ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരായ ബലാത്സംഗക്കേസിൽ പാർട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പാർട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നും ആരോപണവിധേയൻ കേസിനെ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കൾ അറിയിച്ചു. അതേസമയം, യുവതിക്കെതിരേ ബിനോയി കഴിഞ്ഞമാസം പരാതി നൽകിയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. യുവതിയുടെ ഭീഷണിക്കത്തും ബിനോയി പോലീസിന് കൈമാറിയിരുന്നു. കണ്ണൂർ ഐജിക്ക് കൈമാറിയ പരാതി എസ്പിക്ക് കൈമാറിയിരുന്നതായും പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഉള്പ്പെടെയുള്ള കാര്യങ്ങള് ഉണ്ടായിരുന്നതിനാല് പരാതിയില് വിശദമായി അന്വേഷിക്കാന് പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.
Read MoreCategory: Loud Speaker
തൊഴിലുറപ്പു ജോലിക്കിടയില് പ്രഭാതഭക്ഷണത്തിനു വീട്ടിലേക്കുപോയ സിനി തിരിച്ചെത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോള് കണ്ടത്… കൊലയ്ക്ക് പിന്നില് അതിര്ത്തിത്തര്ക്കമോ?
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിൽപ്പെട്ട വാളാടിനു സമീപം യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെ ഇന്ന് മാനന്തവാടി കോടതിയിൽ ഹാജരാക്കും. പ്രശാന്തഗിരി മഠത്താശേരി ബൈജുവിന്റെ ഭാര്യ സിനിയാണ്(32) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബൈജുവിന്റെ മാതൃസഹോദരൻ നെടുമല ദേവസ്യയെ(50) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് സിനിയെ വെട്ടേറ്റു മരിച്ച നിലയിൽ വീട്ടിൽ കണ്ടത്. സിനിയും ദേവസ്യയും ഉൾപ്പെടെ 19 പേർ പ്രശാന്തഗിരിക്കു സമീപം രാവിലെ തൊഴിലുറപ്പു ജോലിയിയിൽ ഏർപ്പെട്ടിരുന്നു. പ്രഭാതഭക്ഷണത്തിനു വീടുകളിലേക്കുപോയ തൊഴിലാളികളിൽ സിനിയും ദേവസ്യയും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ജോലിസ്ഥലത്തു തിരിച്ചെത്തിയില്ല. തുടർന്നു മറ്റു തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സിനിയെ വീട്ടിലെ ഒറ്റമുറിയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്. പരിശോധനയിലാണ് വെട്ടേറ്റെന്നും ജീവൻ നഷ്ടമായെന്നും ബോധ്യപ്പെട്ടത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭർത്താവ് ബൈജു വെണ്മണിയിൽ കെട്ടുപണിക്കും മക്കളായ അലനും അയോണയും സ്കൂളിലും പോയിരുന്നു. ദേവസ്യയെ ഏകദേശം നൂറു…
Read Moreപ്രണയം നടിച്ച് പതിനേഴുകാരിയെ മൂന്നു വര്ഷമായി പീഡിപ്പിച്ചു; പൊന്നാനിയില് നിന്നും മറ്റൊരു പെണ്കുട്ടിയെ വിവാഹം കഴിച്ചു; ചങ്ങരംകുളത്ത് പിന്നെ സംഭവിച്ചത്…
ചങ്ങരംകുളം: പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ. പ്രണയം നടിച്ച് പതിനേഴുകാരിയായ പെണ്കുട്ടിയെ കഴിഞ്ഞ മൂന്നു വർഷമായി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് മാറഞ്ചേരി പുറങ്ങ് സ്വദേശിയായ ഷെഫീക്കി(27)നെയാണ് പെരുന്പടപ്പ് പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. പെണ്കുട്ടിയുടെ അശ്ലീല ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയും യുവാവ് പെണ്കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. 2016 മുതൽ ഷെഫീക്ക് പെണ്കുട്ടിയെ പീഡിപ്പിച്ചു വരുന്നതായി ചൈൽഡ് ലൈനിനും പോലീസിനും പെണ്കുട്ടി നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പൊന്നാനിയിൽ നിന്നു മറ്റൊരു പെണ്കുട്ടിയെ വിവാഹം കഴിക്കുകയും പീഡനത്തിനിരയായ പെണ്കുട്ടി ഷെഫീക്കിന്റെ വീട്ടിലെത്തി ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തതോടെയാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ്് ചെയ്തു
Read Moreമണ്കൂനയില് നിന്ന് മണ്ണിടിഞ്ഞു, കുറ്റന് കല്ല് തലയില് പതിച്ചു! ചെറുവാടി പഴം പറമ്പില് ചെങ്കല് ക്വാറിയില് മണ്ണിടിഞ്ഞ് രണ്ടു മരണം
