കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വ്യാജചിത്ര പ്രചരണവുമായി എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥി അൽഫോണ്സ് കണ്ണന്താനം. പ്രസിദ്ധമായ ടൈം മാസികയുടെ കവറിൽ കണ്ണന്താനത്തിന്റെ ചിത്രം കൂട്ടിച്ചേർത്താണ് പ്രചാരണം. 1994 ഡിസംബർ അഞ്ചിന് ഇറങ്ങിയ ടൈം മാസികയുടെ കവറിലാണ് കണ്ണന്താനം “ഇടംപിടിച്ചത്’. തന്റെ അടുത്ത കാലത്തെടുത്ത പുതിയ ചിത്രം മാസികയുടെ പഴയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു. കണ്ണന്താനം ഈ ചിത്രം തന്റെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. ടൈം മാസികയുടെ വെബ്സൈറ്റിൽ 1994-ൽ പുറത്തിറങ്ങിയ മാസികയും കവർചിത്രവും ലഭ്യമാണ്. ഒരു കേന്ദ്രമന്ത്രി വ്യാജചിത്രം പങ്കുവച്ചതിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശമുയരുന്നുണ്ട്.
Read MoreCategory: Loud Speaker
വീട്ടില് നിന്ന് ഇറങ്ങി പൊക്കോണം, പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി
സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവയ്ക്കുംവിധമുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിനോട് പ്രതികരിക്കാതെ വൈദ്യുതിമന്ത്രി എം.എം.മണി. താൻ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ എന്തെങ്കിലും പറയണമെങ്കിൽ എനിക്ക് തോന്നണമെന്നും ഇവിടെ നിന്ന് പൊക്കോളു എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. “എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ’ എന്ന് ആക്രോശിച്ച മന്ത്രി മേലാൽ എന്റെ വീട്ടിൽ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള് തുറന്നു വിട്ടതില് പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടില് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾ മന്ത്രിയുടെ പ്രതികരണം തേടിയത്. പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാം മാനേജ്മെന്റിൽ പാളിച്ചകളുണ്ടെന്നും തുടക്കം മുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു എന്നാൽ പെട്ടന്നുണ്ടായ മഴയാണ് പ്രളയത്തിന്…
Read Moreപ്രളയത്തിന് കാരണം ഡാം തുറന്നതു തന്നെ, സര്ക്കാരിന് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്ട്ട്
തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കേ പ്രളയത്തെക്കുറിച്ച് പഠിക്കാന് നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്ട്ട് പുറത്ത്. പ്രളയത്തിനു കാരണം ഡാമുകള് തുറന്നതാണെന്ന റിപ്പോര്ട്ട് പിണറായി വിജയന് സര്ക്കാരിനും എല്ഡിഎഫിനും തിരിച്ചടിയാകും. ഡാമുകള് തുറന്നത് മാനദണ്ഡങ്ങള് പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോര്ട്ടാണ് സമര്പ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള് പാലിക്കാതെയും മുന്നറിയിപ്പ് നല്കാതെയും ഡാമുകള് തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോര്ട്ടില് പറയുന്നു. ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില് നിറയാന് കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന് തയ്യാറെടുപ്പുകള് വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
Read Moreരമ്യാ ഹരിദാസിനെതിരായ പരാമർശം; സിപിഎമ്മിലും എൽഡിഎഫിലും വിജയരാഘവൻ ഒറ്റപ്പെട്ടു
ജോണ്സണ് വേങ്ങത്തടം കൊച്ചി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെക്കുറിച്ച് എ. വിജയരാഘവൻ നടത്തിയ പരാമർശത്തോടെ സിപിഎമ്മിലും എൽഡിഎഫിലും എ.വിജയരാഘവൻ ഒറ്റപ്പെടുന്നു. എൽഡിഎഫ് ഘടകകക്ഷികളും വിജയരാഘവൻ അതിരുകടന്നുവെന്നു വ്യാഖ്യാനവുമായി രംഗത്തുണ്ട്. കോടിയേരി, എസ്. രാമചന്ദ്രൻപിള്ള, എ.കെ. ബാലൻ തുടങ്ങിയവരെല്ലാം വിജയരാഘവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിക്കുമെന്നാണ് പിണറായി വിജയന്റെ നിലപാട്. മുന്നണി കണ്വീനർ പ്രത്യക്ഷമായിട്ടല്ലെങ്കിലും ഖേദപ്രകടനം നടത്തിയത് ഈ വിയോജിപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാൽ, ഇടതു ബുദ്ധജീവികൾ പോലും കടന്നാക്രമിച്ചിട്ടും പരമാർശം പിൻവലിക്കാൻ വിജയരാഘവൻ തയാറിയിട്ടില്ല. എൽഡിഎഫ് കണ്വീനറുടെ പരാമർശങ്ങളിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുമെന്നു പറഞ്ഞു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഒഴിഞ്ഞുമാറി. അതു കൊണ്ടു തന്നെ പാർട്ടിക്കുള്ളിൽ വിജയരാഘവനെതിരേ ശക്തമായ അമർഷമാണ് പുകയുന്നത്. തെരഞ്ഞെടുപ്പു സമയത്ത് ഇത്തരമൊരു പ്രതികരണം നടത്തിയതു ശരിയായില്ലെന്ന അഭിപ്രായം ശക്തമാണ്. എന്നാൽ, പരസ്യമായി അഭിപ്രായം പറഞ്ഞു തെരഞ്ഞെടുപ്പിൽ…
