പാലക്കാട്: വാളയാറിലെ പിഞ്ചോമനകളുടെ ആത്മാവിനോട് പോലും നീതി കാണിക്കാൻ സ്ത്രീ സുരക്ഷയുടെ പേരിൽ ഉൗറ്റം കൊള്ളൂന്ന ഇടതുപക്ഷസർക്കാരിനു കഴിഞ്ഞില്ലെന്ന് രമ്യ ഹരിദാസ് എംപി. ഈ കേസ് തുടക്കം മുതലേ അട്ടിമറിച്ച പോലീസ് വീണ്ടും വിധിക്കെതിരെ അപ്പിൽ നൽകാൻ ശ്രമിക്കുന്നത് ഇപ്പോൾ തെളിവില്ലാത്തതിന്റെ പേരിൽ പ്രതികൾക്ക് ലഭിച്ച സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കാൻ വേണ്ടിയാണ്. കേസ് അടിയന്തിരമായി സ്വതന്ത്ര ഏജൻസിക്കു കൈമാറി അടിമുടി പുനരന്വേഷണം നടത്താൻ തയ്യാറാകണം. സർക്കാരും പോലീസും ഇരകളോടൊപ്പമല്ല വേട്ടക്കാരനോടൊപ്പമാണെന്ന് വ്യക്തമാണ്. വി.എസ് അച്യുതാനന്ദൻ തുടക്കം മുതലേ പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്കും നിയമ വകുപ്പു മന്ത്രിക്കും ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. കേരളസർക്കാറിന്റെ നിയമ വകുപ്പ് പൂർണ പരാജയമാണെന്ന് ഗോവിന്ദചാമിക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാതിരുന്ന അന്വേഷണത്തിൽ ബോധ്യപെട്ടതാണ്. പട്ടിക ജാതി വകുപ്പു മന്ത്രിയും നിയമവകുപ്പു മന്ത്രിയും…
Read MoreCategory: Loud Speaker
ക്യാറിനൊപ്പം ലക്ഷദ്വീപ് തീരത്ത് ന്യൂനമർദം; കനത്ത മഴയ്ക്കു സാധ്യത; ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിശക്തമായ “ക്യാർ’ ചുഴലിക്കാറ്റിനു പിന്നാലെ തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനടുത്തായി ബുധനാഴ്ചയോടെ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനർദത്തിന്റെ സഞ്ചാരപാത അറബിക്കടലിൽ ശ്രീലങ്കയുടെ വടക്കേ തീരത്തിന് സമീപത്തുനിന്ന് ബംഗാൾ ഉൾക്കടലിലേക്കായിരിക്കുമെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം ക്യാർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ബുധനാഴ്ചയും ഇടുക്കി ജില്ലയിൽ വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,…
Read Moreവിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതി: ചികിത്സയോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. വിഎസിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നെഞ്ചിലുണ്ടായ അണുബാധ ഇപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. ശ്രീചിത്രയിലെ ന്യൂറോ വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘമാണ് വിഎസിനെ പരിചരിക്കുന്നത്.
Read Moreകുഴല്‍ക്കിണര്‍ അപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു, പാറക്കെട്ടുകൾ വെല്ലുവിളിയാകുന്നു
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണര്‍ നിർമാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കിണർ നിർമാണത്തിന് കാഠിന്യമേറിയ പാറ തടസമായതോടെയാണ് നിർമാണം നിർത്തി വച്ചിരുന്നത്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോൾ 60 മണിക്കൂർ പിന്നിട്ടു. രക്ഷാപ്രവർത്തനത്തിന് ബദൽമാർഗങ്ങൾ തേടി ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാൻ ആലോചന. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന മറ്റൊരു സ്ഥലവും പരിശോധിക്കും. വെള്ളിയാഴ്ച വൈകുന്നേരമാണു തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയിൽ ബ്രിട്ടോയുടെ മകൻ സുജിത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. രക്ഷാപ്രവർത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതൽ ആഴങ്ങളിലേക്കു പതിക്കുകയായിരുന്നു.
