ന്യൂഡൽഹി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെട്ടതിലും അസ്വഭാവിക മരണത്തിലും പുനഃരന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേസിൽ നിക്ഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതാണോ അതോ ഡിവൈഎഫ്ഐക്കാരെയും പാർട്ടിക്കാരെയും സംരക്ഷിക്കുന്നതാണോ വലുതെന്നു സർക്കാർ തീരുമാനിക്കണമെന്നു പറഞ്ഞ മുരളീധരൻ ബാലാവാകശ കമ്മീഷനിലെ നിയമനങ്ങൾ കേന്ദ്ര നിർദേങ്ങൾ പാലിച്ചാണോ എന്ന് പരിശോധിക്കണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു.