തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 29-ാം റാങ്ക് നേടിയ ശ്രീലക്ഷ്മി സന്തോഷ വാർത്ത അറിഞ്ഞതു കൂട്ടുകാരിയുടെ വീട്ടിൽ വച്ച്. ആലുവ കടുങ്ങല്ലൂർ സ്വദേശിനിയായ ശ്രീലക്ഷ്മി തൃശൂരിനടുത്തു തിരൂരിലുള്ള മീര എന്ന കൂട്ടുകാരിയുടെ അടുത്ത് ഇന്നലെ വൈകീട്ടാണ് എത്തിയത്. അവിടെയിരിക്കുന്പോഴാണ്റാങ്ക് കിട്ടിയ വിവരം തന്നെ വിളിച്ചറിയിച്ചതെന്നു ശ്രീലക്ഷ്മി പറഞ്ഞു. ഇന്നു വീട്ടിലേക്കു തിരിച്ചുപോകും. അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. സ്വന്തമായ പരിശ്രമത്തിലാണ് ശ്രീലക്ഷ്മി നേട്ടം കൈവരിച്ചത്. ആലുവ കടുങ്ങല്ലൂർ റിട്ട.എസ്ബിഐ ഉദ്യോഗസ്ഥരായ രാമചന്ദ്രന്റെയും കലാദേവിയുടെയും മകളാണ്. സഹോദരി വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറാണ്. കളമശേരി സ്കൂളിൽ പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞശേഷം ചെന്നൈയിലാണ് ശ്രീലക്ഷ്മി ഡിഗ്രി പൂർത്തിയാക്കിയത്. തുടർന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് യുകെയിൽനിന്നാണ്.
Read MoreCategory: Loud Speaker
കണ്ണീരൊഴുക്കി പത്തു നാൾ! മരണകാരണമായത് തലയോട്ടി പൊട്ടി തലച്ചോറിനേറ്റ ക്ഷതം; ഇതുവരെയുള്ള സംഭവങ്ങള് ഇങ്ങനെ…
കോട്ടയം: അമ്മയുടെ ഒപ്പം താമസിച്ച ആൺസുഹൃത്തിന്റെ മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞത് പത്തു ദിവസം. മർദനത്തിൽ തലയോട്ടി പൊട്ടി തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണമായത്. ഇക്കഴിഞ്ഞ മർച്ച് 28ന് പുലർച്ചെയാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഏഴുവയസുകാരനെ ക്രൂരമായി മർദിച്ചു മൃതപ്രായനാക്കിയ കേസിൽ കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുണ് ആനന്ദ് (36) അറസ്റ്റിലായിരുന്നു. കുട്ടിയുടെ മാതാവിനും മൂന്നരവയസുകാരനായ ഇളയ സഹോദരനും മർദനത്തിൽ പരിക്കേറ്റിരുന്നു. കട്ടിലിൽ നിന്നു തൊഴിച്ചു താഴെയിട്ട് പിന്നീട് വലിച്ചെറിഞ്ഞുവെന്നും മുറിയിൽ വലിച്ചിഴച്ച് മർദിച്ചുവെന്നും പ്രതി പോലീസിനോടു സമ്മതിച്ചിരുന്നു. കട്ടിലിൽ നിന്നു തെറിച്ചു വീണപ്പോൾ അലമാരയിൽ ഇടിച്ചു കുട്ടിയുടെ തലയ്ക്കു പിന്നിൽ മാരക മുറിവേറ്റു. ഇതിന് അന്നു തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരുവർഷം മുന്പ് കുട്ടികളുടെ പിതാവ് ഹൃദയസ്തംഭനത്തെ തുടർന്നു…
Read Moreസോളാർ പിന്നേം ചതിച്ചു; സരിതയുടെ പത്രികകൾ തള്ളി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സോളാർ കേസ് പ്രതി സരിത.എസ്.നായരുടെ നീക്കത്തിന് തിരിച്ചടി. സരിതയുടെ പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി. എറണാകുളം, വയനാട് മണ്ഡലങ്ങളിൽ നൽകിയിരുന്ന പത്രികകളാണ് തള്ളിയത്. സോളാർ വിഷയത്തിലെ രണ്ട് കേസുകളിൽ സരിതയെ കോടതി ശിക്ഷിച്ചിരുന്നു. ഈ ശിക്ഷകൾ റദ്ദാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പത്രികകൾ തള്ളിയത്. ശിക്ഷ റദ്ദാക്കിയതായുള്ള കോടതി ഉത്തരവ് ഹാജരാക്കാൻ സരിതയ്ക്ക് ശനിയാഴ്ച രാവിലെ 10.30വരെ സമയം അനുവദിച്ചിരുന്നു.
