കട്ടപ്പന: നെടുങ്കണ്ടും പോലീസ് സ്റ്റേഷനിൽ വായ്പ തട്ടിപ്പുകേസിലെ പ്രതിയെ അനധികൃതമായി കസ്റ്റഡിയിൽവച്ച് മർദിക്കുകയും പീരുമേട് ജയിലിൽ ഇയാൾ മരിക്കുകയുംചെയ്ത സംഭവത്തിൽ പോലീസുകാർ മാനസിക സംഘർഷത്തിൽ. സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എട്ടു പോലീസുകാർ സസ്പെൻഷനിലാണ്. പത്തോളംപേരെ സ്ഥലം മാറ്റി. നടപടിക്കു വിധേയരായ പോലീസുകരാണ് സംഘർഷത്തിലായത്. സസ്പെൻഷനിലായ പോലീസുകാരിൽ ഒരാൾ ഇന്നലെ രാമക്കൽമേട് മലയിൽനിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് പിന്നാലെ പാഞ്ഞെത്തിയ സഹപ്രവർത്തകരായ പോലീസുകാർ ഇയാളെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ സ്റ്റേഷനിൽ എത്തിക്കുന്പോൾ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു വനിത പോലീസാണ്. രാജ്കുമാറിനെ മർദിച്ചതായി പറയുന്നത് രണ്ടു പോലീസ് ഡ്രൈവർമാരാണ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റൈറ്റർ ഉൾപ്പെടെയുള്ളവരാണ് സസ്പെൻഷനിലായിട്ടുള്ളത്. കസ്റ്റഡിലെടുക്കുന്ന ആളിനെ കോടതിയിൽ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു നിർദേശം നൽകേണ്ടത് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസറാണ്. ഇവരുടെ നിർദേശമനുസരിച്ചേ കീഴ് ജീവനക്കാർക്കു പ്രവർത്തിക്കാനാകൂ. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു…
Read MoreCategory: Loud Speaker
അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരുവയസ്; കുറ്റപത്രംപോലും നൽകാനായിട്ടില്ല; തേങ്ങലുകള് പടിയിറങ്ങാത്ത മനസുമായി മാതാപിതാക്കള്
മൂന്നാർ: കാന്പസ് രാഷ്്ട്രീയത്തിന്റെ കത്തിമുനയ്ക്ക് ഇരയായി അഭിമന്യു മരിച്ചിട്ട് ഒരുവർഷം തികയുന്നു. കുറ്റപത്രം നൽകാൻപോലും പോലീസിന് ഇതുവരെയായിട്ടില്ല. മൂന്നാർ വട്ടവട സ്വദേശിയും മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയുമായ അഭിമന്യു കഴിഞ്ഞ ജൂലൈ രണ്ടിന് രാത്രിയിലാണ് കോളജ് കാന്പസിൽ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന സ്ഥലത്തേക്ക് അഭിമന്യുവിനെ വിളിച്ചുവരുത്തിയതായി പറയുന്ന ഒരാളെ അറസ്റ്റുചെയ്തെങ്കിലും പ്രധാന പ്രതികളെ കണ്ടെത്തുന്നതിനോ നിർണായകമായ തെളിവുകൾ ശേഖരിക്കുന്നതിനോ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങൾപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളെ പിടികൂടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന അഭിമന്യുവിന്റെ മാതാപിതാക്കളും ഇപ്പോൾ നിശബ്ദതയിലാണ്. ഇവർക്കും ഭീഷണി ഉണ്ടെന്നാണ് ഇവർ പറയുന്നത്. സിപിഎം വട്ടവടയിൽ നിർമിച്ചുകൊടുത്ത വീട്ടിലാണ് അഭിമന്യുവിന്റെ മാതാപിതാക്കൾ കഴിയുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽതന്നെ അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹവും നടത്തി. അഭിമന്യുവിന്റെ പേരിൽ വട്ടവടയിൽ സ്മാരകങ്ങളും ഉയർന്നു. സ്മരണാർഥം തുടങ്ങിയ ലൈബ്രറിയിലേക്ക് സംഭാവനകളായി ഇപ്പോഴും പുസ്തകങ്ങൾ എത്തുന്നുണ്ട്. അഭിമന്യുവിന്റെ സുഹൃത്തുക്കളും അധ്യാപകരും…
Read Moreഇതാണോ സ്പെഷല് ക്ലാസ്? വിദ്യാര്ത്ഥിനികളുമായി കറങ്ങാനിറങ്ങി; യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു; വാഹനം ബന്ധുക്കളും നാട്ടുകാരും അടിച്ചുതകര്ത്തു
