കാട്ടാക്കട : നിരാഹാരത്തിന്റെ മൂന്നാം ദിനത്തിൽ തളരാതെ ഉഷ ടീച്ചർ. ജോലി സ്ഥിരപ്പെടുത്തണം,കൃത്യമായി ശന്പളം ലഭിക്കണം, സ്കൂളിലേയ്ക്ക് ഗതാഗത സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടാണ് നെയ്യാർവനത്തിലെ ഏകാധ്യാപിക സ്കൂളിലെ ടീച്ചർ ഉഷ സമരം ആരംഭിച്ചത്. കുന്നത്തുമല ഏകാധ്യാപിക സ്കൂളിൽ വെള്ളിയാഴ്ച ആരംഭിച്ച നിരാഹാരസമരം മൂന്നാം ദിനം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാതെ പിൻമാറില്ലെന്ന് ഉഷ പറയുന്നു. കഴിഞ്ഞ ദിവസം സി.കെ. ഹരീന്ദ്രൻ എംഎൽഎയും എഇഒ സെലിനും ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി നിരാഹാരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരുടെ ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസമായിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഉഷടീച്ചർ പറയുന്നു. കാരിക്കുഴി നെയ്യാർ കടവിലെത്തി വള്ളം കയറി വനത്തിലൂടെ ഏഴ് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചുവേണം സ്കൂളിലെത്താൻ 2012 മുതൽ ഏകാധ്യാപക വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസത്തിനു കീഴിലായതോടെയാണ് പ്രതിസന്ധികൾ ആരംഭിച്ചത്. പത്ത് വർഷം കഴിഞ്ഞപ്പോൾ സ്ഥിരനിയമനം…
Read MoreCategory: Loud Speaker
ഫേസ്ബുക്ക് പ്രണയം! രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി; പാലക്കാട് സ്വദേശിയായ യുവതിയും കാമുകനും കുടുങ്ങി
കാട്ടാക്കട : രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന പാലക്കാട് സ്വദേശിയായ യുവതിയേയും കാമുകനെയും മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെന്മാറ ചാത്തമംഗലം സ്വദേശി അശ്വതി(29), പാലക്കാട് കാഞ്ഞിരപ്പുഴ പള്ളിശേരി പള്ളിപ്പാട് വീട്ടിൽ കുഞ്ഞുമണി (40) എന്നിവരാണ് പിടിയിലായത്. വിളവൂർക്കൽ ഈഴക്കോട് കോളച്ചിറയുള്ള ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന യുവതി സമൂഹ മാധ്യമത്തിലൂടെയാണ് കുഞ്ഞുമണിയുമായി പരിചയപ്പെട്ടത്. ഭർത്താവിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പാലക്കാട്ടു നിന്ന് അറസ്റ്റിലായത്. മക്കളോടൊപ്പം ജീവിക്കാൻ അശ്വതി വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. മലയിൻകീഴ് എസ്ഐ സൈജു,ഗ്രേഡ് എസ്ഐമാരായ അലോഷ്യസ്,സുരേഷ്കുമാർ,എസ്സിപിഒമാരായ ജയശങ്കർ, അഭിലഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി . പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Read Moreകൊറോണ! സൗദി തൊഴിൽ വീസ ഉള്ളവർക്കു തിരിച്ചടി; എയര്‍ലൈന്‍ അധികൃതര്‍ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു
നെടുമ്പാശേരി: കോവിഡ് -19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കു മടങ്ങേണ്ട തൊഴില്‍ വീസയുള്ളവരുടെ യാത്ര മുടങ്ങുന്നു. ആദ്യഘട്ടത്തിൽ ഉംറ തീർഥാടകർക്കു മാത്രമാണു യാത്രാവിലക്ക് ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ തൊഴില്‍ വീസയുള്ളവരെയും സൗദിയിലേക്കു കൊണ്ടുപോകാന്‍ എയര്‍ലൈന്‍ കമ്പനികള്‍ വിസമ്മതിക്കുകയാണ്. ഇന്ത്യയില്‍നിന്നു സൗദിയിലേക്കുള്ള സര്‍വീസുകളുടെ ഷെഡ്യൂളുകളിലും വിമാനക്കമ്പനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. സൗദിയിലേക്കു