Read Moreവയനാട്ടില് ഇനി ദേശീയ യുദ്ധം ! ദേശീയ നേതാക്കളെ എത്തിക്കുന്ന തിരക്കില് പാര്ട്ടികള്
കോഴിക്കോട്: ബിജെപി ദേശീയനേതൃത്വത്തിന് ഇനി വയനാട് മാനിയ. കോണ്ഗ്രസ് ദേശീയ അധ്യക്ഷന് രാഹുല് ഗാന്ധി വയനാട്ടില് സ്ഥാനാര്ഥിയായതോടെ കേരളത്തിലേക്ക് കൂടുതല് ദേശീയ നേതാക്കള് എത്തും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷന് അമിത്ഷായും കേരളത്തില് എത്തുമെന്ന് ഉറപ്പായി. 12ന് കോഴിക്കോട് ബീച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തുടര്ന്നുള്ള ദിവസങ്ങളില് കൂടുതല് നേതാക്കള് സംസ്ഥാനത്തെത്തും. രാഹുലിനെതിരായ പ്രചാരണ തന്ത്രങ്ങളാണ് ബിജെപി ദേശീയ നേതാക്കള് മെനയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം ദേശീയ നേതാക്കള് എത്തുന്നതിനനുസരിച്ച് ക്രമികരിക്കാന് സംസ്ഥാന നേതൃത്വത്തിന് നിര്ദേശം നല്കിയിട്ടുണ്ട്. വയനാട്ടില് സംസ്ഥാന നേതാക്കളെക്കാള് ദേശീയ നേതാക്കളായിരിക്കും പ്രചരണരംഗത്തുണ്ടാകുക. ദേശീയ വിഷയങ്ങള് ഉയര്ത്തിക്കാട്ടിയും അമേഠി മണ്ഡലത്തിലെ വികസനമുരടിപ്പ് ഉയര്ത്തികാട്ടിയുമായിരിക്കും പ്രചാരണം. സംസ്ഥാന നേതാക്കളോട് മറ്റു മണ്ഡലങ്ങള് കേന്ദ്രീകരിച്ച് പ്രവര്ത്തനം ഊര്ജിതമാക്കാനാണ് ലഭിച്ചിരിക്കുന്ന നിര്ദേശം.തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഇപ്പോള് ബിജെപിക്കുള്ളത്. കഴിഞ്ഞ ദിവസം സ്വകാര്യചാനല് നടത്തിയ സര്വേയും…
Read Moreസരിത തന്റേടമുള്ളവള് ! യുഡിഎഫ് ഭരണകാലത്ത് സരിതയെപ്പോലുള്ള ദുരനുഭവം നേരിടേണ്ടി വന്നത് ആയിരക്കണക്കിന് ആളുകള്ക്ക്; സോളാര് നായികയെ വാനോളം പുകഴ്ത്തി കടകംപള്ളി…
സോളാര് നായിക സരിത നായരെ വാനോളം പുകഴ്ത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സരിതയെ തന്റെടമുള്ള സ്ത്രീ എന്നാണ് കടകംപള്ളി വിശേഷിപ്പിച്ചത്. തന്റേടമുള്ളവളായതുകൊണ്ടാണ് സോളര് മേഖലയില് സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന് എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള് വിളിച്ച് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്. എല്ഡിഎഫ് കുറ്റ്യേരി ലോക്കല് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പ്രസ്താവന സോഷ്യല് മീഡിയയില് വൈറലാകുകയാണ്. വയനാട്ടില് രാഹുല് ഗാന്ധിക്കെതിരേയും എറണാകുളത്ത് ഹൈബി ഈഡനെതിരേയും സ്വതന്ത്രനായി സരിത മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ വാക്കുകള് വൈറലാകുന്നത്.യുഡിഎഫ് ഭരണകാലത്ത് സരിതയെ പോലുള്ള ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള് വേറെയുമുണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു. നല്ല കാര്യങ്ങള് മാത്രം ചെയ്ത സര്ക്കാരാണ് എല്ഡിഎഫ് സര്ക്കാര്. ഈ സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് പരിശോധിക്കുന്നതില് തെറ്റില്ലാത്ത തിരഞ്ഞെടുപ്പാണിത്. ക്ഷേമ പെന്ഷന് 1500 രൂപയാക്കുമെന്നാണ് എല്ഡിഎഫ് മാനിഫെസ്റ്റോയില്…
Read Moreയോഗി യോഗ്യൻ! യോഗിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്ന് വി.കെ സിംഗ്; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന താക്കീത്
