ആദ്യം ബാര്‍ നര്‍ത്തകിമാര്‍, പിന്നെ…! ബംഗളൂരു നഗരത്തിലെ ഡാന്‍സ് ബാറില്‍ റെയ്ഡ്; 33 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; 32 പേര്‍ അറസ്റ്റില്‍

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഡാ​ൻ​സ്ബാ​റി​ൽ അ​ർ​ധ​രാ​ത്രി ന​ട​ത്തി​യ റെ​യ്ഡി​ൽ ബാ​ർ​ന​ർ​ത്ത​കി​മാ​രാ​യി ജോ​ലി​ചെ​യ്തി​രു​ന്ന 33 പെ​ൺ‌​കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു. 32 പേ​ർ അ​റ​സ്റ്റി​ലാ​യി. എ​സ്ജെ പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ല​വേ​ഴ്സ് നൈ​റ്റ് ഡാ​ൻ​സ് ബാ​ർ ആ​ണ് സി​റ്റി ക്രൈം​ബ്യൂ​റോ സം​ഘം റെ​യ്ഡ് ചെ​യ്ത​ത്.

ര​ക്ഷ​പ്പെ​ടു​ത്തി​യ 33 പെ​ൺ​കു​ട്ടി​ക​ളെ​യും ബാ​റു​ട​മ​ക​ൾ അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് എ​ത്തി​ച്ച​ത്. ആ​ദ്യം ബാ​ർ ന​ർ​ത്ത​കി​മാ​രാ​യി ഇ​വ​രെ നി​യ​മി​ക്കു​ക​യും പി​ന്നീ​ട് ലൈം​ഗി​ക​ചേ​ഷ്ട​ക​ളോ​ടെ​യു​ള്ള നൃ​ത്ത​ച്ചു​വ​ടു​ക​ൾ ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

ബാ​റി​ൽ നി​ന്ന് 1.23 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. റെ​യ്ഡി​നു പി​ന്നാ​ലെ ബാ​ർ മാ​നേ​ജ​ർ സ​ദാ​ന​ന്ദ പൂ​ജാ​രി, കാ​ഷ്യ​ർ ബാ​ല​കൃ​ഷ്ണ ഷെ​ട്ടി, ബാ​റു​ട​മ യ​തീ​ഷ് ച​ന്ദ്ര ഷെ​ട്ടി, കെ​ട്ടി​ട ഉ​ട​മ സു​ധീ​ർ ബാ​ബു എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

ന​ഗ​ര​ത്തി​ലെ ഡാ​ൻ​സ് ബാ​റു​ക​ളി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് സി​റ്റി ക്രൈം​ബ്യൂ​റോ റെ​യ്ഡു​ക​ൾ ന​ട​ത്തു​ന്ന​ത്. അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളും മ​നു​ഷ്യ​ക്ക​ട​ത്തും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ്.

Related posts