ന്യൂഡൽഹി: കേന്ദ്രമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനെ ശബരിമല നിലയ്ക്കലിൽ തടഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തൃശൂർ പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രക്ക് ക്ലീൻ ചിറ്റ്. കമ്മീഷണർക്കെതിരെ നടപടിയെടുക്കേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതോടെ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് തിരിച്ചടിയായി. യതീഷ്ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊൻ രാധാകൃഷ്ണനും ബിജെപി നേതാക്കളും നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ യതീഷ്ചന്ദ്രക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പരാതി തള്ളാൻ തീരുമാനിച്ചത്. കഴിഞ്ഞ നവംബർ 21നാണ് ശബരിമലയിലേക്ക് വന്ന കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞത്. സംസ്ഥാന സർക്കാർ നിയോഗിച്ചതനുസരിച്ചാണ് യതീഷ്ചന്ദ്ര ശബരിമലയിൽ ചുമതലയേറ്റത്. യതീഷ് ചന്ദ്രയ്ക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തി ബിജെപി സംസ്ഥാന നേതാക്കൾ പ്രസ്താവനയിറക്കിയിരുന്നു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് നേതാക്കൾ കേന്ദ്രത്തിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി…
Read MoreCategory: Loud Speaker
മുട്ടിനു മുകളില്‍ നില്ക്കുന്ന വസ്ത്രം ധരിച്ച് ആരും ഇങ്ങോട്ട് വരേണ്ട ! കോളജിലേക്ക് വിദ്യാര്‍ഥിനികളെ കയറ്റിവിടുന്നത് വസ്ത്രത്തിന്റെ നീളം അളന്നതിനു ശേഷം; വിവാദ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു…
പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം പരിശോധിച്ച ശേഷം മാത്രം കോളജിലേക്ക് കയറ്റിവിടും. അവര്‍ക്ക് ഹാജര്‍ നല്‍കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് വസ്ത്രത്തിന്റെ ഇറക്കം പരിശോധിച്ച ശേഷം മാത്രമാണ്. ഹൈദരാബാദിലെ ഒരു വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനെതിരെയാണ് ഈ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മേല്‍വസ്ത്രത്തിന്റെ ഇറക്കം മുട്ടിനു മുകളിലാണെന്നാരോപിച്ചാണ് വിദ്യാര്‍ഥിനികള്‍ക്ക് കോളജ് പ്രവേശനം നിഷേധിച്ചത്. കോളജ് ഗേറ്റിനു മുന്നില്‍ നില്ക്കുന്ന വനിതാ സുരക്ഷാ ജീവനക്കാരാണ് പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം അവര്‍ കോളജില്‍ പ്രവേശിക്കാന്‍ അര്‍ഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. വസ്ത്രത്തിന്റെ നീളം മുട്ടിന് ഒരിഞ്ചു മുകളിലാണെങ്കില്‍പ്പോലും പ്രവേശനം നിഷേധിക്കും. വെള്ളിയാഴ്ച കോളജില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കോളജിന്റെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍നിന്ന് മേല്‍വസ്ത്രത്തിന് ഇറക്കമുള്ളവരെ…
Read More‘ഹൗഡി മോദി’യിൽ പങ്കെടുക്കാൻ ട്രംപ് എത്തും; ചരിത്രപരമായ തീരുമാനത്തിൽ നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന വമ്പൻ പരിപാടിയായ ‘ഹൗഡി മോദി’യിൽ പങ്കെടുക്കുമെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച പ്രധാനമമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ തീരുമാനമാണ് ട്രപിന്റേതെന്നും അതിൽ നന്ദിയറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന്റെ ശക്തി മനസിലാക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും മോദി കൂട്ടിച്ചേർത്തു.നേരത്തെ, വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ‘ഹൗഡി മോദി’യിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്ന് അറിയിച്ചത്. സെപ്റ്റംബർ 22-നാണ് മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 50,000 പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Read Moreപിഎസ്സി പരീക്ഷകൾ ഇനി മലയാളത്തിലും; തത്വത്തിൽ അംഗീകാരമായി; പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നു ചെയർമാൻ
തിരുവനന്തപുരം: പിഎസ്എസി പരീക്ഷകൾ ഇനി മുതൽ മലയാളത്തിലും നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്സി ചെയർമാൻ എം.കെ.സക്കീറുമായി നടത്തിയ ചർച്ചയിലാണ് ഇതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധാരണയായത്. ഇതിനായുള്ള പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നു എല്ലാ സർവകലാശാലാ വൈസ്ചാൻസലർമാരുടെയും യോഗം വിളിക്കുമെന്നും ചർച്ചയ്ക്കു സേഷം പുറത്തെത്തിയ പിഎസ്സി ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തണമെന്ന ആവശ്യം ഉന്നയിച്ച് പിഎസ്സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊൻപത് ദിവസം പിന്നിടുമ്പോഴാണ് ഈ തീരുമാനം വരുന്നത്. കഴിഞ്ഞ മാസം 29 നാണ് പിഎസ്സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്സിയുമായി ചർച്ച നടത്തിയത്.