ന്യൂഡൽഹി: “ഇന്ത്യൻ സേനയെ മോദിയുടെ സേന എന്ന് ആരു വിളിച്ചാലും അയാൾ രാജ്യദ്രോഹിയാണെ’ന്നു താൻ ബിബിസി അഭിമുഖത്തിൽ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ. സിംഗ്. ഇങ്ങനെ പറഞ്ഞതായി ബിബിസി വെളിപ്പെടുത്തിയതിനെ തുടർന്നാണ് സിംഗിന്റെ വിശദീകരണം. അഭിമുഖം പൂർണമായി ബിബിസി ട്വിറ്ററിലൂടെ നൽകിയിട്ടുണ്ട്. ബിബിസി റിപ്പോർട്ടർ മറ്റെവിടെ നിന്നോ പകർത്തി ചേർത്തതാണെന്നും അതിനെത്ര പണം കിട്ടിയെന്നും സിങ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതിനിടെ, സിംഗ് പറഞ്ഞതാണ് ശരിയെന്ന് കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സേനയെ ഒരു വ്യക്തിയുടെ സേന എന്നു പറയുന്നവരാണ് രാജ്യദ്രോഹികൾ. ഇത്തരം ആൾക്കാർക്കെതിരെ ബിജെപി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് മോദിയുടെ സേന എന്ന പദപ്രയോഗം ആദ്യം നടത്തിയത്. ഇതേപ്പറ്റി ചോദിച്ചപ്പോഴാണ് സേന രാജ്യത്തിനന്റേതാണെന്നും വ്യക്തിയുടേതല്ലെന്നും സിംഗ് വിശദീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന താക്കീത് ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി…
Read More109 ദിവസത്തെ ലോകപര്യടനം! അതിശയക്കാഴ്ചയായി കോസ്റ്റ ക്രൂസിന്റെ രണ്ടു കപ്പലുകള് കൊച്ചിയില്
കൊച്ചി: ഇറ്റാലിയൻ ക്രൂസ് കന്പനിയായ കോസ്റ്റ ക്രൂസിന്റെ രണ്ടു കപ്പലുകൾ ഒരേസമയം കൊച്ചി തുറമുഖത്ത് അടുത്തു. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നിങ്ങനെ രണ്ടു ക്രൂസ് കപ്പലുകളാണ് കൊച്ചിയിൽ അടുത്തത്. ഇത് ആദ്യമായാണ് ഒരു കന്പനിയുടെ രണ്ടു കപ്പലുകൾ ഒരേസമയം തുറമുഖത്ത് അടുക്കുന്നത്. 109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. ചൈനീസ് വിപണിക്കുവേണ്ടി രൂപകൽപ്പന ചെയ്ത ആദ്യ കോസ്റ്റ കപ്പലായ വെനേസിയ ചൈനയിലേക്കുള്ള യാത്ര ഇന്നു തുടരും. കൊളംബോ, ലാംഗ്വാക്കി, പോർട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടു ദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയിൽനിന്ന് 100 ഇന്ത്യൻ അതിഥികൾ വെനേസിയയിൽ കയറും. കപ്പലിലുള്ള 14 ഡെക്കുകളിൽ 12 ഉം അതിഥികൾക്ക് ഉപയോഗിക്കാനാകും. മൂന്നു സ്വിമ്മിംഗ് പൂളുകൾ, 4 ജാകൂസിസ്, 10 ബാറുകൾ, 5 റസ്റ്ററന്റുകൾ, കാസിനോ, തിയറ്റർ, ഡിസ്കോ, ബോൾ റൂം, വാട്ടർ തീം പാർക്ക് തുടങ്ങിയവയെല്ലാമുണ്ട്. ഇതിനായി…
Read Moreകുളിക്കുന്നതിനിടയിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: മാരായമുട്ടത്ത് സൈനികൻ അറസ്റ്റിൽ; പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഇയാള് പ്രതിയാണ്
മാരായമുട്ടം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈനികനെ കോടതി റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര ഇരുന്പിൽ ചാണിക്കുഴി ആർ.ജെ. നിവാസിൽ അനു ജോയിയാണു റിമാൻഡിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അവധിക്കു നാട്ടിലെത്തിയ പ്രതി യുവതി കുളിക്കുന്നതിനിടയിൽ കടന്നുപിടിക്കുകയും വീട്ടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പ്രതിയുമായുള്ള മൽപ്പിടിത്തത്തിൽ പരിക്കേറ്റ യുവതി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാരാണ് അവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവശേഷം പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടിയ അനു ജോയിക്കെതിരേ മാരായമുട്ടം പോലീസ് കേസെടുകയും റിപ്പോർട്ട് സൈന്യത്തിനു കൈമാറുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ പാങ്ങോട്ടെ മിലിട്ടറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അനു ജോയിയെ കോടതിയിൽ എത്തിച്ചു. 2014-ൽ പ്രായപൂർത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലും കഴിഞ്ഞ വർഷം യുവാവിനെയും ഭാര്യയെയും വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും അനു ജോയി പ്രതിയാണ്.
