പി​എ​സ്‌​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ ഹ​ർ​ജി​! കെഎസ്ആർടിസിയിലെ താത്കാലിക പെയിന്‍റർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വീ​ണ്ടും ഹൈ​ക്കോ​ട​തി. താ​ത്കാ​ലി​ക പെ​യി​ന്‍റ​ർ​മാ​രെ​യും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. 90 എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ ജൂ​ണ്‍ മൂ​പ്പ​തി​ന​കം പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പി​എ​സ്‌​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. നേ​ര​ത്തെ 1,565 എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ട്ട് പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് വ​ഴി പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Read More

കെ​വി​ൻ കൊ​ല​ക്കേ​സ് : ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം പ്ര​തി ഷാ​നുവും എ​എ​സ്ഐ ബി​ജു​വും ത​മ്മി​ൽ ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ന്ന​താ​യി സ്ഥി​രീ​ക​ര​ണം

കോ​ട്ട​യം: കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം പ്ര​തി ഷാ​നു ചാ​ക്കോ​യും ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ മു​ൻ എ​എ​സ്ഐ ബി​ജു​വും ത​മ്മി​ൽ ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ന്ന​താ​യി സ്ഥി​രീ​ക​ര​ണം. ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രാ​ഹി​ത​യാ​ണ് കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്. നേ​ര​ത്തെ അ​ന്വേ​ഷ​ണ​സം​ഘം ത​ന്ന ഫോ​ണി​ൽ നി​ന്നും സം​ഭാ​ഷ​ണ​ങ്ങ​ൾ വേ​ർ​തി​രി​ച്ചെ​ടു​ത്ത സൈ​ബ​ർ ഫോ​റ​ൻ​സി​ക് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പി. ​ഷാ​ജി അ​യ​ച്ചു​കൊ​ടു​ത്ത വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ത് രാ​ഹി​ത​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷം ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളി​ല​ട​ക്കം കൃ​ത്രി​മം ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ഒ​ന്നാം പ്ര​തി​യാ​യ ഷാ​നു​വും ബി​ജു​വു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ തെ​ളി​വാ​യി നേ​ര​ത്തെ ഹാ​ജ​രാ​ക്കി​യി​രു​ന്നു. കെ​വി​നോ​ടൊ​പ്പം ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​നീ​ഷി​ന്‍റെ മൊ​ഴി ആ​ദ്യ​മെ​ടു​ത്ത അ​ന്ന​ത്തെ ഡി​വൈ​എ​സ്പി ഷാ​ജി​മോ​നെ​യും വി​സ്ത​രി​ച്ചു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച സ്ഥ​ലം, ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ ദൈ​ർ​ഘ്യം, സ​മ​യം, ലൊ​ക്കേ​ഷ​ൻ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഇ​ന്നു ഫോ​ണ്‍​ക​ന്പ​നി നോ​ഡ​ൽ ഓ​ഫീ​സ​ർ…

Read More

കു​ടും​ബ വ​ഴ​ക്ക്! ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും യു​വ​തി​യെ കാ​റി​ൽ നി​ന്നും പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു

അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച കാ​റി​ൽ നി​ന്നും യു​വ​തി​യെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ടു. കോ​യ​മ്പ​ത്തൂ​രി​ലാ​ണ് സം​ഭ​വം. 38 വ​യ​സു​കാ​രി​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ ആ​ർ​തി അ​രു​ണി​നെ​യാ​ണ് ഭ​ർ​ത്താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളും അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. എ​ഞ്ചി​നീ​യ​റാ​യ അ​രു​ണ്‍ ജൂ​ഡ് അ​മ​ൽ​രാ​ജാ​ണ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ്. 2008ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. ഇ​തി​ൽ മ​നം​മ​ടു​ത്ത ആ​ർ​തി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് 2014ൽ ​മ​ട​ങ്ങി. അ​രു​ണി​നെ​തി​രെ ഇ​വ​ർ മും​ബൈ​യി​ൽ കേ​സ് കൊ​ടു​ക്കു​ക​യും വി​വാ​ഹ​മോ​ച​ന​ത്തി​ന് ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ഞ്ച് വ​ർ​ഷം ഇ​രു​വ​രും പി​രി​ഞ്ഞ് ജീ​വി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​രു​ണി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഇ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ൻ ത​യാ​റാ​യി. പു​തി​യൊ​രു കു​ടും​ബ​ജീ​വി​തം തു​ട​ങ്ങു​വാ​ൻ തീ​രു​മാ​നി​ച്ച ഇ​രു​വ​രും ഒ​രു തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ മ​ക്ക​ൾ​ക്കൊ​പ്പം ഉൗ​ട്ടി​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യി. എ​ന്നാ​ൽ യാ​ത്ര​ക്കി​ട​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും വ​ഴ​ക്ക​ടി​ച്ചു. തു​ട​ർ​ന്ന് ആ​ർ​തി…

