മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണാടകയിലെ മംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളിൽ മലയാളികള്‍ക്ക് മംഗളൂരു പോലീസിന്റെ നോട്ടീസ്. ഡിസംബര്‍ 19നാണ് അക്രമം നടന്നത്. അന്നേ ദിവസം മംഗളൂരു നഗരപരിധിയിലുണ്ടായിരുന്ന ആയിരത്തോളം മലയാളികൾക്കെതിരേയാണ് പോലീസ് നടപടി. പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. സ്ത്രീകളും വിദ്യാർഥികളുമുൾപ്പെടെയുള്ള മലയാളികൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ഡിസംബർ 19ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലെ അക്രമ സംഭവങ്ങളിൽ നിരവധി കേസുകളാണ് കർണാടക പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Read MoreCategory: Loud Speaker
ജോളിയെ പൂട്ടും! കൊലപാതകപരമ്പരയില്‍ ആല്ഫൈന് വധക്കേസിൽ ഉടൻ കുറ്റപത്രം; സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും സാക്ഷി
കോഴിക്കോട്: കൂടത്തായ് കൊലപാതകപരമ്പരയില്‍ മൂന്നാമത്തെ കുറ്റപത്രം ഈമാസം 27ന് സമര്‍പ്പിച്ചേക്കും. പൊന്നാമറ്റം ഷാജു-സിലി ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി ആല്‍ഫൈനെ സയനൈഡ് നൽകി കൊല്ലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മുഖ്യപ്രതി ജോളിക്കെതിരേ 60 സാക്ഷികളെയും ശാസ്ത്രീയ , സാഹചര്യതെളിവുകളും കുറ്റപത്രത്തില്‍ ചേർത്തിട്ടുണ്ട്. കുറ്റപത്രവുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടറുടെ ഉപദേശം തേടും. കുറ്റപത്രത്തിൽ പോരായ്മകള്‍ ഉണ്ടെങ്കിൽ അത് തിരുത്തുകയും പുതിയ തെളിവുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇതിന് ശേഷമേ അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂ. 2014 മേയ് ഒന്നിനാണ് സിലിയുടെ മകൾ ആല്ഫൈൻ കൊല്ലപ്പെട്ടത്. പുലിക്കയത്തെ വീട്ടില്‍വച്ചായിരുന്നു സംഭവം. ആല്ഫൈന് സയനൈഡ് ഉള്ളില്‍ ചെന്ന് അവശനിലയിലായ ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും സാക്ഷികളാണ്.
Read Moreലോറിയുടെ മുൻവശം തകർത്ത് കാട്ടാന; ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം
ട്രക്ക് കാട്ടാന ആക്രമിക്കുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്ത്. കർണാടകയിലാണ് സംഭവം. റോഡിൽ കാട്ടാനയെ കണ്ട് ഭയന്ന ഡ്രൈവർ മനസാന്നിധ്യം കൈവിടാതെ വാഹനം പുറകിലേക്ക് ഓടിച്ചു. എന്നാൽ ഓടിയെത്തിയ കാട്ടാന വാഹനത്തിന്റെ മുൻവശം മുഴുവൻ കുത്തിപ്പൊളിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടീലിനെ തുടർന്നാണ് ആർക്കും പരിക്ക് സംഭവിക്കാതിരുന്നത്. കാട്ടാനയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreഉപയോഗശൂന്യമായ ഇലക്ട്രോണിക് സാമഗ്രികൾക്കൊണ്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം! ഭിന്നശേഷിക്കാരന്റെ കണ്ടെത്തലിന് ആനന്ദ് മഹീന്ദ്രയുടെ കൈയടി
ഉപയോഗശൂന്യമായ ഇലക്ട്രോണിക് സാമഗ്രികൾക്കൊണ്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം നിർമിച്ച ഭിന്നശേഷിക്കാരന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ വിഷ്ണു പട്ടേൽ എന്ന അറുപതുകാരന്റെ കണ്ടെത്തലിനാണ് രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളുടെ അമരക്കാരന്റെ അംഗീകാരം. ട്വിറ്ററിലൂടെയാണ് ആനന്ദ് മഹീന്ദ്ര പട്ടേലിന്റെയും പട്ടേലിന്റെ വാഹനത്തിന്റെയും കഥയറിഞ്ഞത്. ജന്മനാ കേൾവിശക്തിയില്ലാത്ത വിഷ്ണു പട്ടേൽ ഇലക്ട്രോണിക് മാലിന്യം മാത്രം ഉപയോഗിച്ചാണ് മുച്ചക്രവാഹനം നിർമിച്ചത്. വിഷ്ണു പട്ടേലിനെ നേരിൽക്കാണുമെന്നും അദ്ദേഹത്തിന്റെ കണ്ടെത്തൽ കൂടുതൽ മെച്ചമാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. വിഷ്ണു പട്ടേലിന്റെ കഥയുടെ സാധ്വീനത്തിൽ താൻ അദ്ദേഹത്തെപ്പോലുള്ള ചെറുകിട സംരംഭകരെ സഹായിക്കുന്നതിനുള്ള പദ്ധതിയിലേക്കുള്ള പ്രാരംഭ നിക്ഷേപമായി ഒരു കോടി രൂപ മാറ്റിവയ്ക്കുകയാണെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു. @anandmahindra thought sharing this video with you. He’s Divyang ever since he…
