രാ​ജ്യ​സ്നേ​ഹം അ​ള​ക്കാ​നു​ള്ള മീ​റ്റ​ര്‍ ബി​ജെ​പി​ക്കാ​രു​ടെ കൈ​യി​ലാ​ണോ? മ​റു​പ​ടി​യു​മാ​യി സംവിധായകൻ ക​മ​ൽ

കൊ​ച്ചി: ബി​ജെ​പി ക​ലാ​കാ​ര​ന്മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് സം​വി​ധാ​യ​ക​നും ച​ല​ച്ചി​ത്ര അ​ക്കാ​ഡമി ചെ​യ​ര്‍​മാ​നു​മാ​യ ക​മ​ൽ. സി​നി​മാ​ക്കാ​രും രാ​ജ്യ​സ്നേ​ഹി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​രം ചെ​യ്യു​ന്ന സി​നി​മ ന​ട​ന്‍​മാ​ര്‍​ക്ക് ക​പ​ട രാ​ജ്യ​സ്‌​നേ​ഹ​മാ​ണെ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​മ​ൽ. രാ​ജ്യ​സ്നേ​ഹം അ​ള​ക്കാ​നു​ള്ള മീ​റ്റ​ര്‍ ബി​ജെ​പി​ക്കാ​രു​ടെ കൈ​യി​ലാ​ണോ​യെ​ന്ന് ക​മ​ല്‍ ചോ​ദി​ച്ചു. ബി​ജെ​പി നേ​താ​വാ​യ​തു​കൊ​ണ്ട് ഇ​ത്ത​രം വി​ടു​വാ​യ​ത്തം പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ക​മ​ല്‍ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മ്പോ​ൾ ഉ​ള്ള ഭ​യ​മാ​ണ് ബിജെപി നേ​താ​ക്ക​ൾ​ക്ക്. ക​ലാ​കാ​ര​ൻ​മാ​ർ​ക്കും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. സി​നി​മ ന​ട​ന്‍​മാ​ര്‍​ക്ക് ക​പ​ട രാ​ജ്യ​സ്‌​നേ​ഹ​മാ​ണെ​ന്നും രാ​ജ്യ​സ്‌​നേ​ഹ​മി​ല്ലാ​ത്ത​വ​രാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നും കു​മ്മ​നം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​മ്മ​ന​ത്തി​ന് പു​റ​മെ യു​വ​മോ​ർ​ച്ച നേ​താ​വ് സ​ന്ദീ​പ് ജി ​വാ​ര്യ​രും സ​മ​രം ചെ​യ്ത സി​നി​മാ​കാ​ർ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

മോ​ദി ദൈ​വ​ത്തെ​പോ​ലെ; പ്ര​ധാ​ന​മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി ശി​വ​രാ​ജ് സിം​ഗ്

ജ​യ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു ദൈ​വ​ത്തെ​പോ​ലെ​യാ​ണെ​ന്നു ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നും മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണു ചൗ​ഹാ​ന്‍റെ പു​ക​ഴ്ത്ത​ൽ. മോ​ദി അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു ദൈ​വ​ത്തെ​പോ​ലെ​യാ​ണ്. അ​സ്ഥി​ര​മാ​യ, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ​രി​ത​സ്ഥി​തി​യി​ൽ ജീ​വി​ച്ചി​രു​ന്ന അ​വ​രു​ടെ ജീ​വി​ത​ങ്ങ​ൾ മോ​ദി സു​ര​ക്ഷി​ത​മാ​ക്കി. പാ​ക്കി​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നാ​ൽ മ​രി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ​ക്ക് ഒ​രു പു​തി​യ ജീ​വി​തം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ചൗ​ഹാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ചൗ​ഹാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ബി​ല്ലി​ൽ പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തി​റ​ക്കു​ക​യ​ല്ല, പാ​ർ​ല​മെ​ന്‍റി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​തെ​ന്നും ചൗ​ഹാ​ൻ പ​റ​ഞ്ഞു.