മുക്കം: കോഴിക്കോട് -മലപ്പുറം ജില്ലാതിർത്തിയായ പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. വാഴക്കാടിനടുത്ത ഓമാനൂർ സ്വദേശി വിനു, പഴം പറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കൽ മെഷീന്റെ ഓപ്പറേറ്റര്മാരാണ് ഇരുവരും. വലിയ തോതിൽ കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണിടിയുകയും മൺകൂനക്കിടയിലെ കുറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. ഈ സമയത്ത് 20 ഓളം തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ ക്വാറിയിലെ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയർഫോഴ്സ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഒരാളെ 10 മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തിരുവമ്പാടി സിഐ രാജപ്പൻ, മുക്കം എസ്ഐ കെ.ഷാജിദ്, ജനമൈത്രി…
Read Moreമസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 103; മന്ത്രിക്ക് അറിയേണ്ടത് ക്രിക്കറ്റ് സ്കോർ
പാട്ന: ബിഹാറിലെ മുസാഫർപുരിൽ മസ്തിഷ്കജ്വരത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രിക്ക് അറിയേണ്ടത് ക്രിക്കറ്റ് സ്കോർ. ബീഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ സ്കോർ ചോദിച്ചത് വലിയ വിവാദമായിരിക്കുകയാണ്. യോഗത്തിനിടെ മന്ത്രി സ്കോർ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നി ട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ എന്നിവർകൂടി പങ്കെടുത്ത യോഗത്തിലായിരുന്നു മംഗൾ പാണ്ഡെയുടെ സ്കോർ അന്വേഷണം. വാർത്താ സമ്മേളനത്തിടെ ’എത്ര വിക്കറ്റുകൾ വീണു’ എന്ന് ചോദിക്കുന്ന മന്ത്രിക്ക് കൂടെയുള്ള ഒരാൾ ’നാല് വിക്കറ്റുകൾ’ വീണു എന്ന മറുപടി നൽകുന്നതും പുറത്തുവന്ന വീഡിയോകളിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസം തന്നെ നടന്ന മറ്റൊരു യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അശ്വനി കുമാർ ചൗബോ ഉറങ്ങുകയാണെന്ന ആരോപണവും ശക്തമാണ്. യോഗത്തിൽ ഹർഷ വർധൻ സ്ഥിതിഗതികൾ വിവരിക്കുന്നതിനിടയിലായിരുന്നു…
Read Moreപണിപാളിന്നാ തോന്നുന്നേ… അശ്ലീല ഫോണ് സംഭാഷണം: നടൻ വിനായകനെ അറസ്റ്റ് ചെയ്തേക്കും
കൊച്ചി: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തേക്കും. ഇതിനായുള്ള നടപടികൾ അന്വേഷണ സംഘം തുടങ്ങി. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഫോണ് റെക്കോർഡ് പോലീസിന് മുന്നിൽ യുവതി ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ദളിത് ആക്ടിവിസ്റ്റായ യുവതി നല്കിയ പരാതിയില് കല്പ്പറ്റ പോലീസാണ് വിനായകനെതിരേ കേസെടുത്തിരുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 തുടങ്ങിയ വകുപ്പുകള് പ്രകാരമാണ് കേസ്. ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിളിച്ചപ്പോള് വിനായകന് അസഭ്യം പറയുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
Read Moreലൈംഗിക ബന്ധത്തില് ഏര്പ്പെടാന് വിസമ്മതിച്ചു! ബാര് ഡാന്സറെ തുണിയുരിഞ്ഞു തല്ലിച്ചതച്ചു; സംഭവം ഇങ്ങനെ…
ഹൈദരാബാദ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് വനിതാ ഡാൻസറെ തുണിയുരിഞ്ഞു തല്ലിച്ചതച്ചു. ഹൈദരാബാദിലെ പഞ്ഞഗുട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. ബീഗംപേട്ടിലെ ഒരു ഡാൻസ് ബാറിൽ ഞായറാഴ്ചയാണു ജീവനക്കാരിക്കു മർദനമേറ്റത്. ഏതാനും മാസങ്ങൾക്കു മുന്പാണു യുവതി ഡാൻസ് ബാറിൽ എത്തിയത്. ഇതിനുശേഷം ഇടപാടുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാനേജ്മെന്റ് പ്രതിനിധികൾ നിർബന്ധിച്ചിരുന്നു. എന്നാൽ ഇതിനു യുവതി വഴങ്ങിയില്ല. ഞായറാഴ്ചയും ഇടപാടുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യം യുവതി നിരസിച്ചു. ഇതിൽ പ്രകോപിതരായ നാലു വനിതാ ഡാൻസർമാരും മറ്റൊരാളും ചേർന്ന് യുവതിയെ തുണിയുരിഞ്ഞ ശേഷം മർദിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയുമായി യുവതി പഞ്ഞഗുട്ട പോലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് നാലു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെലങ്കാന ഡിജിപി മഹേന്ദർ റെഡ്ഡി സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.