മണ്ണാർക്കാട്: സ്കൂൾ വിദ്യാർത്ഥിനികളുമായി കറങ്ങാനിറങ്ങിയ യുവാക്കളെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളിലെ വിദ്യാർത്ഥിനികളായ പെണ്കുട്ടികൾ രാവിലെ ഏഴിന് സ്പെഷൽ ക്ലാസ് എന്നുപറഞ്ഞാണ് വീട്ടിൽനിന്നും ഇറങ്ങിയത്. വിദ്യാർഥിനികളെ കാണാതായതോടെ വീട്ടുകാർ മണ്ണാർക്കാട് വിവിധ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകുന്നേരം യുവാക്കളോടൊപ്പം കാറിൽ തെങ്കര പുഞ്ചക്കോട് വന്നിറങ്ങിയ വിദ്യാർത്ഥികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്കുട്ടികളുമായി കറങ്ങിയ ചെർപ്പുളശേരി വീരമംഗലം സ്വദേശികളായ പുളിക്കപറന്പിൽ മുഹമ്മദ് മുസ്തഫ (20), തൃക്കടീരി കരിന്പംചോല അലി അഹമ്മദ് (20) എന്നിവർക്കെതിരെ പോലീസ് പോക്സോ, കടത്തികൊണ്ടുപോകൽ, വിവാഹവാഗ്ദാനം നല്കി വഞ്ചിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. ഇവർ സഞ്ചരിച്ച വാഹനം ബന്ധുക്കളും നാട്ടുകാരും അടിച്ചുതകർത്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വാടക കാറെടുത്ത് വിദ്യാർത്ഥികളെ കയറ്റി പെരിന്തൽമണ്ണ ഭാഗത്തെ കൊടികുത്തി മലയിലാണ് ഇവർ കറങ്ങാനിറങ്ങിയത്. ഒരു വിദ്യാർത്ഥിനിയുമായി പ്രതികളിലൊരാളായ മുസ്തഫ ജൂണ്…
Read Moreഅന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം ആറാം ദിനം: മലയാളികളെ പിഴിഞ്ഞ് കർണാടക ആർടിസി
സ്വന്തം ലേഖകൻ കൊച്ചി: മോട്ടോർവാഹന വകുപ്പിന്റെ ഒാപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ പ്രതിഷേധിച്ച് ഇന്റർസ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ-കേരള (എബിഒഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിവരുന്ന സമരം ആറാം ദിവസത്തിലേക്കു കടന്നു. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും നാനൂറോളം അന്തർ സംസ്ഥാന സ്വകാര്യ ബസുകളാണു സമരത്തിൽ പങ്കെടുക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബസുകളുടെ ടാക്സ് കാലാവധി നാളെ തീരുന്നതിനാൽ ഇത്തരം ബസുകൾ തിരികെ കൊണ്ടുപോയി തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി വാഹനങ്ങളാണ് തിരികെ കൊണ്ടുപോയിട്ടുള്ളതെന്നും കാലിയായാണു മടക്കമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനിടെ, അന്തർ സംസ്ഥാന സ്വകാര്യബസ് സമരത്തെ തുടർന്ന് വർധിച്ച തിരക്ക് മുതലാക്കി കർണാടക ആർടിസി മലയാളികളെ പിഴിയുകയാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. വാര്യാന്തത്തിലെ തിരക്ക് പരിഗണിച്ച് ഇന്നല സ്പെഷ്യൽ ബസ് എന്ന ലേബലിൽ അധിക ബസുമായി അവർ രംഗത്തെത്തിയിരുന്നു. ഈ…
Read Moreവൈദ്യുതി വകുപ്പുമായി തർക്കം! അങ്കമാലിയിൽ മരത്തിന്റെ മുകളിൽകയറി ആത്മഹത്യഭീഷണിയുമായി യുവവ്യവസായി
അങ്കമാലി: വൈദ്യുതി കണക്ഷൻ നൽകുന്നതു സംബന്ധിച്ച് കെഎസ്ഇബിയുമായുള്ള തർക്കം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യുവസംരഭകന്റെ ആത്മഹത്യ ശ്രമം. കറുകുറ്റി ന്യൂ ഇയർ കുറീസ് ഉടമ എം.ബി പ്രസാദാണ് ഇന്നു രാവിലെ ഏഴരയോടെ കഴുത്തിൽ കയർ കുരുക്കിട്ട് കറുകുറ്റി വൈദ്യുതി ഓഫീസിലെ മരത്തിൽ കയറിയത്. കറുകുറ്റി കമ്പനിപ്പടിയിലുള്ള ന്യൂ ഇയർ ഗ്രൂപ്പിന്റെ ബഹുനില കെട്ടിടത്തിലേക്കു പുതിയ വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്നാരോപിച്ച് ഉടമ എം.