Read Moreഭാവന നായികയാകുന്ന സിനിമയുടെ ലൊക്കേഷനിൽ തീപിടുത്തം; അപകട സമയം സെറ്റിലുണ്ടായിരുന്നത് നാനൂറോളം പേര്
ഭാവന നായകയാകുന്ന കന്നഡ ചിത്രം ബജറംഗി 2വിന്റെ ലൊക്കേഷനിൽ തീപിടുത്തം. നെലമംഗല എന്ന സ്ഥലത്ത് മോഹൻ ബി. കേരെ സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ്. അപകട സമയം നാനൂറോളം പേർ സെറ്റിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെറ്റ് മുഴുവൻ പുക കൊണ്ട് നിറഞ്ഞുവെന്ന് നിർമാതാവ് വ്യക്തമാക്കി. ഷോട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് അറിയാൻ സാധിക്കുന്നത്. 2013ൽ റിലീസ് ചെയ്ത ബജ്റംഗിയുടെ രണ്ടാം ബാഗമാണിത്. ശിവ രാജ്കുമാറും ഭാവനയുമാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. എ. ഹർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read Moreസിപിഎം പ്രാദേശിക നേതാക്കള്‍ സംരംഭം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ല, വധഭീഷണിയും; ചെറുകിട വ്യവസായം പൂട്ടി; തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ്
കോഴിക്കോട് : ചെറുകിട വ്യവസായ സംരംഭം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയെന്ന ആരോപണവുമായി യുവ സംരംഭക. പുതുപ്പാടി പഞ്ചായത്തിലെ കുപ്പായക്കോട് കീച്ചേരില്‍ വീട്ടില്‍ ജൂലി ടോണി എന്ന വീട്ടമ്മയാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് വ്യവസായ സംരംഭം അടച്ചുപൂട്ടിയത്. സിപിഎം പ്രാദേശിക നേതാക്കള്‍ സംരംഭം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നും വധഭീഷണിമുഴക്കുകയാണെന്നും ജൂലി ടോണി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലീസിന് കൈമാറിയെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും അനുകൂല നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും തല്‍സ്ഥിതി തുടരുകയാണെങ്കില്‍ രണ്ടു കുട്ടികളും ഭര്‍ത്താവുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു നിവൃത്തികളില്ലെന്നും ജൂലി പറഞ്ഞു. ജൂലി പറയുന്നതിങ്ങനെ : 2016 -ലാണ് 90 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് കുപ്പായക്കോട് വീടിനോട് ചേര്‍ന്നുള്ള…
Read Moreഗാന്ധിജിക്ക് എന്തിന് ഭാരതരത്നം? അദ്ദേഹം അതിനും മേലേ! പൊതുതാത്പര്യ ഹർജിക്ക് തീർപ്പുകൽപിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഗാന്ധിജിക്ക് എന്തിനാണ് ഭാരതരത്നം? അദ്ദേഹം അതിനും മേലെയുള്ള വ്യക്തിയല്ലേ..? മഹാത്മാഗാന്ധിക്ക് ഭാരതരത്നം നൽകണമെന്ന പൊതുതാത്പര്യ ഹർജിക്ക് തീർപ്പുകൽപിച്ച സുപ്രീം കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. ഭാരതരത്നത്തേക്കാളുമൊക്കെ വളരെ മുകളിലാണ് രാഷ്ട്രപിതാവിന്റെ സ്ഥാനമെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ ബി.ആർ. ഗവി, സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചാണ് ഇതു സംബന്ധിച്ച വിധി പറഞ്ഞത്. ഗാന്ധിജി ആദരിക്കണപ്പെടണമെന്നു തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. പക്ഷേ അത് ഭാരതരത്നത്തിനും മുകളിലായിരിക്കണം. അങ്ങനെയെന്തിങ്കിലുമുണ്ടോയെന്നും കോടതി ഹർജിക്കാരനോടു ചോദിച്ചു. ഭാരതരത്നം ആർക്കൊക്കെ കൊടുക്കണമെന്ന് കോടതി വഴി തീരുമാനിക്കുന്നത് പ്രായോഗികമല്ലെന്നും ബഞ്ച് നിരീക്ഷിച്ചു. ഇതുവരെ 48 പ്രമുഖ വ്യക്തികൾക്ക് രാജ്യം ഭാരതരത്നം നൽകി ആദരിച്ചിട്ടുണ്ട്.
