വി​വാ​ദ ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​യ്ക്കെ​തി​രെ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​വാ​ദ ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​ക്കെ​തി​രെ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കാ​ൻ നി​ർ​ദേ​ശം. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നി​ത്യാ​ന​ന്ദ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം വാ​റ​ന്‍റ് ല​ഭി​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കാ​നും രാ​ജ്യ​ത്തെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. നി​ത്യാ​ന​ന്ദ ഇ​ക്വ​ഡോ​റി​ൽ നി​ന്നു വാ​ങ്ങി​യ ദീ​പി​ൽ കൈ​ലാ​സ എ​ന്ന ഹി​ന്ദു രാ​ജ്യം സ്ഥാ​പി​ച്ച​താ​യു​ള്ള വി​വ​ര​ങ്ങ​ൾ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു നി​ത്യാ​ന​ന്ദ പാ​സ്പോ​ർ​ട്ട് പോ​ലു​മി​ല്ലാ​തെ രാ​ജ്യ​വി​ട്ട​ത്. നി​ത്യാ​ന​ന്ദ​യു​ടെ പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി 2018 സെ​പ്റ്റം​ബ​റി​ൽ ത​ന്നെ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ന്നി​ട്ടും അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് രാ​ജ്യം​വി​ട്ട​തെ​ന്നോ എ​വി​ടേ​ക്കാ​ണു പോ​യ​തെ​ന്നോ വ്യ​ക്ത​മ​ല്ല. അ​ദ്ദേ​ഹം രാ​ജ്യ​വി​ട്ട​കാ​ര്യം ഗു​ജ​റാ​ത്ത് പോ​ലീ​സ് നേ​ര​ത്തെ സ്ഥി​തീ​ക​രി​ച്ചി​രു​ന്നു.

Read More

ഗ​വ​ർ​ണ​റെ​യും കേ​ന്ദ്ര മ​ന്ത്രി​മാ​രെ​യും ത​ട​ഞ്ഞാ​ൽ പി​ണ​റാ​യി​യും 20 മ​ന്ത്രി​മാ​രും റോ​ഡി​ലി​റ​ങ്ങി​ല്ല; കെ. ​സു​രേ​ന്ദ്ര​ന്റെ വെല്ലുവിളി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. സം​സ്ഥാ​ന​ത്ത് പ്ര​കോ​പ​ന​പ​ര​മാ​യ നി​ല​പാ​ടു​മാ​യാ​ണ് ഭ​ര​ണ​ക​ക്ഷി​യും പ്ര​തി​പ​ക്ഷ​വും മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​ന് പ​റ​ഞ്ഞു. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്ക് നേ​രെ ക​ണ്ണൂ​രി​ലു​ണ്ടാ​യ അ​തി​ക്ര​മ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ച്ച് സം​സാ​രി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഫാ​സി​സ്റ്റ് രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് തു​ട​രു​ന്ന​ത്‌. ക​ണ്ണൂ​രി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് നേ​രെ ന​ട​ന്ന​ത് ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​മ​ല്ല. അ​തി​ക്ര​മ​മാ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​നാ​ണ് ഭ​ര​ണ​ക​ക്ഷി​യും പ്ര​തി​പ​ക്ഷ​വും ശ്ര​മി​ക്കു​ന്ന​ത്. അ​തി​ക്ര​മം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളു​ന്നി​ല്ല- സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ക​ണ്ണൂ​രി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​ട്ടും മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കി​യി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ട​യാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ബി​ജെ​പി മ​ന്ത്രി​മാ​ര്‍​ക്കും ഗ​വ​ര്‍​ണ​ര്‍​ക്കു​മെ​തി​രെ ക​രി​ങ്കൊ​ടി സ​മ​ര​വും അ​തി​ക്ര​മ​വും…

Read More

ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം! ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ വാ​ങ്ങ​ണ​മെ​ങ്കി​ൽ ഇ​നി ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി നിർബന്ധം; ലക്ഷ്യം…