Read Moreസിലി വധക്കേസില്‍ രണ്ടാംപ്രതി മഞ്ചാടി ഷാജിയെ അറസ്റ്റ് ചെയ്യാൻ അനുമതി; അറസ്റ്റ് നാളെ
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് കൊല്ലപ്പെട്ട കേസിന് പിന്നാലെ സിലി സെബാസ്റ്റ്യന്‍ (43) വധിക്കപ്പെട്ട കേസില്‍ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44)യെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നൽകി. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണഉദ്യോഗസ്ഥനായ വടകര തീരദേശ പോലീസ് ഇന്‍സ്പക്ടര്‍ ബി.കെ.സിജു ഇന്നലെ അപേക്ഷ നല്‍കിയത്. അപേക്ഷ അനുവദിച്ച് കോടതി ഉത്തരവായി. നാളെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. സിലി വധക്കേസില്‍ ജോളിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മാത്യുവിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. റോയ് വധക്കേസിലെ പ്രതികളായ പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജ്വലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44) എന്നിവരാണ് സിലി വധക്കേസിലെയും ഒന്നും രണ്ടും പ്രതികള്‍. റോയ്തോമസ് കേസില്‍ മാത്യുവിനെ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി…
Read Moreഞങ്ങള്‍ക്കിതില്‍ പങ്കില്ല! എടിഎമ്മില്‍ നിന്നും ലഭിച്ചത് രണ്ടായിരത്തിന്റെ ചിതലരിച്ച നോട്ടുകള്‍; കൈമലര്‍ത്തി എസ്ബിഐ
അഞ്ചൽ: മടത്തറയില്‍ എസ്ബിഐ യുടെ എടിഎമ്മില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ നോട്ടുകള്‍ ചിതലരിച്ചതായി കാണപ്പെട്ട സംഭവത്തിൽ കൈമലര്‍ത്തി ബാങ്ക് അധികൃതര്‍. കഴിഞ്ഞ ദിവസം മടത്തറ ചല്ലിമുക്കില്‍ വിജയവിലാസത്തില്‍ ലാലിക്കാണ് ചിതലരിച്ച നോട്ടുകള്‍ ലഭിച്ചത്. ഇരുപതിനായിരം രൂപ പിന്‍വലിച്ചപ്പോള്‍ കിട്ടിയ രണ്ടായിരത്തിന്റെ നോട്ടുകളില്‍ നാലുനോട്ടുകളാണ് ചിതലരിച്ച നിലയില്‍ ലഭിച്ചത്. ഉടന്‍ തന്നെ മടത്തറയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ശാഖയുമായി ബന്ധപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. സ്വകാര്യ ഏജന്‍സിയാണ് തുക എടിഎമ്മില്‍ നിക്ഷേപിക്കുന്നതെന്നും തങ്ങള്‍ക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. തുക മാറ്റി എടുക്കണം എങ്കില്‍ റിസര്‍വ് ബാങ്കില്‍ പോകാനും ബാങ്ക് അധികൃതര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ ആവശ്യത്തിനായിട്ടാണ് ലാലി തുക പിന്‍വലിച്ചത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നു ലാലി പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നിന്നും തുക പിന്‍വലിച്ച നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ ചിതല് അരിച്ചതും പൊടിഞ്ഞുപോകുന്നതുമായ…
Read Moreകൂടത്തായി കൊലപാതക പരമ്പരയിലെ അവസാന ഇര! ആല്ഫൈന് കേസില്‍ അറസ്റ്റ് നാളെ; ജോളി വീണ്ടും ജയിലില്‍
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യന്റെ പിഞ്ചുകുഞ്ഞ് ആല്‍ഫൈനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജോളി എന്ന ജോളിയമ്മ ജോസഫി(47)ന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അറസ്റ്റിന് അനുമതി തേടി തിരുവമ്പാടി ഇന്‍സ്പക്ടര്‍ ഷിജു ജോസഫ് ഇന്നലെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിൽ കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. കോടതി അനുമതിയോടെ ഈ കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് വാങ്ങി നാളെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. അറസ്റ്റിന് ശേഷം ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കും. അതേസമയം സിലി വധകേസിലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടർന്ന് മുഖ്യപ്രതി ജോളിയെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ആറുദിവസത്തെ തെളിവെടുപ്പിലും ചോദ്യംചെയ്യലിലും സിലി വധക്കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും മൊഴികളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം ഇന്നലെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ ജോളിയെ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു. സിലി വധക്കേസില്‍…
