കണ്ണൂർ/പാനൂർ: മൈസൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ കുട്ടികളെ വില്പന നടത്തിയതായി സൂചന. കണ്ണൂർ ജില്ലയിൽ വിലയ്ക്കുവാങ്ങിയ ഒരു പെൺകുഞ്ഞിനെക്കൂടി ഇന്നലെ മോചിപ്പിച്ചു. പത്തുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് പാനൂർ ചന്പാട്ടെ ഒരു വീട്ടിൽനിന്ന് കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ഇ.ഡി. ജോസഫിന്റെ നേതൃത്വത്തിൽ മോചിപ്പിച്ച് പട്ടുവത്തെ ചൈൽഡ് ഹോമിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ 20,000 രൂപ നൽകിയാണ് പാനൂർ ചന്പാട്ടെ കുട്ടികളില്ലാത്ത ദന്പതികൾ പെൺകുട്ടിയെ മൈസൂരുവിൽനിന്നാണു വാങ്ങിയതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറഞ്ഞു. സംഭവത്തിൽ ചമ്പാട്ടെ കൊറ്റോൽ താഴെ കുനിയിൽ ചന്ദ്രനെതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം പാനൂർ പോലീസ് കേസെടുത്തു. കുടകിലെ തോട്ടം തൊഴിലാളിയിൽ നിന്നാണ് ഇയാൾ കുട്ടിയെ വാങ്ങിയതെന്നാണ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം മൈസൂരുവിൽനിന്ന് വിലയ്ക്കുവാങ്ങിയ 28 ദിവസം പ്രായമുള്ള പെൺകുട്ടിയെ ഇരിക്കൂറിലെ ഒരു വീട്ടിൽനിന്ന് മോചിപ്പിച്ചിരുന്നു. ഇരിക്കൂർ സ്വദേശിയുടെ സഹോദരന്റെ…
Read MoreCategory: Loud Speaker
ഷാജുവിനെതിരെ ജോളിയുടെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍! ഷാജു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചന; തടയാൻ പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് കോടഞ്ചേരി പുലിക്കയം സ്വദേശി പൊന്നാമറ്റത്തിൽ ഷാജു മുന്‍കൂര്‍ ജാമ്യത്തിനൊരുങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. അന്വേഷണസംഘം മൂന്നു തവണകളായി ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഷാജുവിനെതിരെ ജോളിയും മറ്റും ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തിയതായ വിവരവും പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് ഷാജു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഷാജു അഭിഭാഷകനെ ബന്ധപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച റോജോയുടേയും സഹോദരി റഞ്ചിയുടേയും ജോളിയുടെ മക്കളുടേയും മൊഴിയെടുത്തിരുന്നു. ഇന്നും ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഷാജുവിനെതിരേ ഇവരും മൊഴി നല്‍കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം നടത്തുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതു മുൻകൂട്ടികണ്ട് മുൻകൂർ ജാമ്യം തടയാൻ പോലീസ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു.
Read Moreപമ്പുടമയുടെ കൊലപാതകം: കൊലയാളികള്‍ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നു; മൂന്നുപ്രതികളുടെ അറസ്റ്റ് ഉടന്‍
തൃശൂർ: കൈപ്പമംഗലത്തെ പെട്രോൾ പന്പുടമയെ കൊലപ്പെടുത്തി റോഡരികിൽ തള്ളിയ കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് ഇന്നുച്ചയ്ക്ക് മുന്‍പ് രേഖപ്പെടുത്തും. കൈപ്പമംഗലം കാളമുറി കോഴിപ്പറന്പിൽ കെ.കെ.മനോഹരൻ (68) ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലത്തെ എച്ച്.പി.പെട്രോൾ പന്പുടമയാണ് കൊല്ലപ്പെട്ട മനോഹരൻ. കൈപ്പമംഗലത്തു നിന്നും തിങ്കളാഴ്ച രാത്രി കാണാതായ മനോഹരനെ ഇന്നലെ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിനു സമീപം കുന്നംകുളം – ഗുരുവായൂർ റോഡുവക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മനോഹരന്റെ കാർ അങ്ങാടിപ്പുറത്തു കണ്ടെത്തി.കൈപ്പമംഗലം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്പിലെ കളക്ഷൻ തുക തട്ടിയെടുക്കാനാണ് ഇവർ മനോഹരനെ കൊലപ്പെടുത്തിയത്. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൊലയാളികൾ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ.