Read More

മൻമോഹന്‍റെ ചിറകരിഞ്ഞു! ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന് മോ​ദി​യു​ടെ വ​ക പ്ര​ഹ​ര​വും അ​പ​മാ​ന​വും; പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​യൊ​തു​ക്കി​

ന്യൂ​ഡ​ൽ​ഹി:​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​നം ന​ട​ത്തി​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന് മോ​ദി​യു​ടെ വ​ക പ്ര​ഹ​ര​വും അ​പ​മാ​ന​വും. മോ​ദി​യു​ടെ നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ ന​ട​പ​ടി ആ​സൂ​ത്രി​ത കൊ​ള്ള​യും നി​യ​മാ​നു​സൃ​ത പി​ടി​ച്ചു​പ​റി​യു​മാ​ണെ​ന്ന് (ഓ​ർ​ഗ​നൈ​സ്ഡ് ലൂ​ട്ട് ആ​ൻ​ഡ് ലീ​ഗ​ലൈ​സ്ഡ് പ്ല​ൻ​ഡ​ർ) പാ​ർ​ല​മെ​ന്‍റി​ൽ ആ​ഞ്ഞ​ടി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​യൊ​തു​ക്കി​യാ​ണു ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​കാ​രം.  മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​ക്ക് മ​ര​ണം വ​രെ ന​ൽ​കി​യ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് 86 വ​യ​സു​ള്ള മ​ൻ​മോ​ഹ​നു നി​ഷേ​ധി​ച്ച​ത്. വി​മാ​ന​യാ​ത്ര, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ്, പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്കം 14 പേ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ്, ഒൗ​ദ്യോ​ഗി​ക വ​സ​തി എ​ന്നി​വ അ​ട​ക്കം കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു ന​ൽ​കിവ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​നി​മു​ത​ൽ മ​ൻ​മോ​ഹ​ന് ഏ​റ്റ​വും താ​ഴ​ത്തെ ത​ട്ടി​ലു​ള്ള ര​ണ്ടു പേ​ഴ്സ​ണ​ൽ സ​ഹാ​യി​മാ​രും മൂ​ന്നു പ്യൂ​ണ്‍മാ​രും അ​ട​ക്കം അ​ഞ്ചു…

Read More

കുടുംബത്തിന്റെ കടങ്ങള്‍ വീട്ടിക്കൊള്ളാം, ജോലിയും ശരിയാക്കിത്തരാം! ഇടപാടുകള്‍ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍ കുടുങ്ങി; സംഭവം ഇങ്ങനെ…

