ചെന്നൈ: ഫ്ളെക്സ് ബോർഡ് മറിഞ്ഞു ദേഹത്തു വീണ യുവതി ടാങ്കർ ലോറി കയറി മരിച്ച സംഭവത്തിൽ എഡിഎംകെ നേതാവിനെ കോടതി റിമാൻഡ് ചെയ്തു. അലന്ദുർ മജിസ്ട്രേറ്റ് കോടതിയാണ് എഡിഎംകെ കൗൺസിലറായ ജയഗോപാലിനെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയുടെ മരണത്തിനു ശേഷം ഒളിവിൽപോയ ജയഗോപാലിനെ രണ്ടാഴ്ചയ്ക്കുശേഷമാണ് അറസ്റ്റ് ചെയ്തത്. കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിനടുത്ത് ദെങ്കണിക്കോട്ടയിലുള്ള റിസോർട്ടിൽനിന്നായിരുന്നു ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 12 ന് ജോലികഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ ശുഭശ്രീ എന്ന യുവതിയാണ് മരിച്ചത്. ജയഗോപാലിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് എഡിഎംകെ പ്രവർത്തകർ സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് മറിഞ്ഞു വീണായിരുന്നു അപകടം.
Read MoreCategory: Loud Speaker
സമ്മതം മൂളി! വട്ടിയൂർക്കാവിൽ ബിജെപിക്കായി വീണ്ടും കുമ്മനം; പ്രഖ്യാപിച്ചത് ഒ. രാജഗോപാൽ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന വട്ടിയൂർക്കാവിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകും. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണു കുമ്മനത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മത്സരിക്കാൻ കുമ്മനം സമ്മതം അറിയിച്ചതായി രാജഗോപാൽ പറഞ്ഞു. സംസ്ഥാനത്തിനു പുറത്തുള്ള കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂർക്കാവിലെത്തുമെന്നും പ്രചാരണം തുടങ്ങുമെന്നും രാജഗോപാൽ പറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം വട്ടിയൂർക്കാവിൽ മത്സരിച്ചിരുന്നു. അന്ന് 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്ഗ്രസിന്റെ കെ. മുരളീധരൻ കുമ്മനത്തെ പരാജയപ്പെടുത്തി. 32 ശതമാനം വോട്ടാണ് അന്നു കുമ്മനത്തിനു ലഭിച്ചത്. സിപിഎം സ്ഥാനാർഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇക്കുറി കെ. മോഹൻകുമാറാണു വട്ടിയൂർക്കാവിൽ കോണ്ഗ്രസ് സ്ഥാനാർഥി. സിപിഎം സ്ഥാനാർഥിയായി തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് മത്സരിക്കും. കെ. മുരളീധരൻ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണു വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Read Moreജോലി നഷ്ടപ്പെട്ടു, ജീവിതം കഷ്ടപ്പെട്ടു; ടെക്കിയും കുടുംബവും ജീവനൊടുക്കി
ഇൻഡോർ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്നു മധ്യപ്രദേശിൽ യുവാവും കുടുംബവും ജീവനൊടുക്കി. അഭിഷേക് സക്സേന, ഭാര്യ പ്രീതി സക്സേന, ഇവരുടെ ഇരട്ടക്കുട്ടികളായ അദ്വിത്, അനന്യ എന്നിവരെയാണ് ഇൻഡോറിലെ ഖുഡേൽ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച റിസോർട്ടിലെത്തിയ ഇവരെ വ്യാഴാഴ്ച വൈകിട്ടും പുറത്തേക്കു കാണാതിരുന്നതിനെ തുടർന്നു ജീവനക്കാർ അകത്തുകയറി നോക്കിയപ്പോഴാണ് അഭിഷേകിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കണ്ടത്. പോലീസെത്തി