Read Moreഇന്ത്യയെ ദൈവം രക്ഷിക്കട്ടെ! സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകാൻ ശിപാർശ; ഗോഡ്സേക്കു ഭാരതരത്ന നല്‍കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കുമെന്നു ഡി. രാജ
മുംബൈ: ആർഎസ്എസ് സൈദ്ധാന്തികൻ വി.ഡി. സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകാൻ ശിപാർശ ചെയ്യുമെന്ന മഹാരാഷ്ട്ര ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരേ കോണ്‍ഗ്രസ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാർഷികാഘോഷ സമയത്തുതന്നെ സർക്കാർ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയെങ്കിൽ പിന്നെ ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഗാന്ധി വധത്തിൽ വിചാരണ നേരിട്ടയാളെയാണ് രാജ്യത്തെ പരമോന്നത പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ നീക്കം മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണെന്നും മനീഷ് തിവാരി വ്യക്തമാക്കി. പരീക്ഷയിൽ ഗാന്ധി എങ്ങനെയാണ് ജീവനൊടുക്കിയതെന്ന് ചോദിക്കുന്ന രാജ്യത്ത് എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേക്കു ഭാരതരത്ന നല്‍കണമെന്നു ബിജെപി ഇനി ആവശ്യപ്പെട്ടേക്കുമെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും പരിഹസിച്ചു. ഇത് ബിജെപിയുടെ അജൻഡയുടെ ഭാഗമാണെന്നും രാജ പറഞ്ഞു. സവർക്കറിനു ഭാരതരത്ന നല്‍കണമെന്നു കേന്ദ്ര സർക്കാരിനോട്…
Read Moreഎൻഎസ്എസിന്റെ യുഡിഎഫ് അനുകൂല നിലപാട് ! ഗണേഷ്കുമാറിനെ മുൻനിർത്തി നേരിടാൻ സിപിഎം; പ്രത്യേക സ്ക്വാഡുകൾ രംഗത്ത്
എം.ജി ശ്രീജിത്ത് തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻഎസ്എസ് താലൂക്ക് നേതൃത്വം യുഡിഎഫ് അനുകൂല നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സമുദായംഗങ്ങളായ പാർട്ടി പ്രവർത്തകരെ അണിനിരത്തി പരമാവധി വോട്ടു ഉറപ്പിക്കാനുള്ള നീക്കങ്ങളുമായി സിപിഎം നേതൃത്വം. യുഡിഎഫിന് അനുകൂല നിലപാട് പ്രഖ്യാപിച്ചതു മുതൽ ചടുലമായ നീക്കങ്ങളാണ് സിപിഎമ്മും എൽഡിഎഫും ആരംഭിച്ചിരിക്കുന്നത്. എൻഎസ്എസ് അംഗങ്ങളായ പാർട്ടി പ്രവർത്തകരെ തന്നെ ഇതിനെ പ്രതിരോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എൻഎസ് എസ് താലൂക്കു യൂണിയന്റെ ആഹ്വാനത്തെ തള്ളികളഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്തിന് തന്നെ വോട്ടു ചെയ്യണമെന്ന ആവശ്യവുമായി എൻഎസ് കരയോഗപ്രതിനിധികളെ തന്നെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രത്യേക സ്ക്വാഡ് ഇന്നുമുതൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ മുക്കിലും മൂലയിലും കയറി ഇറങ്ങും. രാഷ്ട്രീയത്തിനും ജാതിസമവാക്യങ്ങൾക്കും അപ്പുറമാണ് പ്രശാന്തിന്റെ പ്രവർത്തനമെന്ന് അടിവരയിട്ടുകൊണ്ടുള്ള പ്രചരണം പ്രവർത്തനാണ് നടത്താൻ ഉദ്ദേശിക്കുന്നത്. പ്രളയകാലത്ത് പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി എൻഎസ്എസ് നിലപാടിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. എൻഎസ്എസ് സമദൂരം…
