കൊച്ചി: മുസ്ലിം വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടനവുമായി പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. തന്റെ ഫോണ് സംഭാഷണത്തിൽ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോർജ് പത്രക്കുറിപ്പിൽ പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലു പതിറ്റാണ്ടുകാലം ശബ്ദിച്ച ആളാണ് താൻ. എന്നാൽ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു. ഫോണ് സംഭാഷണത്തിൽ തന്നെ സ്നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ദുഖവും അമർഷവും ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പി.സി. ജോർജ് പറഞ്ഞു. മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്നു പറയുന്ന ജോർജിന്റെ ഫോണ് സംഭാഷണം പുറത്തുവന്നിരുന്നു.
Read MoreCategory: Loud Speaker
വായു ചുഴലിക്കാറ്റ്: മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചു; 155 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും; 70 ട്രെയിൻ സർവീസുകൾ റദ്ദാക്കി
അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിനെ തുടര്ന്ന് ഗുജറാത്തിൽ 70 ട്രെയിന് സര്വീസുകള് റദ്ദാക്കി. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ 52 ടീമുകൾ ഗുജറാത്തിലെത്തിയിട്ടുണ്ട്. കച്ച്, മോർബി, ജാംനഗർ, ജൂനഗഡ്, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്നഗർ, ഗിർ-സോമനാഥ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നല്കിയിട്ടുള്ളത്. 155 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
Read Moreവാക്കു പാലിച്ച് ബിഗ്ബി; ബിഹാറിലെ 2100 കർഷകരുടെ വായ്പ തിരിച്ചടച്ചു
മുംബൈ: കടക്കെണിയിലായ കർഷകരുടെ വായ്പ തിരിച്ചടച്ച് നടൻ അമിതാഭ് ബച്ചൻ. ബിഹാറിലെ 2100 കർഷകരുടെ വായ്പയാണ് ഇത്തരത്തിൽ തിരിച്ചടച്ചതെന്ന് ബച്ചൻ ബ്ലോഗിൽ അറിയിച്ചു. താൻ വാക്കു പാലിച്ചെന്നും ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെയാണ് 2100 കർഷകരുടെ വായ്പ ബാധ്യത ഏറ്റെടുത്തു തിരിച്ചടച്ചതെന്നും അമിതാഭ് ബച്ചൻ അറിയിച്ചു. ഇവരിൽ ചിലരെ നേരിട്ടു വിളിച്ച് വായ്പ തിരിച്ചടച്ചതിന്റെ രേഖകൾ അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ എന്നിവർ ചേർന്നു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉത്തർപ്രദേശിലെ ആയിരത്തോളം കർഷകരുടെ വായ്പ വീട്ടാൻ ബോളിവുഡിന്റെ ബിഗ്ബി സഹായം നൽകിയിരുന്നു.
Read Moreയുപിയിൽ “വേട്ട’ തുടരുന്നു; മാധ്യമപ്രവർത്തകന്റെ വായിൽ മൂത്രമൊഴിച്ച് പോലീസ്; സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു
ലക്നോ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം തുടരുന്നു. ഷാംലിയിൽ ട്രെയിൽ അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ റെയിൽവേ പോലീസ് ക്രൂരമായി മർദിച്ചു. ന്യൂസ് 24 വാർത്താ ചാനൽ റിപ്പോർട്ടർ അമിത് ശർമയ്ക്കാണു മർദനമേറ്റത്. സംഭവത്തിന്റെ വീഡിയോ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ധിമാൻപുരയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചരക്കു തീവണ്ടി പാളം തെറ്റിയതിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു അമിത് ശർമ. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ പ്രകോപനമില്ലാതെ ഉദ്യോഗസ്ഥർ മർദനം അഴിച്ചുവിടുകയായിരുന്നു. സിവിൽ ഡ്രസിലായിരുന്ന ഉദ്യോഗസ്ഥർ തന്നെ വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കാമറ നശിപ്പിച്ചു. അത് എടുക്കാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി, ചീത്തവിളിച്ചു. വായിൽ ഉദ്യോഗസ്ഥർ മൂത്രമൊഴിച്ചു. ബുധനാഴ്ച രാവിലെയാണു തന്നെ വിട്ടയച്ചതെന്നും മർദനത്തിനിരയായ അമിത് ശർമ ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മർദനം നടത്തിയ ജിആർപി ഇൻസ്പെക്ടർ രാകേഷ് കുമാറിനെയും കോണ്സ്റ്റബിൾ സഞ്ജയ് പവാറിനെയും…
Read Moreബസ്, ഓട്ടോ, ലോറി, ടാക്സി! ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടാർ വാഹന പണിമുടക്ക്
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടാർ വാഹന പണിമുടക്ക്. വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോർ വാഹന സംരക്ഷണസമിതി അറിയിച്ചു. തൃശൂരിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബസ്, ഓട്ടോ, ലോറി, ടാക്സി എന്നിവ പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് കഴിഞ്ഞ ഒന്നുമുതൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവർക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നാണു മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചത്.
