ലൈംഗിക അതിക്രമത്തെ അതിജീവിച്ച മൈനറായ…
Read MoreCategory: Loud Speaker
വിവാഹ വാഗ്ദാനം നൽകി പീഡനം: മൂന്നു പേർ അറസ്റ്റിൽ; പെൺകുട്ടിയെ ലോഡ്ജിൽ താമസിപ്പിച്ചത് ആൺകുട്ടികളെ പോലെ വസ്ത്രം ധരിപ്പിച്ച്
പാലോട്: ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ഇടിഞ്ഞാർ സ്വദേശിനിയായ 19 കാരിയെ കഴിഞ്ഞ 17 മുതൽ കാണാനില്ല എന്ന അമ്മയുടെ പരാതിയെ തുടർന്ന്പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിങ്ങമ്മല ഒഴുകുപാറ നാലു സെന്റ് കോളനിയിലെ മുഹസിൽ (19)മായി പെൺകുട്ടി പ്രണയത്തിലാണ് എന്ന് പോലീസിന് അറിവ് കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹസിനെയും തമിഴ്നാട് സ്വദേശികളായ രണ്ടു സുഹൃത്തുക്കളെയും താന്നിമൂട് ലോഡ്ജിൽ നിന്നും പോലീസ് പിടികൂടിയത്. മാർത്താണ്ഡം പുത്തൻവീട്ടിൽ അശോക് കുമാർ, മാർത്താണ്ഡം കണ്ണങ്കര വിജയകുമാർ എന്നിവരാണ് പിടിയിലായ മറ്റ് രണ്ടു പേർ. കഞ്ചാവിന് അടിമയായിരുന്ന ഒന്നാം പ്രതിക്ക് കഞ്ചാവ് നൽകിയിരുന്നത് രണ്ടും മൂന്നും പ്രതികൾ ആയിരുന്നുവെന്ന പോലീസ് പറഞ്ഞു. പെൺകുട്ടിയെ കടത്തിക്കൊണ്ട് വരുവാനും തമിഴ്നാട്ടിൽ താമസിപ്പിക്കാനുള്ള സഹായം ചെയ്തതും ഇവരായിരുന്നു . ആൺകുട്ടികളെ പോലെ വസ്ത്രം…
Read Moreകേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം! കിസാൻ ക്രെഡിറ്റ് കാർഡുണ്ടോ? കാർഷിക ലോൺ തരാം; സ്വർണപ്പണയ വായ്പയ്ക്കും കെണി
തിരുവനന്തപുരം: കർഷകരുടെ സഹായത്തിനായി ബാങ്കുകൾ മുഖേനെ നടപ്പാക്കി വന്നിരുന്ന അഗ്രി ഗോൾഡ് ലോണ്‍ പദ്ധതി ഇനി കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കു മാത്രം. ഇക്കാര്യം സംബന്ധിച്ചു കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശം കൃഷി മന്ത്രാലയത്തിനു നല്‍കിക്കഴിഞ്ഞു. 2019 സെപ്റ്റംബർ ഏഴിനു ശേഷമുള്ള സ്വർണപ്പണയത്തിനു നാലു ശതമാനം പലിശ എന്ന ആനുകൂല്യം ലഭ്യമാകണമെങ്കിൽ കിസാൻ ക്രെഡിറ്റ് കാർഡ് വേണമെന്ന നിർദേശമാണു കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മിക്ക ബാങ്കുകളും ഇപ്പോൾ അഗ്രി ഗോൾഡ് ലോണ്‍ നല്‍കുന്നതും നിർത്തിവച്ചിരിക്കയാണ്. സംസ്ഥാനത്തുനിന്നു പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിലേക്കു കർഷകരായി അപേക്ഷിച്ചിട്ടുള്ളത് 29 ലക്ഷത്തോളം ആളുകളാണ്. എന്നാൽ, സംസ്ഥാനത്ത് കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഉളളവരായിട്ടുള്ളത് ഇതിന്റെ പകുതി മാത്രവും. ഇത്തരമൊരു സാഹചര്യത്തിൽ സാധാരണക്കാരായ നിരവധി കർഷകർക്ക് അഗ്രി ഗോൾഡ് ലോണിന്റെ ആനുകൂല്യം നഷ്ടപ്പെട്ടേക്കും. നിലവിൽ നാലു ശതമാനം നിരക്കിൽ സ്വർണപ്പണയ…
Read Moreബിസ്കറ്റ് മുതൽ ടെലിവിഷനു വരെ വില വർധിക്കും! രാജ്യത്തെ കാത്തിരിക്കുന്നത് ജീവിതച്ചെലവ് കുതിച്ചു കയറുന്ന ഒരു പുതുവർഷം
