നിര്‍ഭയ കേസിലെ പ്രതി
Read MoreCategory: Loud Speaker
പദവിയുടെ വലിപ്പം തിരിച്ചറിയാതെ; സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ ഗവർണർ വിവാദമാക്കുന്നു; വിമർശിച്ച് ദേശാഭിമാനി
തിരുവനന്തപുരം: സംസ്ഥാനത്തെ അധികാരത്തിന്റെ കാര്യത്തിൽ ചട്ടപ്രകാരവും ഭരണഘടനാപരമായും താൻ ഒരുപടി മുകളിലാണെന്ന് അവകാശവാദം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു സിപിഎം മുഖപത്രം. ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലാണു ഗവർണറെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ പദവിയുടെ വലിപ്പം തിരിച്ചറിയാത്തവിധം രാഷ്ട്രീയ പ്രസ്താവങ്ങൾ നടത്തി. സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ ഗവർണർ വിവാദമാക്കുകയുമാണ്. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയതാണെന്നും മുഖപ്രസംഗം പരിഹസിച്ചു. ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതാണ് കാരണമായി അദ്ദേഹം പറയുന്നത്. എന്നാൽ സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ലെന്നും എഡിറ്റോഡിയൽ പറയുന്നു. പൗരത്വ…
Read Moreശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ചില്‍ വാദിക്കാന്‍ 22 ദിവസത്തെ സമയം മാത്രം
ന്യൂഡൽഹി: ശബരിമല വിശാല ബെഞ്ചിൽ എല്ലാ കക്ഷികൾക്കും വാദിക്കാനായി 22 ദിവസം ആവശ്യപ്പെടാൻ തീരുമാനം. കേസിലെ രണ്ട് വിഭാഗങ്ങൾക്ക് പത്ത് ദിവസം വീതവും ഓരോ ദിവസം വീതം മറുപടി വാദത്തിനുമായി നീക്കിവെക്കും. സുപ്രീംകോടതി സെക്രട്ടറി ജനറൽ വിളിച്ചുചേര്‍ത്ത അഭിഭാഷകരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. യോഗത്തിന്റെ ശിപാര്‍ശകൾ ഫെബ്രുവരി മൂന്നിന് വിശാല ബെഞ്ച് പരിശോധിക്കും. ശിപാര്‍ശ അംഗീകരിക്കുകയാണെങ്കിൽ ഫെബ്രുവരി രണ്ടാംവാരം മുതൽ കേസിൽ അന്തിമവാദം തുടങ്ങും. ശബരിമല യുവതീപ്രവേശത്തിൽ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങൾ ക്രമപ്പെടുത്താനും, വാദങ്ങൾ തീരുമാനിക്കാനുമാണ് സുപ്രീംകോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഇന്ന് വിളിച്ചുചേര്‍ത്തത്. ഇതനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് നൽകാൻ അഭിഭാഷകൻ വി.ഗിരിയെ യോഗം ചുമതലപ്പെടുത്തി.
Read Moreകൂടത്തായി കൂട്ടക്കൊലക്കേസിലെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; 1200 പേജുകളുള്ള കുറ്റപത്രത്തിൽ 165 സാക്ഷികൾ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. സിലി വധക്കേസിലാണ് പോലീസ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 1200 പേജുകളുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളാണ് ഉള്ളത്. സിലിയെ വധിക്കാനുള്ള ജോളിയുടെ ആദ്യശ്രമം പരാജയപ്പെട്ടെന്നും രണ്ടാം ശ്രമത്തിലാണ് സിലി കൊല്ലപ്പെട്ടതെന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തിൽ വിഷം ഉള്ളിൽ ചെന്നത് മെഡിക്കൽ റിപ്പോർട്ടിൽ ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അത് ബന്ധുക്കൾ കാര്യമാക്കിയിരുന്നില്ല. ആ റിപ്പോർട്ട് കണക്കിലെടുത്തിരുന്നെങ്കിൽ സിലി മരിക്കുമായിരുന്നില്ലെന്ന് റൂറൽ എസ്പി കെ.ജി.സൈമൺ പറഞ്ഞു. സിലി വധക്കേസിൽ ഷാജുവിനെതിരെയും പിതാവ് സക്കറിയക്കെതിരെയും വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം ഈ മാസം ആദ്യമാണ് സമർപ്പിച്ചത്. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് ആദ്യം സമർപ്പിച്ചിരുന്നത്. ആ കേസിലാകെ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്.
Read Moreസർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും! ഖാൻ ആരെന്ന് വിജയൻ അറിയാൻപോകുന്നതേയുള്ളു; ഗവർണർക്ക് കട്ടസപ്പോർട്ടുമായി വി. മുരളീധരൻ
ന്യൂഡൽഹി: സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് ഖാനെന്ന ഗവർണർ ആരെന്നും പിണറായി വിജയന് ശരിക്ക് മനസിലാക്കാൻ പോകുന്നേയുള്ളുവെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രകോപന പ്രസ്താവന. സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും. മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ലെന്നും ട്വിറ്ററിൽ മുരളീധരൻ പറഞ്ഞു. ഇരന്നുവാങ്ങുന്നപ്രഹരങ്ങളെന്നും ഗവർണർറോക്സെന്നുമുള്ള ഹാഷ് ടാഗിലാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഗവർണർ പ്രവർത്തിച്ചത് ജനങ്ങളുടെ താൽപര്യമനുസരിച്ചാണെന്ന് നേരത്തെ മുരളീധരൻ പറഞ്ഞിരുന്നു. ആരും ഭരണഘടനയ്ക്ക് അതീതരല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മുഖ്യമന്ത്രിയാണ് ചട്ടലംഘനം നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. ഭരണഘടനയെന്തെന്നും @arifmohammadk എന്ന കേരള ഗവർണർ ആരെന്നും @vijayanpinarayi ശരിക്ക് മനസിലാക്കാൻ പോകുന്നേയുള്ളൂ! സർക്കാരിന് റൂൾസ് ഓഫ് ബിസിനസ് അറിയില്ലെങ്കിൽ പഠിപ്പിച്ചിരിക്കും!! മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ല!!!#ഇരന്നുവാങ്ങുന്നപ്രഹരങ്ങൾ#GovernorRocks — V Muraleedharan (@VMBJP) January 17, 2020
Read Moreകുപ്രസിദ്ധ ബോംബ് നിർമാണ വിദഗ്ധൻ! പരോളിൽ ഇറങ്ങിയ ഡോ. ബോംബ് മുങ്ങി; കാണാനില്ലെന്നു വീട്ടുകാരും; അതീവ ജാഗ്രത
മുംബൈ: മുംബൈ സ്ഫോടനക്കേസടക്കം അന്‍പതോളം സ്ഫോടനക്കേസുകളിലെ പ്രതി പരോളിലിറങ്ങി മുങ്ങി. ഡോക്ടർ ബോംബ് എന്നറിയിപ്പെടുന്ന ജലീസ് അൻസാരിയാണ് (68) മുങ്ങിയത്. പരോൾ ദിവസങ്ങളിൽ എല്ലാ ദിവസവും 10.30നും 12നും ഇടയിൽ മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടിയിരുന്നു. എന്നാൽ, പരോൾ അവസാനിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസമായ ഇന്നലെ ജലീസ് ഒപ്പിടാനെത്തിയില്ല. ഉച്ച കഴിഞ്ഞതോടെ ജലീസിനെ കാണാനില്ലെന്ന പരാതിയുമായി മകൻ പോലീസ് സ്റ്റേഷനിൽ എത്തി. ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഉൗർജിതമാക്കി. സൗത്ത് മുംബൈ മോമിൻപുര സ്വദേശിയാണ് ജലീസ്. മഹാരാഷ്ട്ര പോലിസും മഹാരാഷ്ട്ര എടിഎസും ഇയാൾക്കായി വലവിരിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജലീസ് രാജസ്ഥാനിലെ അജ്മീർ സെൻട്രൽ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിലാണ് ജലീസ് പുറത്തിറങ്ങിയത്. ഡിസംബർ 28നാണ് ഇയാൾ പുറത്തിറങ്ങിയത്. ഇന്നാണ് തിരിച്ച് എത്തേണ്ടിയിരുന്നത്. പുലർച്ചെ നിസ്കരിക്കാനായി പള്ളിയിൽ പോയ അൻസാരി തിരിച്ചെത്തിയില്ലെന്നാണ് പരാതിയിൽ…
Read Moreയൂണിവേഴ്സിറ്റി കോളജ് മോഡൽ സിഎംഎസിലും! എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ യൂണിയന് ഭാരവാഹികളുടെ ഒത്താശയോടെ പുറത്തുനിന്നും ചിലരെത്തി മര്‍ദ്ദിച്ചു; ഒടുവില്‍…
കോട്ടയം: യൂണിവേഴ്സിറ്റി കോളജിന് സമാനമായി കോട്ടയം സിഎംഎസ് കോളജിലും എസ്എഫ്ഐ നേതൃത്വത്തിനെതിരേ വിദ്യാർഥികളുടെ കൂട്ടായ്മ രംഗത്ത്. വ്യാഴാഴ്ച വൈകിട്ട് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പടെയുള്ള വിദ്യാർഥികളെ യൂണിയൻ ഭാരവാഹികളുടെ ഒത്താശയോടെ പുറത്തുനിന്നും ചിലരെത്തി മർദ്ദിച്ചതോടെയാണ് സംഭവത്തിന് തുടക്കം. ഇതോടെ നേതാക്കൾക്കെതിരേ വിദ്യാർഥികളുടെ കൂട്ടായ്മ ഒന്നിക്കുകയായിരുന്നു. ഇന്ന് രാവിലെ നേതാക്കളും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളും സംഘം ചേർന്ന് എത്തിയപ്പോൾ വിദ്യാർഥികൾ ഗേറ്റിന് മുന്നിൽ തടഞ്ഞു. വിദ്യാർഥി കൂട്ടായ്മ കോളജ് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ നേതാക്കളും വിദ്യാർഥി കൂട്ടായ്മയും തമ്മിൽ തെരുവിൽ കൂട്ടയടിയായി. പോലീസ് നോക്കിനിൽക്കേയായിരുന്നു സംഘർഷം. കോളജിലെ വിദ്യാർഥികളെ മർദ്ദിച്ചവർക്കെതിരേ നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം കോളജിൽ ഒഴിവാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രിൻസിപ്പൽ കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreമാവോയ്സ്റ്റ് ബന്ധം! അലന്റെയും താഹായുടെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും; സർക്കാർ വാദം കണക്കിലെടുത്ത് ജാമ്യാപേക്ഷകൾ കോടതി തള്ളി