Read Moreശുദ്ധ അസംബന്ധം; പാലാ പോരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണം തളളി മന്ത്രി മണി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങൾ ഇടതുപക്ഷം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയുടെ ആരോപണങ്ങൾ പാടെ തള്ളി മന്ത്രി എം.എം.മണി. ചെന്നിത്തലയുടെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് മണി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് വ്യക്തതയോടെ ഉന്നയിക്കണമെന്നു പറഞ്ഞ മണി എന്ത് സർക്കാർ സംവിധാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാൻ ചെന്നിത്തല തയാറാകണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇടതുപക്ഷം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചത്. മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Read More18 കാരറ്റ് തനിത്തങ്കം! “അമേരിക്ക’ മോഷണം പോയി! സ്വർണ കക്കൂസ് തെരഞ്ഞ് ബ്രിട്ടീഷ് പോലീസ്
ലണ്ടൻ: ബ്രിട്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ സ്വര്‍ണ കക്കൂസ് മോഷണം പോയി. 18 കാരറ്റ് തനിത്തങ്കത്തിൽ തീർത്ത കക്കൂസാണ് മോഷണം പോയിരിക്കുന്നത്. ഓക്സ്ഫഡ്ഷറിലുള്ള കൊട്ടാരത്തിൽ ശനിയാഴ്ച പുലർച്ചെ 4.50 ഓടെ കടന്നുകയറിയ കവർച്ചാ സംഘമാണ് മോഷണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറുപത്തിയാറുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ “അമേരിക്ക’ എന്നു പേരുള്ള ഈ ക്ലോസറ്റ് കണ്ടെടുക്കാനായിട്ടില്ല. 50 ലക്ഷം ഡോളറാണ് ഈ ക്ലോസറ്റിന്റെ വില. ഇറ്റാലിയൻ കണ്ടെംപററി കലാകാരനായ മൗറിസിയോ കാറ്റെലൻ നിർമിച്ചതാണ് ഈ ക്ലോസറ്റ്. വ്യാഴാഴ്ചയാണ് സന്ദർശകർക്കായി കൊട്ടാരം തുറന്നുകൊടുത്തത്. സന്ദർശകർക്ക് ഈ ക്ലോസറ്റ് സൗജന്യമായി ഉപയോഗിക്കാൻ അവസരമുണ്ടായിരുന്നു. മൂന്നു മിനിറ്റ് സമയമാണ് അനുവദിച്ചിരുന്നത്. രണ്ട് വാഹനങ്ങളിലായാണ് കവർച്ചക്കാർ കടന്നതെന്നാണ് കരുതുന്നത്. ക്ലോസറ്റ് പറിച്ചെടുത്തതോടെ കെട്ടിടത്തിൽ പ്ലംബിംഗ് സംവിധാനം തകർന്ന് വെള്ളം പടർന്ന് ഒഴുകുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സർ. വിൻസെന്റ് ചര്‍ച്ചിലിന്റെ ജന്മഗൃഹമാണു ഓക്സ്ഫഡ്ഷറിലുള്ള ബ്ലെനിം…
Read Moreയുപിയിൽ മൂന്നു വയസുകാരിയെ അമ്മാവന്റെ മകനായ 24 വയസുകാരൻ പീഡിപ്പിച്ചു; കുട്ടിയുടെ നില അതീവ ഗുരുതരം
ബാഗ്പത്ത്: യുപിയിലെ ബാഗ്പത്തിൽ മൂന്ന് വയസുകാരിയെ ബന്ധു ക്രൂര ബലാത്സംഗത്തിനിരയാക്കി. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അമ്മാവന്റെ മകനായ 24 വയസുകാരൻ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടർ സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഢില്‍ താമസിക്കുന്ന യുവാവ് അഞ്ച് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തുന്നത്.
Read Moreകാലവർഷം പിൻവാങ്ങാൻ രണ്ടാഴ്ച കൂടി ! ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; മൂന്നു ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തു ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കുള്ള സാധ്യതയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ശനിയാഴ്ച വരെ 13 ശതമാനം അധികമഴയാണു സംസ്ഥാനത്തു രേഖപ്പെടുത്തിയിരിക്കുന്നത്. കാലവർഷത്തിൽ നിന്നും ആകെ ലഭിക്കേണ്ട മഴയേക്കാൾ അധികവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. 203 സെന്റീമീറ്റർ മഴയാണു കാലവർഷത്തിൽ നിന്നും കേരളത്തിനു കിട്ടേണ്ടത്. എന്നാൽ കാലവർഷം പിൻവാങ്ങാൻ രണ്ടാഴ്ച കൂടി ബാക്കിയുള്ളപ്പോൾ തന്നെ ശനിയാഴ്ച…
Read Moreഒസാമ ബിൻ ലാദന്റെ മകൻ ഹംസ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ട്രംപ്
ന്യൂയോർക്ക്: അൽക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണു ഹംസ കൊല്ലപ്പെട്ടതെന്നു ട്രംപിന്േറതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടതിന്റെ തിയതിയോ സ്ഥലമോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. ഫെബ്രുവരിയിൽ ഹംസ ബിൻ ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അൽക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,08,00,000 രൂപ) വാഗ്ദാനം ചെയ്തിരുന്നത്. പാക്-അഫ്ഗാൻ അതിർത്തിയിൽ ഹംസ ബിൻ ലാദൻ ഉണ്ടെന്നായിരുന്നു കണക്കുകൂട്ടൽ. അഫ്ഗാൻ-പാക്കിസ്ഥാൻ മേഖലയിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നതു ഹംസയായിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരായി ആക്രമണം നടത്താൻ…
Read Moreഇറച്ചിയും പശുവിന് പാലും ഒന്നിച്ചു വിറ്റാല്‍ മതവികാരം വ്രണപ്പെടും! വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
ഭോപ്പാൽ: ഇറച്ചിയും പാലും ഒരു കടയിൽ വിൽക്കുന്നതു മതവികാരത്തെ വ്രണപ്പെടുത്തുമെന്ന വാദവുമായി ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഹസൂരിൽ നിന്നുള്ള രാമേശ്വർ ശർമയുടേതാണു പരാമർശം. പശുവിന്റെ പാൽ മതപരമായ അനുഷ്ടാനങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. വ്രതാനുഷ്ടാനകരും പശുവിൻ പാൽ ഉപയോഗിക്കും. ഇത്തരക്കാരുടെ വികാരമാണു മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ചു വിൽക്കുന്പോൾ വ്രണപ്പെടുന്നത്. ഈ കടകൾ തമ്മിൽ അകലം വേണം. ഇതിനായി സർക്കാരിന്റെ ഇടപെടൽ വേണമെന്നും രാമേശ്വർ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ പാൽ വിൽക്കാനായി സർക്കാർ പുതിയ കടകൾ തുറന്നതിനു പിന്നാലെയാണ് എംഎൽഎയുടെ പ്രതികരണം. ആദിവാസികൾക്ക് കോഴി ഇറച്ചി ഉൾപ്പെടെയുള്ള തങ്ങളുടെ ഉത്പന്നങ്ങൾ ഈ കടകളിലൂടെ വിറ്റഴിക്കാം. ജനങ്ങൾക്കു ഗുണമേൻമയുള്ള മുട്ടയും പാലും ഇറച്ചിയും ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണു സർക്കാർ പുതിയ പദ്ധതി ആരംഭിച്ചത്.
Read More