ഇടുക്കി എംപിയും എല്ഡിഎഫ് സ്ഥാനാര്ഥിയുമായ ജോയ്സ് ജോര്ജിനെതിരേ ഗുരുതര ആരോപണം.പ്രളയ പുനര്നിര്മാണത്തിന്റെ കരാര് സഹോദരനും ബന്ധുക്കള്ക്കും സിപിഎം നേതാക്കള്ക്കും നല്കിയെന്നാണ് ആരോപണം. നിര്മാണ ജോലികള് തരപ്പെടുത്തിയതില് വ്യാപകമായ അഴിമതിയുണ്ടെന്ന് ന്യൂനപക്ഷ വിഭാഗം കോര്ഡിനേറ്റര് മനോജ് കോക്കാട്ട് ആണ് ആരോപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാനിരിക്കെ വന്നിട്ടുള്ള ആരോപണം ജോയ്സിനും എല്ഡിഎഫിനും തിരിച്ചടിയായിരിക്കുകയാണ്. ഇടുക്കി ജില്ലയില് പ്രളയത്തില് തകര്ന്ന കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെയും, ചെറുതോണി ടൗണ് പുനര്നിര്മാണം ഉള്പ്പെടെയുള്ള പൊതുമരാമത്ത് റോഡ്സ് ഡിവിഷന്റെയും പരിധിയിലുള്ള നിര്മാണ കരാര് നല്കുന്നതില് സ്വജനപക്ഷപാതം ഉണ്ടായെന്നാണ് ആരോപണം. ആരോപണത്തെക്കുറിച്ച് ജോയ്സിന്റെ പ്രതികരണം വന്നിട്ടില്ല.
Read MoreCategory: Loud Speaker
അതിക്രമങ്ങൾക്കു വിധേയരാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമായി സഖി-വണ് സ്റ്റോപ്പ് സെന്റർ ഒരുങ്ങുന്നു; 24 മണിക്കൂർ സേവനം; ഇരയ്ക്കുവേണ്ട സംരക്ഷണം ഒരു കുടക്കീഴിൽ
സീമ മോഹൻലാൽ കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി സഖി-വണ് സ്റ്റോപ്പ് സെന്റർ ഒരുങ്ങുന്നു. കാക്കനാട് ഒബ്സർവേഷൻ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ജില്ലയിലെ സഖി-വണ് സ്റ്റോപ്പ് സെന്റർ പ്രവർത്തനത്തിനായി ഒരുങ്ങുന്നത്. അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ വൈദ്യസഹായം, ചികിത്സ, നിയമസഹായം, കൗണ്സിലിംഗ്, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് സഖി-വണ് സ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യം. നൂറു ശതമാനം കേന്ദ്രസഹായത്തിൽ വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ജില്ല കളക്ടർ അധ്യക്ഷനായ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കീം നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് നിർഭയാ സെൽ ആണ് വണ് സ്റ്റോപ്പ് സെന്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ലിംഗ പദവിയുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ഏതു സമയത്തും അഭയം തേടാവുന്ന സ്ഥാപനമാണിത്. ഒരു വനിതാ…
Read Moreജീവിതത്തിലെ ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണാം! മാന്ത്രിക ചികിത്സയുടെ പേരിൽ തട്ടിപ്പ്; വ്യാജ സിദ്ധൻ പിടിയിൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്
വടകര: അറബ് മാന്ത്രിക ചികിത്സയെന്ന പേരിൽ നിരവധി പേരെ വഞ്ചിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. വയനാട് പെരിയ മുള്ളൽ സ്വദേശി കളരിത്തൊടി ഉസ്മാൻ ഹാജി മുസ്ലിയാരെ (47)യാണ് വടകര സിഐ എം.