പോകാനായി ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൊഴിൽ വീസയുള്ളവർക്കു യാത്ര ചെയ്യാനായില്ല. ഒമാൻ എയർവെയ്സിൽ സൗദിയിലേക്കു പോകാനെത്തിയവരെ എയര്‍ലൈന്‍ അധികൃതര്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഉംറ വീസക്കാര്‍ക്കും സന്ദർശക വീസക്കാര്‍ക്കും നിലവില്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ട്. സൗദിയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് എയര്‍ലൈന്‍ കമ്പനികള്‍ യാത്രക്കാരെ കയറ്റാത്തത്. രണ്ടു ദിവസമായി സൗദിയിലേക്ക് റീ എന്‍ട്രി വീസയില്‍ എത്തിയവരെ മാത്രമാണു വിമാനക്കമ്പനികള്‍ സ്വീകരിക്കുന്നത്. അതായത് ജോലിക്കിടെ അവധിക്കു പോയി മടങ്ങുന്നവരെ മാത്രം. പുതിയ തൊഴിൽ വീസക്കാരെയോ സന്ദര്‍ശന വീസക്കാരെയോ…
Read More25 കോടി രൂപ ആവശ്യപ്പെട്ടത് എന്തിന് ? നടി ലീന മരിയയ്ക്കെതിരേ ക്വട്ടേഷന്‍ കൊടുത്തെന്നു രവി പൂജാരി, ലക്ഷ്യം…
ബംഗളൂരു: നടി ലീന മരിയ പോളിനെതിരേ ക്വട്ടേഷൻ കൊടുത്തിരുന്നതായി അധോലോക കുറ്റവാളി രവി പൂജാരി. കൊച്ചിയിലെ ബ്യൂട്ടിപാർലർ കേസിൽ പ്രതി ചേർക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ലീനയിൽനിന്നു പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് രവി പൂജാരി പറഞ്ഞു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പണം തട്ടാനായി ബ്യൂട്ടി പാർലറിൽ രണ്ടു പേരെത്തി വെടിയുതിർക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേർ എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവച്ചത്. കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ കേരളത്തിലേക്കു കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നൂറിലേറെ കേസുകളിൽ പ്രതിയായ രവി പൂജാരിയെ സെനഗലിൽ വച്ചാണ് അറസ്റ്റ് ചെയ്ത്. കർണാടക പോലീസും കേന്ദ്ര ഏജൻസികളുമാണ് രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചത്. പിടിയിലായ രവി പൂജാരിയെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെത്തിച്ചത്. കർണാടകയിൽ 46…
Read Moreഅപൂർവം ഈ സാഹോദര്യം! രാംദാസിനു നൃത്തം പോലെ തന്നെ ജീവനാണ് അനുജത്തി ഗായു എന്ന ഗായത്രി; കാരണം…
രാംദാസിനു നൃത്തം പോലെ തന്നെ ജീവനാണ് അനുജത്തി ഗായു എന്ന ഗായത്രി. ഇന്നലെ നടന്ന അദർ ഫോംസ് ഓഫ് ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ കുച്ചിപ്പുടിയിൽ പങ്കെടുത്ത രാംദാസ് ചമയമഴിക്കുന്നതിനു മുൻപു തന്നെ ഇതേ വേദിയിൽ കുച്ചിപ്പുടിയിൽ മൽസരിക്കുന്ന സഹോദരിക്കരികിലേക്കോടിയെത്തി. കാരണം ഗായത്രിയെ നൃത്തം പഠിപ്പിച്ച് ഒപ്പം വേദിയിലെത്തിക്കുന്നത് ഗുരുവായ ഈ ഏട്ടനാണ്. ഇതു വരെ നടന്ന മൽസരങ്ങളിൽ അഞ്ചിനങ്ങളിൽ സമ്മാനം നേടിയ രാംദാസ് കലോൽസവത്തിലെ താരമാകുമെന്നുറപ്പായി. സഹോദരങ്ങൾ ഒരേ ഇനത്തിൽ പങ്കെടുത്ത അപൂർവതയും വേദി രണ്ടിലുണ്ടായി. പാലാ സെന്റ് തോമസ് കോളജിലെ എംഎ ഹിസ്റ്ററി രണ്ടാം വർഷം വിദ്യാർഥി കെ.എസ്. രാംദാസും മണർകാട് സെന്റ് മേരീസ് കോളജിലെ എംഎ ലിറ്ററേച്ചർ വിദ്യാർഥിനി കെ.എസ്. ഗായത്രിയും കലാരംഗത്തെ അപൂർവ സഹോദരങ്ങളാണ്. കലോൽസവത്തിൽ ഭരതനാട്യത്തിനും കഥകളിക്കും ഒന്നാംസ്ഥാനവും കേരളനടനത്തിനും കുച്ചിപ്പുടിക്കും രണ്ടാംസ്ഥാനവും നാടോടി നൃത്തത്തിന് മൂന്നാം സ്ഥാനവും നേടിയാണ് രാംദാസ്…
