കണ്ണൂർ: പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പാർട്ടിയിൽ ഒറ്റപ്പെടുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥരെ സ്പെൻഡ് ചെയ്തുവെങ്കിലും നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയ്ക്ക് പാർട്ടിക്കകത്തുനിന്ന് ശക്തമായ വിമർശനമുയർന്നിട്ടുണ്ട്. പാർട്ടി അനുഭാവികൂടിയായ കണ്ണൂർ കൊറ്റാളി സ്വദേശി പാറയിൽ സാജന്റെ മരണം സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് മുനിസിപ്പൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, രണ്ട് ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയത് പ്രശ്നത്തിന് താത്കാലിക വിരാമമിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സാജന്റെ ബന്ധുക്കൾ നഗരസഭാധ്യക്ഷയ്ക്ക് എതിരെ പരസ്യവിമർശനമുന്നയിച്ചത് പാർട്ടി ഗൗരവത്തോടെയെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പൊതുജനങ്ങളും നഗരസഭാ അധ്യക്ഷയുടെ നിലപാടിനെതിരെ വിമർശനവുമായി രംഗത്ത് വന്നത് പാർട്ടിക്ക് തത്വത്തിൽ ക്ഷീണമായിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കിയതുകൊണ്ട് മാത്രം പാർട്ടിക്ക് പ്രശ്നത്തിൽ നിന്നും തലയൂരാൻ സാധിക്കില്ലെന്ന ചിന്ത പാർട്ടി നേതൃത്വത്തിനുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ വിഷയം ചർച്ചയ്ക്ക് വരുമെന്നതിനാൽ കൃത്യമായ നിലപാട് നേതൃത്വത്തിന് സ്വീകരിക്കേണ്ടി വരുമെന്നുറപ്പ്.…
Read MoreCategory: Loud Speaker
മുഖ്യമന്ത്രി നിയമസഭയില് നല്കിയ ഉറപ്പ് പാഴായി! സി.ഒ.ടി. നസീറിനെ വധിക്കാന് ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്ക്കു സ്ഥലംമാറ്റം
തലശേരി: വടകര മണ്ഡലത്തില് സ്വതന്ത്രസ്ഥാനാര്ഥിയായി മത്സരിച്ച സിപിഎം വിമതന് സി.ഒ.ടി. നസീറിനെ വധിക്കാന് ശ്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ആറോളം പേർ ഗൂഢാലോചനയിൽ ഉൾപ്പെട്ടതായാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പൊട്ടി സന്തോഷിന്റെ ഫോണിലേക്കു സിപിഎം തലശേരി ഏരിയാ ഓഫീസ് മുൻ സെക്രട്ടറിയായിരുന്ന രാജേഷ് 17 തവണ വിളിച്ചതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരെ നീക്കുന്നത്. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാൻ നീക്കം നടന്നപ്പഴുണ്ടായ പ്രതിഷേധത്തെ തുടർന്നു നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു നല്കിയിരുന്നു. തലശേരി സിഐ വി.കെ. വിശ്വംഭരൻ, എസ്ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണു നിലവിൽ കേസ് അന്വേഷിക്കുന്നത്. സിഐ വിശ്വംഭരൻ നായരെ കാസർഗോഡ് ക്രൈംബ്രാഞ്ചിലേക്കും എസ്ഐ ഹരീഷിനെ പേരാമ്പ്രയിലേക്കുമാണു സ്ഥലം മാറ്റിയത്.…
Read Moreഐഎസ് തീവ്രവാദികള് ദക്ഷിണേന്ത്യയിലേക്ക്; കേരളത്തിലെ ചിലര് ഐഎസ് ഭീകരര്ക്ക് സഹായം ചെയ്ത് കൊടുക്കുന്നുവെന്ന് വിവരം; കേരള പോലീസ് അന്വേഷണം ശക്തമാക്കി