Read Moreലക്ഷ്യം സ്വത്ത് ! ടോം തോമസിന്റെ വ്യാജ ഒപ്പിട്ട് തയാറാക്കിയത് രണ്ട് ഒസ്യത്തുകൾ; ഒസ്യത്തിലും ജോളി അധ്യാപിക
കോഴിക്കോട്: കൂടത്തായി പൊന്നാമറ്റത്തിൽ ടോം തോമസ് എന്ന റിട്ട. വിദ്യാഭ്യാസ വകുപ്പ് ഓഫീസറുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ റോയിയും ഭാര്യ ജോളിയും ചേർന്ന് തയാറാക്കിയത് രണ്ട് വ്യാജ ഒസ്യത്തുകൾ. 2008 ൽ ടോം മരിക്കുന്നതിന് മുൻപും ശേഷവുമായി ചമച്ച രണ്ട് ഒസ്യത്തുകളിലും അദ്ദേഹത്തിന്റെ ചിത്രവും വ്യാജ ഒപ്പും ചേർത്തിട്ടുണ്ട്. ഒപ്പ് വ്യാജമാണെന്ന് കഴിഞ്ഞ ദിവസം നടന്ന വിദഗ്ധപരിശോധനയിൽ സ്ഥിരീകരിച്ചു. ടോം മരിച്ചതിനുശേഷം തയാറാക്കിയ രണ്ടാമത്തെ ഒസ്യത്ത് സത്യമാണെന്ന് രേഖപ്പെടുത്തിയ കോഴിക്കോട് പൊറ്റമ്മൽ സ്വദേശിയായ നോട്ടറിയും കട്ടാങ്ങൽ സ്വദേശികളായ രണ്ട് സാക്ഷികളും കുടുങ്ങും. 2008 ൽ ടോം തോമസിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇളയ മക്കളായ റോജോയും റെഞ്ചിയും പിതാവിന്റെ മുറിയിൽ ഇരിക്കുമ്പോഴാണ് ജോളി ആദ്യ ഒസ്യത്തുമായി വന്നത്. തന്നെ നോക്കി സംരക്ഷിച്ചു വന്ന മൂത്തമകൻ റോയിക്കും ഭാര്യയും അധ്യാപികയുമായ ജോളിക്കും മാത്രമായി തന്റെ പേരിലുള്ള 38.75 സെന്റ്…
Read Moreഡിഎൻഎ പരിശോധനാഫലം വൈകും! പീഡനപരാതിയിൽ എഫ്ഐആര്‍ റദ്ദാക്കാൻ ബിനോയ് സമർപ്പിച്ച ഹർജി രണ്ടുവർഷത്തേക്ക് നീട്ടി
മുംബൈ: ബീഹാർ സ്വദേശിനിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് രണ്ടുവർഷത്തേക്ക് നീട്ടി. മുംബൈ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് 2021 ജൂൺ മാസത്തിലേക്കു മാറ്റിയത്. കേസിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാൻ വൈകുമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹർജി പരിഗണിക്കുന്നത് മുംബൈ ഹൈക്കോടതി മാറ്റിവച്ചത്. ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധന നടത്തുന്ന ലാബിൽ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാൽ ബിനോയ് കോടിയേരിയുടെ കേസിന്റെ ഫലം ലഭിക്കാൻ താമസം ഉണ്ടാകുമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ബീഹാർ സ്വദേശിനിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ്…
Read Moreസ്വകാര്യത മാനിക്കണം! നടിയെ ആക്രമിക്കുന്ന കേസിലെ ദൃശ്യങ്ങൾ ദിലീപിനു നൽകരുതെന്ന് നടിയും സംസ്ഥാന സർക്കാരും
ന്യൂഡൽഹി: നടിയെ ആക്രമിക്കുന്ന കേസിലെ ദൃശ്യങ്ങൾ കർശന വ്യവസ്ഥകളോടെയാണെങ്കിൽ പോലും നടൻ ദിലീപിനു നൽകരുതെന്ന് പരാതിക്കാരിയായ നടിയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. തന്റെ സ്വകാര്യത മാനിക്കണമെന്നും എന്നാൽ, ദിലീപിനെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ ദൃശ്യങ്ങൾ കാണിക്കുന്നതിൽ എതിർപ്പില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. മെമ്മറി കാർഡിന്റെ പകർപ്പ് തേടി ദിലീപ് നൽകിയ കേസിൽ രേഖാമൂലം നൽകിയ വാദത്തിലാണ് നടിയും സർക്കാരും ഇക്കാര്യം അറിയിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നാണ് ഹർജിക്കാരനായ ദിലീപിന്റെ വാദം. ഈ ആവശ്യം അംഗീകരിക്കരുതെന്നാണ് പരാതിക്കാരിയും സർക്കാരും ആവർത്തിച്ചത്. കേസിലെ അന്തിമവാദം പൂർത്തിയാക്കിയതിനു ശേഷം വിധി പറയാനായി മാറ്റിയിരുന്നു. ഇതിനു ശേഷമാണ് വാദങ്ങൾ രേഖാമൂലം നൽകിയത്. മെമ്മറി കാർഡ് തൊണ്ടി മുതലും അതിലെ ദൃശ്യങ്ങൾ കേസിലെ രേഖയുമാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാർഡ് തൊണ്ടിയാണോ…
