മാ​ന്യ​ത​യും ഭാ​ഷാ​ശു​ദ്ധി​യും കൈ​വ​രിക്കാൻ; രാ​ഹു​ലിനെ പൊ​ളി​റ്റി​ക്ക​ൽ പ്ലേ​സ്കൂ​ളി​ൽ അ​യ​ക്ക​ണ​മെ​ന്ന് മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ പൊ​ളി​റ്റി​ക്ക​ൽ പ്ലേ​സ്കൂ​ളി​ൽ അ​യ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി രാ​ഹു​ലി​നെ പൊ​ളി​റ്റി​ക്ക​ൽ പ്ലേ​സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ ത​യാ​റാ​ക​ണം.

എ​ങ്കി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തി​ന് മാ​ന്യ​ത​യും ഭാ​ഷാ​ശു​ദ്ധി​യും കൈ​വ​രു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. രാ​ജ്യ​ത്തെ യു​വ​ജ​നം മോ​ദി​യെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​മെ​ന്നു​മെ​ന്ന രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ന​ഖ്‌​വി.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്വ​ന്തം കാ​ലു​വെ​ട്ടു​ന്ന കോ​ടാ​ലി​യു​മാ​യാ​ണ് ന​ട​പ്പെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ ത​ല്ല​ണ​മെ​ന്ന് ബു​ദ്ധി​ക്ക് സ്ഥി​ര​ത​യു​ള്ള ആ​രും പ​റ​യി​ല്ലെ​ന്നും ന​ഖ്‌​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment