അടൂര്: അവസാന ദിവസത്തെ പരീക്ഷയും എഴുതിയതിനുശേഷം കാണാതാകുകയും പോലീസ് തെരഞ്ഞ് ആണ് സുഹൃത്തിന്റെ വീട്ടില് എത്തിയപ്പോള് ഓടി രക്ഷപ്പെടുകയും ചെയ്ത പത്താം ക്ലാസ് വിദ്യാര്ഥിനിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച രാത്രി ഏഴോടെ കടമ്പനാട് കുണ്ടോംവെട്ടത്ത് മലനടയിലുള്ള സുഹൃത്തിന്റെ വീട്ടില്നിന്നാണ് പെണ്കുട്ടി ഇറങ്ങിയോടിയത്. തൊട്ടുപിന്നാലെ കനത്ത മഴ ആരംഭിക്കുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. പെണ്കുട്ടി പോകാന് സാധ്യതയുള്ള വഴിയില് എല്ലാം പോലീസ് വിവിധ സംഘങ്ങളായി രാത്രി മുഴുവന് തെരച്ചില് നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, പെണ്കുട്ടിയെ വഴിയില് കണ്ടതായി നാട്ടുകാരും ബസ് യാത്രക്കാരും മൊഴി നല്കി. കൂടല് നെടുമണ്കാവ് സ്വദേശിയായ വിദ്യാര്ഥിനി അങ്ങാടിക്കല് സ്കൂളിലാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കൂട്ടുകാര്ക്കൊപ്പം ഇറങ്ങിയ പെണ്കുട്ടി ആണ്സുഹൃത്ത് കൊണ്ടുവന്ന കാറില് കയറിയാണ് പോയതെന്നു പറയുന്നു. നേരം വൈകിയിട്ടും പെണ്കുട്ടി വീട്ടില് എത്താതിരുന്നപ്പോള് രക്ഷിതാക്കാന് കൊടുമണ് പോലീസ് സ്റ്റേഷനില് പരാതി നല്കി. ഒരു…
Read MoreCategory: Loud Speaker
രാഹുല് വന്നില്ലെങ്കിലും സ്ഥാനാര്ഥിയെ കിട്ടിയാല് മതിയായിരുന്നു! ഉമ്മന്ചാണ്ടിയെ ട്രോളികൊന്ന് സോഷ്യല് മീഡിയ.
കോഴിക്കോട്: വയനാട്ടില് മത്സരിക്കാന് രാഹുല് ഗാന്ധി വരുന്നതുമായി ബന്ധപ്പെട്ട് തീരുമാനമാവാത്തതോടെ പ്രവര്ത്തകര് അങ്കലാപ്പില് . രാഹുല് വരുമെന്ന് ഉറപ്പിച്ചു പറയുകയും പിന്നീട് തിരുത്തുകയും ചെയ്ത ഉമ്മന്ചാണ്ടിയെ ട്രോളികൊല്ലുകയാണ് സോഷ്യല് മീഡിയ. ഇതിനൊപ്പം ‘സിദ്ദിഖിനും നിക്കണോ പോണോ’ എന്ന തരത്തില് പരിഹാസ ശരമേല്ക്കുകയാണ്. അനാവശ്യമായി എതിരാളികള്ക്ക് അടിക്കാന് വടികൊടുത്തുവെന്ന വികാരമാണ് വലിയ വിഭാഗം പ്രവര്ത്തകര് പങ്കുവയ്ക്കുന്നത്. ഉമ്മന്ചാണ്ടിയുള്പ്പെടെയുള്ള കോണ്ഗ്രസ് നേതാക്കള്ക്കെതിരേ പ്രവര്ത്തകര്ക്കിടയില് കടുത്ത വികാരമുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ചൂടില് നിന്ന് അകന്ന് നില്ക്കുകയാണ് വയനാട്ടിലെ കോണ്ഗ്രസുകാര് . എതിര് സ്ഥാനാര്ഥികള് പ്രചാരണ പ്രവര്ത്തനങ്ങളില് ഏറെ മുന്നോട്ട് പോവുന്ന സമയത്താണ് വയനാട്ടിലും വടകരയിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തത്. ഔദ്യോഗികമായി പ്രഖ്യാപനം വരാത്തതിനാല് മണ്ഡലത്തില് നിന്ന് സ്ഥാനാര്ഥി വിട്ടു നില്ക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണവും വടകര മണ്ഡലത്തില് എതിരാളികള് നടത്തുന്നുണ്ട്. വയനാട്ടില് നിലവില് പര്യടന പ്രവര്ത്തനങ്ങളില് ഏര്പ്പെട്ട ടി.സിദ്ദിഖ് തന്നെയാവുമോ ഇവിടെ സ്ഥാനാര്ഥി…
Read Moreഏഴു വയസുകാരനെ മര്ദിച്ച അരുണ് ആനന്ദ് കൊലക്കേസ് പ്രതി; മുമ്പ് വിവാഹിതനായ ഇയാള്ക്കു പത്തു വയസുള്ള കുട്ടിയുണ്ട്; തൊടുപുഴയില് വീട് വാടകയ്ക്ക് എടുത്തത് ഭാര്യാ ഭര്ത്താക്കന്മാരാണെന്നു പറഞ്ഞ്
തൊടുപുഴ: ഏഴു വയസുകാരനെ മർദിച്ച കേസിൽ പ്രതിയായ അരുണ് ആനന്ദ് തിരുവനന്തപുരത്തു കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതി. 2008ൽ തിരുവനന്തപുരം മ്യൂസിയം പോലീസാണു ആദ്യമായി കേസെടുത്തത്. 2007ൽ യുവതിയെ മർദിച്ച കേസിലും പ്രതിയാണ്. മദ്യപാനത്തിനിടയിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. മറ്റു അടിപിടിക്കേസുകളിലും പ്രതിയായ ഇയാൾ ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ആയുധം കൈയിൽ സൂക്ഷിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. പതിവായി മദ്യവും ലഹരിപദാർഥങ്ങളും ഉപയോഗിച്ചിരുന്നു. നല്ല നിലയിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളുമായി അടുപ്പമില്ലാതെയാണ് ഇയാൾ കഴിഞ്ഞിരുന്നത്. തൊടുപുഴയിൽ സ്വന്തമായി വർക്ക്ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭർത്താക്കന്മാരാണെന്നും പറഞ്ഞാണ് ഉടുന്പന്നൂർ സ്വദേശിനിയായ യുവതിയും അരുണ് ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ കഴിഞ്ഞ ഒരു മാസമായി വാടകയ്ക്കു താമസിച്ചു വന്നത്. ഇരുവരും ബിടെക് ബിരുദധാരികളാണെങ്കിലും ജോലിക്കു പോയിരുന്നില്ല. അരുണിനു പിതാവിന്റെ മരണ ശേഷം ബാങ്കിൽ ആശ്രിത നിയമനം…
Read Moreശെടാ, കൺഫൂഷനായല്ലോ! ശിവപാലിന്റെ സ്ഥാനാർഥി അതേ മണ്ഡലത്തിൽ കോൺഗ്രസിന്റെയും സ്ഥാനാർഥി
ലക്നോ: തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ പാർട്ടിവിടുകയും അരിശംമൂത്ത് പാർട്ടി ഓഫീസിലെ കസേര കൊണ്ടുപോകുകയും ചെയ്യുന്നത് വാർത്തയായിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. മറ്റൊന്നുമല്ല, ഒരു പാർട്ടിയുടെ സ്ഥാനാർഥിയെ അതേ സീറ്റിൽ മറ്റൊരു പാർട്ടി പ്രഖ്യാപിക്കുക. അമളിപറ്റിയിരിക്കുന്നത് ദേശീയ പാർട്ടിയായ കോൺഗ്രസിനാണെന്നതാണ് മറ്റൊരു തമാശ. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ് കോൺഗ്രസിന് അബദ്ധംപിണഞ്ഞത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനോട് പിണങ്ങി പ്രഗതീശൽ സമാജ്വാദി പാർട്ടി രൂപീകരിച്ച അമ്മാവൻ ശിവപാൽ യാദവിന്റെ സ്ഥാനാർഥിയെയാണ് കോൺഗ്രസ് മഹാരാജ്ഗഞ്ചിൽ സ്വന്തം സ്ഥാനാർഥിയാക്കിയത്. ഒരാഴ്ച മുമ്പ് ശിവപാൽ യാദവ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. മധുമിത ശുക്ല കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് മുൻ മന്ത്രി അമർമണി ത്രിപതിയുടെ മകൾ തനുശ്രീ ത്രിപതിയെ (27) ആണ് ശിവപാൽ മഹാരാജ്ഗഞ്ചിൽ സ്ഥാനാർഥിയാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തനുശ്രീയും. സംഭവം നാണക്കേട്…
Read Moreഭാര്യയെ സ്വന്തമാക്കാൻ ജീവനക്കാരനെ കൊന്നു; ശരവണ ഭവൻ ഉടമയ്ക്കു ജീവപര്യന്തം തടവ്
ന്യൂഡൽഹി: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ശരവണ ഭവൻ ഹോട്ടൽ ശൃംഖല ഉടമ പി. രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. രാജഗോപാലിനോട് കീഴടങ്ങാനും കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രാ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് രാജഗോപാൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. നിലവിൽ സുപ്രീം കോടതിയുടെ ജാമ്യത്തിലാണ് രാജഗോപാൽ. ജൂലൈ ഏഴോടെ കീഴടങ്ങാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2001 ൽ ആണ് ശരവണ ഭവൻ ഹോട്ടൽ ജീവനക്കാരൻ ശാന്തകുമാർ കൊല്ലപ്പെടുന്നത്. കോഡായികനാൽ വനമേഖലയിലെ പെരുമാൾമലയിലാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം ചെയ്യാനുള്ള മോഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശരവണ ഭവൻ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ് മാനേജരുടെ മകളായിരുന്നു ജീവജ്യോതി. ഇവരെ വിവാഹം ചെയ്യണമെന്ന് രാജഗോപാൽ ആഗ്രഹം പ്രകടിപ്പിച്ചു. ആ സമയം രണ്ട് ഭാര്യമാരുണ്ടായിരുന്ന രാജഗോപാലിന്റെ അഭ്യർഥന ജീവജ്യോതി നിരസിച്ചു. പിന്നീട് ശാന്തകുമാറിനെ ജീവജ്യോതി വിവാഹം ചെയ്തു.…
Read Moreഗോത്ര സാരഥി പദ്ധതി; നാലുമാസമായിട്ടും പണം നൽകാതെ സർക്കാർ; സ്കൂൾ അടച്ചിട്ടും പണത്തിനായി വാഹന ഉടമകൾ നെട്ടോട്ടത്തിൽ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വർഗ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിനായി നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതിയിൽ ഉൾപ്പെട്ട വാഹന ഉടമകൾ കടക്കണിയിൽ. സ്കൂൾ അടച്ചിട്ടും വാഹനം ഓടിയതിനു ലഭിക്കേണ്ട വാടക കഴിഞ്ഞ നാലുമാസമായി ലഭിക്കാത്തതാണ് കടക്കെണിയിലാകാൻ കാരണം. ഡിസംബർ മുതലുള്ള വാഹനം ഓടിയതിന്റെ വാടകയാണ് ഉടമകൾക്ക് കിട്ടാനുള്ളത്. കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ആദിവാസി വിദ്യാർഥികളെ സ്കൂളുകൾ എത്തിക്കുന്നതിന് ഗോത്രസാരഥി പദ്ധതി ആരംഭിച്ചത്. പദ്ധതി എൽഡിഎഫ് സർക്കാരും തുടർന്നു. പട്ടികവർഗ വകുപ്പിന്റെ കീഴിലാണ് ഐടിഡിപി പ്രോജകട് പ്രവർത്തിക്കുന്നത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് പണം നൽകാത്തത്. ഫണ്ട് എന്നു ലഭിക്കുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഐടിഡിപി അധികൃതർക്ക് കഴിയുന്നില്ല. ഫണ്ടിനായി സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കുന്നുവെന്ന മറുപടിയാണ് അവർ നൽകുന്നത്. പണം കൈമാറാനുള്ള നടപടിക്രമങ്ങളെല്ലാം തങ്ങൾ ചെയ്തിട്ടുണ്ടെന്നും സർക്കാർ പണം ആലോട്ട് ചെയ്യാത്തതാണ് ഇപ്പോഴത്തെ ഗുരുതര പ്രതിസന്ധിയ്ക്ക് കാരണമെന്നാണ്…
Read Moreകുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു
കുട്ടികളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. എരുവ സ്വദേശിനി സജീന (30), കരുനാഗപ്പള്ളി സ്വദേശി നിസാര് (39) എന്നിവരാണ് അറസ്റ്റിലായത്. നിസാര് നേരത്തെ എരുവയില് സജീനയുടെ വീടിനടുത്ത് താമസിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മില് അടുപ്പത്തിലായത്. സജീന തന്റെ രണ്ടുപെണ്കുട്ടികളെയും സ്കൂളില് വിട്ട ശേഷമാണ് കഴിഞ്ഞ ദിവസം കാമുകനൊപ്പം പോയത്. നിസാറിന് പ്രായപൂര്ത്തിയായ രണ്ട് ആണ്കുട്ടികളുമുണ്ട്. സജീനയെ കാണാതായതിനെ തുടര്ന്ന് ഭര്ത്താവ് പൊലീസില് പരാതി നല്കി. ഇരുവരും കൂടി ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയ പോലീസ് ഫോണ് കോളുകള് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില് ഇരുവരെയും പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനില് എത്തിച്ച് ഇരുവരുടേയും ബന്ധുക്കളുമായി ചര്ച്ച നടത്തിയെങ്കിലും ഭര്ത്താവിനേയും പെണ്കുട്ടികളേയും തനിക്ക് വേണ്ട എന്ന തീരുമാനത്തില് യുവതി ഉറച്ചു നിന്നു. ഇതേതുടര്ന്ന് ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് കോടതിയില് ഹാജരാക്കി.