സ്വ​​ന്തം ലേ​​ഖ​​ക​​ൻ ന്യൂ​​ഡ​​ൽ​​ഹി: ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക് മ​​രു​​ന്നു​​ക​​ൾ ഇ​​നി മു​​ത​​ൽ ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി ഇ​​ല്ലാ​​തെ വി​​ൽ​​ക്ക​​രു​​തെ​​ന്നു ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം. ഇ​​തു സം​​ബ​​ന്ധി​​ച്ച് എ​​ല്ലാ ഫാ​​ർ​​മ​​സി​​ക​​ൾ​​ക്കും നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ൾ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ (ഡി​​സി​​ജി​​ഐ) സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു ക​​ത്ത​​യ​​ച്ചു. ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​നു​​ള്ള ലൈ​​സ​​ൻ​​സി​​നെ​​ക്കു​​റി​​ച്ച് ഓ​​ൾ ഇ​​ന്ത്യ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഓ​​ഫ് കെ​​മി​​സ്റ്റ്സ് ആ​​ൻ​​ഡ് ഡ്ര​​ഗി​​സ്റ്റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ​​ക്ക് ബോ​​ധ​​വ​​ത്ക്ക​​ര​​ണം ന​​ൽ​​ക​​ണ​​മെ​​ന്നും ഡോ​​ക്ട​​റു​​ടെ കു​​റി​​പ്പ​​ടി​​യി​​ല്ലാ​​തെ ക​​ട​​ക്കാ​​ർ മ​​രു​​ന്നു​​ക​​ൾ ന​​ൽ​​കു​​ന്ന​​തു ക​​ന്പ​​നി​​ക​​ൾ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഡി​​സി​​ജി​​ഐ ക​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​മി​​ത മ​​രു​​ന്നു​​പ​​യോ​​ഗം കു​​റ​​യ്ക്കാ​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​ണു പു​​തി​​യ നീ​​ക്കം. ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ അ​​മി​​ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ലൂ​​ടെ മ​​രു​​ന്നി​​നെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന ബാ​​ക്ടീ​​രി​​യ​​യും ഉ​​ണ്ടാ​​കു​​ന്നു. ഇ​​തു​​മൂ​​ലം അ​​ണു​​ബാ​​ധ​​യ്ക്കെ​​തി​​രേ മ​​രു​​ന്ന് ഫ​​ല​​പ്ര​​ദ​​മാ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​വു​​മു​​ണ്ട്. എ​​ച്ച്, എ​​ച്ച് ഒ​​ന്ന് പ​​ട്ടി​​ക​​യി​​ലു​​ള്ള ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ ഡോ​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മ​​ല്ലാ​​തെ വി​​ൽ​​ക്കാ​​വു​​ന്ന​​ത​​ല്ലെ​​ന്നു നി​​ല​​വി​​ലു​​ള്ള നി​​ർ​​ദേ​​ശ​​മു​​ണ്ടെ​​ങ്കി​​ലും നി​​യ​​ന്ത്ര​​ണം ഫ​​ല​​പ്ര​​ദ​​മാ​​കു​​ന്നി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​തു​​ട​​ർ​​ന്നാ​​ണു പു​​തി​​യ നി​​ർ​​ദേ​​ശം

Read More

സാ​ന്പ​ത്തി​ക ത​ർ​ക്കം! കാ​ണ​ക്കാ​രി​യി​ൽ ഹോ​ട്ട​ൽ ക​ത്തി​ക്കാ​ൻ ശ്ര​മം; രണ്ടുപേർക്കു പൊള്ളലേറ്റു; ദു​​ര​​ന്ത മൊ​​ഴി​​വാ​​യ​​തു ത​​ല​​നാ​​രി​​ഴ​​യ്ക്ക്