എം. അബ്ദുൾകരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാണാസുര സാഗറിനടുത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വണ്ഡേ റിസോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2000 മുതൽ അറബ് മാന്ത്രിക ചികിത്സ ആരംഭിച്ച പ്രതി ഒരു സ്വകാര്യ ചാനലിൽ’ അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം’എന്ന പേരിൽ പരിപാടി അവതരിപ്പിച്ചിരുന്നു. ജീവിതത്തിലെ ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണാം എന്ന പരസ്യവുമായാണ് പ്രതി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കുട്ടികളില്ലാത്തവർ, ഭർത്താവുമായി അകന്നു കഴിയുന്നവർ, ഭൂമി വിൽപനയ്ക്കുള്ള തടസം നീക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ചികിത്സ നടത്തിയത്. ദിനം…
Read More9.4 കോടിയിൽനിന്ന് 15.8 കോടിയിലേക്ക്; അഞ്ചു വർഷത്തിനിടെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരുമാനം വർധിച്ച വഴികൾ
വയനാട്: അഞ്ചു വർഷത്തിനിടെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആസ്തിയിൽ 6.4 കോടി രൂപയുടെ വർധനവ്. വയനാട്ടിൽ നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാകുന്നത്. 2014-ൽ സമർപ്പിച്ച അമേഠിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 9.4 കോടി രൂപയായിരുന്നു രാഹുലിന്റെ ആസ്തി. വ്യാഴാഴ്ച വയനാട്ടിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇത് 15.8 കോടി രൂപയായി ഉയർന്നു. 2017-18 സാന്പത്തിക വർഷത്തിൽ 1.1 കോടി രൂപയാണ് രാഹുലിന്റെ വരുമാനം. ശന്പളം, റോയൽറ്റി, വാടക, നിക്ഷേപങ്ങൾ എന്നിവയാണ് വരുമാന മാർഗങ്ങൾ. 1.3 കോടി രൂപയാണ് അദ്ദേഹത്തിന്റെ പൈതൃക സ്വത്തിന്റെ മൂല്യം. 7.9 കോടി രൂപയുടെ സ്വയാർജിത സ്ഥാവര സ്വത്തുക്കളുണ്ട്. 8.7 കോടി രൂപയാണ് സ്വയാർജിത ആസ്തി മൂല്യം. 40,000 രൂപയാണ് രാഹുലിന്റെ കൈവശമുള്ളത്. വിവിധ ബാങ്കുകളിലായി 17 ലക്ഷം രൂപ നിക്ഷേപമുണ്ട്. 72 ലക്ഷം രൂപയാണ് രാഹുലിന്റെ കടം. അഞ്ചു കേസുകൾ രാഹുലിനെതിരെയുണ്ട്. ഇതിൽ…
Read Moreരാഹുൽ ഗാന്ധിയുടെ ആസ്തി 15.8 കോടി; കടം 72 ലക്ഷം; കേസുകൾ അഞ്ച്; സത്യവാങ്മൂലത്തിലെ വിവരങ്ങള് ഇങ്ങനെ…
വയനാട്: വയനാട് പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേടുന്നതിനു നാമനിർദേശ പത്രിക സമർപ്പിച്ച എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു 15.8 കോടി രൂപയുടെ ജംഗമസ്വത്ത്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം. 1,32,48,284 രൂപയാണ് അദ്ദേഹത്തിന്റെ പൈതൃക സ്വത്തിന്റെ മൂല്യം. 7,93,03,977 രൂപയുടെ സ്വയാർജിത സ്ഥാവര സ്വത്തുക്കളുണ്ട്. 8,75,70,000 രൂപയാണ് സ്വയാർജിത ആസ്തി മൂല്യം. 40,000 രൂപയാണ് രാഹുലിന്റെ കൈവശമുള്ളത്. വിവിധ ബാങ്കുകളിലായി 17,93,693 രൂപ നിക്ഷേപമുണ്ട്. 72,01,904 രൂപയാണ് കടം. അഞ്ചു കേസുകൾ രാഹുലിനെതിരെയുണ്ട്. ഇതിൽ നാലെണ്ണം ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരായ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. സുബ്രഹ്മണ്യൻ സ്വാമി നൽകിയ നാഷണൽ ഹെറാൾഡ് കേസാണ് മറ്റൊന്ന്. കേംബ്രിഡ്ജ് സർവകലാശാല ബിരുദവും ട്രിനിറ്റി കോളജിൽനിന്നു ഡവലപ്മെന്റ് സ്റ്റഡീസിൽ എം ഫില്ലും ആണ് വിദ്യാഭ്യാസ യോഗ്യത.