മുംബൈ: ജീവിതച്ചെലവ് കുതിച്ചു കയറുന്ന ഒരു പുതുവർഷമാണു രാജ്യത്തെ കാത്തിരിക്കുന്നത്. പാലും പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങളും മുതൽ ടിവിയും റഫ്രിജറേറ്ററും വരെ പുതുവർഷത്തിൽ കൂടിയ വിലയ്ക്കേ കിട്ടൂ. ധാന്യങ്ങൾ മുതൽ സ്റ്റീൽ വരെയുള്ള പ്രാഥമിക ഉത്പന്നങ്ങളുടെ വിലക്കയറ്റമാണു വില കൂട്ടാൻ കാരണമായി കന്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഗോതന്പ്, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് 12 മുതൽ 20 വരെ ശതമാനം വില വർധിച്ചു. പാലിനു കഴിഞ്ഞയാഴ്ച വില കൂട്ടിയിരുന്നു. ഗോതന്പുപൊടിക്ക് 20 ശതമാനം വരെ വില കൂടി. പഞ്ചസാര വില 14 ശതമാനം വർധിച്ചു. ഭക്ഷ്യ എണ്ണവില 15 ശതമാനം കൂടി. പാലിനും പാലുൽപന്നങ്ങൾക്കും 35 ശതമാനം വരെ വിലവർധനയുണ്ട്. ഇതെല്ലാം ബേക്കറി ഉത്പന്നങ്ങൾക്കും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്കും വില കൂട്ടും. നെസ്ലെ, ഐടിസി, ബ്രിട്ടാനിയ, പാർലെ തുടങ്ങിയ കന്പനികൾ പായ്ക്കറ്റുകൾക്കു വില കൂട്ടുകയോ പായ്ക്കറ്റിന്റെ ഭാരം കുറയ്ക്കുകയോ ചെയ്യും. വില…
Read Moreനായര്‍ സ്ത്രീകൾക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി പരാമർശിച്ചെന്നാണ് കേസ്. സന്ധ്യ ശ്രീകുമാർ നൽകിയ സ്വകാര്യ ഹർജിയിൽ തിരുവനന്തപുരം എംപിക്കെതിരെ കോടതി നേരിട്ട് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ശശി തരൂർ ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Read Moreമുൻ മന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡന്റുമായ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ സംസ്കാരം 24ന്; പൊതുദർശനം 23ന്
കൊച്ചി: ഇന്നലെ അന്തരിച്ച മുൻ മന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡന്റുമായ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ (72) സംസ്കാരം 24 ന് നടക്കും. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 23ന് ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേകം ക്രമീകരിച്ച വാഹനത്തിൽ ഇടപ്പള്ളി-പാലാരിവട്ടം-ബൈപ്പാസ് വൈറ്റില വഴി ആലപ്പുഴയ്ക്കു കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചുവരെ ആലപ്പുഴ മുനിസിപ്പൽ ടൗണ്‍ ഹാളിൽ പൊതുദർശനം. 5.30ന് ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പൂപ്പള്ളിക്ക് സമീപമുള്ള ഭവനത്തിലേക്കു കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾക്കു മുന്നോടിയായി 24ന് ഉച്ചയ്ക്ക് 12ന് ഭവനത്തിൽ പ്രാർഥന ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേന്നംകരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിലെ കുടുംബക്കല്ലറയിലാണു സംസ്കാരം നടക്കുക. തുടർന്ന് മൂന്നിന് പള്ളിയങ്കണത്തിൽ അനുശോചന സമ്മേളനവും ചേരും. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് മകൻ ടോബിയുടെ എറണാകുളം വൈറ്റിലയിലുള്ള വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിലേക്കു കൊണ്ടുപോകും മുന്‍പു മരണം സംഭവിച്ചു.…