ഏ​​റ്റു​​മാ​​നൂ​​ർ: സാ​​ന്പ​​ത്തി​​ക ത​​ർ​​ക്ക​​ത്തി​​ന്‍റെ പേ​​രി​​ൽ കാ​​ണ​​ക്കാ​​രി​​യി​​ൽ ഹോ​​ട്ട​​ൽ പെ​​ട്രോ​​ൾ ഒ​​ഴി​​ച്ചു ക​​ത്തി​​ക്കാ​​ൻ ശ്ര​​മം. ഹോ​​ട്ട​​ൽ ന​​ട​​ത്തി​​പ്പു​​കാ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു​പേ​​ർ​​ക്കു പൊ​​ള്ള​​ലേ​​റ്റു. ഹോ​​ട്ട​​ൽ ന​​ട​​ത്തി​​പ്പു​​കാ​​ര​​ൻ കോ​​ത​​ന​​ല്ലൂ​​ർ പാ​​ല​​ത്ത​​ട​​ത്തി​​ൽ ദേ​​വ​​സ്യ (60), കാ​​ണ​​ക്കാ​​രി പൊ​​ന്ന​​മാ​​ക്ക​​ൻ ബേ​​ബി (ടി.​​പി. തോ​​മ​​സ് -72) എ​​ന്നി​​വ​​ർ​​ക്കാ​​ണു പൊ​​ള്ള​​ലേ​​റ്റത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30 ന് ​​കാ​​ണ​​ക്കാ​​രി ജം​​ഗ്ഷ​​നു സ​​മീ​​പം ദേ​​വ​​സ്യ ന​​ട​​ത്തു​​ന്ന ഹോ​​ട്ട​​ലി​​നാ​​ണ് ബേ​​ബി പെ​​ട്രോ​​ൾ ഒ​​ഴി​​ച്ച് ക​​ത്തി​​ച്ച​​ത്. മു​​ൻ​​പ് ബേ​​ബി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​യി​​ലു​​ള്ള കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് ദേ​​വ​​സ്യ ഹോ​​ട്ട​​ൽ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. നാ​​ലു വ​​ർ​​ഷം മു​​ൻ​​പ് ദേ​​വ​​സ്യ ക​​ട​​പു​​തു​​ക്കി പ​​ണി​​യു​​ക​​യും കെ​​ട്ടി​​ട​​ത്തി​​ൽ പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു.​​ പി​​ന്നീ​ട് ഇ​​വ​​ർ ത​​മ്മി​​ൽ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സം ഉ​​ണ്ടാ​​യ​​തോ​​ടെ ദേ​​വ​​സ്യ ഇ​​തി​​നു സ​​മീ​​പം ഷി​​ബു എ​​ന്ന​​യാ​​ളു​​ടെ കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് ഹോ​​ട്ട​​ൽ മാ​​റ്റി സ്ഥാ​​പി​​ച്ചു. എ​​ന്നാ​​ൽ പ​​ഴ​​യ കെ​​ട്ടി​​ട​​ത്തി​​ൽ​നി​​ന്നും മു​​റി ഒ​​ഴി​​ഞ്ഞു ന​​ൽ​​ക​​ണ​​മെ​​ങ്കി​​ൽ കെ​​ട്ടി​​ട​​ത്തി​​ന്‍റെ​​യും ക​​ട​​മു​​റി ന​​വീ​​ക​​ര​​ണ​​ത്തി​​നു​​മാ​​യി ചെ​​ല​​വാ​​ക്കി​​യ പ​​ണം തി​​രി​​കെ ന​​ൽ​​ക​​ണ​​മെ​​ന്ന് ദേ​​വ​​സ്യ…

Read More

ഓ​മ​ന​മൃ​ഗ​ങ്ങ​ളെ ഇ​​രു ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ലും കാ​​റു​​ക​​ളും ജീ​​പ്പി​​ലും ഓ​​ട്ടോ​​യി​​ലും കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ല; കൊ​​ണ്ടു​​പോ​​യാ​​ൽ ര​​ണ്ടാ​​യി​​രം രൂ​​പ പി​​ഴ

