തൊടുപുഴ: സിവിൽ പോലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇടുക്കി എ.ആർ.ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ മേലുകാവ് തടത്തിപറന്പിൽ ജോജി ജോർജി (36) നെയാണ് മുട്ടം കോടതിക്കവലയ്ക്ക് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയോടെയാണ് ലോഡ്ജ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ജോജിയെ അടുത്ത മുറിയിലെ താമസക്കാർ കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ജോലിക്ക് എത്തിയിരുന്ന ജോജി ഒരു ദിവസം അവധി വേണമെന്ന് ഓഫീസിൽ അറിയിച്ചിരുന്നു. ഭാര്യ സിന്ധുവിന്റെ പേരിൽ എഴുതിയ നാല് വരിയുള്ള കത്ത് ലോഡ്ജ് മുറിയിൽ നിന്ന് മുട്ടം എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിന്റെ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടില്ല. മൃതദേഹം ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് മേലുകാവ് മായാപുരി സിഎസ്ഐ പള്ളിയിൽ സംസ്കരിക്കും. മരണകാരണത്തെ…
Read MoreCategory: Loud Speaker
മണ്ണ് മാഫിയ തലവന്‍ ചാരുപാറ സജു! പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മുഖ്യപ്രതി കീഴടങ്ങി
കാട്ടാക്കട : പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയായ സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാനപ്രതി പോലീസിൽ കീഴടങ്ങി. മണ്ണ് മാഫിയ തലവനായ ചാരുപാറ സജുവാണ് ( 45) ഇന്ന് രാവിലെ കീഴടങ്ങിയത്. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തു വരുന്നു. സംഗീതിന്റെ പുരയിടത്തിൽ അനധികൃതമായി മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്ന് മണ്ണ് നീക്കം ചെയ്തതും സംഗീതിനെ കൊല്ലാനുള്ള നീക്കം നടത്തിയതും ഇയാളാണ് എന്ന് ആരോപണമുയർന്നിരുന്നു. പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വീട്ടുടമയെ കൊലപ്പെടുത്തിയ മണ്ണുമാഫിയ സംഘത്തിലെ മറ്റ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാൾ സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. ചെമ്പൂര്, പാലോട്ടു കോണം ലക്ഷ്മി ഭവനിൽ ഉണ്ണി എന്ന ലാൽ കുമാർ (26) ഒറ്റശേഖരമംഗലം, വെള്ളാങ്കൽ, ഉഷ ഭവനിൽ അനീഷ് എന്ന വിനീഷ് (26) എന്നിവരെയാണ് ഇന്നലെ പിടികൂടി ചോദ്യം ചെയ്ത ശേഷം കാട്ടാക്കട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read Moreകൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 80 മരണം; അമേരിക്കയിൽ രോഗിയെ ചികിത്സിക്കാൻ റോബട്ട്
ഷാങ്ഹായ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2800 ആയി ഉയർന്നു. അതേസമയം, ഹൂബെയ്ക്ക് പുറത്ത് മരണങ്ങൾ ഒന്നും പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 769 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതിൽ പകുതിയും ഹൂബെയിൽ നിന്നാണ്. അതിവേഗം പടരുന്ന വൈറസിനെ തുടർന്ന് ചൈനയിലെ പ്രധാന നഗരങ്ങൾ അടച്ചിരിക്കുകയാണ്. ഷാൻഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാൻ, ടിയാൻജിൻ തുടങ്ങി സ്ഥലങ്ങളിൾ കടുത്ത യാത്രാനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനമടക്കം ഒന്നും അനുവദിച്ചിട്ടില്ല. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ പ്രവിശ്യകളായ ഗുവാങ്ഡോംഗ്, ജിയാങ്സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളിൽ ജനങ്ങൾ നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന്…