Read More

സിം​ഹ​ത്തി​ന്‍റെ കു​ഞ്ഞ് സിം​ഹ​ക്കു​ട്ടി ത​ന്നെ; ബി​ജെ​പി​യോ​ടു ഹേ​മ​ന്ത് സോ​റ​ൻ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കി ജാ​ർ​ഖ​ണ്ഡി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന ഹേ​മ​ന്ത് സോ​റ​ൻ. ഇ​തു മു​സ്ലിം​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ഹേ​മ​ന്ത്, രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ ജീ​വി​ക്കാ​നു​ള്ള വ​ഴി തേ​ട​ണോ, അ​തോ പേ​പ്പ​റു​ക​ൾ ശ​രി​യാ​ക്കു​ക​യാ​ണോ വേ​ണ്ട​തെ​ന്നും എ​ന്നും ചോ​ദി​ച്ചു. ജ​ന​ങ്ങ​ൾ മ​രി​ക്കു​ക​യാ​ണ്. നോ​ട്ടു​നി​രോ​ധ​ന സ​മ​യ​ത്തു നി​ര​വ​ധി പേ​ർ ക്യൂ​വി​ൽ​നി​ന്നു മ​രി​ച്ചു. ബി​ജെ​പി​യു​ടെ നി​യ​മ​ങ്ങ​ൾ ആ​ളു​ക​ളെ കൊ​ല്ലു​ക​യാ​ണ്. എ​ന്നാ​ൽ ആ​രും ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​തു മു​സ്ലിം​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ല. ഇ​ന്ത്യ​ക്കാ​ർ വീ​ണ്ടും ത​ങ്ങ​ളു​ടെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ വ​രി നി​ൽ​ക്കേ​ണ്ടി​വ​രു​ന്നു. രാ​ജ്യ​ത്തു ഭൂ​രി​ഭാ​ഗ​വും ക​ർ​ഷ​ക​രാ​ണ്. അ​വ​ർ ജീ​വി​ക്കാ​നു​ള്ള വ​ഴി തേ​ട​ണോ, അ​തോ പൗ​ര​ത്വം തെ​ളി​യി​ക്ക​ണോ എ​ന്നും ഹേ​മ​ന്ത് ചോ​ദി​ക്കു​ന്നു. കു​ടും​ബ രാ​ഷ്ട്രീ​യം സം​ബ​ന്ധി​ച്ച ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും ഹേ​മ​ന്ത് മ​റു​പ​ടി ന​ൽ​കി. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ വേ​ദ​നി​പ്പി​ക്കു​ന്നു. മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​ണു തോ​ന്നു​ക. സിം​ഹ​ത്തി​ന്‍റെ കു​ഞ്ഞ് സിം​ഹ​ക്കു​ട്ടി…

Read More

ഓ​ൺ​ലൈ​ൻ പെ​ൺ​വാ​ണി​ഭം: ര​ശ്മി​ക്കും രാ​ഹു​ൽ പ​ശു​പാ​ല​നു​മെ​തി​രെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പ​ത്രത്തിൽ പറ‍യുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ പെ​ണ്‍​വാ​ണി​ഭം കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.‌ ചും​ബ​ന സ​മ​ര​നേ​താ​ക്ക​ളാ​യ ര​ശ്മി നാ​യ​രും രാ​ഹു​ൽ പ​ശു​പാ​ല​നും ഉ​ൾ​പ്പെ​ടെ 13 പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പ​ത്രം. ‌തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക വ്യാ​പാ​ര​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി പ്ര​തി​ക​ൾ സെ​ക്സ് റാ​ക്ക​റ്റ് ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2015ൽ ​ഓ​പ്പ​റേ​ഷ​ൻ ബി​ഗ്ഡാ​ഡി പ്ര​ത്യേ​ക പ​ദ്ധ​തി​യി​ലൂ​ടെ ര​ശ്മി​യും പ​ശു​പാ​ല​നും അ​ട​ക്കം വ​മ്പ​ന്‍ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളാ​ണ് കു​ടു​ങ്ങി​യി​രു​ന്ന​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നാ​യി​രു​ന്നു ഇ​വ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.

Read More

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നു കയറിയിട്ടുണ്ട് ! രൂക്ഷ വിമര്‍ശനവുമായി എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നുകയറിയിട്ടുണ്ടെന്ന് തുറന്നടിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി. ബിസിനസ് രാഷ്ട്രീയമാണ് സിപിഎമ്മില്‍. എറണാകുളം പിറവത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തിനെതിരേ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു വിമര്‍ശനം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് സിപിഐ പിറവത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ സിപിഎമ്മിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനെത്തി. അക്രമികളെ സിപിഎം സംരക്ഷിക്കുന്നെന്ന വിമര്‍ശനമായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിന്റെ കാതല്‍. കേരളത്തിനു പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലുകുത്താനാകാത്ത സ്ഥിതിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. അത്തരം സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. പിറവം നഗരസഭ കൗണ്‍സിലര്‍ മുകേഷ് തങ്കപ്പന്‍ ഉള്‍പ്പെടെയുളളവര്‍ക്കു നേരെയുണ്ടായ അക്രമണമാണ് എറണാകുളത്ത് വീണ്ടും സിപിഎം-സിപിഐ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുന്നത്.

