ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ർ​ശി​ച്ചു! ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക

മാ​ഞ്ച​സ്റ്റ​ർ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രം​ഗ​ത്ത്. 20 വ​ർ​ഷം മു​മ്പ് ഒ​രു വി​രു​ന്നി​നെ​ത്തി​യ​പ്പോ​ൾ ജോ​ൺ​സ​ൺ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ര്‍​ശി​ച്ചു​വെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ഷാ​ർ​ല​റ്റ് എ​ഡ്വേ​ർ​ഡ്സ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണം ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി നി​ഷേ​ധി​ച്ചു. സ​ൺ​ഡേ ടൈം​സ് പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ലൂ​ടെ​യാ​ണ് ഷാ​ർ​ലെ​റ്റ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. 1999ൽ ​ഒ​രു മാ​സി​ക പു​റ​ത്തി​റ​ക്ക​ൽ ച​ട​ങ്ങി​നി​ടെ​യാ​ണു സം​ഭ​വം. വി​രു​ന്നി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യ ജോ​ൺ​സ​ൺ ത​ന്നെ​യും അ​പ്പു​റ​ത്തി​രു​ന്ന സ്ത്രീ​യെ​യും തൊ​ട്ടു​വെ​ന്നു ഷാ​ർ​ല​റ്റ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ഷാ​ർ​ലെ​റ്റി​ന്‍റെ ആ​രോ​പ​ണം അ​സ​ത്യ​മാ​ണെ​ന്ന് ജോ​ൺ​സ​ൺ പ്ര​തി​ക​രി​ച്ചു. അ​ന്ന് അ​ദ്ദേ​ഹം മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ഒ​ന്നും ഓ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഷാ​ർ​ലെ​റ്റി​ന്‍റെ മ​റു​പ​ടി.

Read More

സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ;​ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് യു​പി​യി​ലെ ബി​ജെ​പി സ​ർ​ക്കാ​രെ​ന്ന് രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു. അ​ത്ത​രം അ​നീ​തി​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് യോ​ഗി സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ നേ​രി​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി നേ​താ​വ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ പീ​ഡ​ന​ക്കു​റ്റ​മാ​രോ​പി​ച്ച ഷാ​ജ​ഹാ​ൻ​പൂ​രി​ലെ നി​യ​മ വി​ദ്യാ​ർ​ഥി​യെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്താ​നി​രു​ന്ന പ​ദ​യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ വി​മ​ർ​ശ​ന ശ​ര​ങ്ങ​ളുമാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തി​ങ്ക​ഴാ​ഴ്ച 10ന് യു​പി​യി​ലെ പാർട്ടി ഓ​ഫീ​സി​ൽ നി​ന്ന് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച് ന​ഗ​ര​ത്തി​ലെ​ത്തി പ്ര​തി​ഷേ​ധ യോ​ഗം ചേ​രാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ന​വ​രാ​ത്രി- ദു​ർ​ഗാ പൂ​ജ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ലാ​കെ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും അ​തി​നി​ടെ കോ​ൺ​ഗ്ര​സി​ന്‍റെ പ​ദ‍​യാ​ത്ര…

Read More

അവസാന ദിവസം പത്രിക സമർപ്പണത്തിരക്ക്; സൂക്ഷമ പരിശോധന ചൊവ്വാഴ്ച; വട്ടിയൂർക്കാവിൽ പത്രിക സമർപ്പണത്തിന് മുരളീധരൻ എത്തിയില്ല

തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനായി പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളെല്ലാം ഇന്ന് പത്രിക സമർപ്പിക്കുന്ന തിരക്കിൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറും എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തും പത്രിക സമർപ്പിച്ചു. വി.എം.സുധീരൻ ഉൾപ്പടെയുള്ള നേതാക്കൾ പത്രിക സമർപ്പിക്കാൻ യുഡിഎഫ് സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നെങ്കിലും കെ.മുരളീധരന്‍റെ അസാന്നിധ്യം ശ്രദ്ധേയമായി. എൻ.പീതാംബരക്കുറുപ്പിനെ വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കണമെന്ന മുരളീധരന്‍റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് മോഹൻകുമാർ സ്ഥാനാർഥിയായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം എത്തിയാണ് വി.കെ.പ്രശാന്ത് പത്രിക സമർപ്പിച്ചത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദ്, എൽഡിഎഫ് സ്ഥാനാർഥി മനു റോയ് തുടങ്ങിയവരും പത്രിക സമർപ്പിച്ചു. ഹൈബി ഈഡൻ എംപി, വി.ഡി.സതീശൻ എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവർക്കൊപ്പം എത്തിയാണ്…