Read Moreജോസ് കെ.മാണിയുടെ ചെയർമാൻ സ്ഥാനത്തിന് സ്റ്റേ; ഓഫീസ് ഉപയോഗിക്കരുതെന്ന് കോടതി
തൊടുപുഴ: ജോസ് കെ. മാണി എംപിയെ കേരള കോണ്ഗ്രസ്-എം ചെയർമാനായി തെരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടി കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുൻസിഫ് കോടതിയുടേതാണ് നടപടി. ജോസ് കെ. മാണി വിഭാഗത്തോട് എതിർത്ത് നിൽക്കുന്ന രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ചെയർമാൻ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചാണ് തൊടുപുഴ കോടതിയുടെ ഉത്തരവ്. ചെയർമാൻ എന്ന നാമം പേരിനൊപ്പം ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പദവി ഉപയോഗിച്ച് കത്തയയ്ക്കരുതെന്നും ചെയർമാന്റെ ഓഫീസ് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ജോസ് കെ.മാണി കേരള കോണ്ഗ്രസ്-എമ്മിന്റെ ചെയർമാൻ ആണെന്ന് കാണിച്ച് ഒരു വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണ ജോസിനുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന അംഗം കെ.ഐ.ആന്റണിയാണ് കത്ത് നൽകിയിരിക്കുന്നത്. ഞായറാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേർന്നാണ് ജോസ്…
Read Moreഅഴിമതിയും പെൺവാണിഭവുമൊന്നുമല്ലല്ലോ, അത്രയെങ്കിലും സന്തോഷം: ട്രോളുകളെ ട്രോളി സമ്പത്ത്
എക്സ്എംപി ബോർഡ് വച്ച കാറിന്റെ പേരിൽ തനിക്കെതിരേ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി മുൻഎംപി എ. സമ്പത്ത്. ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നതെന്നും പ്രചരിപ്പിക്കുന്നവർ അത് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പഠനോപകരണങ്ങളുടെ വിതരണത്തിനിടെയാണ് തനിക്കെതിരെ ഉണ്ടായ പ്രചരണങ്ങൾക്കെതിരെ മുൻ എംപി പ്രതികരിച്ചത്. തന്റെ പേരിൽ അഴിമതിയും പെണ്വാണിഭ കേസുകളും ഉണ്ടെന്ന് പ്രചരിപ്പിക്കാത്തതിൽ സന്തോഷമെന്നും സമ്പത്ത് പറഞ്ഞു. സമ്പത്തിന്റേതെന്ന പേരിൽ എക്സ് എംപി ബോർഡ് വച്ച കാറിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ തുടങ്ങിയവർ ഈ കാറിന്റെ ചിത്രം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് സിപിഎമ്മിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ എത്രത്തോളം പാർലമെന്ററി വ്യാമോഹങ്ങൾക്ക് അടിമപ്പെട്ടവരാണെന്ന് തെളിയിക്കുന്നതാണത് എന്നാണ് ബൽറാം ഈ ചിത്രത്തെ കുറിച്ച്…
Read Moreപാലാരിവട്ടത്തെ പഞ്ചവടിപ്പാലം പൊളിക്കുമോ..? ഇ. ശ്രീധരൻ പരിശോധന നടത്തി
കൊച്ചി: ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേൽപ്പാലത്തിൽ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധന നടത്തി. ചെന്നൈ ഐഐടിയിലെ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയായിരുന്നു പരിശോധന. പാലത്തിന്റെ അടിഭാഗത്തും മുകൾഭാഗത്തുമായി മൂന്നു മണിക്കൂറോളമെടുത്താണ് സംഘം പരിശോധന നടത്തിയത്. ഇതിനുശേഷം ഡിഎംആർസി ഓഫീസിൽ അവലോകന യോഗം ചേരുകയും ചെയ്തു. അതേസമയം, പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ശ്രീധരൻ തയാറായില്ല. ഇതിനിടെ പാലാരിവട്ടം മേൽപ്പാലത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ശ്രീധരന്റെ ഉപദേശം തേടിയത്. പാലം പൊളിച്ച് നീക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
Read More