കോ​​ട്ട​​യം: യാ​​ത്രാ​​വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഓ​​മ​​ന​​മൃ​​ഗ​​ങ്ങ​​ളെ ത​​നി​​ച്ചോ മ​​റ്റ് യാ​​ത്ര​​ക്കാ​​ർ​​ക്കൊ​​പ്പ​​മോ ക​​യ​​റ്റി​​ക്കൊ​​ണ്ടു​​പോ​​കാ​​ൻ നി​​യ​​മം അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ലെ​​ന്ന് മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​ക​​പ്പ്. ഇ​​രു ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ലും കാ​​റു​​ക​​ളും ജീ​​പ്പി​​ലും ഓ​​ട്ടോ​​യി​​ലും നാ​​യ, പൂ​​ച്ച തു​​ട​​ങ്ങി​​യ​​വ​​യെ കൊ​​ണ്ടു​​പോ​​യാ​​ൽ ര​​ണ്ടാ​​യി​​രം രൂ​​പ പി​​ഴ ഈ​​ടാ​​ക്കും. അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കു​​ന്ന വി​​ധം വാ​​ഹ​​നം ഓ​​ടി​​ച്ചു എ​​ന്ന് കാ​​ര​​ണ​​ത്താ​​ലാ​​ണ് ര​​ണ്ടാ​​യി​​രം രൂ​​പ പി​​ഴ. അ​​തേ സ​​മ​​യം ച​​ര​​ക്ക് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ (ലോ​​റി, ട്ര​​ക്ക്, ച​​ര​​ക്ക് ട്രെ​​യി​​ൻ ) എ​​ന്നി​​വ​​യി​​ൽ ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ച്ച് മൃ​​ഗ​​ങ്ങ​​ളെ കൊ​​ണ്ടു​​പോ​​കാം. ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ണ​​ർ​​കാ​​ട്ട് വ​​ള​​ർ​​ത്തു നാ​​യ​​യെ ബൈ​​ക്കി​​നു പി​​ന്നി​​ൽ നി​​റു​​ത്തി സാ​​ഹ​​സി​​ക​​മാ​​യി ഇ​​രു​​ച​​ക്ര​​വാ​​ഹ​​നം ഓ​​ടി​​ച്ച​​യാ​​ളി​​ൽ നി​​ന്ന് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് ര​​ണ്ടാ​​യി​​രം രൂ​​പ​​യും ഹെ​​ൽ​​മ​​റ്റ് ധ​​രി​​ക്കാ​​തെ വാ​​ഹ​​നം ഓ​​ടി​​ച്ച​​ത് 500 രൂ​​പ​​യും പി​​ഴ ഈ​​ടാ​​ക്കി​​യി​​രു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള കാ​​ഴ്ച മ​​റ്റ് ഡ്രൈ​​വ​​ർ​​മാ​​രു​​ടെ​​യും യാ​​ത്ര​​ക്കാ​​രു​​ടെ​​യും ശ്ര​​ദ്ധ ന​​ഷ്ട​​പ്പെ​​ടാ​​നും വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളു​​ണ്ടാ​​ക്കാ​​നും ഇ​​ട​​യാ​​ക്കും.

Read More

വി​ദേ​ശ​ത്തു ജോ​ലി വാ​ഗ്ദാ​നം​ന​ൽ​കി പണം തട്ടിപ്പ്! യു​വ​തി​യു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന നടത്തിയ പോലീസിന് കിട്ടിയത് ഇതൊക്കെ…

ക​ട്ട​പ്പ​ന: വീസ ത​ട്ടി​പ്പു​സം​ഘ​ത്തി​ലെ ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ക​ണ്ട​ത്തി​ൽ അ​ന്ന​മ്മ ജോ​ർ​ജി​ന്‍റെ (സി​നി-36) വാ​ട​ക​വീ​ട്ടി​ൽ ക​ട്ട​പ്പ​ന പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​റു​ക​ൾ, നി​ര​വ​ധി പേ​രു​ടെ പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ, അ​ന്ന​മ്മ മു​ന്പ് ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ, അ​ന്ന​മ്മ​യു​ടെ പ​ല മേ​ൽ​വി​ലാ​സ​ത്തി​ലു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, പ​ണം ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ക​ന്പ്യൂ​ട്ട​റു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​ട്ട​പ്പ​ന എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്പ​ല​ക്ക​വ​ല​യി​ലെ വാ​ട​ക​വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ന്ന​മ്മ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 66 പേ​രി​ൽ നി​ന്നാ​യി മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ക​ബ​ളി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യു​ള്ള​ത്. കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ഖ​ത്ത​റി​ലെ​ത്തി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ള​ൾ ര​ക്ഷ​പ്പെട്ട് നാ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന​മ്മ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മു​ട്ടം കോ​ട​തി ത​ള്ളി​യ​തോ​ടെ ഇ​വ​ർ ഒ​ളി​വി​ലാ​ണ്. രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​നി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​വ​ർ​ക്കെ​തി​രേ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Read More