Read More

തി​ങ്ങി​നി​റ​ഞ്ഞ് സം​സ്ഥാ​ന​ത്തെ മു​പ്പ​തു ജ​യി​ലു​ക​ൾ; ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ല​​​യ്ക്കു​​​ന്നു

കൊ​​​ച്ചി: ത​​​ട​​​വു​​​കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ പ​​​രി​​​ധി​​​വി​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തെ 30 ജ​​​യി​​​ലു​​​ക​​​ൾ. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വ് നി​​​ല​​​നി​​​ൽ​​​ക്കേ ത​​​ട​​​വു​​​കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ന്നി​​​ട്ടു​​​ള്ള വ​​​ർ​​​ധ​​​ന​ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ ആ​​​ശ​​​ങ്ക ജ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. നി​​​ല​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ​​​യു​​​ള്ള 55 ജ​​​യി​​​ലു​​​ക​​​ളി​​​ൽ 7,485 ത​​​ട​​​വു​​​കാ​​​രാ​​​ണു​​​ള്ള​​​ത്. ജ​​​യി​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം 1:6 എ​​​ന്ന​​​താ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ത​​​ട​​​വു​​​കാ​​​രു​​​ടെ​​​യും അ​​​നു​​​പാ​​​തം. എ​​​ന്നാ​​​ൽ കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ജ​​​യി​​​ലു​​​ക​​​ളി​​​ൽ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ന്‍റെ മൂ​​ന്നു മ​​​ട​​​ങ്ങി​​​ലേ​​​റെ ത​​​ട​​​വു​​​കാ​​​രാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​തി​​നി​​ടെ ജ​​​യി​​​ലു​​​ക​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കു​​​റ​​​വും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ല​​​യ്ക്കു​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ലി​​​യ രീ​​​തി​​​യി​​​ൽ കു​​​റ​​​വു​​​ള്ള​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ത​​​ട​​​വു​​​കാ​​​ർ​​​ക്കി​​​ട​​​യി​​​ലെ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​വും മ​​​റ്റ് വി​​ധ്വം​​സ​​ക​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സു​​​ര​​​ക്ഷാ​​പ്ര​​​ശ്ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്. അ​​​തി​​​നി​​​ടെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ട് ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ളാ​​​യി​​​ട്ടി​​​ല്ല. 327 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച്, ജി​​​ല്ലാ സൈ​​​നി​​​ക ക്ഷേ​​​മ ബോ​​​ർ​​​ഡ്…

Read More

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി; പ്ര​തി​പ​ക്ഷ മ​ഹാ​റാ​ലി​യി​ൽ ക​മ​ൽ​ഹാ​സ​ൻ പ​ങ്കെ​ടു​ക്കി​ല്ല; പുറത്തുവരുന്ന കാരണം ഇങ്ങനെ…

ചെ​ന്നൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന മ​ഹാ​റാ​ലി​യി​ൽ മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വ് ക​മ​ൽ​ഹാ​സ​ൻ പ​ങ്കെ​ടു​ക്കി​ല്ല. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വി​ദേ​ശ​ത്തെ​ന്ന് വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഡി​എം​കെ​യ്ക്ക് ക​മ​ൽ​ഹാ​സ​ൻ ക​ത്തു​ന​ൽ​കി. ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ റാ​ലി ന​ട​ത്തു​ന്ന​ത്. പ്ര​തി​ഷേ​ധ റാ​ലി​ക്കെ​തി​രെ ഇ​ന്ത്യ​ൻ മ​ക്ക​ൾ ക​ക്ഷി‌‌ ന​ൽ​കി​യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​രു​ത്, പൊ​തു​ജ​ന​ത്തി​നു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്ക​രു​ത്, പ്ര​തി​ഷേ​ധം മു​ഴു​വ​ൻ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്ത​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ കോ​ട​തി റാ​ലി​ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​നു​മ​തി ല​ഭി​ക്കാ​ത്ത ഒ​രു റാ​ലി​ക്കാ​ണു പ്ര​തി​പ​ക്ഷം ഒ​രു​ങ്ങു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ മ​ക്ക​ൾ ക​ക്ഷി ഹ​ർ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