Read Moreരാഹുലിന്റെ കഥയിൽ അഭിനയിക്കുമോ ? രാഹുൽ എന്തു ചെയ്തു?; പരിഹസിച്ച് മോദി സിനിമയിലെ നായകൻ വിവേക് ഒബ്റോയി
ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബോളിവുഡ് നടൻ വിവേക് ഒബ്റോയി. രാഹുൽ ഗാന്ധിയുടെ കഥ സിനിമയാക്കണമെങ്കിൽ തായ്ലൻഡിൽ ഭൂരിഭാഗവും ഷൂട്ട് ചെയ്യേണ്ടിവരുമെന്നായിരുന്നു ഒബ്റോയിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ കഥ സിനിമയാക്കിയപ്പോൾ പ്രധാന കഥാപാത്രമായി അഭിനയിച്ചതുപോലെ രാഹുലിന്റെ കഥയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഒബ്റോയി. അദ്ദേഹം എന്താണ് ഇതുവരെ ചെയ്തിട്ടുള്ളതെന്നും നടൻ ചോദിച്ചു. പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഒബ്റോയിയുടെ പരാമർശം. തന്റെ സിനിമയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധവുമില്ലെന്നും എപ്പോൾ വേണമെങ്കിലും സിനിമ റിലീസ് ചെയ്യുക എന്നത് തന്റെ അവകാശമാണെന്നും ഒബ്റോയി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണു താനെന്നും അദ്ദേഹം ഒരു ആവേശമാണെന്നും നടൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിച്ചചിത്രമാണ് പിഎം നരേന്ദ്ര മോദി. ചെറുപ്പകാലം മുതൽ പ്രധാനമന്ത്രി പദം…
Read Moreഅമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്; പ്രളയത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ; എൽഡിഎഫ് വിയർക്കുന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: കേരളത്തിന്റെ പ്രളയദുരന്തത്തിനു കാരണം അശാസ്ത്രീയമായി ഡാമുകൾ തുറന്നതാണെന്ന ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രഹരമേറ്റു എൽഡിഎഎഫ്. പ്രളയത്തിൽ കേരള സർക്കാർ പ്രതിക്കൂട്ടിലാണ്.ഇതു ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു കനത്ത തിരിച്ചടിയാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ തരംഗമുണ്ടാക്കി പിടിച്ചെടുക്കാൻ രാഹുൽ ഗാന്ധി നേരിട്ടവതരിപ്പിച്ചപ്പോൾ അപ്രതീക്ഷിതമായി പ്രളയത്തിലെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കുറ്റപ്പെടുത്തലും വന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ എൽഡിഎഫ് വിഷമിക്കുകയാണ്. സംഭവത്തിൽ ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകുന്പോൾ പ്രതിക്കൂട്ടിലാകുന്നത് സർക്കാർ തന്നെയാണ്. പ്രളയാനന്തര കേരളത്തിലെ ജനനായകനായി മുഖ്യമന്ത്രി പിണറായി വിജയനെ ഉർത്തിക്കാട്ടാനായിരുന്നു സർക്കാർ ശ്രമം. ഇത് ആകെ പൊളിയുന്നതാണ് ഇപ്പോഴത്തെ കാഴ്ച. അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ചാൽ പ്രളയകാലത്തെ മരണത്തിന് ഉത്തരവാദി സർക്കാർ സംവിധാനമാണ്. അണക്കെട്ടിലെ ജലനിരപ്പ് കണ്ടു കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചു ധനലാഭം…
Read Moreപെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം മരണമുറപ്പാക്കാന് കഴുത്തില് കുത്തുകയും ചെയ്തു ! വീടിനകത്ത് കടന്നത് പിന്വശത്തുകൂടെ;ചിയാരത്ത് അമ്മാവനൊപ്പം കഴിഞ്ഞിരുന്ന 22കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്ഥിയെ കൊലപ്പെടുത്തിയെ യുവാവിന്റെ ക്രൂരത ഇങ്ങനെ…