Read Moreലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തരാം! ജഗന്റെ പാർട്ടിയെ കൂടെക്കൂട്ടാൻ ബിജെപി ശ്രമം
വിജയവാഡ: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആന്ധ്ര പ്രദേശിലെ വൈഎസ്ആർ കോൺഗ്രസിനു വാഗ്ദാനം ചെയ്ത് ബിജെപി. ഇതുസംബന്ധിച്ച് ബിജെപി വക്താവും എംപിയുമായ നരസിംഹ റാവു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമാ ജഗൻ മോഹൻ റെഡ്ഡിയുമായി ചർച്ച നടത്തി. 22 എംപിമാരുണ്ട് വൈഎസ്ആർ കോൺഗ്രസിന്. അതേസമയം, ബിജെപിയുടെ വാഗ്ദാനം ജഗൻമോഹൻ റെഡ്ഡി സ്വീകരിച്ചിട്ടില്ല. മത ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രപ്രദേശിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിളക്കമാർന്ന വിജയമാണ് വൈഎസ്ആർ കോൺഗ്രസ് നേടിയത്. ഈ സാഹചര്യത്തിൽ ബിജെപിക്ക് പിന്തുണ നൽകിയാൽ മതന്യൂനപക്ഷങ്ങൾ അടക്കമുള്ളവർ പാർട്ടിയിൽനിന്ന് അകന്നുപോകുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജഗൻ മോഹൻ റെഡ്ഡി സന്ദർശിച്ചിരുന്നു. പുതിയ കേന്ദ്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്…
Read More36 കുട്ടികൾ മരിച്ചത് 24 മണിക്കൂറിനുള്ളിൽ! മരണസംഖ്യ ഉയർന്നേക്കും, 133 കുട്ടികൾ ചികിത്സയിൽ; ബിഹാറിൽ മസ്തിഷ്ക ജ്വരം പടരുന്നു
പട്ന: ബിഹാറിൽ മസ്തിഷ്ക ജ്വരം പടരുന്നു. മുസാഫർപുർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 കുട്ടികൾ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 133 കുട്ടികളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെത്തുടർന്നും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതിനെ തുടർന്നുമാണ് ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് സർക്കാർ വിശദീകരണം. കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ ആരോഗ്യസംഘത്തെ ബിഹാറിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രോഗം തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കി. അതേസമയം കൂടുതൽ കുട്ടികളുടെയും മരണകാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നു പോകുന്ന ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥയാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും 90 ശതമാനം കുട്ടികളുടെയും മരണം സംഭവിച്ചിരിക്കുന്നത് ഹൈപോഗ്ലൈസീമിയ മൂലമാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം രോഗബാധിതരായ കുട്ടികളെ…
Read Moreവൈകിയെങ്കിലും തുറന്നു പറച്ചിലുകൾ നല്ലത്! മീടൂ മൂവ്മെന്റിനെ കുറിച്ച് മമ്മൂട്ടി
കൊച്ചി: മീടൂ മൂവ്മെന്റിനെ കുറിച്ച് പ്രതികരണവുമായി നടൻ മമ്മൂട്ടി. വൈകിയാണെങ്കിലും തുറന്നു പറച്ചിലുകൾ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. സൂം ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമയുടെ എല്ലാ മേഖലകളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ മുന്പും സിനിമാ മേഖലയിൽ നടന്നിരുന്നു എന്നറിയുന്നത് ഏറെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം തുറന്നു പറച്ചിലുകൾ നല്ലതാണ്- മമ്മൂട്ടി പറഞ്ഞു. മാമാങ്കം എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി അഭിമുഖം നൽകിയത്. ഹോളിവുഡിൽ തുടക്കം കുറിച്ച മീടു മൂവ്മെന്റിന്റെ ചുവടുപിടിച്ച് മലയാള സിനിമയിലും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. നടൻ മുകേഷ്, അലൻസിയർ എന്നിവർക്കെതിരേയും ആരോപണങ്ങൾ ഉയർന്നു. നടൻ നാനാ പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലാണ് ബോളിവുഡിൽ മീടു തരംഗത്തിന് തുടക്കം കുറിച്ചത്.