Read Moreചൂടുകൂടിയതോടെ പഴവിപണി ഉഷാറാകുന്നു; വില ഇനിയും കുതിക്കാനാണ് സാധ്യത; ജ്യൂസുകള്‍ക്കും വില ഉയരും
കോഴിക്കോട്: ചൂടുകൂടിയതോടെ പഴവിപണി ഉഷാറാകുന്നു. പഴങ്ങള്‍ക്ക് വിലവര്ധനവുണ്ടെങ്കിലും നിലവിലെ കാലാവസ്ഥമൂലം വിപണനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. വേനല്‍ കനത്തതോടെ പഴ വില ഇനിയും കുതിക്കാനാണ് സാധ്യത. ഇതിന്റെ ചുവട് പിടിച്ച് ജ്യൂസുകള്‍ക്കും വില ഉയരും. കൂട്ടത്തില്‍ തണ്ണിമത്തന് മാത്രമാണ് അല്പം വിലക്കുറവുള്ളത്. 20-30 രൂപയാണ് വില. മുന്തിരി 60,മുന്തിരി (പച്ച)110, ആപ്പിള്‍150-180, നാരങ്ങ.70 പേരക്ക,70, പപ്പായ 60,കൈതച്ചക്ക 60, മാമ്പഴം 100, എന്നിങ്ങനെയാണ് നിലവിലെ വിലമുന്വര്ഷങ്ങളിലേതുപോലെ ഇപ്രാവശ്യവും പഴങ്ങള്‍ കൂടുതലായും എത്തിയിരിക്കുന്നത് അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും പഴങ്ങള്‍ എത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. വില കൂട്ടിയിട്ടുണ്ടെന്ന കാര്യവും ഇവര്‍ സമ്മതിക്കുന്നുണ്ട്. ചൂട് കൂടിയതോടെ ഏറ്റവും കൂടുതല്‍ വിൽപ്പനയുള്ളത് തണ്ണിമത്തന് , ഓറഞ്ച്, മുന്തിരി തുടങ്ങിയവയ്ക്കാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ പഴവിപണിയുമായ മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും സജീവമാണ്. വില കൂടുതലാണെങ്കിലും റോഡരികലെ ഉന്തുവണ്ടികളിലും പഴക്കച്ചവടം…
Read Moreകണ്ണൂരിൽ ഡ്രൈവറില്ലാതെ ട്രെയിൻ എൻജിൻ ഒരു കിലോമീറ്ററോളം ഓടി; സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ പറയുന്നത്….
കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ എൻജിൻ ലോക്കോ പൈലറ്റില്ലാതെ ഒരു കിലോമീറ്ററോളം ഓടി. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു സംഭവം. ബംഗളൂരുവിൽനിന്ന് കണ്ണൂരിലെത്തിയ ട്രെയിനിന്റെ എൻജിനാണ് ലോക്കോ പൈലറ്റില്ലാതെ ഓടിയത്. രാവിലെ പത്തോടെ സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ കോച്ചുകളിൽനിന്ന് വേർപെടുത്തി നിർത്തിയിട്ടതായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു തെക്കോട്ട് ഒരു കിലോമീറ്ററോളം നീങ്ങിയ എൻജിൻ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം നിന്നതിനാലാണ് ദുരന്തം ഒഴിവായത്. റെയിൽപ്പാളത്തിലുള്ള ചെറിയ ചെരിവിലൂടെ എൻജിൻ തെന്നിനീങ്ങിയെന്നാണ് കണ്ണൂർ റെയിൽവേ അധികൃതർ പറയുന്നത്. അതേസമയം എൻജിൻ നിർത്തിയിടുന്പോൾ പാലിക്കേണ്ട സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയാണ് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എൻജിൻ നിർത്തിയിടുന്ന വേളയിൽ നിരങ്ങിനീങ്ങാതിരിക്കാൻ ചക്രങ്ങൾക്കു മുന്നിലും പിന്നിലും പ്രത്യേകരീതിയിൽ നിർമിച്ച മരക്കട്ടകൾ ഉറപ്പിച്ചുനിർത്തുകയും ചങ്ങലയിട്ട് പാളവുമായി ബന്ധിപ്പിക്കണമെന്നും സുരക്ഷാക്രമീകരണങ്ങളിൽ നിർദേശമുണ്ട്. ഇതു പാലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് എൻജിൻ നീങ്ങാൻ കാരണമെന്നും കരുതുന്നതായി റെയിൽവേയുമായി ബന്ധപ്പെട്ട…
Read Moreഇന്ധനം നിറയ്ക്കാൻ ഇനി പന്പിൽ ക്യൂ നിൽക്കേണ്ട! വാഹനങ്ങളെ തേടി ഡീസൽ അങ്ങോട്ടു വരും!!