കൗ​മാ​ര​ക്കാ​ര​ന് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം; കാ​ല് പി​ടി​ച്ച് മാ​പ്പ് പ​റ​ഞ്ഞ​പ്പോ​ൾ…; ക്രൂ​ര​മാ​യ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കൗ​മാ​ര​ക്കാ​ര​നെ ചെ​രി​പ്പ്, വ​ടി എ​ന്നി​വ​യു​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച്പോ​ലീ​സ്. മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​മോ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​ടി​കൊ​ണ്ടു​ള്ള വേ​ദ​ന​യി​ൽ നി​ല​ത്ത് കി​ട​ന്ന പു​ള​യു​ന്ന ബാ​ല​നെ നോ​ക്കി പോ​ലീ​സു​കാ​ർ പൊ​ട്ടി​ച്ചി​രി​ക്കു​ക​യും ചെ​യ്തു. ഏ​റെ ക്രൂ​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. നി​ല​ത്ത് വീ​ണ കു​ട്ടി ഇ​വ​രു​ടെ കാ​ല് പി​ടി​ച്ച് മാ​പ്പ് ചോ​ദി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ടി നി​ർ​ത്താ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ ഇ​വ​ർ കു​ട്ടി​യെ മ​ർ​ദ്ദി​ക്കു​ന്ന​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. കു​ട്ടി​യെ മ​ർ​ദ്ദി​ച്ച​ത് കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ മ​ഹേ​ഷ് യാ​ദ​വും മ​നീ​ഷ് ഗ​ന്ധ​ർ​വ് എ​ന്നി​വ​രാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​സ്പി വി​വേ​ക് സിം​ഗ് അ​റി​യി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് അ​റി​യി​ച്ചു.

Read More

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റു​ടെ നിലപാട്! സു​ര​ക്ഷാ​വ​ല​യ​ത്തി​ലും ക​ണ്ണൂ​രി​ൽ ഗ​വ​ർ​ണ​ർ​ക്ക് ക​രി​ങ്കൊ​ടി

ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ ച​രി​ത്ര കോ​ൺ​ഗ്ര​സി​ന്‍റെ എ​ൺ​പ​താം പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി. രാ​വി​ലെ ക​ണ്ണൂ​ർ ഗ​വ.​ഗ​സ്റ്റ് ഹൗ​സി​ൽ നി​ന്ന് ച​രി​ത്ര കോ​ൺ​ഗ്ര​സ് ന​ട​ക്കു​ന്ന താ​വ​ക്ക​ര​യി​ലെ യൂ​ണി​വേ​ഴ്സി ആ​സ്ഥാ​ന​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ബ​സ്‌ സ്റ്റാ​ൻ​ഡി​ന് സ​മീ​പം വ​ച്ച് ഗ​വ​ർ​ണ​ർ​ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ പാ​ർ‌​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, കെ​എ​സ്‌‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, സു​ദീ​പ് ജ​യിം​സ്, ഫ​ർ​ഹാ​ൻ മു​ണ്ടേ​രി, സി.​ടി.​അ​ഭി​ജി​ത്ത്, അ​ൻ​സി​ൽ വാ​ഴ​പ്പി​ള്ളി, ജോ​സ​ഫ് ത​ല​യ്ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി വീ​ശി​യ​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​പ​ക്ഷ​സം​ഘ​ട​ന​ക​ൾ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ൽ ഗ​വ​ർ​ണ​ർ​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ്കു​മാ​റി​ന്‍റെ…

Read More

പു​തു​വ​ത്സ​രാ​ഘോ​ഷ​വേ​ള മു​ത​ലാ​ക്കാ​ൻ ല​ഹ​രി​മാ​ഫി​യ! വി​ധ​വ​ക​ളാ​യ വീ​ട്ട​മ്മ​മാ​ർ ഇ​വ​രു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി മാ​റു​ന്ന​തായി വിവരം