തിരുവനന്തപുരം: ഐഎസ് തീവ്രവാദികൾ കേരളം ലക്ഷ്യമാക്കി പ്രവർത്തനം ഉൗർജിതപ്പെടുത്താൻ ശ്രമം ആരംഭിച്ചുവെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ആരംഭിച്ചു. ഐഎസിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഐഎസ് സൈറ്റുകൾ സന്ദർശിക്കുകയും ചെയ്യുന്നവരെ പ്രത്യേകം പോലീസ് നിരീക്ഷിച്ച് വരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ഐഎസിന്റെ പ്രവർത്തനം വ്യാപിപ്പിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ആസൂത്രണം ചെയ്തു വരികയാണെന്ന് കാട്ടി കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും മുന്നറിയിപ്പ് നൽകിയിരുന്നു. കൊച്ചിയിലെ ജനത്തിരക്കേറിയ മാളിലും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലും ഐഎസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും രഹസ്യാന്വേഷണവും ഉൗർജിതമാക്കിയിരിക്കുന്നത്. ശ്രീലങ്കൻ സ്ഫോടനം നടത്തിയവർക്ക്കേരളത്തിലെ ആളുകളുമായി ബന്ധമുണ്ടെന്നും കേരളത്തിൽ ഐഎസ് ആശയങ്ങളിൽ യുവാക്കളെ…
Read Moreആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം! മൂന്നാം പ്രതി കീഴടങ്ങി; കീഴടങ്ങിയത് ഇന്ന് രാവിലെ 8.30 ന്
മുക്കം: നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആൾമാറാട്ടം നടത്തി അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷയെഴുതിയ സംഭവത്തിൽ മൂന്നാം പ്രതി കീഴടങ്ങി. ഇന്ന് രാവിലെ 8.30 ഓടെയാണ് മൂന്നാം പ്രതിയും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി.കെ.ഫൈസൽ മുക്കം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഫൈസൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെയാണ് കീഴടങ്ങയത്. സംഭവം നടന്ന് മാസം ഒന്ന് കഴിഞ്ഞങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിരുന്നില്ല. ഭരണകക്ഷിയുടേയും ഭരണപക്ഷ അധ്യാപക സംഘടനയുടേയും ശക്തമായ സമ്മർദം മൂലമാണ് അറസ്റ്റ് ചെയ്യാത്തതെന്നും ആരോപണമുയർന്നിരുന്നു. ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിലാണ് മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്, പ്ലസ്ടു വിദ്യാർഥികളുടെ പരീക്ഷ പേപ്പർ അധ്യാപകൻ മാറ്റി എഴുതുകയും തിരുത്തുകയും ചെയ്തത്. നീലേശ്വരം…
Read Moreപഞ്ചായത്തും ലോക്കല് കമ്മിറ്റിയും തള്ളിയ ക്വാറിക്ക് ഏരിയ കമ്മിറ്റിയുടെ അനുമതി; സിപിഎമ്മില് പൊട്ടിത്തെറി; കൊടിയത്തൂരില് ഒരു വിഭാഗം സിപിഎം വിട്ടേക്കും
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മേഖലയായ തോട്ടുമുക്കം മാടാമ്പി കിളിയാടി മലയിൽ നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും എതിർപ്പ് മറികടന്ന് വീണ്ടും ക്വാറിക്ക് പ്രവർത്തനാനുമതി നൽകാൻ നീക്കം. പഞ്ചായത്തിന്റേയും പാർട്ടിയുടെയും കനത്ത എതിർപ്പിനെ തുടർന്ന് വേണ്ടെന്നുവച്ച ക്വാറിക്കാണ് സിപിഎം ഏരിയ കമ്മിറ്റി ഇടപെട്ട് അനുമതി നൽകാൻ ശ്രമം നടക്കുന്നത്. സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ഈ നിർദേശം കൊടിയത്തൂർ സിപിഎമ്മിൽ പുതിയ വിവാദത്തിനും തുടക്കമിട്ടു. അനുമതിയുള്ളതും ഇല്ലാത്തതുമായ നിരവധി ക്വാറികളും ക്രഷറുകളും എംസാന്റ് യൂനിറ്റുകളും പ്രവർത്തിക്കുന്ന തോട്ടുമുക്കം മേഖലയിലാണ് വർഷങ്ങൾക്കുമുന്പ് പ്രവർത്തനം നിലച്ച ക്വാറി വീണ്ടും പ്രവർത്തിപ്പിക്കാൻ ഉടമ പഞ്ചായത്തിൽ അപേക്ഷ നൽകിയത്. എന്നാൽ സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടും ജനങ്ങളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും എതിർപ്പിനെ തുടർന്നും കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് ചേർന്ന സിപിഎം പന്നിക്കോട് ലോക്കൽ കമ്മിറ്റിയും പഞ്ചായത്ത് നിലപാട് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ…
Read Moreഓറഞ്ച് ബലാത്സംഗക്കാരൻ! ആദിത്യനാഥിനെയും ആർഎസ്എസിനെയും വിമർശിച്ചു; ഗായികയ്ക്കെതിരേ രാജ്യദ്രോഹ കേസ്
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആർഎസ്എസിനെയും വിമർശിച്ച റാപ്പ് ഗായിക ഹർദ് കൗറിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. അഭിഭാഷകനായ ശങ്കർ ശേഖറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി സൈബർ സെല്ലിനു കൈമാറി. ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ ഗായിക തരണ് കൗർ ധില്ലൻ (ഹർദ് കൗർ) തിങ്കളാഴ്ച ഇൻസ്റ്റഗ്രമിലായിരുന്നു യോഗിയെയും ആർഎസ്എസിനെയും വിമർശിച്ച് പോസ്റ്റിട്ടത്. യോഗിയെ ഓറഞ്ച് ബലാത്സംഗക്കാരൻ’ എന്ന് വിശേഷിപ്പിച്ച കൗർ ആർഎസ്എസ് മേധാവി ഭീകരവാദിയും വംശീയവാദിയും’ ആണെന്ന് ആരോപിച്ചു. മുംബൈ ഭീകരാക്രമണമടക്കം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങൾക്ക് പിന്നിലും ആർഎസ്എസ് ആണെന്നും അവർ സമൂഹമാധ്യമ ത്തിൽ കുറിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും ന്ധകർക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിൻറെ കവർചിത്രവും അവർ പോ സ്റ്റ് ചെയ്തിട്ടുണ്ട്.
Read Moreനയപ്രഖ്യാപനപ്രസംഗം നടത്തുമ്പോള് രാഹുല് ഗാന്ധി മൊബൈല് ഫോണില്; സെല്ഫിയെടുത്ത് കുറച്ചുനേരം അതില് നോക്കി സ്വയം ആസ്വദിച്ചു; സോണിയ ഒന്നു നോക്കി വിലക്കി
ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപനപ്രസംഗം നടത്തുന്പോൾ രാഹുൽ ഗാന്ധി മൊബൈൽ ഫോണിൽ. മുൻനിരയിൽ അമ്മ സോണിയ ഗാന്ധിയുടെ അടുത്താണു രാഹുൽ ഇരുന്നിരുന്നത്. പാർലമെന്റ് സെന്റർ ഹാളിൽ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച 11 മണി മുതൽ രാഹുൽ മൊബൈൽ ഫോണിൽ ബ്രൗസ് ചെയ്യുന്ന തിരക്കിലായിരുന്നു. അതേസമയം, രാഷ്ട്രപതി ഉറി സർജിക്കൽ സ്ട്രൈക്കിനെയും ബാലാക്കോട്ട് വ്യോമാക്രമണത്തെയും അഭിനന്ദിച്ച് സംസാരിച്ചപ്പോൾ ഭരണപക്ഷത്തിനൊപ്പം സോണിയ ഗാന്ധിയും ഡസ്കിൽ അടിച്ച് അഭിനന്ദനത്തിൽ പങ്ക് ചേർന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ ആദ്യ 24 മിനിറ്റും രാഹുൽ തന്റെ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. ഇടയ്ക്കൊരുവേള ഫോണ് അഭിമുഖമായി പിടിച്ച് സെൽഫിയെടുത്ത് കുറച്ചുനേരം അതിൽ നോക്കി സ്വയം ആസ്വദിച്ചു. കുറച്ചു കഴിഞ്ഞ് സെൻട്രൽ ഹാളിലെ പുഷ്പാലങ്കാരങ്ങളുടെ ഒരു ചിത്രം കൂടിയെടുത്തു. 11.35 ആയപ്പോൾ ഒരു സെൽഫി കൂടി എടുത്തു സൂം ചെയ്തു…