മൂ​ന്നാ​ർ: ജോ​ലി വാ​ഗ്ദാ​നം​ചെ​യ്തും കു​ടും​ബ​ത്തി​ന്‍റെ ക​ട​ങ്ങ​ൾ വീ​ട്ടി​ക്കൊ​ള്ളാ​മെ​ന്നും പ​റ​ഞ്ഞ് യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ സ്വ​ദേ​ശി​യും ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​മാ​യ മു​ത്തു ശി​വ​കാ​ർ​ത്തി​ക് (30), ശി​ല​മ​ല സ്വ​ദേ​ശി ഈ​ശ്വ​ര​ൻ (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെക്കൂടാ​തെ സ​തീ​ശ്, പാ​ണ്ടി, രാ​ജ​പാ​ർ​ഥി​പ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ​ത്തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. തേ​നി ജി​ല്ല​യി​ലെ ശ​ങ്ക​രാ​പു​ര​ത്തു യു​വ​തി ഭ​ർ​ത്താ​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു പെ​ണ്‍മ​ക്ക​ളു​ള്ള യു​വ​തി മൂ​ന്നാ​മ​ത് ഗ​ർ​ഭം ധ​രി​ക്കു​ക​യും അ​ല​സി​പ്പോ​കു​ക​യും ചെ​യ്തു. ഇതേത്തുട​ർ​ന്നു​ണ്ടാ​യ ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​യ​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ജോ​ലി​ക്കു​ പോ​യി. ഇ​വി​ടെ​നി​ന്നു വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ണം അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്ന​തു വീ​ട്ടി​ന​ടു​ത്ത​ുള്ള സ്വ​കാ​ര്യ ബാ​ങ്കി​ലേക്കാ​യി​രു​ന്നു. പ​ണം എ​ടു​ക്കാ​നും ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കും സ്ഥി​ര​മാ​യി ബാ​ങ്കി​ലെ​ത്തി​യ യു​വ​തി​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​പ്പം​ ന​ടി​ച്ചാ​ണു യു​വ​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നും…

Read More

മ​മ​ത മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ൾ​ക്ക് ഒ​രു കോ​ടി വാ​ഗ്ദാ​നം ചെ​യ്ത് ക​ത്ത്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ക​ത്ത്. അ​രാം​ബാ​ഗി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​പ​രു​പ പോ​ഡ​റി​നാ​ണ് ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​പ​രു​പ ശ്രീ​രാം​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക​ത്തി​ൽ മ​മ​ത​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ജ്‌വീ​ർ കി​ല്ല എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഫോ​ൺ ന​മ്പ​റും ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ത്തി​ലെ ഫോ​ൺ ന​ന്പ​ർ രാ​​ജ്‌വീ​​ർ കി​ല്ല എ​ന്ന പേ​രി​ൽ ത​ന്നെ​യു​ള്ള ബി​ന്ധാ​ന​ഗ​ർ സ്വ​ദേ​ശി​യു​ടേ​താ​ണ്. ത​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​റും വ്യാ​ജ ക​ത്തെ​ഴു​താ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് കാ​ണി​ച്ച് ഇ​യാ​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

കഠുവ കൂട്ടമാനഭംഗക്കേസ്: ആറ് പ്രതികൾ കുറ്റക്കാർ; ശി​ക്ഷാവിധി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്

ജ​മ്മു: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ക​ഠു​വ കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ ഏ​ഴി​ൽ ആ​റ് പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് പ​ത്താ​ൻ​കോ​ട്ട് പ്ര​ത്യേ​ക കോ​ട​തി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ഗ്രാ​മ​ത്ത​ല​വ​നു​മാ​യ സാ​ഞ്ജി റാം, ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തിയ ആ​ന​ന്ദ് ദ​ത്ത, പ​ർ​വേ​ഷ് കു​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദീ​പ​ക് ഖ​ജു​രി​യ, സു​രേ​ന്ദ​ർ വ​ർ​മ, തി​ല​ക് രാ​ജ് എ​ന്നി​വ​ർ കു​റ്റ​ക്കാ​രെ​ന്നാ​ണ് കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. സാ​ഞ്ജി റാ​മി​ന്‍റെ മ​ക​ൻ വി​ശാ​ലി​നെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. ഇ​യാ​ൾ​ക്കെ​തി​രെ​യും മാ​ന​ഭം​ഗ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സാ​ഞ്ജി റാ​മി​ന്‍റെ മ​രു​മ​ക​നും കേ​സി​ൽ പ്ര​തി​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഇ​യാ​ളു​ടെ വി​ചാ​ര​ണ ജു​വ​നൈ​ൽ കോ​ട​തി​യി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​ധി​പ്ര​സ്താ​വം പി​ന്നീ​ട് മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കൂ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദീ​പ​ക് ഖ​ജു​രി​യ പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​റ്റ് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സ്.പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​ധി പ​റ​യും. പ​ത്താ​ൻ​കോ​ട്ട് അ​തി​വേ​ഗ​കോ​ട​തി​യി​ലെ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി തേ​ജ്‍​വീ​ന്ദ​ർ സിം​ഗാ​ണ്…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനും സുഹൃത്തും ബന്ധുക്കളും അറസ്റ്റില്‍ ! കല്ലമ്പലത്ത് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം വെളിയില്‍ വന്നതിങ്ങനെ…

കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛനും ബന്ധുക്കളും അച്ഛന്റെ സുഹൃത്തും അടക്കം നാലുപേര്‍ അറസ്റ്റില്‍. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വിദ്യാര്‍ഥിനികളാണ്.. ആറ്റിങ്ങള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ കല്ലമ്പലം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വര്‍ഷമായി പീഡനം തുടരുകയായിരുന്നെന്നാണ് പരാതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കല്ലമ്പലം സിഐ രാജേഷിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.

Read More

ജ്ഞാനപീഠം ജേതാവ് ഗിരീഷ് കർണാട് അന്തരിച്ചു;  ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം

ബം​ഗ​ളൂ​രു: എ​ഴു​ത്തു​കാ​ര​നും നാ​ട​ക​കൃ​ത്തും ജ്ഞാ​ന​പീ​ഠം ജേ​താ​വു​മാ​യ ഗി​രീ​ഷ് ക​ർ​ണാ​ട് (81) അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വ​സ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ദീ​ർ​ഘ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ന്ന​ഡ സാ​ഹി​ത്യ​ത്തി​ന് പു​തി​യ മു​ഖം ന​ൽ​കി​യ എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു ക​ർ​ണാ​ട്. എ​ഴു​ത്തു​കാ​ര​നു​പു​റ​മേ ന​ട​നും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ ഗി​രീ​ഷ് ക​ര്‍​ണാ​ടി​നു രാ​ജ്യം 1992ൽ പ​ത്മ​ഭൂ​ഷ​ണ്‍ ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. 1974ൽ പത്മശ്രീയും അദ്ദേഹത്തെ തേടി എത്തിയിരുന്നു. സാ​ഹി​ത്യ​ത്തി​നു​ള്ള ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​രം 1998ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ​ത്. 1938 മേ​യ് 19ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​തേ​രാ​നി​ലാ​ണ് ഗി​രീ​ഷ് ക​ര്‍​ണാ​ട് ജ​നി​ച്ച​ത്. വം​ശ​വൃ​ക്ഷ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സം​വി​ധാ​യ​ക​നു​മാ​യി. ഹി​ന്ദി സി​നി​മ​ക​ളി​ലും ടി​വി പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു.

Read More

സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​മി​ല്ലാ​തെ വി​ക​സി​പ്പി​ക്കാ​നാ​വി​ല്ല; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക് ന​ൽ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​വ​കാ​ശം അ​ദാ​നി ഗ്രൂ​പ്പി​ന് ന​ല്‍​കു​ന്ന​തി​നെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​മി​ല്ലാ​തെ ആ​ര് വ​ന്നാ​ലും വി​മാ​ന​ത്താ​വ​ളം വി​ക​സി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ തി​രു​മാ​നം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു സ്വ​കാ​ര്യ​ക​മ്പ​നി​ക്ക് വി​മാ​ന​ത്താ​വ​ളം ഏ​റ്റെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​ക്കും ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജ്യ​ത്തെ ആ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി‌​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലേ​ല​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് ല​ഭി​ച്ചി​രു​ന്നു. അ​ടു​ത്ത മാ​സം ചേ​രു​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ കൈ​മാ​റ്റം പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് ക​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണം ആ​ന്‍റ​ണി​യി​ൽ പ​ഴി​ചാ​രി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ​യാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് രം​ഗ​ത്ത്…

Read More