കൊ​യി​ലാ​ണ്ടി​യി​ൽ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും എ​ല്‍​പി​ജി ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേർ മരിച്ചു; ടാങ്കർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി കടകൾ തകർന്നു

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും എ​ല്‍​പി​ജി. ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.​വ​ഴി​യാ​ത്ര​ക്കാ​ര​ന​ട​ക്കം അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്ക്.​ര​ണ്ട്ക​ട​ക​ളും ത​ക​ര്‍​ന്നു. ക​ണ്ട്‌​യ​ന​ര്‍ ലോ​റി​യു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ജാ​ഫ​ര്‍(47) എ​ല്‍​പി​ജി ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍ ത​മി​ഴ് നാ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍(48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

എ​ല്‍​പി​ജി ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന ചി​ന്ന ദു​രൈ, ക​ണ്ടെയ്‌​ന​ര്‍ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ബാ​പ്പു, അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രെ​യും ക​ട​വ​രാ​ന്ത​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി രാ​ജ​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബാ​പ്പു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​ന്നു പു​ല​ര്‍​ച്ചെ 2.45 ഓ​ടെ ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗ​ത്ത്‌​ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് നി​ന്ന് മ​ത്സ്യം ക​യ​റ്റി​പ്പോ​വു​ക​യാ​യി​രു​ന്നു ക​ണ്ടെയ്‌​ന​ര്‍ ലോ​റി മം​ഗ​ലാ​പു​ര​ത്തുനി​ന്ന് എ​ല്‍​പി​ജി. ക​യ​റ്റി ചേ​ളാ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ടാ​ങ്ക​ര്‍ ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ര്‍ ലോ​റി ര​ണ്ട് ക​ട​ക​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പി.​കെ.​റി​യാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ.​പി. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്, ക​ള​യ​ങ്കോ​ട് സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ ഡ്രീം​സ് റെ​ഡി​മെ​യ്ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന​ത്.

കൊ​യി​ലാ​ണ്ടി ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും​ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും കു​തി​ച്ചെ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ക​ണ്ടെയ​്ന​ര്‍ ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് പു​റ​ത്തെ​ടു​ത്ത​ത്.

ലോ​റി​ക്കും ബി​ല്‍​ഡം​ഗി​നു​മി​ട​യി​ല്‍ കു​ടു​ങ്ങിക്കിട​ക്കു​ക​യാ​യി​രു​ന്നു രാ​ജ​ന്‍.​ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ട്ടു. പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് ഭാ​ഗി​ഗ​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ണ്ട​യ്‌​ന​ര്‍ ലോ​റി ടാ​ങ്ക​റി​ലി​ടി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ടാ​ങ്ക​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ക്യാ​ബിന്‍​ പു​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.​

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് കൊ​യി​ലാ​ണ്ടി ത​ഹ​സി​ല്‍​ദാ​ര്‍ ബി.​പി.​അ​നി. മ​റ്റ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. കൊ​യി​ലാ​ണ്ടി സി​ഐ.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​സ്‌​ഐ റൗ​ഫ്, തു​ട​ങ്ങി​യ​വ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും ​കൊ​യി​ലാ​ണ്ടി അ​ഗ്‌​നി​ശ​മ​ന സേ​നാ​വി​ഭാ​ഗം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി.​ആ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​ണ്ടെയ്‌​ന​ര്‍ ലോ​റി പ​ഴ​യ സ്റ്റാ​ന്‍​ഡി​ലേ​ക്ക് മാ​റ്റി.​ചേ​ളാ​രി​യി​ല്‍നി​ന്നും ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ സീ​നി​യ​ര്‍ ഫോ​ര്‍​മാ​ന്‍​മാ​രാ​യ മ​ധുസൂ​ദ​ന​ന്‍, വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ടാ​ങ്ക​ര്‍ ലോ​റി പ​രി​ശോ​ധി​ച്ച് ഗ്യാ​സ് ലീ​ക്ക് ഇ​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്തി, റോ​ഡി​ല്‍ നി​ന്നും മാ​റ്റി.

Related posts