Read Moreരാഹുലിന് ജന്മദിനാശംസകൾ നേർന്ന് അമൂലിന്റെ വീഡിയോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
49-ാം ജന്മദിനം ആഘോഷിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വ്യത്യസ്തമായ വീഡിയോ ആശംസയുമായി അമൂല്. അമൂലിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ജന്മദിനാശംസകള് നേര്ന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. HappyBirthdayRahulGandhi എന്ന ഹാഷ്ടാഗിലായിരുന്നു ആശംസകള് നേര്ന്നത്. വയനാട് എംപിയായ രാഹുല് ഗാന്ധിയെ കുറിച്ചും വീഡിയോയുടെ തുടക്കത്തില് സൂചിപ്പിക്കുന്നുണ്ട്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, നരേന്ദ്ര മോദി തുടങ്ങിയവരും വീഡിയോയില് രംഗപ്രവേശം ചെയ്യുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. “ശ്രീ രാഹുല് ഗാന്ധിക്ക് ജന്മദിനത്തില് എല്ലാ ആശംസകളും നേരുന്നു. ആരോഗ്യവും ദീര്ഘായുസും നല്കി ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു മോദിയുടെ ട്വീറ്റ്. രാഹുല് ഗാന്ധി രാജ്യത്തെ സ്വാധീനിച്ച അഞ്ച് അവസരങ്ങളുടെ വീഡിയോയുമായാണ് കോണ്ഗ്രസ് രാഹുലിന്റെ പിറന്നാൾ ആഘോഷിച്ചത്. #Amul wishes #HappyBirthdayRahulGandhi pic.twitter.com/WbOzHGgcj4 — Amul.coop (@Amul_Coop) June…
Read Moreഅന്വേഷണം നടക്കട്ടെ; ബിനോയി കോടിയേരിക്കെതിരായ ആരോപണം വ്യക്തിപരമെന്ന് കാനം രാജേന്ദ്രൻ
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ ബലാത്സംഗക്കേസിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനോയിക്കെതിരായ ആരോപണം വ്യക്തിപരമായ വിഷയമാണ്. അന്വേഷണം നടക്കട്ടെയെന്നും കാനം പറഞ്ഞു.
Read Moreഅവനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാ; സിഐഎസ്എഫ് ജവാൻ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്നു ബന്ധുക്കൾ
ന്യൂഡൽഹി: സിഐഎസ്എഫ് ജവാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ ജഹനാബാദ് സ്വദേശിയായ വിപിൻ കുമാറിനെയാണ് ഡൽഹിയിലെ ദിൽഷാദ് കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങൾ പഴക്കമുണ്ട്. ആറു വർഷം മുന്പാണ് വിപിൻ സിഐഎസ്എഫിൽ ചേർന്നത്. ഡൽഹിയിലെ സിജിഒ കോംപ്ലക്സിലായിരുന്നു പോസ്റ്റിംഗ്. മുന്പ് മുംബൈയിലും ജോലി ചെയ്തിരുന്നു. ഒന്നര വർഷമായി വിപിൻ ദിൽഷാദ് കോളനിയിലെ വീട്ടിലാണു താമസം. വീട്ടിൽ പോയശേഷം ഈ മാസം പതിനഞ്ചിനാണ് വിപിൻ തിരികെ വന്നത്. വിപിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന് ബന്ധുവായ മാനവ് താക്കുർ ആരോപിച്ചു. വിപിന്റെ സഹോദരൻ അരവിന്ദ് ഡൽഹിയിൽ ഡോക്ടറാണ്.
Read More