Read Moreലോകത്തിലെ ഏറ്റവും വലിയ പൗരത്വ നിഷേധം! യൂറോപ്യൻ യൂണിയനിൽ വലിയ നയതന്ത്ര തിരിച്ചടി നേരിട്ട് ഇന്ത്യ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി, ജമ്മുകാഷ്മീർ വിഷയത്തിൽ യൂറോപ്യൻ യൂണിയനിൽ വലിയ നയതന്ത്ര തിരിച്ചടി നേരിട്ട് ഇന്ത്യ. യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ 626 അംഗങ്ങൾ രണ്ട് വിഷയങ്ങളിലും പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ആറ് പ്രമേയങ്ങളാണ് രണ്ട് വിഷയങ്ങളിലായി അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പൗരത്വ നിഷേധമാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ സംഭവിക്കുകയെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ പറയുന്നു. യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ പ്രോഗ്രസ് അലയൻസ് ഓഫ് സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രാറ്റ്സ്, യൂറോപ്യൻ പീപ്പിൾസ് പാർട്ടി, യൂറോപ്യൻ യുണൈറ്റഡ് ലെഫ്റ്റ് ആൻഡ് നോർഡിക് ഗ്രീൻ ലെഫ്റ്റ്, യൂറോപ്യൻ ഫ്രീ അലയൻസ്, കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്റ്റ്സ്, റെന്യൂ യൂറോപ് ഗ്രൂപ് എന്നീ ആറ് ഗ്രൂപ്പുകളാണ് പ്രമേയം അവതരിപ്പിക്കുന്നത്. പൗരത്വ നിയമത്തിലെ ഭേദഗതി ആഗോള അടിസ്ഥാനത്തില്‍ അപകടകരമായ നീക്കമാണ്. മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതും വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണെന്നും അംഗങ്ങള്‍ പറഞ്ഞു.…
Read Moreപിതൃസഹോദരനെ കൊന്നു! കിമ്മിന്റെ പിതൃസഹോദരി ജീവനോടെയുണ്ട്; പൊതുവേദിയിൽ പരിപാടികൾ വീക്ഷിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു
പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ പിതൃസഹോദരി കിം ക്യോംഗ് ഹുയി ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇവർ പ്യോംഗ്യാംഗിലെ തിയറ്ററിൽ നടന്ന ചാന്ദ്രപുതുവർഷാഘോഷ പരിപാടികൾ വീക്ഷിക്കുന്ന ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. കിമ്മിനും ഭാര്യ റി സോൾ ജുവിനും ഒപ്പമിരുന്നാണ് കിം ക്യോംഗ് പരിപാടികൾ കണ്ടത്. കിമ്മിന്റെ പിതാവ് കിം ജോംഗ് രണ്ടാമന്റെ ഏകസഹോദരിയാണ് കിം ക്യോംഗ് ഹുയി. കിം ജോംഗ് രണ്ടാമൻ മരിച്ച ശേഷം 2011ലാണ് കിം ജോംഗ് ഉൻ അധികാരത്തിലെത്തിയത്. 2013 ഡിസംബറിൽ ചാരപ്രവർത്തനം ആരോപിച്ച് കിം ക്യോംഗിന്റെ ഭർത്താവ് ജംഗ് സോംഗിനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇതോടെയാണ് കിം ക്യോംഗിനെയും വധിച്ചെന്നു അഭ്യൂഹങ്ങൾ ഉയരുന്നത്. പുതിയ ചിത്രം പുറത്തുവന്നതോടെ കിം ക്യോംഗ് വധിക്കപ്പെട്ടുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. വർക്കേഴ്സ് പാർട്ടിയുടെ ഡിപ്പാർട്ട്മെന്റൽ ഡയറക്ടറായും ഫോർ-സ്റ്റാർ ആർമി ജനറലായും കിം ക്യോംഗ്…