Read More

മനസ് മാറ്റി സമ്മതിപ്പിച്ചു കൊണ്ടുവപ്പോഴേക്കും കുമ്മനത്തിന്‍റെ പേര് വെട്ടി സ്ഥാനാർഥി പട്ടിക ;  അതൃപ്തി അറിയിച്ച് ആർഎസ്എസ്

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ൽ ആ​ർ എ​സ് എ​സി​ന് ക​ടു​ത്ത അ​തൃ​പ്തി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​ദ്യം മു​ത​ൽ ത​ന്നെ പ​റ​ഞ്ഞി​രു​ന്ന കു​മ്മ​ന​ത്തെ അ​നു​ന​യി​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ത്സ​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന സ​മ്മ​തം അ​റി​യി​ച്ച​തി​ന് പി​ന്നി​ൽ ആ​ർ എ​സ് എ​സ് നേ​തൃ​ത്വ​മാ​ണ്. ആ​ർ എ​സ്എ​സ് നേ​രി​ട്ടാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് കു​മ്മ​ന​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തു​ക​യും ചെ​യ്തു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​തു​കൊ​ണ്ട് കു​മ്മ​ന​ത്തെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യം മു​ന്നോ​ട്ടു വ​ച്ച​തും ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​മ്മ​ന​ത്തെ ഒ​ന്നാം പേ​രു​കാ​ര​നാ​ക്കി സം​സ്ഥാ​ന നേ​തൃ​ത്വം വ​ട്ടി​യൂ​ർ​ക്കാ​വി​ൽ പ​ട്ടി​ക ന​ൽ​കി​യ​ത്. ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ ആ​റു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സു​രേ​ഷി​നെ ആ ​പ​ദ​വി​യി​ൽ നി​ന്നും ഒ‍​ഴി​വാ​ക്കാ​നാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് പ​റ​ഞ്ഞ…

Read More

കാ​ഷ്മീ​രി​നെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ​ത്തി​ച്ച​ത് നെ​ഹ്റു​വി​ന്‍റെ ഹിമാലയൻ മ​ണ്ട​ത്ത​രമെന്ന് അ​മി​ത് ഷാ

 ന്യൂ​ഡ​ല്‍​ഹി: കാ​ഷ്മീ​ർ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ‌​ലാ​ൽ നെ​ഹ്റു​വി​നെ വീ​ണ്ടും വി​മ​ർ​ശി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​കാ​ഷ്മീ​ർ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​നു​ള്ള നെ​ഹ്റു​വി​ന്‍റെ തീ​രു​മാ​നം ഹി​മാ​ല​യ​ൻ മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ദേ​ശീ​യ സു​ര​ക്ഷ സം​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​എ​ൻ ചാ​ർ​ട്ട​ർ ആ​ർ​ട്ടി​ക്കി​ൾ 35 ന് ​പ​ക​രം ആ​ർ​ട്ടി​ക്കി​ൾ 51 പ്ര​കാ​ര​മാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ഫ​ലം മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു. 1948 ൽ ​ആ​ണ് കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ നെ​ഹ്റു ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. ഇ​ത് ഹി​മാ​ല​യ​ൻ മ​ണ്ട​ത്ത​ര​മാ​യി​രു​ന്നു. ആ​ർ​ട്ടി​ക്കി​ൽ 35 ത​ർ​ക്ക ഭൂ​മി​യെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. യു​എ​ൻ ചാ​ർ​ട്ട​റി​ലെ ആ​ർ​ട്ടി​ക്കി​ൾ 51 പ്രാ​ക​രം സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​മി​യി​ൽ പാ​ക്കി​സ്ഥാ​ൻ അ​ന​ധി​കൃ​ത​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തു സം​ബ​ന്ധി​ച്ചാ​കു​മാ​യി​രു​ന്നു ച​ർ​ച്ച. കാ​ഷ്മീ​ർ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ എ​ത്തി​ച്ച​ത് നെ​ഹ്‌​റു​വി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ താ​ല്‍​പ്പ​ര്യ​മാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Read More

ഐ​ശ്വ​ര്യ റാ​യി​യെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​; ഇറക്കിവിട്ടതിനെക്കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെ…

