ത​ളി​പ്പ​റ​മ്പി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട! ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ സ്‌​കൂ​ട്ട​ര്‍ സ​ഹി​തം യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ൽ.

ത​ളി​പ്പ​റ​മ്പ്: ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ സ്‌​കൂ​ട്ട​ര്‍ സ​ഹി​തം യു​വാ​വ് എ​ക്‌​സൈ​സ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് സീ​തി സാ​ഹി​ബ് സ്‌​കൂ​ളി​ന് സ​മീ​പം സി​എ​ച്ച് റോ​ഡി​ലു​ള്ള ഷ​മീ​മ മ​ന്‍​സി​ലി​ലെ ടി.​കെ.​റി​യാ​സ്(26)​നെ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കെ​എ​ല്‍-59 എ 704 ​ന​മ്പ​ര്‍ സ്‌​കൂ​ട്ട​റും 206 ല​ഹ​രി ഗു​ളി​ക​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്റ ഫ​ല​മാ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​കൃ​ഷ്ണ​കു​മാ​റും സം​ഘ​വും ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി കാ​ന്‍റീ​ന്‍ പ​രി​സ​ര​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഈ ​ഗു​ളി​ക കൈ​വ​ശം വ​യ്ക്കു​ന്ന​ത് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. ത​ളി​പ്പ​റ​മ്പ് പ​രി​സ​ര​ത്തെ കോ​ള​ജു​ക​ളി​ലും മ​റ്റും യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി ഗു​ളി​ക​ക​ള്‍ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് സം​ഘം…

Read More

എന്റെ പൊന്നേ..! രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം റിക്കാര്‍ഡ് ഭേദിക്കാനൊരുങ്ങി സ്വര്‍ണവില; പവന് വീണ്ടും 29,000 തൊട്ടു

കൊ​ച്ചി: റി​ക്കാ​ർ​ഡ് വി​ല ഭേ​ദി​ക്കാ​നൊ​രു​ങ്ങി സ്വ​ർ​ണ വി​ല. ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ​വ​ന് 29,000 രൂ​പ​യി​ലെ​ത്തി​യ​തോ​ടെ ഇ​നി ഈ ​വ​ർ​ഷം​ത​ന്നെ റി​ക്കാ​ർ​ഡ് ഭേ​ദി​ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യേ വി​പ​ണി​യി​ലു​ള്ളൂ. പ​വ​ന് 80 രൂ​പ വ​ർ​ധ​ന​വോ​ടെ​യാ​ണ് സ്വ​ർ​ണ വി​ല ഇ​ന്ന് 29,000 രൂ​പ​യി​ലെ​ത്തി​യ​ത്. ഒ​രു ഗ്രാ​മി​ന്‍റെ വി​ല പ​ത്ത് രൂ​പ വ​ർ​ധ​ന​വോ​ടെ 3,625 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ നാ​ലി​ന് ഗ്രാം ​വി​ല 3,640 രൂ​പ​യി​ലും പ​വ​ൻ 29,120 രൂ​പ​യി​ലും എ​ത്തി​യ​താ​യി​രു​ന്നു സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ഈ ​വ​ർ​ഷം ഇ​നി ര​ണ്ടു ദി​വ​സം​കൂ​ടി വ്യാ​പാ​രം ന​ട​ക്കാ​നി​രി​ക്കെ സ്വ​ർ​ണം റി​ക്കാ​ർ​ഡ് വി​ല ദേ​ഭി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണു വി​പ​ണി​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി ചെ​റി​യ ചാ​ഞ്ചാ​ട്ടം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ വി​ല 1550 ഡോ​ള​ർ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ ഗ്രാ​മി​ന് 3,640 രൂ​പ​യാ​യി​രു​ന്ന​ത്. പി​ന്നീ​ട് 100 ഡോ​ള​ർ കു​റ​ഞ്ഞു 1450 ഡോ​ള​റി​ൽ​വ​രെ…