Read Moreഅഫ്ഗാന് യുവാവും കോഴിക്കോട്ടെ വിദ്യാര്ഥികളും തമ്മില് എന്താണ് ബന്ധം?് നഗരത്തിന്റെ വിവിധഭാഗങ്ങളില് താമസിക്കുന്ന വിദേശ വിദ്യാര്ഥികളുടെ വിവരങ്ങള് ശേഖരിക്കുന്നു
കോഴിക്കോട്: വിദേശത്തുനിന്നും കോഴിക്കോട് നഗരത്തിന്റെ വിവിധഭാഗങ്ങളിലായി താമസിക്കുന്ന വിദ്യാര്ഥികളുടെ വിവരങ്ങള് ശേഖരിക്കാന് പോലീസിന് നിര്ദേശം. വാടകയ്ക്കും പേയിംഗ് ഗസ്റ്റായും കോളജ് ഹോസ്റ്റലുകളിലും മതപാഠശാലകളിലും താമസിച്ചു പഠിക്കുന്നവരുടെ വിവരങ്ങളാണ് ജില്ലാ സ്പെഷല് ബ്രാഞ്ച് ശേഖരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര് എ.വി.ജോര്ജ്ജ് കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് സ്പെഷല് ബ്രാഞ്ച് അസി.കമ്മീഷണര് കെ.സുദര്ശന് നിര്ദേശം നല്കിയത്. ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും താമസിക്കുന്ന ഇത്തരത്തിലുള്ള വിദേശീയരായ വിദ്യാര്ഥികളുടെ വിവരങ്ങള് സ്പെഷല് ബ്രാഞ്ച് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ കാണാനായി അഫ്ഗാന് യുവാവ് കോഴിക്കോടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില് നിന്നുള്ള വിദ്യാര്ഥികളെ കാണാനായാണ് സിക്കന്തര് എന്നയാള് കോഴിക്കോടെത്തിയത്.കോഴിക്കോട്ഫാറൂഖ് കോളജ് പോസ്റ്റ് ഓഫീസിനു സമീപത്തുള്ള വീട്ടില് പെയിംഗ് ഗസ്റ്റായി താമസിക്കുന്ന വിദ്യാര്ഥികളെ കാണാനായാണ് സിക്കന്തര് കോഴിക്കോട് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇരുനില വീടിന്റെ മുകളില് നിന്ന് ഫോണ്വിളിക്കുന്നതിനിടെ സിക്കന്തര്് താഴേക്ക് വീഴുകയും നട്ടെല്ലിന് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതേതുടര്ന്നാണ്…
Read Moreസാമ്പത്തിക തട്ടിപ്പട്ട്, വ്യാജരേഖയുണ്ടാക്കൽ! യുഎൻഎ അഴിമതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു : ജാസ്മിൻ ഷാ ഒന്നാം പ്രതി
കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഭാരവാഹികള്ക്കെതിരായ അഴിമതി ആരോപണത്തിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പട്ട്, വ്യാജരേഖയുണ്ടാക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. സംഘടനയുടെ മുന് വൈസ് പ്രസിഡന്റ് സിബി സത്യന് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് കോടി 71 ലക്ഷം രൂപ കാണാനില്ലെന്നായിരുന്നു പരാതി. നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഘടനയുടെ അക്കൗണ്ടില് നിന്ന് ജാസ്മിന് ഷായുടെ ഡ്രൈവര് പണമെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
Read More