Read Moreസപ്ന ചൗധരിയുടെ സൂപ്പർ ഹിറ്റ് ഗാനത്തിനു ഡ്യൂപ്പർ ഹിറ്റ് സ്റ്റെപ്പുവച്ച് വനിതാ പോലീസ്
ന്യൂഡൽഹി: പൊതുവേദിയിൽ, ഒൗദ്യോഗിക വേഷത്തിൽ ഡാൻസ് ചെയ്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ മാസം 30-ന് തെക്കുപടിഞ്ഞാറൻ ഡൽഹി പോലീസിനു കീഴിൽ വരുന്ന ഓൾ വിമൻ സന്പർക് സഭ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഘനൃത്തം ചടങ്ങിനിടെ സപ്ന ചൗധരിയുടെ പ്രസിദ്ധമായ ഒരു ഗാനം പാടിത്തുടങ്ങിയതോടെ ചില വനിതാ പോലീസ് ഉദ്യോഗസ്ഥർ വേദി കൈയടക്കി നൃത്തം ആരംഭിച്ചു. പിന്നാലെ കൂടുതൽ പോലീസുകാർ വേദിയിലെത്തി. ഐപിഎസ് ഉദ്യോഗസ്ഥയായ ബെനിറ്റ മേരി ജയ്ക്കറെയും ഇവർ വേദിയിലേക്കു കൊണ്ടുവന്ന് ചുവടുവയ്പ്പിച്ചു. ഡാൻസിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദയിൽ പ്രസിദ്ധയായ ഡാൻസറും ഗായികയുമാണ് സപ്ന ചൗധരി. महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का…
Read Moreഐപിഎൽ ഇനി പാക്കിസ്ഥാനിൽ കാണാനാവില്ല; നിരോധനം ഏർപ്പെടുത്തി ഇമ്രാൻ സർക്കാർ
ഇസ്ലാമാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാൻ നിരോധമേർപ്പെടുത്തി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ഇന്ത്യയുടെ സംഘടിതമായ ശ്രമമാണ് ഐപിഎല്ലെന്നാണ് പാക്കിസ്ഥാന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ഒരു ആഭ്യന്തര ടൂര്ണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം പാക്കിസ്ഥാനില്ലെന്ന് വാര്ത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. പാക് ക്രിക്കറ്റിനെ നശിപ്പിക്കാന് കിട്ടുന്ന ഒരു അവസരവും ഇന്ത്യ ഉപേക്ഷിക്കില്ല. അതു കണ്ടതുകൊണ്ടാണ് സംപ്രേക്ഷണം നിരോധിക്കാനുള്ള നടപടിയെന്നും ചൗധരി പറഞ്ഞു. നേരത്തെ, പുല്വാമ ഭീകരാക്രമണത്തിന് പിന്നാലെ പിഎസ്എല് മത്സരങ്ങള് സംപ്രേക്ഷണം ചെയ്യുന്നതില് നിന്ന് ഇന്ത്യന് ചാനലുകള് പിന്മാറിയിരുന്നു. പിഎസ്എല്ലിനെയും പാക് ക്രിക്കറ്റിനെയും തകർക്കാനായിരുന്നു ഇതുവഴി ഇന്ത്യയുടെ ലക്ഷ്യമെന്നും ചൗധരി പറഞ്ഞു.
Read Moreചൈനയെ നിരീക്ഷിക്കാൻ ഇന്ത്യക്ക് റോമിയോ ഹെലികോപ്റ്ററുകൾ; കരാറിന് യുഎസ് അനുമതി
വാഷിംഗ്ടൺ: ഇന്ത്യക്ക് 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലികോപ്റ്ററുകൾ വില്ക്കുവാനുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് അനുമതി നല്കി. എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകളാണ് അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. വാര്ത്ത ഏജന്സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ഇന്ത്യന് മഹാസമുദ്രം വഴിയുള്ള ശത്രുക്കുളുടെ നീക്കങ്ങളെ നിരീക്ഷിക്കാനാണ് സീഹോക് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. പ്രതിരോധ മേഖലയിൽ തന്നെ കടൽ നിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നായ ഇവ 2.4 ബില്യൺ ഡോളർ മുടക്കിയാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില് പ്രതിരോധ രംഗത്തുള്ള സഹകരണം കൂടുതല് ശക്തമാകും എന്ന സുരക്ഷാവിദഗ്ദ്ധരുടെ പ്രതീക്ഷ. കടൽ വഴിയുളള ചൈനീസ് അന്തർവാഹിനികളുടെ നീക്കങ്ങളെ കൃത്യതയോടെ നിരീക്ഷിക്കാൻ റോമിയോ ഹെലികോപ്റ്ററുകൾക്ക് സാധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ യുഎസ്, റോയൽ ഓസ്ട്രേലിയൻ നാവിക സേനകളാണ് റോമിയോ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്.