Read More“ക്യാർ’ ചുഴലിക്കാറ്റ് അതിശക്തം; മണിക്കൂറിൽ 12 കിലോമീറ്റർ വേഗത; ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; യെല്ലോ അലർട്ട്
തിരുവനന്തപുരം: മധ്യ-കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് അതിശക്തമായി. മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണു നീങ്ങുന്നത്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചു അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി അടുത്ത അഞ്ചു ദിവസം സഞ്ചരിക്കുമെന്നുമാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും തീരത്തോട് ചേർന്ന കടൽ മേഖലയിലും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതുകൊണ്ട് മൽസ്യത്തൊഴിലാളികൾ പ്രക്ഷുബ്ധമായ കടൽ മേഖലകളിൽ…
Read Moreപയ്യന്നൂരിൽ അപകടമുണ്ടാക്കിയ ബൈക്ക് എട്ട്മാസങ്ങള്ക്ക് ശേഷം കണ്ടെത്തി; വിദ്യാര്‍ഥി വരുത്തിയ അപകടത്തില്‍ അച്ഛൻ പ്രതി
പയ്യന്നൂര്‍: ബൈക്കപകടമുണ്ടാക്കി കടന്നുകളഞ്ഞ വിദ്യാര്‍ഥിയെ എട്ട് മാസത്തിന് ശേഷം കണ്ടെത്തിയ പോലീസ് വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുക്കും. പ്രായപൂര്‍ത്തിയെത്താത്ത വിദ്യാര്‍ഥിക്ക് വാഹനം നല്‍കിയതിനെ തുടര്‍ന്ന് അപകടമുണ്ടാക്കിയതിനാണ് പിതാവിനെതിരെ കേസെടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 26ന് വൈകുന്നേരം അഞ്ചേകാലോടെ പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡ് പരിസരത്താണ് അപകടം. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സ്വദേശിനിയും പയ്യന്നൂര്‍ ശ്രീശങ്കരാചാര്യ സംസ്കൃത കോളേജ് സോഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് അസി.പ്രഫസറുമായ എ. അനിതയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സ്കൂള്‍ യൂണിഫോം ധരിച്ച ഒരു വിദ്യാര്ഥിയോടിച്ചുവന്ന ബൈക്കിടിച്ചാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അനിതക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്നയുടന്‍ നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. കാലിന്റെ എല്ല് തകര്‍ന്ന അനിത പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആശുപത്രികളിലായാണ് ശസ്ത്രക്രിയയും തുടര്‍ ചികിത്സയും നടത്തിയത്. അപകടത്തെ തുടര്‍ന്ന് ഇവര്‍ പയ്യന്നൂര്‍ പോലീസിന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിട്ടും ഇടിച്ച വാഹനത്തെയോ വിദ്യാര്ഥിയേയോ കണ്ടെത്താനായിരുന്നില്ല.…
Read Moreകോന്നി ഉപതെരഞ്ഞെടുപ്പിലെ പാളിച്ചകൾ ! ഡിസിസിയുടെ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി! തുറന്നടിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കെതിരേ വിമർശനമുന്നയിച്ചും കോന്നി ഉപതെരഞ്ഞെടുപ്പിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയും അടൂർ പ്രകാശ് എംപി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഡിസിസിക്ക് വീഴ്ച പറ്റി. ഡിസിസിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചില്ല. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് പാർട്ടി പരിശോധിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഡിസിസി തുടരണോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയാണ്. അവസരം കിട്ടിയാൽ ഡിസിസിയുടെ വീഴ്ചകൾ പാർട്ടിക്കുള്ളിൽ തുറന്നു പറയുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന പേരില്‍ പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയെന്ന ആരോപണം ശരിയല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. കോന്നിയിൽ മത്സരിക്കാൻ പറ്റുന്ന സ്ഥാനാർഥി ആരെന്ന് തന്നോട് ചോദിച്ചപ്പോഴാണ് റോബിൻ പീറ്ററുടെ പേര് നിർദേശിച്ചത്. എന്നാൽ ഡിസിസി ഇതിനെ എതിർത്ത് മോഹൻരാജിനെ നിർദേശിച്ചു. ജാതിമത ചിന്തകൾക്കതീതമായാണ് സ്ഥാനാർഥിയെ താൻ നിർദേശിച്ചത്. മോഹൻരാജിന്റെ പരാജയത്തിൽ ഖേദിക്കുന്നതായും അടൂർ…
Read More