കോട്ടയം: ഇന്ധനം നിറയ്ക്കാൻ ഇനി പന്പിൽ ക്യൂ നിൽക്കേണ്ട വാഹനങ്ങളുടെ അടുത്തേക്കു ടാങ്കറുകൾ എത്തുന്നു. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു ഡീസലുമായി സഞ്ചരിക്കുന്ന വാഹന ഇന്ധനവിതരണ കേന്ദ്രം നിങ്ങളെ തേടി എത്തുന്നു. മണർകാട് പാറയിൽ ഫ്യൂവൽസാണ് സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണകേന്ദ്രം പുറത്തിറക്കിയത്. പൂർണമായും സുരക്ഷിതമായ യന്ത്രപ്രവർത്തനത്തിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. സഞ്ചരിക്കുന്ന വാഹന ഇന്ധന വിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മണർകാട് പാറയിൽ ഫ്യൂവൽസ് അങ്കണത്തിൽ നിർവഹിക്കും. 500 ലിറ്ററിൽ കൂടുതൽ ഡീസൽ വാങ്ങുന്നവർക്ക് അധിക നിരക്ക് ഈടാക്കില്ല. ടാങ്കർ ലോറിയിൽ മൂന്നു അറകളിലായി 2,400 ലിറ്റർ സംഭരണ ശേഷിയുള്ള വാഹനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡീസൽ വിതരണത്തിനു വാഹനത്തിന്റെ ഏറ്റവും പിന്നിലായി പ്രത്യേക യന്ത്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ സഹായത്തോടെയാകും ഡീസൽ വിതരണം ചെയ്യുകയെന്നു മണർകാട് പാറയിൽ ഫ്യൂവൽസ് മാനേജിംഗ് ഡയറക്ടർ…
Read Moreഭർത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി; യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിനെ പോലീസ് മർദിച്ചതായി പരാതി; സംഭവം കുറുപ്പന്തറയില്‍…
കടുത്തുരുത്തി: ഭർത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിനെ പോലീസ് മർദിച്ചതായി പരാതി. എന്നാൽ ഇവരുടെ പരാതിക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് പോലീസ്. യുവതിയും ഭർത്താവും കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെയാണ് പരാതിയുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിയത്. ഭർത്താവ് ജോലി ചെയ്യുന്ന പച്ചക്കറി കടയുടെ ഉടമയ്ക്കെതിരേയാണ് കുറുപ്പന്തറ സ്വദേശിയായ യുവതിയും ഭർത്താവും പരാതിയുമായെത്തിയത്. ഭർത്താവുമായി സൗഹൃദത്തിലായിരുന്നഇയാൾ ഭർത്താവില്ലാത്ത സമയം വീട്ടിലെത്തി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്ന പരാതിയുമായി വീണ്ടും കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം. തുടർന്ന് യുവതി വനിതാകമ്മീഷനിലും എഎസ്പിക്കും പരാതി നൽകി. പരാതിയെത്തുടർന്ന് മൊഴിയെടുത്ത എഎസ്പി കടുത്തുരുത്തി സിഐക്ക് പരാതി കൈമാറി. തുടർന്ന് മൊഴി കൊടുക്കുന്നതിനായി കടുത്തുരുത്തി എസ്ഐയുടെ…
Read Moreനന്മയുള്ള പോലീസുകാരന്! വഴിയരികില്‍ കണ്ട വയോധികനായ ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നല്കി; സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഡിജിപിയുടെ അഭിനന്ദനം
പത്തനംതിട്ട: വഴിയരികില്‍ കണ്ട വയോധികനായ ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നല്കി വൃദ്ധ സദനത്തില്‍ എത്തിച്ച കോന്നി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സുബീക്ക് റഹീമിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം. സുബീക്ക് റഹീം മാനസിക വിഭ്രാന്തി കാട്ടിയ ഇതര സംസ്ഥാനക്കാരനായ വയോധികനെ മുടിവെട്ടി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിച്ച് വൃദ്ധ സദനത്തില്‍ എത്തിക്കുന്നതിന് സിവില്‍ പോലീസ് ഓഫീസര്‍ മുന്‍കൈ എടുക്കുകയായിരുന്നു. സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍ ഈ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ പങ്കുവച്ചതോടെ നിരവധിപ്പേര്‍ സുബീക്ക് റഹീമിനെ അഭിനന്ദിച്ചു രംഗത്തെത്തി. സിവില്‍ പോലീസ് ഓഫീസര്‍ക്ക് 500 രൂപ കാഷ് അവാര്‍ഡും അഭിനന്ദനക്കത്തും നല്കാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിടുകയും ചെയ്തു.
Read More