Read Moreനാടിനെ ഒറ്റികൊടുത്ത രാഷ്ട്രീയപാർട്ടികൾക്ക് ഇനി വോട്ടില്ല! ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങള് ഒടുവില് തീരുമാനമെടുത്തു, പോസ്റ്ററും പതിപ്പിച്ചു
അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ക്വാറി മുതലാളിമാർക്ക് പിന്തുണ നൽകി നാടിനെ ഒറ്റിക്കൊടുത്ത രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടില്ല. ഏനാദിമംഗലം പഞ്ചായത്തിലെ ഗിരിനിരകളെ വികസനത്തിന്റെ പേരുപറഞ്ഞ് തച്ചുതകർക്കാൻ ക്വാറി മുതലാളിമാർക്കൊപ്പം നിന്ന് ജനങ്ങളെ വഞ്ചിച്ച രാഷ്ട്രീയപാർട്ടികളുടെ നേതാക്കളോടുള്ള അമർഷം ഇലക്ഷൻ ആയതോടുകൂടി ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങളിൽ പ്രകടമായി തുടങ്ങി. ചായലോട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 150ഓളം വീടുകളിൽ നാടിനെ ഒറ്റുകൊടുത്ത രാഷ്ട്രീയപാർട്ടി നേതാക്കൾ വോട്ടഭ്യർത്ഥിച്ച് വരണ്ട എന്ന പോസ്റ്റർ പതിച്ചു കഴിഞ്ഞു. പുലിമലപ്പാറ സമരത്തെ പിന്തുണച്ച രാഷ്ട്രീയ പാർട്ടികളെ വിസ്മരിക്കില്ലന്ന് സമരസമിതി സെക്രട്ടറി കെ.ജി രാജൻ പറഞ്ഞു 30.77 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൽ 2001ലെ സെൻസസ് പ്രകാരം 20252 ജനങ്ങളാണ് ആകെയുള്ളത്. ഇവർ ഏനാദിമംഗലത്തെ ഗിരിനിരകളെ ആശ്രയിച്ചാണ് കഴിഞ്ഞു വരുന്നത്. വിസ്തൃതി കുറഞ്ഞ ഈ പ്രദേശത്തെ നിലവിൽ നാല് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഒമ്പതോളം ക്വാറികൾ ഏനാദിമംഗലത്തെ മുഖ്യധാര…
Read Moreഎന്തുവിലകൊടുത്തും രാഹുലിനെ തോല്പിക്കണമെന്ന് അനുയായികളോട് യെച്ചൂരി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് സ്വാധീനമില്ലാത്തെ കേരളത്തിലാണ് രാഹുൽ മത്സരിക്കുന്നതെന്ന് ഓർക്കണമെന്നു പറഞ്ഞ യെച്ചൂരി രാഹുലിനെ ഇടതുമുന്നണി പരാജയപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു. രാഹുലിന്റെ സ്ഥാനാർഥിത്വത്തിനുള്ള മറുപടി അതായിരിക്കണമെന്ന് ഓർമിപ്പിച്ച യെച്ചൂരി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. ഈ വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപ്രിയങ്ക ഗാന്ധിയെ അപമാനിച്ച് ശ്രീധരന്പിള്ള
സ്ത്രീവിരുദ്ധ പരാമര്ശവുമായി എല്ഡിഎഫ് കണ്വീനര് എ. വിജയരാഘവന് പുലിവാലു പിടിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന് പി.എസ്. ശ്രീധരന്പിള്ളയും കുടുങ്ങി. കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അപമാനിച്ചാണ് ശ്രീധരന്പിള്ള കുടുക്കിലായത്. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന് പിള്ളയുടെ വാക്കുകള്. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന് ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല് പറയുന്നില്ല എന്നും ശ്രീധരന്പിള്ള പറഞ്ഞു. കണ്ണൂരില് തിങ്കളാഴ്ച്ച നടന്ന എന്ഡിഎ കണ്വെന്ഷനില് ആയിരുന്നു ശ്രീധരന് പിള്ളയുടെ മോശം വാക്കുകള്. രാഹുല് വയനാട്ടില് മത്സരിക്കുന്നത് ഉത്തരേന്ത്യയില് പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന് പിള്ള പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്പിള്ള പറഞ്ഞു.
Read More