Read More

2009-ൽ ​നി​ർ​ത്തി​വെ​ച്ച പെ​ൻ​ഷ​ൻ ക​മ്മ്യൂ​ട്ടേ​ഷ​ൻ പു​ന​സ്ഥാ​പി​ക്കും; ജ​നു​വ​രി മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: പെ​ൻ​ഷ​ൻ ക​മ്മ്യൂ​ട്ടേ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ന്നു. 2009-ൽ ​നി​ർ​ത്തി​വെ​ച്ച പ​ദ്ധ​തി ഈ ​ജ​നു​വ​രി മു​ത​ൽ വീ​ണ്ടും ന​ട​പ്പാ​ക്കാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​ന്‍റെ ഒ​രു വി​ഹി​തം നേ​ര​ത്തേ ഒ​ന്നി​ച്ചു​വാ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് പെ​ൻ​ഷ​ൻ ക​മ്മ്യൂ​ട്ടേ​ഷ​ൻ രീ​തി. ജ​നു​വ​രി ഒ​ന്നി​ന് ക​മ്മ്യൂ​ട്ടേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചേ​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ​ഷ​ൻ ക​മ്മ്യൂ​ട്ട് ചെ​യ്തു​വാ​ങ്ങാ​നു​ള്ള വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ട്. പെ​ൻ​ഷ​ൻ തു​ക​യു​ടെ മൂ​ന്നി​ലൊ​ന്നി​ന്‍റെ 100 ഇ​ര​ട്ടി വ​രെ ഒ​ന്നി​ച്ചു​ന​ൽ​കു​ന്ന​താ​ണു 2008 വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​മ്മ്യൂ​ട്ടേ​ഷ​ൻ സ​ന്പ്ര​ദാ​യം. പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക ഘ​ട​ക​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, ക​മ്മ്യൂ​ട്ട് ചെ​യ്ത തു​ക പെ​ൻ​ഷ​ന​റു​ടെ ജീ​വി​താ​ന്ത്യം വ​രെ തി​രി​ച്ചു​പി​ടി​ച്ചു കൊ​ണ്ടി​രി​ക്കു​മെ​ന്ന​താ​യി​രു​ന്നു മ​റു​വ​ശം.

Read More

9 മാസത്തെ വിചരണ പൂർത്തിയായപ്പോൾ   ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​നു ത​മി​ഴ്നാ​ട്ടി​ൽ വ​ധ​ശി​ക്ഷ

കോ​യ​ന്പ​ത്തൂ​ർ: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്കു ത​മി​ഴ്നാ​ട്ടി​ൽ വ​ധ​ശി​ക്ഷ. സ​ന്തോ​ഷ് കു​മാ​ർ എ​ന്ന പ്ര​തി​ക്കാ​ണു കോ​യ​ന്പ​ത്തൂ​രി​ലെ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഒ​ന്പ​തു മാ​സം​കൊ​ണ്ടു വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യാ​ണു പ്ര​ത്യേ​ക കോ​ട​തി കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. കു​റ്റ​കൃ​ത്യ​ത്തി​ൽ ര​ണ്ടാ​മ​തൊ​രാ​ൾ​ക്കു കൂ​ടി പ​ങ്കു​ണ്ടെ​ന്ന​തി​നു ഫൊ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് അ​ട​ക്കം തെ​ളി​വു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ൽ കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പോ​ക്സോ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കു​ട്ടി​യു​ടെ മാ​താ​വ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്തു ക​ളി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​യ​ൽ​വാ​സി​യാ​യി​രു​ന്ന സ​ന്തോ​ഷ് കു​മാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം ശ്വാ​സം മു​ട്ടി​ച്ചു കൊ​ന്ന് ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ന്തോ​ഷി​ന്‍റെ ത​ന്നെ ടീ ​ഷ​ർ​ട്ടി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Read More

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി; പ്ര​ക്ഷോ​ഭ​ക​ർ ഞെ​ട്ടി, പ്ര​തി​ഷേ​ധ​ക്കാ​ർ നി​ശ​ബ്ദ​രാ​യി; പോ​ലീ​സി​നെ പി​ന്തു​ണ​ച്ച് യോ​ഗി

ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പോ​ലീ​സ് ന​ട​പ​ടി എ​ല്ലാ പ്ര​തി​ഷേ​ധ​ക്കാ​രെ​യും ഞെ​ട്ടി​ച്ചെ​ന്നും നി​ശ​ബ്ദ​രാ​ക്കി​യെ​ന്നും ആ​ദി​ത്യ​നാ​ഥ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ല്ലാ പ്ര​ക്ഷോ​ഭ​ക​രും ഞെ​ട്ടി. എ​ല്ലാ പ്ര​ശ്ന​ക്കാ​രും ഞെ​ട്ടി. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ല്ലാ​വ​രെ​യും നി​ശ​ബ്ദ​രാ​ക്കി. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ കാ​ര​ണം എ​ല്ലാ അ​ക്ര​മ​കാ​രി​ക​ളും ക​ര​യു​ക​യാ​ണ്- മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 17 പേ​രാ​ണ് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കാ​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സ് പ്ര​തി​ഷേ​ധ​കാ​ർ​ക്കു നേ​രെ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​ത്. പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ മു​ഴു​വ​ൻ ആ​ക്ര​മി​ക​ളാ​യി ചി​ത്രീ​ക​രി​ച്ച് അ​വ​രെ പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​ക്കി ചി​ല​യി​ട​ങ്ങ​ളി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്ക​യാ​ണു പോ​ലീ​സ്. അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ജ​യ് ശ്രീ​റാം വി​ളി​ച്ചാ​ണ് പോ​ലീ​സ് ആ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന്…

Read More

സ​മ​രം ചെ​യ്യാ​നു​ള്ളത്‌ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം; പോ​ലീ​സാ​ണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്: യോ​ഗി സ​ർ​ക്കാ​രി​നെ​തി​രേ ബോ​ളി​വു​ഡ് ന​ടി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക​ർ. സ​മ​രം ചെ​യ്യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ച്ച് പോ​ലീ​സും സ​ര്‍​ക്കാ​രു​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നും സ്വ​ര പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നെ നി​യ​മം ഉ​പ​യോ​ഗി​ച്ച് നേ​രി​ടു​ക​യാ​ണ് സർക്കാർ ചെയ്യേണ്ടത്. അ​ല്ലാ​തെ ജ​ന​ങ്ങ​ളോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ഭ​ര​ണ​ഘ​ട​ന​യോ രാ​ജ്യ​ത്തെ നി​യ​മ സം​വി​ധാ​ന​മോ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും സ്വ​ര ഭാ​സ്ക​ർ വിമർശിച്ചു.

Read More

2006 ല്‍ 10 ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണവും നല്‍കിയിട്ടും..! യുവതിക്ക് മര്‍ദനം പട്ടിണിക്കിട്ട് പീഡനവും; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ കേസ്

ത​ളി​പ്പ​റ​മ്പ്: യു​വ​തി​യെ മ​ര്‍​ദ്ദി​ക്കു​ക​യും പ​ട്ടി​ണി​ക്കി​ട്ട് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ കു​ടി​യാ​ന്‍​മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ര്‍​തൃ​പി​താ​വ് ചെ​മ്പേ​രി എ​ട​മ​ന​യി​ലെ തോ​മ​സ്, ഭാ​ര്യ മേ​രി, മ​ക​ന്‍ സ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് ഗാ​ര്‍​ഹി​ക പീ​ഡ​ന നി​യ​മം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. 2006 ല്‍ 10 ​ല​ക്ഷം രൂ​പ​യും 40 പ​വ​ന്‍ സ്വ​ര്‍​ണ​വും സ്ത്രീ​ധ​ന​മാ​യി ന​ല്‍​കി​യാ​ണ് കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ സു​ജി​ത്തി​ന് വി​വാ​ഹം ക​ഴി​ച്ചു​കൊ​ടു​ത്ത​ത്. ര​ണ്ടു മ​ക്ക​ളു​ണ്ടാ​യി​ട്ടും നി​ര​ന്ത​ര പീ​ഢ​നം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. നേ​ര​ത്തെ യു​വ​തി ഭ​ര്‍​ത്താ​വി​നും ഭ​ര്‍​തൃ​പി​താ​വി​നും മാ​താ​വി​നു​മെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ 24 ന് ​വീ​ട്ടി​ല്‍​വ​ച്ച് മൂ​ന്നു​പേ​രും ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി കു​ടി​യാ​ന്‍​മ​ല പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. പോ​ലീ​സാ​ണ് ഇ​വ​രെ കു​ടി​യാ​ന്‍​മ​ല പിഎ​ച്ച്‌​സി​യി​ലും പി​ന്നീ​ട് നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ച​ത്.