Read Moreഎയർപോർട്ടിന്റെ സുരക്ഷാവേലി ചാടിക്കടന്ന് വിമാനമോഷണം; കൗമാരക്കാരി പിടിയിൽ
വാഷിംഗ്ടൺഡിസി: വിമാനം മോഷ്ടിക്കാൻ ശ്രമിച്ച പതിനേഴുകാരിയെ കലിഫോർണിയ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഫ്രെൻസോ യോസ്മെറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ സുരക്ഷാവേലി ചാടിക്കടന്ന പതിനേഴുകാരി അവിടെ പാർക്ക് ചെയ്തിരുന്ന വിമാനത്തിൽ കയറി പൈലറ്റിന്റെ സീറ്റിലിരുന്നു. തുടർന്നു വിമാനം സ്റ്റാർട്ടു ചെയ്തു. എന്നാൽ സുരക്ഷാവേലിയിലും ഒരു കെട്ടിടത്തിലും ഇടിച്ച് വിമാനം നിൽക്കുകയായിരുന്നു. വിമാനത്തിൽ യാത്രക്കാരാരുമില്ലായിരുന്നുവെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ പറഞ്ഞു. വിമാനം റൺവേയിലൂടെ നീങ്ങുന്നതിന്റെയും കെട്ടിടത്തിൽ ഇടിച്ചു നിൽക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ഇതു ഭീകരാക്രമണമാണെന്നതിനു യാതൊരു തെളിവുമില്ലെന്നും പോലീസ് മേധാവി ഡ്രൂ ബെസിംഗർ അറിയിച്ചു. ചൊവ്വാഴ്ച മുതൽ മകളെ കാണാതായതാണെന്ന് അറസ്റ്റിലായ പതിനേഴുകാരിയുടെ മാതാവ് ഫ്രെൻസോയിലെ ടിവി സ്റ്റേഷനോടു പറഞ്ഞു.
Read Moreഇന്ത്യൻ പൗരത്വം! പൗരത്വം തെളിയിക്കാൻ ജനനസർട്ടിഫിക്കറ്റും മറ്റും ചോദിച്ച് ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് കേന്ദ്രം; ഇന്ത്യൻ പൗരത്വം ഇങ്ങനെ
ന്യൂഡൽഹി: 1987 ജൂലൈ ഒന്നിനു മുന്‍പ് ഇന്ത്യയിൽ ജനിച്ചവരും മാതാപിതാക്കൾ ആ തീയതിക്കു മുന്‍പ് ഇന്ത്യയിൽ ജനിച്ചവരുമായ എല്ലാവരും ഇന്ത്യൻ പൗരത്വമുള്ളവരാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അവർക്കു പൗരത്വ നിയമഭേദഗതിയെയോ ദേശീയ പൗരത്വ രജിസ്റ്ററിനെയോ (എൻആർസി) ഭയപ്പെടേണ്ടതില്ലെന്നു മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ആസാമിൽ 1971 വർഷം അടിസ്ഥാനമാക്കിയത് ആസാം കരാറിൽ അങ്ങനെ വ്യവസ്ഥ ചെയ്തതുകൊണ്ടാണ്. ആസാമിലെ കാര്യവുമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ ഒന്നും താരതമ്യം ചെയ്യേണ്ടതില്ല. പൗരത്വം ഇങ്ങനെ 2004ൽ ഭേദഗതി ചെയ്ത പൗരത്വ നിയമമനുസരിച്ച് താഴെപ്പറയുന്നവർക്കു സ്വാഭാവികമായി ഇന്ത്യൻ പൗരത്വമുണ്ട് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒന്ന്: 1950 ജനുവരി 26നും അതിനുശേഷവും എന്നാൽ 1987 ജൂലൈ ഒന്നിനു മുന്‍പും ഇന്ത്യയിൽ ജനിച്ചവർ. രണ്ട്: 1987 ജൂലൈ ഒന്നിനു മുന്‍പ് ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ ഇന്ത്യയിൽ ജനിച്ച കുട്ടികൾ. മൂന്ന്: 1987 ജൂലൈ ഒന്നിനും അതിനുശേഷവും…
