മാ​താ​പി​താ​ക്ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ൽ മ​ക്ക​ൾ​ക്ക് അ​ഡ്മി​ഷ​നി​ല്ല! വി​ചി​ത്ര സ​ർ​ക്കു​ല​റു​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല

കോ​ഴി​ക്കോ​ട്: മാ​താ​പി​താ​ക്ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ൽ മ​ക്ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ന​ൽ​കി​ല്ലെ​ന്ന വി​ചി​ത്ര സ​ർ​ക്കു​ല​റു​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല.

പു​തി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം 2020-21 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും മ​ദ്യ​മോ ല​ഹ​രി​യോ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 27നാ​ണ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. കോ​ള​ജു​ക​ൾ​ക്ക് പു​റ​മെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ൾക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ല​ഹ​രി വി​രു​ദ്ധ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ശി​പാ​ര്‍​ശ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​മ്പാ​കെ എ​ത്തി​യ​ത്.

Related posts

Leave a Comment