കാക്കനാട്: ബ്യൂട്ടി പാർലർ ജീവനക്കാരനെ വാടകവീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരൻ (28) ആണ് മരിച്ചത്. കാക്കനാട് തെങ്ങോട് വായനശാല കവലയ്ക്കു സമീപത്തെ വാടകവീട്ടിലാണ് സംഭവം. മുറിക്കുള്ളിലെ തറയിലിട്ട കിടക്കയിൽ വയറിൽ കുത്തേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന ബ്യൂട്ടി പാർലർ ജീവനക്കാരനായ മറ്റൊരു സെക്കന്ദരാബാദ് സ്വദേശിയായ ചണ്ടി രുദ്രയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇടച്ചിറയിലുള്ള ബ്യൂട്ടി പാർലർ ജീവനക്കാരായ നാലു പേർ ഒരു മാസം മുൻപാണ് തെങ്ങോട്ടെ വാടക വീട്ടിൽ താമസം തുടങ്ങിയത്. പത്ത് ദിവസം മുന്‍പാണ് ചണ്ടി രുദ്ര ബ്യൂട്ടി പാർലറിൽ ജോലിയിൽ പ്രവേശിച്ചത്. താമസം ഈ നാലുപേർക്കൊപ്പമായിരുന്നു. രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലെ ഒരു മുറിയിലാണ് കൊല്ലപ്പെട്ട വിജയ് ശ്രീധരനും ചണ്ടി രുദ്രനും താമസിച്ചിരുന്നത്. ഇരുവരും മദ്യപിക്കുന്നത് പതിവാണെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഇരുവരും…
Read MoreCategory: Loud Speaker
വാഹനപരിശോധന അടക്കമുള്ള സമയത്ത് പോലിസിനെ വെട്ടിച്ച് മുങ്ങിയാല്‍ ഇനി കുടുങ്ങും! ക്രൈം ഡ്രൈവ് ആപ്പുമായി പോലീസ്
മുക്കം: കുറ്റവാളികളെ തിരിച്ചറിയാനും വാഹനപരിശോധന അടക്കമുള്ള സമയത്ത് പോലിസിനെ വെട്ടിച്ച് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ അറിയാനും ‘ക്രൈം ഡ്രൈവ്’ ആപ്പുമായി പോലിസ് . സംസ്ഥാന മുഴുവൻ പോലിസ് സേനാംഗങ്ങൾക്കും സ്മാർട്ട് ഫോണിൽ ഇത് ലഭ്യമാകും. യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് സേനാംഗങ്ങൾക്ക് അപ്ലിക്കേഷനിൽ പ്രവേശിക്കാം. ക്രൈം ഡ്രൈവ് ആപ്പ് വഴി വ്യക്തിഗത കേസ് വിവരങ്ങൾ, വാഹനവിവരങ്ങൾ തുടങ്ങി എല്ലാം ഞൊടിയിടയിൽ പോലിസിന് മനസിലാക്കാം. വാഹന പരിശോധനയ്ക്കിടെ പോലിസിനെ പറ്റിച്ച് കടന്നുപോയാലും വാഹനത്തിന്റെ രജിസ്റ്റർ നമ്പർ നൽകിയാൽ ഉടമ ആരെന്നതടക്കമുള്ള പൂർണ വിവരങ്ങൾ തിരിച്ചറിയാം. നിയമം ലംഘിക്കുന്നവർക്ക് അവരറിയാതെ തന്നെ നോട്ടീസ് നൽകാം. കാലാവധിയുള്ള ഇൻഷുറൻസുണ്ടോ, കുറ്റകൃത്യങ്ങളിൽപ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും ലഭിക്കും. വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ച് വ്യാജ വിവരം നൽകിയാൽ പെട്ടെന്നു പിടിക്കപ്പെടും. ലൈസൻസോ വോട്ടർ ഐഡി കാർഡോ ആധാറോ പരിശോധിച്ചാൽ അയാളുടെ പേരിൽ സംസ്ഥാനത്തെ…
Read Moreമദ്യപസംഘമോടിച്ച കാർ നിരവധി വാഹനങ്ങളിലിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടതു തലനാരിഴക്ക്; രാത്രി പത്തോടെ അരങ്ങേറിയത് യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ
പാനൂർ: കോപ്പാലത്തു നിന്നും മദ്യപസംഘമോടിച്ച കാർ നിരവധി വാഹനങ്ങളിലിടിച്ചു. കുട്ടികൾ അടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടതു തലനാരിഴക്ക്. രാത്രി പത്തോടെയാണു യാത്രക്കാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സംഭവങ്ങൾ കോപ്പാലം മുതൽ ചമ്പാടുവരെ അരങ്ങേറിയത്. സ്വിഫ്റ്റ് കാറാണു കോപ്പാലം മുതൽ താഴെചമ്പാട് വരെ നിരനിരയായി അപകടങ്ങൾ ഉണ്ടാക്കിയത്. കമ്പിപ്പാലത്തുവച്ചു മറ്റൊരു വാഹനത്തിലിടിച്ച കാർ നിർത്താതെ വരികയായിരുന്നു. മേലെചമ്പാട് എത്തിയപ്പോൾ കാറിന്റെ വരവുകണ്ടു യാത്രക്കാർ ഓടി രക്ഷപ്പെട്ടു. വിനോദയാത്ര