കൊച്ചി പഴയ കൊച്ചിയല്ല! രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരം; കടത്തുകാരായി പെണ്‍കുട്ടികളും

കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ന​​​ഗ​​​ര​​​മാ​​​ണ് കൊ​​​ച്ചി​​​യെ​​​ന്ന് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ്. കേ​​​ര​​​ള​​​ത്തി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​കാ​​​രാ​​​യി പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എം​​എ) സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​ത്തി​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത്‌​​സ​​​റാ​​​ണ്. എ​​​ക്സൈ​​​സി​​ന്‍റെ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്ന് കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ല​​​ഹ​​​രി ​പാ​​​ർ​​​ട്ടി​​​ക​​​ൾ നി​​ർ​​ത്തി​​യെ​​ങ്കി​​ലും ന​​​ഗ​​​ര​​​ത്തി​​​ലെ വ​​​ലി​​​യ വീ​​​ടു​​​ക​​​ളി​​​ൽ ര​​​ഹ​​​സ്യ​​​മാ​​​യി ല​​​ഹ​​​രി പാ​​​ർ​​​ട്ടി​​​ക​​​ൾ ഇ​​പ്പോ​​ഴും ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​വും വി​​​ല്പ​​​ന​​​യും വി​​​ത​​​ര​​​ണ​​​വും ഉ​​​ണ്ടെ​​​ങ്കി​​​ലും മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​ലെ ല​​​ഹ​​​രി​​​മ​​​രു​​​ന്നു മാ​​​ഫി​​​യ ഇ​​​ല്ല. വ്യ​​​ക്തി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്ന ക​​​ഞ്ചാ​​​വി​​​ന്‍റെ 99 ശ​​​ത​​​മാ​​​ന​​​വും ആ​​​ന്ധ്ര​​​യി​​​ൽ നി​​​ന്നാ​​​ണെ​​ന്ന് അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു. താ​​​ഴേ​​​ക്കി​​​ട​​​യി​​​ലു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ക​​​ഞ്ചാ​​​വ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മ​​​റ്റു​​​ള്ള​​​വ​​​ർ എ​​​ൽ​​​എ​​​സ്ഡി പോ​​​ലെ​​​യു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ല​​​ഹ​​​രി​​​മ​​​രു​​​ന്നി​​​നു എ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ടം വീ​​​ടു​​​ക​​​ളി​​​ൽ നി​​​ന്നു തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ അ​​​മ്മ​​​മാ​​​ർ​​​ക്കേ ക​​​ഴി​​​യൂ. ന​​​മ്മു​​​ടെ വീ​​​ടു​​​ക​​​ൾ മാ​​റ​​​ണം. അ​​​വി​​​ടെ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം ഉ​​​ണ്ടാ​​​ക​​​ണം. പ​​​ര​​​സ്പ​​​ര സം​​​സാ​​​രം ഉ​​​ണ്ടാ​​​ക​​​ണം. കു​​​ട്ടി​​​ക​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ലാ​​​ണ്. അ​​​വ​​​രെ പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നും നേ​​​ർ​​​വ​​​ഴി​​​ക്ക് കൊ​​​ണ്ടു​​​വ​​​രാ​​​നും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് ക​​​ഴി​​​യു​​​ക. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് കു​​​ട്ടി​​​ക​​​ളെ പേ​​​ടി​​​യാ​​​ണെ​​​ന്നും ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് പ​​​റ​​​ഞ്ഞു.

കെ​​എം​​​എ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​വേ​​​ക് കൃ​​​ഷ്ണ ഗോ​​​വി​​​ന്ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്രോ​​​ഗ്രാം ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​സ്. ക​​​ർ​​​ത്ത, ഓ​​​ണ​​​റ​​​റി സെ​​​ക്ര​​​ട്ട​​​റി വി. ​​​ജോ​​​ർ​​​ജ് ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Related posts