Read Moreരാജ്യത്തെ വിഭജിക്കുന്നതിനിടെ സമയം കിട്ടിയാൽ വായിക്കൂ..! ഭരണഘടനയുടെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുനൽകി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കുന്നതിനിടെ സമയം ലഭിക്കുമ്പോൾ ഇതൊന്ന് വായിച്ചു നോക്കുക എന്നാവശ്യപ്പെട്ട് ഭരണഘടനയുടെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അയച്ചുനൽകി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ച് റിപ്പബ്ലിക് ദിനത്തിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചത്. ഭരണഘടന അയച്ചതിന്റെ രസീത് സഹിതമായിരുന്നു ട്വീറ്റ്. ‘പ്രിയ പ്രധാനമന്ത്രീ, ഭരണഘടന ഉടന്‍തന്നെ നിങ്ങളുടെ പക്കലെത്തും. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടിയാല്‍ ദയവായി അതൊന്ന് വായിക്കണം. എന്ന് കോണ്‍ഗ്രസ്’, എന്ന് കുറിക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതി തെറ്റാണെന്ന് സ്ഥാപിച്ച് ഭരണഘടനയുടെ വിവിധ ഭാഗങ്ങളും ട്വീറ്റ് ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം രാജ്യത്തെ എല്ലാ വ്യക്തികൾക്കും മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ നിയമത്തിന് മുന്നിൽ തുല്യത ഉറപ്പാക്കണം. ഇത് മനസിലാക്കാൻ ബിജെപി പരാജയപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയിലൂടെ സർക്കാർ ഈ ഭരണഘടനാ തത്വത്തെ പൂർണമായും ലംഘിച്ചിരിക്കുകയാണ്. ഏതുതരത്തിലുള്ള…
Read Moreസെല്‍ഫി ദുരന്തം! സെൽഫിയെടുക്കാൻ റെയിൽവെ പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടിമരിച്ചു; മറ്റൊരു പെൺകുട്ടിക്ക് ഗുരുതരമായ പരിക്കും
കോൽക്കത്ത: പശ്ചിമ ബംഗാളിൽ സെൽഫിയെടുക്കാൻ റെയിൽവെ പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടിമരിച്ചു. ജാൽപായിഗുരി ജില്ലയിലെ ഊദ്ലാബാരിയിലായിരുന്നു സംഭവം. അപകടത്തിൽ മറ്റൊരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൈനാഗുരിയിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥി സംഘത്തിലെ പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഗിസ് നദിക്കുകുറുകെയുള്ള റെയിൽവെ പാലത്തിൽ നിന്ന് പെൺകുട്ടികൾ സെൽഫിയെടുക്കുമ്പോൾ സിലിഗുരിയിൽനിന്നുള്ള പാസഞ്ചർ ട്രെയിൻ എത്തുകയായിരുന്നു. ട്രെയിൻ തട്ടിയ പെൺകുട്ടികളിലൊരാൾ നദിയിലേക്കു വീണു. തൽക്ഷണം മരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പെൺകുട്ടി ട്രെയിൻ വരുന്നതുകണ്ട് നദിയിലേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More“വിസിലടിക്കും മുന്‍പ് ഗോളടിക്കരുത്’; ചെന്നിത്തലയ്ക്കെതിരേ എ. വിജയരാഘവൻ
