇദ്ദേഹം മലേഷ്യയിൽ ജോലിക്കായി പോയത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി മുഖാന്തിരം ബാർബർ ജോലിക്കായാണു പോയത്. രണ്ടു മൂന്നു മാസം കൂടുന്പോഴായിരുന്നു ശന്പളം പോലും നൽകിയിരുന്നത്. കഴിഞ്ഞ ആറുമാസമായി പണമൊന്നും നൽകിയിരുന്നില്ലെന്നും ശരീരമാസകലം പൊള്ളലേല്പിച്ച്…
Read More“ഇയ്യ’യെ കാത്ത് സഹോദരിമാരും കുടുംബവും! ചലച്ചിത്ര പ്രവര്‍ത്തകനായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത; തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കാനും ശ്രമം
കോഴിക്കോട്: ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു പോയ യുവാവിനെ രണ്ടു വര്‍ഷമായിട്ടും കണ്ടെത്താനായില്ല. കണ്ണൂര്‍ നാറാത്ത് ഹര്‍ഷ വില്ലയില്‍ പരേതനായ മുഹമ്മദാലിയുടെ മകന് നൗഷാദ് (43) എന്ന ഇയ്യയെയാണ് കാണാതായത്. പലയിടത്തുമായി നൗഷാദിനെ കണ്ടുവെന്ന് ബന്ധുക്കളെ പലരും അറിയിച്ചെങ്കിലും ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൗഷാദിനെ തേടി സ്വന്തം ജോലിയും ബിസിനസുമൊക്കെ ഉപേക്ഷിച്ച് മൂന്നു സഹോദരിമാർ സംസ്ഥാനത്തിനകത്തും പുറത്തുമായി മിക്ക റെയില്‍വേസ്റ്റേഷനുകളിലും ഇപ്പോഴും അന്വേഷിക്കുകയാണ്. കൂടെപ്പിറപ്പുകളായ ഫൗസിയയും സുനിതയും ഷെമീമയും എല്ലാ റെയില്വേസ്റ്റേഷനുകളിലുമെത്തി നൗഷാദിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റര്‍ പതിച്ചിരുന്നു. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളില്‍ മാറിമാറി സഞ്ചരിച്ച്, സഹോദരന് നൗഷാദിന്റെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ഭിത്തികളില്‍ പതിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരേതനായ മുഹമ്മദാലിയുടെ അഞ്ച് മക്കളില്‍ മൂത്തയാളാണ് നൗഷാദ് (43). ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുന്ന നൗഷാദിന് തിരക്കഥാകൃത്താകുക എന്നതായിരുന്നു ലക്ഷ്യം. സിനിമയില്‍ അവസരം തേടി പോയാല്‍…
Read More