Read Moreകുടലിന്റെ പ്രവർത്തനം താറുമാറായി! തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദനമേറ്റ ഏഴുവയസുകാരന് ആഹാരം നൽകുന്നതു നിർത്തി;
കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂരമർദനമേറ്റു കോലഞ്ചേരിഎംഒഎസ്സി മെഡിക്കൽ കോളജിൽ വെൻറ്റിലേറ്ററിൽ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. വ്യാഴാഴ്ച നാനൂറു മില്ലിഗ്രാം ഭക്ഷണം കുട്ടിക്കു നല്കിയിരുന്നെങ്കിലും കുടലിന്റെ പ്രവർത്തനം താറുമാറായതിനെത്തുടർന്ന് ആഹാരം കൊടുക്കുന്നത് നിർത്തി. ഇന്നലെ ഉച്ചയ്ക്കു കോട്ടയത്തുനിന്നുള്ള മെഡിക്കൽ സംഘം ഉറ്റ ബന്ധുക്കളുമായി കുട്ടിയുടെ ആരോഗ്യസ്ഥിതി ചർച്ച ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. ടിനു രവി ഏബ്രഹാം, പീഡിയാട്രിക് സർജൻ ഡോ. ജയപ്രകാശ്, ന്യൂറോളജിസ്റ്റ് ഡോ. ഹാരിസ്, കോലഞ്ചേരി ആശുപത്രിയിലെ ഡോ. ശ്രീകുമാർ എന്നിവരാണു കുട്ടിയെ പരിശോധിച്ചത്. മാർച്ച് 28നാണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽബോർഡിന്റെ നിർദേശാനുസരണം പരമാവധി ചികിത്സ നൽകുന്നതിന്റെ ഭാഗമായി വെന്റിലേറ്റർ സഹായം തുടരാൻതന്നെയാണു തീരുമാനം.
Read Moreപത്രിക തള്ളിയാലും കസേര പോകരുത്; ബിജെപി സ്ഥാനാർഥിയുടെ ഡമ്മിയായി ഭാര്യ
മുംബൈ: തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സീറ്റ് തരപ്പെടുത്തുന്നതു തന്നെ ഏറെ പണിപ്പെട്ടാണ്. ചിലർ പണം വാരിയെറിഞ്ഞ് സീറ്റ് സ്വന്തമാക്കും. മറ്റു ചിലർ പാർട്ടിമാറി സീറ്റ് സംഘടിപ്പിക്കും. ഇനി സ്വന്തമാക്കുന്ന സീറ്റിൽ മത്സരിക്കാൻ കഴിഞ്ഞില്ലെന്നുവന്നാലോ. ലൊട്ടുലൊടുക്ക് സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നമനിർദേശക പത്രിക തള്ളിപ്പോയാൽ മത്സരിക്കുന്നതിനു മുമ്പുതന്നെ പരാജയപ്പെടേണ്ടിവരും. ഇതിനൊരു മറുവഴി കണ്ടെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ ബിജെപി സ്ഥാനാർഥി. തന്റെ നാമനിർദേശക പത്രിക തള്ളിപ്പോയാലും കുടുംബത്തിൽനിന്നു തന്നെയാവട്ടെ സ്ഥാനാർഥിയെന്നാണ് കക്ഷിയുടെ ഒരുലൈൻ. ഇതോടെ ബിജെപി നേതാവ് സുജവ് വൈഖെ പാട്ടീല് ഭാര്യ ധനശ്രീയെയും മണ്ഡലത്തില് സ്ഥാനാർഥിയാക്കി. മുൻകരുതൽ നടപടിയെന്നാണ് ഇതിനെ പാർട്ടിയുടെ അഹമ്മദ്നഗർ നേതാക്കൾ വിശേഷിപ്പിക്കുന്നത്. സീറ്റ് ലഭിക്കാൻ കഴിഞ്ഞ മാസം കോൺഗ്രസിൽനിന്നും മറുകണ്ടം ചാടിയ നേതാവാണ് വൈഖ പാട്ടീൽ. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാ കൃഷ്ണ വൈഖെ പാട്ടീലിന്റെ മകനാണ്. സഖ്യകക്ഷിയായ എൻസിപി അഹമ്മദ്നഗര് കോൺഗ്രസിനു നൽകിയിരുന്നില്ല. ഇതോടെ…
Read More