നടത്തിയ പരിശോധനയിൽ വിഷം അടങ്ങിയ കുപ്പി മുറിയിൽനിന്നു കണ്ടെത്തി. മക്കൾക്കു വിഷം നൽകിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി എന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വ്യക്തമാകുമെന്നും പോലീസ് വ്യക്തമാക്കി. ജീവനൊടുക്കാൻ ഉപയോഗിച്ച സോഡിയം നൈട്രേറ്റ് അഭിഷേക് ഓണ്ലൈനായാണു വാങ്ങിയതെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നാലു വർഷം മുന്പാണു ഡൽഹിയിലെ ദ്വാരകയിൽനിന്നു കുടുംബം ഇൻഡോറിലേക്കു മാറിയത്. പലാസിയയിലെ ഒരു സോഫ്റ്റ്വെയർ കന്പനിയിലായിരുന്നു അഭിഷേകിനു…
Read Moreപോലീസുകാരിയോട് മോശമായി സംസാരിച്ചു; ബിജെപി എംഎൽഎ അറസ്റ്റിൽ; സംഭവം ഇങ്ങനെ…
നാഗ്പുർ: മഹാരാഷ്ട്രയിൽ പോലീസുകാരിയോട് മോശമായി സംസാരിച്ച ബിജെപി എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധാര ജില്ലയിലെ തുംസാർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ചരൺ വാഗ്മേർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 16 ന് നിർമാണ തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് എംഎൽഎ വനിതാ പോലീസിനോട് മോശമായി സംസാരിച്ചത്. ചടങ്ങിൽ എംഎൽഎയും പോലീസുകാരിയും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ പോലീസുകാരിയോട് എംഎൽഎ അസഭ്യം പറയുകയായിരുന്നു. സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം പോലീസുകാരി തുംസാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
Read Moreപാലായിലെ വില്ലന് ജോസഫ്! വോട്ടര്മാരെ അങ്കലാപ്പിലാക്കിയ പ്രസ്താവനകള് നടത്തി; നടപ്പിലാക്കിയതു ജോസഫിന്റെ അജണ്ട; തുറന്നടിച്ചു ജോസ് ടോം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ തന്റെ തോൽവിക്കു കാരണം പി.ജെ. ജോസഫാണെന്നു യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ജോസ് ടോം പുലിക്കുന്നേൽ. പാലായിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണു ജോസ് ടോം ജോസഫിനെതിരേ വിമർശനമുന്നയിച്ചത്. പി.ജെ. ജോസഫിനോടു രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ചിഹ്നം തരാത്തതിനാലാണു സ്വതന്ത്രനായി മത്സരിച്ചത്. ജോസഫ് വിഭാഗം നേതാക്കളിൽ പലരും പ്രചാരണത്തിൽ പങ്കെടുത്തില്ല. ജോസഫിന്റെ അജണ്ടയാണു പാലായിൽ നടപ്പിലാക്കിയത്. ഒരു എംഎൽഎ കൂടിയാൽ പാർട്ടിയിൽ ജോസ് കെ. മാണി വിഭാഗത്തിനു മേൽക്കൈ ഉണ്ടാകും. ഇതു തടയാനാണു ജോസഫ് ശ്രമിച്ചത്. തോൽവിക്കു കാരണമായ ജോസഫിന്റെ നീക്കങ്ങൾ യുഡിഎഫ് അന്വേഷിക്കണമെന്നും ജോസ് ടോം ആവശ്യപ്പെട്ടു. വിവാദ പ്രസ്താവന നടത്തിയ ജോയ് എബ്രഹാമിനെ ജോസഫ് നിയന്ത്രിച്ചില്ല. വോട്ട് മറിക്കാൻ വേണ്ടി ജോസഫിനു പാലായിൽ വോട്ടില്ല. എന്നാൽ വോട്ടർമാരെ അങ്കലാപ്പിലാക്കിയ പ്രസ്താവനകൾ നടത്തി. ഇത് ഒരു പ്രധാന കാരണമായി. എങ്ങാനും ജോസ് ടോം ജയിക്കുമോ എന്ന അങ്കലാപ്പിലാണു…