പ്രണയനിഷേധത്തിന്റെ പേരില് തിരുവല്ലയില് പെണ്കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നതിന്റെ ഞെട്ടല് മാറുംമുമ്പെയാണ് തൃശ്ശൂര് ചിയാരത്ത് സമാന സംഭവം ആവര്ത്തിച്ചത്. 22കാരിയായ ബി.ടെക് വിദ്യാര്ഥിനി നീതുവാണ് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില് വടക്കേക്കാട് സ്വദേശിയായ നിതീഷ് (32) എന്ന യുവാവിനെ നാട്ടുകാര് പിടികൂടി പൊലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര് പറയുന്നു. കൊടകര ആക്സിസ് എന്ജിനീയറിങ് കോളജ് വിദ്യാര്ത്ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര് യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. അച്ഛനും അമ്മയും മരിച്ച പെണ്കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പ്രണയാഭ്യര്ത്ഥന നിരസിച്ച യുവതിയുടെ മരണം ഉറപ്പിക്കാന് കഴുത്തിലും കുത്തിയെന്ന് റിപ്പോര്ട്ട്. വാക്ക് തര്ക്കത്തിലേര്പ്പെട്ടതിന് ശേഷം കഴുത്തില് കുത്തിയ യുവാവ്…
Read Moreതൊടുപുഴയിലെ മര്ദനം: ആറു മാസം മുന്പ് അരുണ് ഇളയകുട്ടിയുടെ പല്ലടിച്ചു കൊഴിച്ചു; കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ തെളിവുകളും ലഭിച്ചു
തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടരുന്നു. പോലീസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ് ആനന്ദിനെ (36)യാണ് തൊടുപുഴ പോലീസ് സ്്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്യുന്നത്. മൂന്നു ദിവസത്തേക്കാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. മൂത്ത കുട്ടിയെ മർദ്ദിച്ചതിനു പുറമെ ഇളയകുട്ടിയെയും ശാരീരികമായി ഉപദ്രവിച്ചതിനും ലൈംഗികമായി ദുരുപയോഗം ചെയ്തതുമായും ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസും വിശദമായി അന്വേഷിക്കുകയാണ് പോലീസ്. പ്രത്യേക സംഘങ്ങളായാണ് കേസന്വേഷണം പുരോഗമിക്കുന്നത്. മൂത്ത കുട്ടിയെ മർദ്ദിച്ച കേസ് ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിലും ഇളയ കുട്ടിക്കു നേരെയുള്ള പീഡനക്കേസ് സിഐ അഭിലാഷ് ഡേവിഡുമാണ് അന്വേഷിക്കുന്നത്. ഇളയ കുട്ടിക്കു നേരെയും പ്രതി ക്രൂര പീഡനം നടത്തിയതായി പോലീസിനു വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ആറു മാസം മുൻപുണ്ടായ മർദ്ദനത്തിൽ കുട്ടിയുടെ പല്ല് നഷ്ടപ്പെട്ടിരുന്നു.…
Read Moreപത്രിക സമർപ്പണത്തിനു മുന്പ് കണ്ണന്റെ അനുഗ്രഹം വാങ്ങാൻ സുരേഷ് ഗോപി ഗുരുവായൂരിലെത്തി; വനിതാ പ്രവർത്തകർ ആരതിയുഴിഞ്ഞു
ഗുരുവായൂർ; നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്പ് കണ്ണന്റെ അനുഗ്രം തേടി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ഗുരുവായൂരിലെത്തി. രാവിലെ ശീവേലിക്ക് ശേഷം ദർശനം നടത്തിയ സുരേഷ് ഗോപി സോപാനത്തിൽ നെയ്യും കാണിക്കയും സമർപ്പിച്ച് തൊഴുതു. പ്രസാദം സ്വീകരിച്ചശേഷം ഉപദേവന്മാരേയും തൊഴുത് പുറത്തു കടന്നു.തുടർന്ന് എൻഡിഎയുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു. കിഴക്കേനടയിൽ ട്രാഫിക് ഐലന്റിന് സമീപം എത്തിയ സുരോഷ് ഗോപിയെ നൂറ് കണക്കിന് പ്രവർത്തകർ സ്വീകരിച്ച് മഞ്ജുളാൽ പരിസരത്തേക്ക് ആനയിച്ചു. മഞ്ജുളാൽ പരിസരത്ത് എത്തിയ സുരേഷ് ഗോപിയെ വനിതാ പ്രവർത്തകർ ആരതിയുഴിഞ്ഞു. തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിന് തളിക്കുളം പഞ്ചായത്തിലെ മത്സ്യ തൊഴിലാളികൾ സ്വരൂപിച്ച തുക തളിക്കുളം പഞ്ചായത്ത് ബിജെപി പ്രസിഡന്റ് ഭഗീഷ് പൂരാടൻ സുരേഷ് ഗോപിക്ക് കൈമാറി. ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്,ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് കെ.വി.സദാനന്ദൻ, നേതാക്കളായ കെ.ആർ.അനീഷ്, പി.എം.ഗോപിനാഥൻ, ഷിജിൽ ചുള്ളിപറന്പിൽ, കെ.ജി.രാധാകൃഷ്ണൻ എന്നിവർ സ്വീകരണത്തിന്…
Read More