Read Moreകുടുംബ വഴക്ക്! മുറിക്കുള്ളിലെ ഊഞ്ഞാലില്‍ യുവതി തൂങ്ങി മരിച്ചു; സംഭവമറിഞ്ഞ് ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; ആംബുലന്‍സ് ടോളിലെ കുരുക്കില്പ്പെട്ടുവെന്ന് പരാതി
കല്ലൂർ (തൃശൂർ): ഞെള്ളൂരിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതി തൂങ്ങി മരിച്ചതറിഞ്ഞ് ആത്മഹത്യക്കൊരുങ്ങിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അനന്തപുരയ്ക്കൽ സുനിൽകുമാറിന്റെ ഭാര്യ ശിശിരയാണ് (23) വീടിനകത്തെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് ശിശിര മുറിക്കുള്ളിലെ ഉൗഞ്ഞാലിലെ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നു പറയുന്നു. സംഭവം അറിഞ്ഞ വീട്ടുകാരും സമീപവാസികളും ചേർന്ന് ശിശിരയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിശിര മരിച്ചതറിഞ്ഞ് ഭർത്താവ് സുനിൽകുമാർ ഇതേ മുറിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഇയാളെ സമീപവാസികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ശിശിരയുടെ അച്ഛൻ അന്പഴപ്പിള്ളി കൃഷ്ണന്റെ പരാതിയിൽ പുതുക്കാട് പോലീസ് സുനിൽ കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയവിവാഹിതരായ ഇവർക്ക് രണ്ടര വയസുള്ള മകനും, ഒന്നര വയസുള്ള മകളുമുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഒരു വർഷമായി ഇവർതമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന്…
Read Moreമുക്കം ഇരട്ടക്കൊലപാതകം! ജയവല്ലി വധക്കേസ് ലോക്കല്‍ പോലീസിന് കൈമാറും; പ്രതിയുടെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; മുക്കം പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും
സ്വന്തംലേഖകന്‍ കോഴിക്കോട്: മുക്കം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട ജയവല്ലി വധക്കേസ് ലോക്കല്‍ പോലീസിന് കൈമാറും. ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിന്റെ അനേ്വഷണത്തിനിടെയാണ് ജയവല്ലിയെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. കൊലപാതകം നടത്തിയ സ്്ഥലത്തെ ലോക്കല്‍ പോലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ലഭ്യമായ തെളിവുകള്‍ സഹിതം ലോക്കല്‍ പോലീസിന് കൈമാറുന്നത്. ഇതിന് മുന്നോടിയാണ് ജയവല്ലിയെ കൊലപ്പെടുത്തിയതും പ്രതിയായ മകന് ബിര്‍ജുവിന്റെ കുറ്റസമ്മതവും സഹിതമുള്ള വിശദമായ റിപ്പോര്‍ട്ട് റൂറല്‍ പോലീസ് മേധാവി കെ.ജി. സൈമണ്‍ കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ബിര്‍ജുവിനെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജയവല്ലിയുടെ കൊലപാതകം മറയ്ക്കാനായി വാടക കൊലയാളിയായ ഇസ്മയിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് പ്രതികളായുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ബിര്‍ജുവിന് ഒറ്റയ്ക്ക് കൃത്യം നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറക്കി ചാക്കിലാക്കി ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.…
Read Moreരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന്! വിവാദ പരാമര്‍ശം; രജനീകാന്തിനെതിരേ കേസെടുത്തു
ചെന്നൈ: നടൻ രജനീകാന്തിനെതെിരേ കേസ്. ദ്രാവിഡ രാഷ്ട്രീ യാചാര്യൻ പെരിയോർ ഇ.വി. രാമസാമിയെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡ വിടുതലൈ കഴകം നൽകിയ പരാതിയിൽ കോയന്പത്തൂർ പോലീസാണു രജനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം പതിനാലിനു ചെന്നൈയിൽ തമിഴ് മാസികയായ തുഗ്ലക്കിന്റെ 50-ാം വാർഷികാഘോഷത്തിൽ സംസാരിക്കവേയായിരുന്നു രജനീകാന്തിന്റെ വിവാദ പരാമർശം. 1971ൽ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാമന്റെയും സീതയുടെയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നും തുഗ്ലക് മാത്രമാണ് ഇതു പ്രസിദ്ധീകരിച്ചതെന്നുമാണ് രജനീകാന്ത് പറഞ്ഞത്. രജനീകാന്തിന്റെ പരാമർശം കളവാണെന്നു ദ്രാവിഡ കഴകം (ഡിവികെ) പ്രസിഡന്റ് കൊളത്തുർ മണി ആരോപിച്ചു. പരാമർശത്തിൽ രജനീകാന്ത് മാപ്പു പറഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംഘടനാ പ്രവർത്തകർ പറഞ്ഞു.
Read More