Read Moreഫ്ളാറ്റുകൾ പൊളിക്കാം എന്നുറപ്പ് ! മരടിലെ ഫ്ളാറ്റ് നിർമാതാക്കളുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും സുപ്രീം കോടതി കണ്ടുകെട്ടി; ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണം
കൊച്ചി: മരടിലെ നാല് ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്തുവകകൾ സുപ്രീം കോടതി കണ്ടുകെട്ടി. പോൾ രാജ് (ഡയറക്ടർ, ആൽഫാ വെഞ്ചേഴ്സ്), സാനി ഫ്രാൻസിസ് (മാനേജിംഗ് ഡയറക്ടർ, ഹോളി ഫെയ്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപേഴ്സ്), സന്ദീപ് മാലിക് (മാനേജിംഗ് ഡയറക്ടർ, ജെയിൻ ഹൗസിംഗ് ആൻഡ് കണ്സ്ട്രക്ഷൻ), കെ.വി.ജോസ് (മാനേജിംഗ് ഡയറക്ടർ, കെ.പി.വർക്കി ആൻഡ് ബിൽഡേഴ്സ്) എന്നിവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളുമാണു കണ്ടുകെട്ടിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായി സുപ്രീംകോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇവർക്കു നോട്ടീസ് അയയ്ക്കാൻ രജിസ്ട്രിക്കു നിർദ്ദേശം നൽകി. ഫ്ളാറ്റുകൾ പൊളിക്കാം എന്നുറപ്പ് നൽകിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകേണ്ടതില്ല. എന്നാൽ ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ ഒക്ടോബർ 25-ന് കേസ് പരിഗണിക്കുന്പോൾ ഹാജരാകേണ്ടി വരും എന്നും ഉത്തരവിൽ കോടതി വ്യക്തമമാക്കിയിട്ടുണ്ട്. കേസിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മൂന്നംഗ സമിതിക്കും സുപ്രീംകോടതി രൂപം നൽകി. ജസ്റ്റീസ് കെ.…
Read Moreകാടുകയറിയ അമ്മ തിരിച്ചെത്തി പാൽ കൊടുത്തു; ആനയോളം സ്നേഹം നുകർന്ന് കുട്ടിക്കുറുമ്പൻ ഹാപ്പി
പിറന്നയുടനെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനാവാതെ കാടുകയറിയ അമ്മ രാത്രിയിൽ കുട്ടിയെ തെരഞ്ഞ് തിരിച്ചെത്തി. ജീവനോടെയുണ്ടെന്ന കണ്ടതോടെ കുട്ടിയെ തുമ്പികൊണ്ട് ചേർത്ത് നിർത്തി ആനയോളംപോന്ന അമ്മസ്നേഹം ആവോളം ഊട്ടി. പിറന്നിട്ട് തുള്ളി വെള്ളം അകത്തോട്ടുപോവാതെ അവശനിലയിലായ കുട്ടിക്കുറുമ്പൻ അമ്മയുടെ സ്നേഹമുണ്ട് ആവേശത്തിലായി. പേരാമ്പ്ര എസ്റ്റേറ്റിന്റെ പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ചൊവ്വാഴ്ച പുലർച്ചെ പിറന്ന ആനക്കുട്ടിയെ തേടിയാണ് അമ്മ ആന എത്തിയത്. ചൊവ്വാഴ്ച പകൽ മുഴുവൻ കാടുകയറി പോയ അമ്മയാനയെ കാത്തു കഴിയുകയായിരുന്നു ആനക്കുട്ടിയും വനപാല കരും. അമ്മിഞ്ഞപാൽ തുള്ളി കിട്ടാതെ ഒടുവിൽ ആനക്കുട്ടി തളർന്നു കിടപ്പായി. രാത്രി ആയപ്പോൾ അമ്മ വന്നു പാലൂട്ടി സ്നേഹം ചൊരിഞ്ഞു. ബുധനാഴ്ച പകലായപ്പോൾ അമ്മയാന വീണ്ടും കാടുകയറി. ഇന്നലെ കാലത്ത് ആറിന് ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് ആനക്കുട്ടിയെ ആദ്യം കണ്ടത്. റിസർവോയറിന്റെ തീരത്ത് ചെരിഞ്ഞ സ്ഥലത്ത് പ്രസവിച്ചു വീണ ആനക്കുട്ടി റിസർവോയറിലേക്ക്…
Read Moreട്രെയിനിൽ ചാടിക്കയറുന്നതിനിടെ തെന്നിവീണു; യുവാവിന് രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥർ; ഞെട്ടിക്കുന്ന വീഡിയോ കാണാം