പാ​റ്റ്‌​ന: ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ് പ്ര​താ​പ് യാ​ദ​വി​ന്‍റെ ഭാ​ര്യ ഐ​ശ്വ​ര്യ റാ​യി​യെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്ന് പ​രാ​തി. ഐ​ശ്വ​ര്യ റാ​യി ത​ന്നെ​യാ​ണ് ഭ​ര്‍​തൃ​മാ​താ​വ് റാ​ബ്‌​റി ദേ​വി​യും ഭ​ര്‍​തൃ​സ​ഹോ​ദ​രി മി​സ ഭാ​ര​തി​യും ചേ​ര്‍​ന്ന് ത​ന്നെ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി റാ​ബ്‌​റി ദേ​വി​യും കു​ടും​ബ​വും ത​നി​ക്ക് ഭ​ക്ഷ​ണം​പോ​ലും ന​ല്‍​കു​ന്നി​ല്ലെ​ന്നും അ​ടു​ക്ക​ള​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച ഐ​ശ്വ​ര്യ ഭ​ര്‍​തൃ​സ​ഹോ​ദ​രി മി​സ ഭാ​ര​തി​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ത​ന്‍റെ മാ​താ​പി​താ​ക്ക​ളാ​ണ് ദി​വ​സ​ങ്ങ​ളാ​യി ത​നി​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മി​സ ഭാ​ര​തി ത​ന്നെ നി​ര​ന്ത​രം ഉ​പ്ര​ദ​വി​ക്കാ​റു​ണ്ടെ​ന്നും റാ​ബ്റി​യും മി​സ​യും ചേ​ർ​ന്നാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നും ഐ​ശ്വ​ര്യ കൂ​ട്ടി​ച്ചേ​ർ​ത്തു. തേ​ജ് പ്ര​താ​പ് യാ​ദ​വ്‌- ഐ​ശ്വ​ര്യ റാ​യ് വി​വോ​ഹ മോ​ച​ന​ക്കേ​സ് നി​ല​വി​ല്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Read More

ഐ​എ​സി​ൽ ചേ​ർ​ന്ന കാസർഗോഡ് ജില്ലയിലെ  എ​ട്ട് മ​ല​യാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​ർ​ന്ന​വ​രി​ൽ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ) യു​ടെ സ്ഥി​രീ​ക​ര​ണം. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ നം​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ൽ യു​എ​സ് സൈന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ന്‍​ഐ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്. നേ​ര​ത്തേ, ഇ​വ​രു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ൻ​ഐ​എ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ൻ​ഐ​എ അ​ഫ്ഗാ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

സി​ബി​ഐ ദൈ​വ​മ​ല്ല, എ​ല്ലാ കേ​സു​ക​ളും സി​ബി​ഐ​ക്കു വി​ടേ​ണ്ട​തി​ല്ല: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ദൈ​വ​മ​ല്ല, എ​ല്ലാ കേ​സു​ക​ളും സി​ബി​ഐ​ക്കു വി​ടേ​ണ്ട​തു​മി​ല്ല- ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ, ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രു​ൾ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ന്‍റെ​യാ​ണു സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ച്ച ഒ​രു കേ​സി​ന്‍റെ ചു​മ​ത​ല സി​ബി​ഐ​ക്കു കൈ​മാ​റി​യ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണു സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ബെ​ഞ്ച് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. സി​ബി​ഐ ദൈ​വ​മ​ല്ല. അ​വ​ർ​ക്ക് എ​ല്ലാം അ​റി​യ​ണ​മെ​ന്നി​ല്ല. എ​ല്ലാ കേ​സു​ക​ളും അ​വ​ർ​ക്കു പ​രി​ഹ​രി​ക്കാ​നും ക​ഴി​യി​ല്ല- ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നോ​ടു വി​യോ​ജി​ച്ചു​കൊ​ണ്ടു ജ​സ്റ്റീ​സ് ര​മ​ണ നി​രീ​ക്ഷി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണു ഹൈ​ക്കോ​ട​തി സി​ബി​ഐ​യെ ഏ​ൽ​പി​ച്ച​ത്. 2017-ലാ​ണു കേ​സ് പ​ൽ​വ​ൽ പോ​ലീ​സി​ൽ​നി​ന്നു സി​ബി​ഐ​ക്കു കൈ​മാ​റി​യ​ത്. കാ​ണാ​താ​യ ആ​ളു​ടെ സ​ഹോ​ദ​ര​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​തി​നെ​തി​രേ സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. സി​ബി​ഐ​യു​ടെ ആ​ൾ​ബ​ലം കു​റ​വാ​ണെ​ന്നും കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പോ​ലീ​സി​നു ത​ന്നെ ന​ട​ത്താ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും ഏ​ജ​ൻ​സി…

Read More

മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ ഒ​ഴി​പ്പി​ക്ക​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും;  ചില ഉ​ട​മ​ക​ൾ സ്വ​യം ഒ​ഴി​ഞ്ഞു​തു​ട​ങ്ങി; ഒഴിഞ്ഞുപോകില്ലെന്ന വാശിയിൽ  മ​ര​ട് ഭ​വ​ന​സം​ര​ക്ഷ​ണ സ​മി​തി 

കൊ​ച്ചി:​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചു മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്നു മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്നു താ​മ​സ​ക്കാ​രി​ൽ ചി​ല​ർ ശ​നി​യാ​ഴ്ച സ്വ​യം ഒ​ഴി​ഞ്ഞു​പോ​യി തു​ട​ങ്ങി. നെ​ട്ടൂ​രി​ലെ ആ​ൽ​ഫാ ക​സ​റി​ൻ ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രി​ൽ ഏ​താ​നും പേ​രാ​ണു ത​ങ്ങ​ളു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. അ​തേ​സ​മ​യം ത​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കും വ​രെ ഒ​ഴി​ഞ്ഞു​പോ​വി​ല്ലെ​ന്നു മ​ര​ട് ഭ​വ​ന​സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഫ്ളാ​റ്റു​ക​ൾ ഒ​ഴി​യു​ന്പോ​ൾ എ​ല്ലാ സൗ​ക​ര്യ​മു​ള്ള താ​മ​സ​സൗ​ക​ര്യം പ​ക​രം ല​ഭി​ക്ക​ണം. ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന്യാ​യ​മാ​യ തു​ക​യും കി​ട്ട​ണം. ഒ​ഴി​ഞ്ഞു​പോ​വാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത​പ​ക്ഷം ഒ​ഴി​ഞ്ഞു​പോ​കി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഒ​ഴി​ഞ്ഞു​പോ​കു​ന്ന ഉ​ട​മ​ക​ൾ​ക്കു ബ​ദ​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും ഒ​ഴി​ഞ്ഞു പോ​കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും സ​ബ് ക​ള​ക്ട​ർ സ്നേ​ഹി​ൽ…

Read More

സം​ഘ​ടി​ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ പെ​രു​കുന്നു; സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കാന്‍ കഴിയണം; മോ​ഹ​ന്‍​ലാ​ല്‍

കൊ​​​ച്ചി: സം​​​ഘ​​​ടി​​​ത സൈ​​​ബ​​​ര്‍ ക്രി​​​മി​​​ന​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ പെ​​​രു​​​കി​​വ​​​രു​​​ന്ന ​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ സൈ​​​ബ​​​ര്‍ ഇ​​​ട​​​ങ്ങ​​​ളി​​​ല്‍ സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കാന്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു ന​​​ട​​​ന്‍ മോ​​​ഹ​​​ന്‍​ലാ​​​ല്‍ പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ല്‍ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന കൊ​​​ക്കൂ​​​ണ്‍ 12 എ​​​ഡി​​​ഷ​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ര​​​ള പോ​​​ലീ​​​സ് സം​​​ഘ​​​ടി​​പ്പി​​ച്ച് വ​​​രു​​​ന്ന കൊ​​​ക്കൂ​​​ണ്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് സൈ​​​ബ​​​ര്‍ ലോ​​​ക​​​ത്തെ അ​​​റി​​​വു​​​ക​​​ള്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും സൈ​​​ബ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും വി​​​ദ​​​ഗ്ധ​​​ര്‍​ക്കും മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ച​​​ര്‍​ച്ച​​​ചെ​​​യ്യ​​​പ്പെ​​​ടാ​​​നും ഉ​​​ത​​​കു​​​ന്നു​​ണ്ട്. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​നെ ഇ​​​ത്ര​​​യും ജ​​​നോ​​​പ​​​കാ​​ര​​​പ്ര​​​ദ​​​മാ​​​യി പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തി​​​ന് മോ​​​ഹ​​​ന്‍​ലാ​​​ല്‍ അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ചു. പോ​​​ലീ​​​സു​​​കാ​​​രും പേ​​​പ്പ​​​റും ഇ​​​ല്ലാ​​​ത്ത പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നാ​​​ണ് സാ​​​ങ്കേ​​​തി​​​ക​​​ത​​​യു​​​ടെ പു​​​തി​​​യ ലോ​​​ക​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ച​​​ട​​​ങ്ങി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ പ​​​റ​​​ഞ്ഞു. സൈ​​​ബ​​​ര്‍ സെ​​​ക്യൂ​​​രി​​​റ്റി​​​ക്ക് വേ​​​ണ്ടി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​വി​​​ല്‍ 100 കോ​​​ടി​​​യോ​​​ളം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു​​​ണ്ട്. അ​​​ത് കൂ​​​ടു​​​ത​​​ല്‍ വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ വി​​​ജ​​​യി​​​ച്ച​​​വ​​​ര്‍​ക്കു​​​ള്ള…

Read More