Read Moreപന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; എന്‍ഐഎ സംഘം കോഴിക്കോട്ട്; പ്രാഥമിക അന്വേഷണം ആരംഭിച്ച;കേസ് ഫയലുകള്‍ തിങ്കളാഴ്ച കൈമാറിയേക്കും
സ്വന്തംലേഖകന്‍ കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം കോഴിക്കോടെത്തി. എന്‍ഐഎ കൊച്ചി യൂണിറ്റ് എസ്പി രാഹുല്‍ , ഡിവൈഎസ്പി വിജയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയത്. സംഘം ഇന്നലെ സിറ്റി പോലീസ് കമ്മിഷണര്‍ എ.വി.ജോര്‍ജ്ജുമായി കൂടിക്കാഴ്ച നടത്തി. അതേസമയം കേസ് എന്‍ഐഎ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇതുവരേയും സിറ്റി പോലീസിന് ലഭിച്ചിട്ടില്ല. ഉത്തരവ് അടുത്ത ആഴ്ച ലഭിക്കുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം കേസ് ഫയലുകളും അനുബന്ധ രേഖകളും എന്‍ഐഎയ്ക്ക് കൈമാറും. സംസ്ഥാനത്തിനകത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണെന്നും യുവാക്കള്‍ക്കും മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം എന്‍ഐഎ സംസ്ഥാന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ലോക്കല്‍ പോലീസ് അന്വേഷിക്കുന്ന…
Read Moreപി.ജെ. ജോസഫിന്റെ രൂപയും അഭിമന്യുവും നാളെ ജയിലിലേക്ക് ! ജയിൽ സ്ഥിതി ചെയ്യുന്നത് രണ്ടേക്കറോളം വരുന്ന സ്ഥലത്ത്
തൊടുപുഴ: മുട്ടം സബ് ജയിലിൽ നാളെ മുതൽ പുതിയ അതിഥികളെത്തും. മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎ ഓമനിച്ചുവളർത്തിയ രൂപയും അഭിമന്യുവുമാണ് ജയിലിലെ പുതിയ അതിഥികൾ. പുറപ്പുഴയിലെ വീടിനോടു ചേർന്നുള്ള തന്റെ ഫാമിലെ എച്ച്എഫ് ഇനത്തിൽപ്പെട്ട പശുവാണ് രൂപ. പത്തു ദിവസം മുന്‍പാണ് മൂരിക്കിടാവിനെ പ്രസവിച്ചത്. കടിഞ്ഞൂൽ പ്രസവത്തിൽ ഡെന്മാർക്കിൽനിന്നുള്ള എച്ച്എഫ് ഇനത്തിലുള്ള ബീജം കുത്തിവച്ചുണ്ടായ മൂരിക്കിടാവിന് അഭിമന്യുവിന്റെ പേര് പി.ജെ നൽകുകയായിരുന്നു. ജയിൽ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം മുട്ടത്തെ സബ് ജയിലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയിലിലേക്കു പശുവിനെ നൽകാമെന്നു പി.ജെ വാഗ്ദാനം ചെയ്തത്. ജയിലിലുള്ള പ്രതികൾക്കു പശുവളർത്തലിലും കറവയിലും പരിശീലനം നൽകാനും പുറത്തിറങ്ങുന്പോൾ സ്വയം തൊഴിൽ ചെയ്തു ജീവിക്കാനും ഇവരെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നു പി.ജെ.ജോസഫ് ദീപികയോടു പറഞ്ഞു. രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്. പശുവിനെ വളർത്താനും പരിപാലിക്കാനുമുള്ള എല്ലാ സൗകര്യവും…
Read More