കോ​ത​മം​ഗ​ലം: പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ള മു​ത​ലാ​ക്കാ​ൻ ല​ഹ​രി മാ​ഫി​യ രം​ഗ​ത്ത്. ഇ​ടു​ക്കി ജി​ല്ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ല​ഹ​രി മാ​ഫി​യ ക​രു​ത്താ​ർ​ജി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളി​ലും ജീ​വി​ത ശൈ​ലി​യി​ലും പു​തു​താ​യി രൂ​പം കൊ​ണ്ട ന്യു​ജെ​ൻ ത​രം​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള വി​പ​ണ​ന​ത​ന്ത്ര​ങ്ങ​ളാ​ണ് ഇ​ക്കൂ​ട്ട​ർ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, സാ​ന്പ​ത്തി​ക സ്ഥി​തി മോ​ശ​മാ​യ വീ​ടു​ക​ളി​ലെ വി​ധ​വ​ക​ളാ​യ വീ​ട്ട​മ്മ​മാ​ർ എ​ന്നി​വ​ർ ഇ​വ​രു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി മാ​റു​ന്ന​താ​യാ​ണ് വി​വ​രം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഉ​യ​ർ​ന്ന വി​ല​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍, പ​ണം, ഭ​ക്ഷ​ണം എ​ന്നി​വ ന​ൽ​കി ആ​ക​ർ​ഷി​ക്കു​ന്ന​തോ​ടൊ​പ്പം ക​ഞ്ചാ​വ്, വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഒ​രി​ക്ക​ൽ കെ​ണി​യി​ൽ വീ​ണാ​ൽ പി​ന്നെ ഇ​വ​രു​ടെ പി​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക പ്ര​യാ​സ​വു​മാ​ണ്. കോ​ട്ട​പ്പ​ടി, കു​ട്ട​ന്പു​ഴ, വാ​ര​പ്പെ​ട്ടി, ഊ​ന്നു​ക​ൽ, ക​വ​ള​ങ്ങാ​ട്, ക​ലൂ​ർ, ക​ല്ലൂ​ർ​ക്കാ​ട്, പു​ളി​ന്താ​നം തു​ട​ങ്ങി ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​റു​റോ​ഡു​ക​ളി​ൽ വ​ച്ച് ബൈ​ക്കു​ക​ളി​ലെ​ത്തി…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഗ്ര​ഹം പോ​ലീ​സ് മേ​ധാ​വി ന​ട​ത്തി​! യു.​എ.​പി.​എ കേ​സ് എ​ൻ.​ഐ.​എ​ക്ക് കൈ​മാ​റി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം അ​നു​ഭാ​വി​ക​ളാ​യി​രു​ന്ന ര​ണ്ട് മു​സ്ലീം യു​വാ​ക്ക​ളെ യു.​എ.​പി.​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത കേ​സ് എ​ൻ.​ഐ.​എ​ക്ക് കൈ​മാ​റി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഡി.​ജി.​പി​യു​ടെ മു​ന്‍​കാ​ല എ​ൻ.​ഐ.​എ ബ​ന്ധ​മു​പ​യോ​ഗി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഗ്ര​ഹം പോ​ലീ​സ് മേ​ധാ​വി ന​ട​ത്തി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. യു.​എ.​പി.​എ എ​ന്ന ക​രി നി​യ​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച പാ​ര്‍​ട്ടി​യാ​ണ് അ​തേ നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ ര​ണ്ട് മു​സ്ലീം യു​വാ​ക്ക​ളെ ബ​ലി​യാ​ടാ​ക്കി​യ​ത്. യു.​എ.​പി.​എ വി​ഷ​യ​ത്തി​ല്‍ സി.​പി.​എ​മ്മി​ന് ഒ​രു ആ​ത്മാ​ര്‍​ത്ഥ​ത​യി​ല്ല. എ​ൻ.​ഐ.​എ​യു​ടെ ത​ല​യി​ല്‍ വ​ച്ച് ഈ ​കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി ആ ​ര​ണ്ട് ചെ​റു​പ്പ​കാ​രോ​ട് കാ​ണി​ക്കു​ന്ന ക്രൂ​ര​ത​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ഫാ​സി​സ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്താ​ന്‍ ക​ഴി​വു​ള്ള പ്ര​സ്ഥാ​നം കോ​ണ്‍​ഗ്ര​സാ​ണ്. യു.​എ.​പി.​എ കേ​സി​ല്‍ ഒ​ളി​ച്ചു​ക​ളി​ച്ച​ത് പോ​ലെ പൗ​ര​ത്വ നി​യ​മ​ത്തി​ലും സി.​പി.​എ​മ്മും സ​ര്‍​ക്കാ​രും ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യാ​ണ്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ…

Read More