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ചാടിക്കയറിയുന്നതിനിടെ വീണ യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അഹമ്മദാബാദിലാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ യാത്ര ആരംഭിച്ചപ്പോഴാണ് ഒരു യുവാവ് ഇവിടേക്ക് എത്തിയത്. ഒരു ബോഗിയിലേക്ക് ചാടിക്കയറുവാൻ ശ്രമിച്ച ഇയാൾ കാൽ വഴുതി നിലത്തേക്ക് വീഴുവാൻ തുടങ്ങി. ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിലേക്ക് വീഴാൻ തുടങ്ങിയ ഇയാളെ സമീപമുണ്ടായിരുന്ന രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിയെത്തി എടുത്ത് ബോഗിയിലേക്ക് കയറ്റുകയായിരുന്നു. ഇവർ രണ്ടുപേരുടെയും സമയോചിതമായ ഇടപെടീലിനെ തുടർന്നാണ് ഇയാളുടെ ജീവൻ രക്ഷപെട്ടത്. സിസടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. A passenger tried to board moving 12915 Ashram Exp. at Ahmedabad Station but he slipped and was about to fall in between platform & train. He was promptly pushed…
Read Moreആറു മണിക്കൂറോളം ദൈർഘ്യം വരുന്ന 30 ഫിലിം റീലുകള്! ഗാന്ധിജിയുടെ അപൂർവ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകൾ കണ്ടെടുത്തു
മഹാത്മാഗാന്ധിയുടെ അപൂർവ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകൾ കണ്ടെടുത്തു. ആറു മണിക്കൂറോളം ദൈർഘ്യം വരുന്ന 30 ഫിലിം റീലുകളാണ് നാഷണൽ ഫിലിം ആർക്കൈവ്സ് (എൻഎഫ്എഐ) കണ്ടെടുത്തത്. പാരമൗണ്ട്, ബ്രിട്ടിഷ് മൂവിടോൺ, വാർണർ, യൂണിവേഴ്സൽ തുടങ്ങിയ സ്റ്റൂഡിയോകളിലായിരുന്നു വീഡിയോകൾ ചിത്രീകരിച്ചത്. വാർധയിലെ ആശ്രമത്തിൽ കസ്തൂർബയും ഗാന്ധിജിയുമായുള്ള നിമിഷങ്ങളും വീഡിയോയിലുണ്ട്. ജവാഹർലാൽ നെഹ്റു, സർദാർ പട്ടേൽ, സരോജിനി നായിഡു തുടങ്ങിയവരും വിവിധ ദൃശ്യങ്ങളിലുണ്ട്. ഗാന്ധിജിയുടെ ചിതാഭസ്മവും വഹിച്ച് മദ്രാസിൽ നിന്നു രാമേശ്വരത്തേക്കു ട്രെയിൻ മാർഗം നടത്തിയ യാത്രയുടെ സമ്പൂർണ ദൃശ്യങ്ങൾ ഒരു റീലിലുണ്ട്. മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്ഷികം ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ നാഷണൽ ഫിലിം ആർക്കൈവ്സിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കണ്ടെത്തലാണ്. റീലുകൾ ഡിജിറ്റൽവൽക്കരിക്കാൻ ശ്രമം നടക്കുകയാണെന്നും എൻഎഫ്എഐ ഡയറക്ടർ പ്രകാശ് മഗ്ദും പറഞ്ഞു
Read Moreതോൽപ്പിച്ചത് ചിലരുടെ പക്വതയില്ലാത്ത പ്രസ്താവനകൾ! പിജെ ജോസഫിനെതിരെ പരോക്ഷ വിമർശനവുമായി ജോസ്കെ മാണി; ധിക്കാരപരമായ നിലപാടുകളാണ് തോൽവിക്ക് കാരണമെന്ന് പി.ജെ ജോസഫ്
തിരുവനന്തപുരം: പിജെ ജോസഫിനെതിരെ പരോക്ഷ വിമർശനവുമായി ജോസ്കെ മാണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാമെന്ന് ജോസഫിനെ ചൂണ്ടി ജോസ് കെമാണി ഫെയ്സബുക്കിൽ പറയുന്നു. ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേതെന്നും ജോസ് കെ മാണി ആരോപിക്കുന്നു. മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ശാസിക്കേണ്ടതായ് വന്നു. വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്. ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം. ഈ തെരഞ്ഞെടുപ്പിലെ…
Read More