Read More

വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ ക​ല്യാ​ണ​മേ​ളം! കൊ​ച്ച​നി​യ​ൻ ചേ​ട്ട​ന്‍റെ​യും ല​ക്ഷ്മി അ​മ്മാ​ൾ അ​മ്മ​യു​ടെ​യും വി​വാ​ഹം നാളെ ന​ട​ക്കും

തൃ​ശൂ​ർ: ക​ല്യാ​ണ​വീ​ട്ടി​ലെ തി​ക്കും തി​ര​ക്കു​മാ​ണ് രാ​മ​വ​ർ​മ​പു​ര​ത്തെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ. ഇ​ന്നു ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ ക​ല്യാ​ണ​മാ​ണ്. രാ​മ​വ​ർ​മ​പു​ര​ത്തു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൃ​ദ്ധസ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കൊ​ച്ച​നി​യ​ൻ ചേ​ട്ട​ന്‍റെ​യും ല​ക്ഷ്മി അ​മ്മാ​ൾ അ​മ്മ​യു​ടെ​യും വി​വാ​ഹം നാളെ ന​ട​ക്കും. നേ​ര​ത്തെ 30ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ന്നു പ​ല​ർ​ക്കും എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ൽ വി​വാ​ഹം ര​ണ്ടു ദി​വ​സം നേ​ര​ത്തെ​യാ​ക്കു​ക​യാ​യി​രു​ന്നു. നാളെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽത​ന്നെ​യാ​ണ് വി​വാ​ഹ​മ​ണ്ഡ​പ​മൊ​രു​ങ്ങു​ന്ന​ത്. വി​വാ​ഹവീ​ടി​ന്‍റെ തി​ര​ക്കി​ലാ​ണ് വൃ​ദ്ധ​സ​ദ​നം. ദി​വ​സ​വും വി​രു​ന്നു​കാ​രു​ടെ തി​ര​ക്കു​ണ്ട്.ക​ല്യാ​ണ​ത്തി​നു ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ഹ​ക്ഷ​ണ​പ​ത്രി​ക​യും ത​യാറാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലെ​റ്റ​ർ​ഹെ​ഡി​ലാ​ണ് ക്ഷ​ണ​ക്ക​ത്ത്. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ താ​മ​സ​ക്കാ​രും ജീ​വ​ന​ക്കാ​രും മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ ക​ല്യാ​ണ​ത്തി​ന് ഏ​വ​രേ​യും ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

Read More

നെ​യ്യാ​റി​ൽ ഇ​റ​ങ്ങു​ന്ന​വ​രെ ഒ​ന്നു സൂ​ക്ഷി​ക്ക​ണേ! ചീ​ങ്ക​ണ്ണി​ക​ൾ​ക്ക് ഇ​ത് പ്ര​ജ​ന​ന കാ​ലം ; ക​രു​തി​യി​രി​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി വ​നം വ​കു​പ്പ്