Read Moreപിന്നെയും പണിപാളി! വോട്ടുപിടിത്തത്തിനിടെ കയറിയത് കോടതി മുറിയിൽ; കണ്ണന്താനം വിവാദത്തിൽ
പറവൂർ: വോട്ടുപിടിത്തത്തിനിടെ കോടതി മുറിയിൽ കയറിയ എറണാകുളത്തെ ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം വിവാദത്തിൽ. വ്യാഴാഴ്ച രാവിലെ പറവൂരിലെത്തിയ കണ്ണന്താനം പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കയറിയതാണ് വിവാദമായത്. കോടതിമുറിയിൽ കയറിയതും വോട്ടർമാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആരോപണം. പറവൂർ ബാർ അസോസിയേഷൻ പരിസരത്ത് വോട്ടഭ്യർഥിച്ച് എത്തിയതായിരുന്നു കണ്ണന്താനം. അവിടെനിന്ന് സമീപത്തുള്ള അഡീഷണൽ സബ് കോടതി മുറിയിലേക്ക് കയറുകയായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിയിലുണ്ടായിരുന്നു. എന്നാൽ ആ സമയം ജഡ്ജി കോടതിയില് ഉണ്ടായിരുന്നില്ല. കണ്ണന്താനം പുറത്തിറങ്ങിയ ശേഷമാണ് ജഡ്ജി കോടതി മുറിയിലെത്തിയത്. സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്ന കാര്യം പരിശോധിക്കുകയാണെന്ന് ബാർ അസോസിയേഷൻ അറിയിച്ചു. എന്നാൽ കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചിട്ടില്ലെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന വിശദീകരണം.
Read Moreഭരണം കിട്ടിയാല് എല്ലാവര്ക്കും പ്രതിമാസം 18,000 രൂപ, വമ്പന് പ്രഖ്യാപനവുമായി സിപിഎമ്മിന്റെ പ്രകടന പത്രിക
ദരിദ്രര്ക്ക് പ്രതിമാസം 12,000 രൂപ നല്കാനുള്ള കോണ്ഗ്രസ് പ്രകടനപത്രികയെ കവച്ചുവയ്ക്കുന്ന പ്രഖ്യാപനങ്ങളുമായി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. രാജ്യത്ത് എല്ലാവര്ക്കും പ്രതിമാസം 18,000 രൂപ ലഭ്യമാക്കുമെന്ന വാഗ്ദാനവുമായിട്ടാണ് സീതാറാം യെച്ചൂരി പ്രകടനപത്രിക അവതരിപ്പിച്ചത്. കാര്ഷിക ഉത്പന്നങ്ങള്ക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനത്തില് കുറയാത്ത വില ഉറപ്പ് വരുത്തും. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്ക്ക് രണ്ടു രൂപ നിരക്കില് ഏഴ് കിലോ അരി. എല്ലാ കുടുംബത്തിനും പൊതുവിതരണ സംവിധാനം വഴി 35 കിലോ അരി നല്കും. സ്വകാര്യ മേഖലയിലെ ജോലികള്ക്ക് പട്ടിക ജാതി പട്ടിക വര്ഗക്കാര്ക്ക് സംവരണ നല്കും. അതിസമ്പന്നര്ക്ക് അധികനികുതി ഏര്പ്പെടുത്തും. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിപിഎം ജനറല് സെക്രട്ടറി വ്യക്തമാക്കി.
Read Moreസരിത നായര് എറണാകുളത്ത് പ്രചരണം തുടങ്ങി, ലക്ഷ്യം വെളിപ്പെടുത്തി സോളാര് നായിക
പാര്ലമെന്റ് തെരഞ്ഞെടുപ്പില് മത്സരിക്കാനുള്ള ഒരുക്കങ്ങള് പൂര്ത്തിയാക്കി സരിതാ നായര്. ഇന്ന് നാമനിര്ദേശ പത്രിക വാങ്ങാന് എറണാകുളം കളക്ടറേറ്റില് അവര് എത്തി. താന് ഒരു പാര്ട്ടിയുടെയും അടിസ്ഥാനത്തിലല്ല മത്സരിക്കുന്നത്. വ്യക്തിപരമായിട്ട് കഴിഞ്ഞ കുറേ വര്ഷങ്ങളായി ഇത്തരം ആളുകള്ക്കെതിരെ പൊരുതി കൊണ്ടിരിക്കുകയാണ്. തന്റെ ലക്ഷ്യം ഹൈബി ഈഡനാണ്. ഹൈബി ഈഡനും കെ.സി വേണുഗോപാലും ഉള്പ്പെടെ താന് ആരോപണം ഉന്നയിച്ച ആര്ക്കെതിരെയും രാഹുല് ഗാന്ധി നടപടിയെടുത്തിട്ടില്ല. അതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവര്ത്തനമാണ് താന് തെരഞ്ഞെടുപ്പില് ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത പറഞ്ഞു.
Read More