ഡ​ൽ​ഹി​യി​ൽ വ​സ്ത്ര നി​ർ​മാ​ണ​ശാ​ല​യി​ൽ തീ​പി​ടി​ത്തം; ഒ​ന്പ​തു പേ​ർ മ​രി​ച്ചു; പ​ത്തു പേ​ർ​ക്ക് പൊ​ള്ള​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വ​സ്ത്ര നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​ന്പ​തു പേ​ർ മ​രി​ച്ചു. പ​ത്തു പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രി​ൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​വു​മാ​ണ്. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ കി​രാ​രി​യി​ലെ വ​സ്ത്ര നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​മോ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ന്യൂ ​അ​നാ​ജ് മ​ണ്ഡി​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 43 പേ​ർ മ​രി​ച്ചി​രു​ന്നു.

Read More

ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ ആ​സാ​മി​ൽ ആ​റെ​ണ്ണം: ഒ​ന്നെ​ങ്കി​ലും പ​ണി​യാ​ൻ ജൂ​ലൈ​യി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പൗ​ര​ത്വം ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കാ​യി ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ (ഡി​റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍) ഒ​രു​ങ്ങു​ന്നി​ല്ലെ​ന്ന പ്ര​ധാ​ന മ​ന്ത്രി​യു​ടെ അ​വ​കാ​ശ വാ​ദം പൊ​ളി​യു​ന്നു. ആ​സാ​മി​ൽ മാ​ത്രം ആ​റു ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ പാ​ർ​ല​മെ​ന്‍റി​ൽ രേ​ഖാ മൂ​ലം മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു ത​ട​ങ്ക​ല്‍ പാ​ള​യ​മെ​ങ്കി​ലും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ​ത്ത​ടി ഉ​യ​ര​ത്തി​ല്‍ ചു​റ്റു​മ​തി​ലു​മാ​യി നി​ര്‍​മി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 2019 മോ​ഡ​ല്‍ ഡി​റ്റ​ന്‍​ഷ​ന്‍ മാ​നു​വ​ല്‍ ത​യാ​റാ​ക്കി​യി​രു​ന്നു. പൗ​ര​ത്വ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ക്യാ​ബി​ന​റ്റി​ന്‍റെ മു​ന്നി​ല്‍ വ​ന്നി​ട്ടു​മി​ല്ല​ല്ല. എ​ന്നി​ട്ടും അ​തി​നു ചെ​ല​വാ​കു​ന്ന തു​ക സം​ബ​ന്ധി​ച്ചും, ക​രു​ത​ല്‍ ത​ട​വ് സം​ബ​ന്ധി​ച്ചും അ​ര്‍​ബ​ന്‍ ന​ക്‌​സ​ലു​ക​ളും കോ​ണ്‍​ഗ്ര​സും തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് മോ​ദി ഇ​ന്ന​ലെ കു​റ്റ​പ്പെ​ടു​ത്തി​യ​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ ന്യാ​യി​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ​ക്ഷെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് മു​റു​കെ പി​ടി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ല. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ 2014…

Read More

പ്ര​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്രണയിച്ച്‌ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണിയാക്കി​; വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിവാഹിതനാണെന്ന് യുവാവ്; ഒടുവില്‍…

കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. പ​ല്ല​ടം സെ​ല​ക്ക​രി സ​ൽ​വേ​ൽ മു​രു​ക​നാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. കാ​ങ്കേ​യം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പ​ല്ല​ട​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി വേ​ൽ​മു​രു​ക​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി വേ​ൽ​മു​രു​ക​ൻ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​കു​ക​യും വേ​ൽ​മു​രു​ക​നോ​ട് ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ താ​ൻ വി​വാ​ഹി​ത​നാ​ണെ​ന്നും ത​നി​ക്ക് കു​ടും​ബ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്ത് പെ​ണ്‍​കു​ട്ടി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പെ​ണ്‍​കു​ട്ടി​യെ തി​രു​പ്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കു​ട്ടി​യു​ടെ അ​മ്മ കാ​ങ്കേ​യം ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ക്സോ ആ​ക്ടി​ൽ വേ​ൽ​മു​രു​ക​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More