കാ​ട്ടാ​ക്ക​ട: നെ​യ്യാ​റി​ൽ ഇ​റ​ങ്ങു​ന്ന​വ​രെ ഒ​ന്നു സൂ​ക്ഷി​ക്ക​ണേ… ചീ​ങ്ക​ണ്ണി​ക​ൾ​ക്ക് ഡി​സം​ബ​ർ ജ​നു​വ​രി മാ​സം പ്ര​ജ​ന​ന കാ​ല​മാ​ണ്. അ​വ ഇ​ണ ചേ​രു​ന്ന​തും മു​ട്ട​യി​ടു​ന്ന​തും ഈ ​മാ​സ​ങ്ങ​ളി​ലാ​ണ്. പ്ര​ജ​ന​ന​കാ​ലം അ​പ​ക​ട​മാ​യ​തി​നാ​ൽ സൂ​ക്ഷി​ച്ചി​രി​ക്കാ​ൻ വ​നം വ​കു​പ്പ് ത​ന്നെ പ​റ​യു​ന്നു.​ അ​ടു​ത്തി​ടെ മ​ര​കു​ന്നം, വെ​ട്ടി​മു​റി​ച്ച​കോ​ൺ, മാ​യം ഭാ​ഗ​ത്ത് ചീ​ങ്ക​ണ്ണി​ക​ളെ നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. ക​ര​യി​ലാ​ണ് ഇ​വ മു​ട്ട​യി​ടു​ന്ന​തും അ​ട​യി​രി​ക്കു​ന്ന​തും. ചീ​ങ്ക​ണ്ണി​ക​ളു​ടെ വം​ശ​നാ​ശം ഒ​ഴി​വാ​ക്കാ​നാ​ണ് ഡാ​മി​ൽ 1977 ൽ ​ചീ​ങ്ക​ണ്ണി വ​ള​ർ​ത്ത​ൽ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തും നെ​യ്യാ​റി​ലെ ത​ടി​വെ​ട്ട് ത​ട​യാ​ൻ എ​ന്ന​പേ​രി​ൽ വ​ള​ർ​ച്ച എ​ത്തി​യ ചീ​ങ്ക​ണ്ണി​ക​ളെ 1985 ൽ ​അ​ണ​ക്കെ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടു​ക​യും ചെ​യ്ത​ത്. തു​റ​ന്നു വി​ട്ട​തു​മു​ത​ൽ തു​ട​ങ്ങു​ന്നു ദു​രി​ത​ങ്ങ​ൾ. ആ​ദ്യം ഡാ​മി​ൽ​കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ രാ​ജ​മ്മ എ​ന്ന വീ​ട്ട​മ്മ​യു​ടെ കൈ ​ക​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് നി​ര​വ​ധി പേ​രെ ആ​ക്ര​മി​ക്കു​ക​യും നാ​ലോ​ളം പേ​രെ കൊ​ല്ലു​ക​യും ചെ​യ്തു. ഡാ​മി​ന്‍റെ ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി വ​ള​ർ​ത്തു​മ്യ​ഗ​ങ്ങ​ളെ കൊ​ല്ലു​ക​യും ചെ​യ്തു. നി​വാ​സി​ക​ൾ​ക്ക് വ​ൻ…

Read More

പൗരത്വ നിയമ ഭേദഗതി! രാജ്യവ്യാപക പ്രതിഷേധമുണ്ടാകുമെന്നു കരുതിയില്ലെന്ന് ബിജെപി നേതാക്കൾ

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കും പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​നു​മെ​തി​രേ ജ​ന​വി​കാ​രം ഉ​ണ്ടാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി കാ​ണു​ന്ന​തി​ൽ ബി​ജെ​പി​ക്ക് പ​രാ​ജ​യം നേ​രി​ട്ടു​വെ​ന്നു കേ​ന്ദ്ര​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ൾ. യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത്ര വ​ലി​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ട്ടേ ഇ​ല്ലെ​ന്നാ​ണ് കേ​ന്ദ്ര മൃ​ഗ​സം​രക്ഷണ വ​കു​പ്പ് സ​ഹ​മ​ന്ത്രി സ​ഞ്ജീ​വ് കു​മാ​ർ ബ​ല്യാ​ൻ പ​റ​ഞ്ഞ​ത്. താ​ൻ മാ​ത്ര​മ​ല്ല എം​പി​മാ​രും മ​ന്ത്രി​മാ​രും ഉ​ൾ​പ്പെടെ ബി​ജെ​പി നേ​തൃ​നി​ര​യി​ൽ ഉ​ള്ള മ​റ്റു​ള്ള​വ​രും ഇ​ങ്ങ​നെ​യൊ​ക്കെ​യു​ണ്ടാ​കു​മെ​ന്നു ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സി​നോ​ടു മ​ന്ത്രി പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 21 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബി​ല്ലി​നെ​തി​രേ മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്ന് ക​രു​തി​യി​രു​ന്നു​വെ​ങ്കി​ലും രാ​ജ്യ​വ്യാ​പ​ക​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നു മ​റ്റു ബി​ജെ​പി നേ​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ചും പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​ൻ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ൽ…

Read More