Read Moreഅമ്മയുടെ ഹൃദയ ശസ്ത്രക്രിയ ആദ്യം നടക്കട്ടെ! യുവതിയുടെ മർദനമേറ്റ റിങ്കുവിനു സഹായപ്രവാഹം; സഹായവാഗ്ദാനമുണ്ടെങ്കിലും സെക്യൂരിറ്റി ജോലി വിടാൻ റിങ്കു തയാറല്ല
ആലുവ: ഡ്യൂട്ടിക്കിടെ യുവതിയുടെ മർദനത്തിന് ഇരയായ ആലുവയിലെ ഡോ. ടോണീസ് ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ മാവേലിക്കര സ്വദേശി റിങ്കുവിനു സ്വന്തം ഫേസ് ബുക്കിലൂടെയും അല്ലാതെയും സഹായപ്രവാഹം. ഇടയ്ക്കുവച്ചു നിർത്തിയ എൻജിനിയറിംഗ് പഠനം പുനരാരംഭിക്കാനും ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായമാണ് പലരും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് റിങ്കുവിനു മർദനമേറ്റ സംഭവം നടന്നത്. കളമശേരി കുസാറ്റ് അനന്യ കോളജ് ഹോസ്റ്റൽ മേട്രൻ ആയ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ സ്വദേശിനി ആര്യ ബാലൻ (26) ആണ് റിങ്കുവിനെ മർദിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടു യുവതി കരണത്തടിക്കുകയായിരുന്നു. ആര്യയെ പിന്നീടു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹായവാഗ്ദാനമുണ്ടെങ്കിലും സെക്യൂരിറ്റി ജോലി വിടാൻ റിങ്കു തയാറല്ല. അമ്മയുടെ ഹൃദയ ശസ്ത്രക്രിയ ആദ്യം നടക്കട്ടെയെന്നും മറ്റുള്ളവ പിന്നെ ചിന്തിക്കാമെന്നും റിങ്കു പറഞ്ഞു. എൻജിനിയറിംഗ് പഠനം ഇടയ്ക്കു നിർത്തിയതിനാൽ 50,000 രൂപ കൊടുത്താലേ സർട്ടിഫിക്കറ്റുകൾ…
Read Moreമഞ്ജു വാര്യർ കബളിപ്പിച്ചെന്ന്! മഞ്ജുവാര്യരുടെ പ്രോജക്ട് നിലനില്ക്കുന്നതുകൊണ്ടു സര്‍ക്കാരിന്റെ മറ്റു പദ്ധതികള്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണു ഉദ്യോഗസ്ഥരെന്നു എം. ഗീതാനന്ദന്
കൊച്ചി: വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുകൾക്കു വീട് നിർമിച്ചു നൽകാമെന്നു പറഞ്ഞു നടി മഞ്ജുവാര്യർ കബളിപ്പിച്ചതായി ആദിവാസി ഗോത്രമഹാസഭ ആരോപിച്ചു. മഞ്ജുവാര്യരുടെ പ്രോജക്ട് നിലനിൽക്കുന്നതുകൊണ്ടു സർക്കാരിന്റെ മറ്റു പദ്ധതികൾ കോളനിയിൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണു ഉദ്യോഗസ്ഥരെന്നു ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 2017ലാണു മഞ്ജു വാര്യർ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരിൽകണ്ട അവർ 56 കുടുംബങ്ങൾക്കു മഞ്ജുവാര്യർ ഫൗണ്ടേഷനിലൂടെ വീടും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. രണ്ടു കോടിയോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്തും ജില്ലാ ഭരണകൂടവും പ്രോജക്ട് അംഗീകരിക്കുകയും ചെയ്തു. 2018ലെയും 2019ലെയും പ്രളയം കോളനിയിൽ ഏറെ നാശം വിതച്ചിരുന്നു.
Read More