ബി പ്രസാദ് ഓഫീസിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. സമരം ആരംഭിച്ച് 110 ദിവസം ആയിട്ടും പ്രശ്നപരിഹാരമാകാത്തതിനെ തുടർന്നാണ് ആത്മഹത്യശ്രമവുമായി രംഗത്തെത്തിയത്. തന്റെ സമരം 110 ദിവസമായിട്ടും ഒത്തുതീർപ്പാക്കാനോ വിഷയം പഠിക്കാനോ ആരുടെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായിട്ടില്ലെന്നും 35 കോടി മുതൽ മുടക്കുള്ള സ്ഥാപനം അടച്ചു പൂട്ടേണ്ട ഗതികേടിലാണെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നും പറയുന്നു. കളക്ടർ അടക്കമുളളവർ സ്ഥലത്തെത്തി പ്രശ്ന പരിഹാരമുണ്ടാകാത്ത പക്ഷം ആത്മഹത്യ ചെയ്യുമെന്നുമാണ് ഭീഷണി.…
Read Moreകളക്ടര്ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ല! മുതുകാട് മരംമുറി സംഭവത്തില് കളക്ടറുമായി കൊമ്പുകോര്ത്ത് ഡിഎഫ്ഒ
കോഴിക്കോട്: വീടിന് ഭീഷണിയായതിനെ തുടര്ന്ന് മുറിച്ചുമാറ്റിയ മരത്തിന് കടത്തുപാസ് അനുവദിക്കാത്തതില് മനംനൊന്ത് മുതുകാട്ടിലെ കര്ഷകന് കൊമ്മറ്റത്തില് ജോസഫ് ഡിഎഫ്ഒ ഓഫീസില് ജീവനൊടുക്കാന് ശ്രമിച്ച സംഭവത്തില് ജില്ലാകളക്ടറെ രൂക്ഷമായി വിമര്ശിച്ച് ഡിഎഫ്ഒയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘കളക്ടര്ക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും വിവരമില്ല’ എന്ന് സൂചിപ്പിക്കുന്നതായ ഡിഎഫ്ഒയുടെ പേരിലെ പോസ്റ്റാണ് സോഷ്യല്മീഡിയയില് പ്രചരിക്കുന്നത്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥനില് നിന്നു തന്നെ ചക്കിട്ടപ്പാറ മേഖലയിലെ കര്ഷകര്ക്ക് വാട്സ് ആപ്പില് ലഭിച്ചതാണ് ഡിഎഫ്ഒയുടെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ജില്ലാകളക്ടര് വിളിച്ചുചേര്ത്ത യോഗത്തില് കര്ഷകര്ക്കു മുന്നില് വച്ച് തന്നെ ജില്ലാകളക്ടര് എസ്.സാംബശിവറാവു ശാസിച്ചതായി ഡിഎഫ്ഒ ജയപ്രകാശ് പ്രിന്സിപ്പല് വനം കണ്സര്വേറ്റര്ക്ക് പരാതി നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് കളക്ടറെ വിമര്ശിക്കുന്ന പോസ്റ്റ് പുറത്തിറിക്കിയത്. പോസ്റ്റ് ഇങ്ങനെ : ‘ ഇന്ന് ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. കോഴിക്കോട് വനം ഡിവിഷന് ഓഫീസിലെ ഫാനില് സണ്ണി എന്ന…
Read Moreഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തുന്നതല്ലെന്ന അറിയിപ്പ് പ്രദർശിപ്പിക്കണം; സ്കാനിംഗ് സെന്ററുകൾക്ക് മൂക്കുകയർ ഇട്ട് ആരോഗ്യ വകുപ്പ്
കോട്ടയം: സ്കാനിംഗ് സെന്ററുകൾക്കു മൂക്കുകയറുമായി ആരോഗ്യ വകുപ്പ്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തുന്നതല്ലെന്ന അറിയിപ്പ് സ്കാനിംഗ് സെന്ററുകളിൽ പ്രദർശിപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. ഭ്രൂണലിംഗ നിർണയം നിരോധിക്കുന്ന പി എൻഡിടി നിയമം പാലിക്കാത്ത സ്കാനിംഗ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പിഎൻഡിടി നിയമം നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സബ്ഡിവിഷണൽ കമ്മിറ്റി പരിശോധന നടത്തും. ജില്ലയിൽ 148 സ്വകാര്യ സ്കാനിംഗ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിനും സ്കാനിംഗ് ഉപകരണങ്ങൾക്കും ആരോഗ്യ വകുപ്പിന്റെ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അൾട്രാ സൗണ്ട്, റേഡിയോളജി സാങ്കേതികവിദ്യയിൽ പ്രാവീണ്യവും മതിയായ പരിശീലനവും നേടിയ ഡോക്ടർമാരും ഇത്തരം സ്ഥാപനങ്ങളിലുണ്ടാവണം. ലൈസൻസ് എല്ലാ വർഷവും പുതുക്കണം. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പുതിയ…