കഴിഞ്ഞെത്തിയ ചമ്പാട് എൽപി സ്കൂളിലെ കുട്ടികളടക്കം റോഡിലുണ്ടായിരുന്നു. നാട്ടുകാരുടെ ഇടപെടലിനാൽ തലനാരിഴയ്ക്കാണു കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. തുടർന്നു താഴെചമ്പാട് വച്ചു യാത്രികനായ പെരിങ്ങാടി സ്വദേശി ഷഹ്സാദിന്റെ കെഎൽ 58 ഇസെഡ് 6669 ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ച കാർ മതിലിനിടിച്ചാണു നിന്നത്. കാറിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തി. കാറിൽ നിന്നും രണ്ടു പേർ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. പാനൂർ സി.ഐ…
Read Moreമിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക ! ഫെബ്രുവരി നാലു മുതൽ സ്വകാര്യ ബസ് സമരം
തൃശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി നാലു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. പൊതുമേഖലയും സ്വകാര്യ മേഖലയും ഒരു പോലെ സംരക്ഷിക്കപ്പെടുന്ന ഗതാഗത നയം രൂപീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. 2018ലാണ് ബസ് ചാർജ് ഇതിനുമുന്‍പ് വർധിപ്പിച്ചത്. അന്നത്തെ ഡീസൽ വില ഇന്നത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. ഇതുകൂടാതെ ഇൻഷ്വറൻസ്, സ്പെയർപാർട്സ് അടക്കമുള്ളവയ്ക്ക് വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. സ്വകാര്യ ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം വന്നതിനാലാണ് സമരത്തിനിറങ്ങാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഗതാഗത വകുപ്പു മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കണ്‍വീനർ…
Read Moreകൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ! 134 സാക്ഷികളും 140 രേഖകളും; ആല്ഫൈന് വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പൊന്നാമറ്റത്ത് ഷാജു-സിലി ദമ്പതിമാരുടെ മകള്‍ ആല്ഫൈന് കൊല്ലപ്പെട്ട കേസിലാണ് ഇന്ന് താമരശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 134 സാക്ഷികളും 140 രേഖകളും സഹിതമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ജോളി ജോസഫിനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രത്തില്‍ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരാണ് മറ്റുള്ള പ്രതികള്‍. ശാസ്ത്രീയ, സാഹചര്യതെളിവുകള്‍ പരമാവധി അന്വേഷണസംഘം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉപദേശം തേടിയ ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മറ്റു പ്രതികള്‍ക്ക് കൂടി പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കുറ്റപത്രത്തില്‍ പിന്നീട് ഇക്കാര്യം കൂടി ഉള്‍പ്പെടുത്തും. 2014 മേയ് ഒന്നിനാണ് ആല്ഫൈന് കൊല്ലപ്പെട്ടത്. സിലിയുടെ മകന്റെ ആദ്യ കുര്‍ബാന ദിവസം പുലിക്കയത്തെ വീട്ടില്‍വെച്ചായിരുന്നു ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ഷാജുവിന്റെ സഹോദരിയുടെ കയ്യില്‍ ഇറച്ചിക്കറിയില്‍ മുക്കിയ ബ്രെഡ് നല്‍കിയായിരുന്നു ജോളി കൃത്യം നിര്‍വഹിച്ചത്. ആല്ഫൈന് സയനൈഡ് ഉള്ളില്‍ ചെന്ന്…
Read Moreഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 34 സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്ക; ട്രംപിന്റെ അവകാശവാദം പൊളിഞ്ഞു
വാഷിംഗ്ടണ്‍: ദിവസങ്ങൾക്ക് മുന്‍പ് ഇറാക്കിലെ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 34 സൈനികർക്ക് തലച്ചോറിന് പരിക്കേറ്റതായി അമേരിക്കയുടെ വെളിപ്പെടുത്തൽ. ഇതിൽ പകുതി പേർ പരിക്കിൽ നിന്ന് മോചിതരായിട്ടുണ്ടെന്നും പെന്റഗണ്‍ അറിയിച്ചു. മിസൈൽ ആക്രമണത്തിന്റെ ഭാഗമായുണ്ടായ മർദത്തിന്റെയും പ്രകന്പനത്തിന്റെയും ഭാഗമായാണ് തലച്ചോറിന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഇറാൻ ആക്രമണത്തിൽ തങ്ങൾക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിരാകരിക്കുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തൽ. ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്കോ ഇറാക്കുകാർക്കോ യാതൊരു അപായവും സംഭവിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസിൽനിന്നു നടത്തിയ സംപ്രേഷ ണത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണം നേരിടാൻ അമേരിക്ക സർവസജ്ജമായിരുന്നു. അതിനാൽ ആളപായമുണ്ടായില്ലെന്നായിരുന്ന ട്രംപിന്റെ അവകാശവാദം. പരിക്കേറ്റവരിൽ 17 പേർ ജർമനിയിൽ ചികിത്സലായിരുന്നു. ഇതിൽ എട്ട് പേർ അമേരിക്കയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഒന്‍പത് പേർ ജർമനിയിൽ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാക്കിലെ ഐൻ-അൽ…
Read Moreഎന്നെ ഏതോ ബാഹ്യശക്തി മരണത്തിലേക്ക് മാടി വിളിക്കുന്നു…! കത്തെഴുതിവച്ച് വെങ്ങരയിലെ കോൺഗ്രസ് നേതാവ് പോയിട്ട് 10 വർഷം
പഴയങ്ങാടി: വെങ്ങരയിലെ പ്രമുഖ കോൺഗ്രസ് നേതാവും മാടായി സർവീസ് ബാങ്ക് റിട്ട: മാനേജരും മാടായി ക്ഷീരവ്യവസായ സംഘം പ്രസിഡന്റമായി വി.കെ.വി നാരായണന്റെ തിരോധാനത്തിന് 10 വർഷം തികയുന്നു. ഗൃഹനാഥന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് കണ്ണീരും കൈയ്യുമായി പേരമക്കൾ അടങ്ങിയ കുടുംബം കാത്തിരിക്കുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന് ശേഷമാണ് നാരായണൻ നാടുവിടുന്നത്. കൂടെ ചുവപ്പ് മഷിയിൽ എഴുതിയ കത്തും. കത്തിലെ വാചകങ്ങൾ ഇങ്ങനെ; “കഴിഞ്ഞ രണ്ട് മാസമായി ഞാൻ വല്ലാത്ത മാനസിക സംഘർഷത്തിലാണ്. എന്നേ ഏതോ ബാഹ്യശക്തി മരണത്തിലേക്ക് മാടി വിളിക്കുന്നു.. എനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. ഇത് എന്റെ കുടുംബത്തിനും ദുഃഖത്തിന് കാരണമായി. എനിക്ക് സാമ്പത്തിക ബാധ്യതയില്ല. ക്ഷേത്രത്തിലെ ഒരു രൂപ പോലും ഞാൻ എടുത്തിട്ടില്ല. കളിയാട്ടത്തിന്റെ കണക്കും തുകയും താക്കോലും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ മകര സംക്രമ കുറിയുടെ പണം എനിക്ക്…
Read Moreകണ്ണീർപ്പൂക്കൾ അർപ്പിച്ച് ചേങ്കോട്ടുകോണം ഗ്രാമം! അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ സംസ്കരിച്ചു; അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത് ആയിരകണക്കിന് ആളുകള്‍
തിരുവനന്തപുരം: നേപ്പാളിൽ വിനോദയാത്രക്കിടെ മരണമടഞ്ഞ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ രോഹിണി ഭവനിൽ പ്രവീണ്‍ കെ നായർക്കും (39) കുടുംബത്തിനും നാട് കണ്ണീരിൽ കുതിർന്ന വിട നൽകി. ഇന്ന് രാവിലെ 10.30നാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിയോടെ ഡൽഹിയിൽ നിന്നും വിമാനമാർഗം പ്രവീണിന്റെയും ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ജില്ലാ കളക്ടർ ഗോപാലകൃഷ്ണനും കോർപറേഷൻ മേയർ ശ്രീകുമാറും പ്രവീണിന്റെ ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ഏഴരമണിയോടെ മെഡിക്കൽ കോളജിൽ നിന്നും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി വിലാപയാത്രയോടെ ചേങ്കോട്ടുകോണത്തെ പ്രവീണിന്റെ വസതിയായ രോഹിണി ഭവനിൽ എത്തിയ്ക്കുകയായിരുന്നു. വിലാപയാത്രയിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രവീണിന്റെ വലിയ സുഹൃദ് സംഘവും നാട്ടുകാരും കണ്ണിരോടെയാണ് വിലാപയാത്രയിൽ പങ്കെടുത്തത്. രാവിലെ എട്ടര മണിയോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് പൊതുദർശനത്തിന്…
Read Moreസൈബർ മാധ്യമങ്ങളിലൂടെ അശ്ലീലവും അസഭ്യവും പറയുന്നത് വെർബൽ റേപ്പ് !രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നു; സൈബർ ക്രൈം ഇൻവെസ്റ്റിഗേഷന്‍ സ്പെഷ്യൽ ട്രെയിനിംഗ്
സ്വന്തം ലേഖകൻ തൃശൂർ: ഇന്ത്യയിൽ സൈബർ ക്രൈം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഭോപ്പാലിലെ സെൻട്രൽ അക്കാദമി ഓഫ് പോലീസ് ട്രെയിനിംഗ് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സൈബർക്രൈം ഇൻവെസ്റ്റിഗേഷന്‍ സ്പെഷ്യൽ ട്രെയിനിംഗ് നൽകുന്നു. കേരളത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ ട്രെയിനിംഗിന് അയക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസിന് കത്ത് നൽകിയിട്ടുണ്ട്. ഇന്ത്യയിലെന്പാടും വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ തടയുന്നതിനും ഫലപ്രദമായി നേരിടുന്നതിനുമുള്ള പുതിയ മാർഗങ്ങളും പദ്ധതികളും പരിശീലിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സൈബർ കെണിയും ആത്മഹത്യകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക മൊബൈൽ ഫോണുകളുടെ ഉപയോഗം വ്യാപകമായതോടെ സൈബർ ക്രൈമുകളുടെ എണ്ണത്തിലും വർധനവുണ്ടായി. സൈബർ മാധ്യമങ്ങളിലൂടെ അശ്ലീലവും അസഭ്യവും പറയുന്നത് വെർബൽ റേപ്പ് ആയി കണക്കാക്കുന്നുണ്ട്. കംപ്യൂട്ടർ ഉപയോഗിച്ച് നടത്തുന്ന ഹാക്കിംഗ്, സ്പാമിംഗ്, ഫിഷിംഗ് എന്നീ സൈബർ ക്രൈമുകളും കൂടി വരുന്ന സാഹചര്യമാണുള്ളതെന്ന് സൈബർ വിദഗ്ധർ…
Read Moreഅലനും താഹയും മാവോയിസ്റ്റുകൾ! മോഹനനെ തള്ളി പി.ജയരാജൻ; കോഴിക്കോട്, കണ്ണൂർ സിപിഎം നേതാക്കൾ ഏറ്റുമുട്ടലിലേക്ക്
റെനീഷ് മാത്യു കണ്ണൂർ: അലൻ ഷുഹൈബിനും താഹ ഫസലിനും എതിരേ ആഭ്യന്തരവകുപ്പ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും കേസന്വേഷണം എൻഐഎ ഏല്പിച്ച സംഭവത്തിലും കോഴിക്കോട്, കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റികൾ ഏറ്റുമുട്ടലിലേക്ക്.യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്തി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിലെ സിപിഎം നേതാക്കളും മാത്രമാണ് യുഎപിഎ ചുമത്തിയ സംഭവത്തിൽ ഉറച്ചു നില്‍ക്കുന്നത്. അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയെങ്കിലും ഇവർക്കെതിരേ പാർട്ടി തലത്തിൽ നടപടിയൊന്നും എടുക്കുവാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി തയാറായിട്ടുമില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നടപടിയെടുക്കുവാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും അന്വേഷണം പൂർത്തിയാകട്ടെ നടപടി ഉടൻ വേണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. അറസ്റ്റിലായ അലനും താഹക്കും തിരുത്തുവാൻ ഒരവസരം നല്കമായിരുന്നുവെന്നാണ് പി. മോഹനൻ ഇന്നലെ പറഞ്ഞത്. അലൻ ഷുഹൈബും താഹ ഫസലും…
Read More