തിരുവനന്തപുരം: ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ സ്പീക്കർക്ക് നോട്ടീസ് നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ രംഗത്ത്. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിസിലടിക്കുന്നതിന് മുമ്പ് ഗോളടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കാനാകില്ല. കേരളത്തിൽ നിലവിൽ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും വിജയരാഘവൻ പറഞ്ഞു. നേരത്തേ, മന്ത്രി എ.കെ. ബാലനും ഇതേ വിഷയത്തിൽ ചെന്നിത്തലയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.
Read Moreകൊറോണ വൈറസ്! കേരളത്തിന്റെ ഞണ്ടു വിപണിക്കു വൻ തിരിച്ചടിയായി; ചൈനയിലേക്കുള്ള ഞണ്ടു കയറ്റുമതി നിലച്ചു
വൈപ്പിൻ: ചൈന കൊറോണ വൈറസിന്റെ ഭീഷണിയിലായതു കേരളത്തിന്റെ ഞണ്ടു വിപണിക്കു വൻ തിരിച്ചടിയായി. കയറ്റുമതിക്കാർ ഇന്നലെ മുതൽ മൊത്തക്കച്ചവടക്കാരുടെ പക്കൽനിന്നു ഞണ്ട് സംഭരിക്കാതെ വന്നതോടെ പ്രാദേശികമായി ഞണ്ടുകൾ എടുക്കുന്ന ചെറുകച്ചവടക്കാർ ഞണ്ട് വാങ്ങുന്നതു നിർത്തിവച്ചു. ചൈനയിലേക്കു കൂടുതലായി കയറ്റിപ്പോകുന്ന റെഡ് ഫീമെയിൽ ഇനത്തിൽപ്പെട്ട ഞണ്ടുകൾ ശനിയാഴ്ചമുതൽ എടുക്കില്ലെന്ന് മൊത്തക്കച്ചവടക്കാർ ചെറുകിടക്കാർക്ക് സൂചന നൽകിയിരുന്നു. മറ്റു ഞണ്ടുകളുടെ കാര്യം പറഞ്ഞിരുന്നില്ലെങ്കിലും ഇന്നലെ മുതൽ ഒരുതരത്തിലുള്ള ഞണ്ടുകളും ശേഖരിക്കാതെ മൊത്തക്കച്ചവടക്കാർ സംഭരണം നിർത്തിവയ്ക്കുകയായിരുന്നു. പല ചെറുകച്ചവടക്കാരുടെയും പക്കൽ 25,000 മുതൽ രണ്ടു ലക്ഷം രൂപയുടെ വരെ ഞണ്ടുകൾ സ്റ്റോക്കുണ്ട്. മഡ് എക്സൽ, മഡ്, റെഡ് ഫീമെയിൽ തുടങ്ങിയ ഗ്രേഡ് അനുസരിച്ചു കിലോഗ്രാമിനു 2200, 1800, 1400, 950 രൂപ നൽകിയാണ് ഇവ വാങ്ങിവച്ചിട്ടുള്ളത്. ഇത്രയും വലിയ വിലയ്ക്ക് ഇവ കറിവയ്ക്കാനായി പ്രാദേശിക വിപണിയിൽ ആരും വാങ്ങില്ലെന്നു കർഷകർ പറയുന്നു. ചൈനയിൽ…
Read Moreചികിത്സിച്ചിട്ടും ഭേദമാവാതെ മൂന്നു ദിവസമായിത്തുടരുന്ന കഠിനമായ വയറുവേദന! അപൂർവ ചികിത്സയിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു കാരിത്താസ്
തെള്ളകം: കുട്ടികളിൽ അത്യപൂർവമായി കാണപ്പെടുന്ന ഒവേറിയൻ ടോർഷൻ ശസ്ത്രക്രിയയിലൂടെ വിദഗ്ധമായി പരിഹരിച്ചു കാരിത്താസ് ആശുപത്രി. കോട്ടയം പുന്നത്തുറ സ്വദേശിനിയായ നാലര വയസുള്ള പെണ്‍കുഞ്ഞിനാണ് ഇത്തരത്തിൽ പുതുജീവൻ സാധ്യമായത്. ചികിത്സിച്ചിട്ടും ഭേദമാവാതെ മൂന്നു ദിവസമായിത്തുടരുന്ന കഠിനമായ വയറുവേദനയെത്തുടർന്നാണു പെണ്‍കുട്ടി കാരിത്താസ് ശിശുരോഗ വിഭാഗത്തിലെത്തിയത്. പീഡിട്രിഷ്യൻ ഡോ. സുനു ജോണ്‍ നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ തടിപ്പ് ഉള്ളതായി ശ്രദ്ധയിൽപെട്ടങ്കിലും അതു കുഞ്ഞിനു കഠിന വേദനയ്ക്കു കാരണമാകില്ലെന്നു ബോധ്യപ്പെട്ടു. തുടർന്നു ഗൈനക്കോളജിസ്റ്റ് ഡോ. കെ.എം. ബാബുവിന്റെ നേതൃത്വത്തിൽ അണ്ഡാശയത്തിന്റെ വിശദമായ സ്കാനിംഗ് നടത്തുകയും ഗുരുതരമായ ഒവേറിയൻ ടോർഷൻ കണ്ടെത്തി കി ഹോൾ ശസ്ത്രക്രിയയിലൂടെ അണ്ഡാശയം അതേപടി നിലനിർത്തി കുട്ടിയുടെ ജീവൻ രക്ഷിച്ചു. അനസ്തേഷ്യോളജിസ്റ്റ്മാരായ ഡോ. ബുൾബുൾ സൂസൻ ജേക്കബ്, ഡോ. ജാസ്മിൻ ജോസഫ് എന്നിവർ സഹായികളായിരുന്നു. സ്ത്രീകളിൽ അണ്ഡാശയം ചുറ്റുപിണഞ്ഞും അണ്ഡാശയത്തിലേക്കുള്ള രക്തപ്രവാഹം നിലച്ചും അണ്ഡാശയം നശിക്കുകയും അതേത്തുടർന്നുള്ള അണുബാധയെത്തുടർന്ന്…
Read More