Read Moreരാജ്കുമാറിന്റെ കസ്റ്റഡി മരണം: മർദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെ…
ഇടുക്കി: കസ്റ്റഡിയിലിരിക്കെ രാജ്കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ മർദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷൻ രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസില് അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക. ഇതിനിടെ, സംഭവത്തില് പോലീസുകാര്ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടമാർക്കും വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടർമാരുടെ മൊഴി എടുക്കും.
Read Moreഅഴിമതി തുടച്ചുമാറ്റാൻ ബിജെപിയുടെ ബാറ്റ് രാഷ്ട്രീയം; ഉദ്യോഗസ്ഥരെ തല്ലാൻ ബാറ്റ് എടുത്ത് യുവമോർച്ച നേതാവ്
ദമോ: മധ്യപ്രദേശിൽ ബിജെപി എംഎൽഎ ആകാശ് വിജയ്വർഗിയക്കു പിന്നാലെ ഉദ്യോഗസ്ഥരെ തല്ലാൻ ക്രിക്കറ്റ് ബാറ്റ് എടുത്ത് മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്ത്. ബിജെപിയുടെ യുവജന വിഭാഗം നേതാവ് വിവേക് അഗർവാൾ ആണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ബാറ്റ് ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ദമോയിലെ യുവമോർച്ച പ്രസിഡന്റ് ആണ് വിവേക്. മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയതുമുതൽ പണവും കൈക്കരുത്തും ഇല്ലാതെ കാര്യങ്ങളൊന്നും നടക്കാത്ത സ്ഥിതിയാണ് ഉള്ളതെന്ന് വിവേക് ആരോപിച്ചു. അഴിമതി അനുവദിക്കില്ലെന്ന് ഇത്തരക്കാരെ അറിയിക്കുകയാണെന്നും വിവേക് ഭീഷണിമുഴക്കി. ജനങ്ങളുടെ ആവശ്യങ്ങൾ ഉദ്യോഗസ്ഥർ നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ താൻ നഗരസഭയിലേക്ക് ബാറ്റുമായിപ്പോയി. ജോലി സത്യസന്ധമായും വേഗത്തിലും പൂർത്തിയാക്കിയാൽ ബാറ്റ് ഉപയോഗിക്കില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. അഴിമതിയുടേയോ അലസതയുടേയോ ലക്ഷണമുണ്ടായാൽ അവരെ പിന്തുടർന്ന് പിടിക്കുമെന്നും താൻ ഭീഷണിമുഴക്കിയതായും വിവേക് അറിയിച്ചു. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി വിവേക് രംഗത്തെത്തി. തന്റേത് പ്രതീകാത്മക നടപടിയാണെന്നും…
Read Moreചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു; അർബുദരോഗത്തിന് ചികിത്സയിലായിരുന്നു
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. അർബുദരോഗത്തിനു ചികിത്സയിലായിരുന്ന ബാബു നാരായണൻ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ചത്. അനിൽ ബാബു എന്ന ഇരട്ട സംവിധായകരിൽ ഒരാളാണ്. സംവിധായകൻ ഹരിഹരന്റെ സഹായിയായാണ് സിനിമയിൽ ബാബു നാരായണന്റെ തുടക്കം. അക്കാലത്ത് പി.ആർ.എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. പിന്നീട് പുരുഷൻ ആലപ്പുഴയുടെ കഥയിൽ പൊന്നരഞ്ഞാണം എന്ന ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം സൗഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അനിൽ – ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും,…
Read More