കൊച്ചി: മാവോയ്സ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന കോഴിക്കോട് പന്തീരാംകാവ് സ്വദേശികളായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും. ഇരുവരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുതരണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷയിൽ നാളെ കോടതി വാദം കേട്ട് വിധി പ്രഖ്യാപിക്കും. ഇരുവരുടെയും റിമാൻഡ് കാലാവധി കൊച്ചി എൻഐഎ പ്രത്യേക കോടതി അടുത്ത മാസം 17 വരെ നീട്ടിയിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പോലീസ് കസറ്റഡിയിൽ എടുക്കുന്നത്. തുടർന്ന് യുഎപിഎ ചുമത്തി ഇരുവരയെും അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ ബാഗിൽനിന്ന് മാവോവാദി അനൂകൂല ലഘുലേഖകകളും വീട്ടിൽ നടത്തിയ റെയ്ഡിൽ പെൻഡ്രൈവും ലാപ്ടോപ്പും സിം കാർഡും നിരോധിത മാവോവാദി സംഘടനയുടെ…
Read Moreബസുകാർ തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി; തുടയെല്ലുകൾ പുറത്തുവന്നും മുട്ടുചിരട്ട തകർന്ന നിലയിലും
വയനാട്: മകൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്ത പിതാവിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. വയനാട് ബത്തേരിയിലാണ് സംഭവം. കാര്യമ്പാടി സ്വദേശി ജോസഫിന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. തുടയെല്ലുകൾ പുറത്തുവന്നും മുട്ടുചിരട്ട തകർന്ന നിലയിലും ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ നിന്നും വീണ് മകൾക്കും പരിക്കേറ്റു. മകൾ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തത് ചോദ്യം ചെയ്യാൻ പിതാവ് വീണ്ടും ബസിന്റെ വാതിലിൽ കയറി. ഇതോടെ പ്രകോപിതരായ ജീവനക്കാർ പിതാവിനെ റോഡിലേക്ക് തള്ളിയിട്ടു ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്നാണ് മകളുടെ മൊഴി. ആശുപത്രിയിൽ എത്തിക്കാൻ പോലും ബസ് ജീവനക്കാർ തയാറായില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Read Moreഇന്റര്‍നാഷണല്‍ സ്കൂള്‍, പെട്രോള്‍ പമ്പ്, പണമിടപാടുകള്‍, ബാങ്ക് സ്വത്ത് വിവരങ്ങള്‍..! നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന
ബംഗളുരു: ദക്ഷിണേന്ത്യൻ നടി രശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. കുടക് ജില്ലയിലെ വിരാജ്പേട്ടയിലെ നടിയുടെ വസതിയിൽ പത്തോളം ഉദ്യോഗസ്ഥരെത്തിയാണു റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണു നടിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ഹൈദരാബാദിൽ ഒരു സിനിമാ ഷൂട്ടിംഗിലായിരുന്ന നടി ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്പോൾ വീട്ടിലുണ്ടായിരുന്നില്ല. നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും ബാങ്ക് സ്വത്ത് വിവരങ്ങളും നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചതായാണു റിപ്പോർട്ടുകൾ. കർണാടകയിലെ ബിട്ടൻഗളയിൽ നടി ആരംഭിക്കാൻ പോകുന്ന ഇന്റർനാഷണൽ സ്കൂളിലെ സംബന്ധിച്ചും പെട്രോൾ പന്പിനെ സംബന്ധിച്ചും ഉദ്യോഗസ്ഥർ നടിയുടെ പിതാവിനോടു വിവരങ്ങൾ തേടി. നിരവധി കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള രശ്മിക മലയാള പ്രേക്ഷകർക്കിടയിലും പ്രശസ്തയാണ്. 2016-ൽ രക്ഷിത് ഷെട്ടിക്കൊപ്പം കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണു രശ്മിക വെള്ളിത്തിരയിൽ അരങ്ങേറുന്നത്. മഹേഷ് ബാബുവിനൊപ്പം ഇവർ…
Read More