ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭ തെരഞ്ഞടുപ്പിൽ കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നു ഇന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കും. രാഹുൽഗാന്ധിയുടെയും പ്രിയങ്കയുടെയും കാര്യത്തിലാണ് തീരുമാനമെടുക്കുന്നത്. അമേഠി, വയനാട് സീറ്റുകളെ സംബന്ധിച്ചു പ്രധാനമായും തീരുമാനമുണ്ടാകും. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പാർട്ടി അനുയോജ്യമായ സീറ്റ് നൽകേണ്ടി വരും. അമേഠി സീറ്റ് പ്രിയങ്കയ്ക്കു കൊടുത്തിട്ടു രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്നും അതല്ല, പ്രിയങ്ക വയനാട്ടിൽ മത്സരിക്കുമെന്നും സൂചന പുറത്തു വരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഉമ്മൻചാണ്ടി മലക്കം മറിഞ്ഞുവെങ്കിലും മറ്റു സീനിയർ നേതാക്കൾ ഇന്നുപ്രഖ്യാപനം ഉണ്ടാകുമെന്നു വെളിപ്പെടുത്തുന്നു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നു ആദ്യം സൂചിപ്പിച്ചതും ആദ്യം പിന്നോട്ടു പോയതും ഉമ്മൻചാണ്ടിയായിരിക്കെ അദ്ദേഹം വരില്ലെന്ന സൂചന പടർന്ന സാഹചര്യത്തിലാണ് മറ്റു സീനിയർ നേതാക്കളുടെ വെളിപ്പെടുത്തൽ. രാഹുൽഗാന്ധി മത്സരിക്കുമെന്ന സൂചന നൽകുന്പോൾ തന്നെ പേരു വെളിപ്പെടുത്തി കുരുക്കിലാകാൻ നേതാക്കൾ തയാറാകുന്നില്ല. രാഹുൽഗാന്ധിയുടെ കാര്യത്തിൽ…
Read MoreCategory: Loud Speaker
മിഷൻ ശക്തി പ്രഖ്യാപനം മോദിക്ക് തലവേദനയാകുമോ..! പ്രസംഗത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു
ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈല് വിജയകരമായി പരീക്ഷണം നടത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടുന്നു. പ്രസംഗത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുകയും ചെയ്തു. നേരത്തേ, തൃണമൂൽ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികൾ മോദിയുടെ പ്രസംഗത്തിലെ തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി തെര. കമ്മീഷനെ സമീപിച്ചിരുന്നു. ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആർഡിഒ മേധാവി ആയിരുന്നെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരാതിയിൽ പറയുന്നു.
Read Moreഹർത്താൽ അനിവാര്യസമയത്ത്; ഡീനിനെതിരായ കോടതി നടപടിക്കെതിരേ സുധീരൻ
കുമളി: ഹർത്താൽ നടത്തിയതിന് ഡീൻ കുര്യാക്കോസ് അടക്കമുള്ളവർക്കെതിരേ കോടതിയലക്ഷ്യ കേസെടുത്ത കോടതി നടപടിയെ വിമർശിച്ചു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. അനിവാര്യമായ ഘട്ടത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും കോടതി ഇത്തരം വിഷയങ്ങളിൽ സന്തുലിതമായ നിലപാടാണ് എടുക്കേണ്ടിയിരുന്നതെന്നും സുധീരൻ പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്തതിൽ കോടതിക്കു പോരായ്മയുണ്ടായിട്ടുണ്ട്. അർഹിക്കുന്ന ഗൗരവത്തോടെയല്ല കോടതി ഈ കേസിനെ കണ്ടത്. രണ്ടു ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശമാണു സിപിഎം നിഷേധിച്ചത്. രണ്ടു കുടുംബങ്ങളെ സിപിഎം അനാഥമാക്കിയ പ്രത്യേക സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനംചെയ്തതെന്നും കോടതിയോട് ആദരവുണ്ടെന്നും സുധീരൻ പറഞ്ഞു. ബിജെപിയും സിപിഎമ്മും ഒരുപോലെ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ്. മോദി പാർലമെന്റും റിസർവ് ബാങ്കും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം നിർവീര്യമാക്കി. രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
Read Moreബോളിവുഡ് മോദിയെ ഭയക്കുന്നു, സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രിയ ദത്ത്
മുംബൈ: ഭയം എന്ന ഒറ്റ കാരണം കൊണ്ടാണ് ബോളിവുഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നതെന്ന് മുൻ എംപിയും കോണ്ഗ്രസ് നേതാവുമായ പ്രിയ ദത്ത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ദത്തിന്റെ പരാമർശം. ഭയമല്ലാതെ മറ്റെന്തെങ്കിലും കാരണം ഇതിനു പിന്നിലുണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ?. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം ഇങ്ങനെയൊരു മാറ്റം. എല്ലാവർക്കും പ്രശ്നങ്ങളുണ്ട്. എല്ലാ പൗരൻമാർക്കും അവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ അവകാശമുണ്ട്- ബോളിവുഡ് താരങ്ങൾ സർക്കാർ അനുകൂല രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ദത്ത് പറഞ്ഞു. സുനിൽ ദത്ത്-നർഗീസ് ദന്പതികളുടെ മകളും നടൻ സഞ്ജയ് ദത്തിന്റെ സഹോദരിയുമാണ് പ്രിയ ദത്ത്. ഇക്കുറി മുംബൈ നോർത്ത് മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാർഥിയാണ് പ്രിയ ദത്ത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂനം മഹാജനോട് പ്രിയ പരാജയപ്പെട്ടിരുന്നു.
Read Moreകള്ളത്തെളിവുകള് ഉപയോഗിച്ച് കേസില് കുടുക്കി! നടിയെ ആക്രമിച്ച കേസില് സിബിഐ അന്വേഷണം തേടി വീണ്ടും ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. കള്ളത്തെളിവുകൾ ഉപയോഗിച്ച് കേസിൽ തന്നെ പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് ദിലീപ് ഡിവിഷൻ ബെഞ്ചിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. സമാന ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ ഹർജിയുമായി ദിലീപ് എത്തിയിരിക്കുന്നത്. കേസിൽ കേരള പോലീസ് നടത്തിയ അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നും സത്യം പുറത്തുവരാൻ സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഈ ഹർജിയിൽ വിധി വരും വരെ കേസിന്റെ വിചാരണ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കേസിലെ സുപ്രധാന തെളിവായ ആക്രമണ ദൃശ്യം അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് വിവിധ കോടതികളെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി അടക്കം ദിലീപിന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കാൻ ദിലീപ് ബോധപൂർവം ശ്രമിക്കുകയാണെന്നും ഇതിന് വേണ്ടിയാണ് സിബിഐ…
Read Moreപരിക്കേറ്റ് റോഡിൽ കിടന്ന മാധ്യമപ്രവർത്തകനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് രാഹുൽ ഗാന്ധി; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകന് മുന്നിൽ കാരുണ്യത്തിന്റെ കരം നീട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പരിക്കേറ്റ് റോഡിൽ കിടന്ന മാധ്യമപ്രവർത്തകനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിലാക്കി. രാജസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ രാജേന്ദ്ര വ്യാസിനെയാണ് ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച സെൻട്രൽ ഡൽഹിയിലെ ഹുമയൂൺ റോഡിൽ വച്ചാണ് സംഭവം. മാധ്യമപ്രവർത്തകൻ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുകയായിരുന്നു. ആ സമയം അതുവഴിയെത്തിയ രാഹുൽ ഗാന്ധി ഉടൻതന്നെ വാഹനം നിർത്തുകയും രാജേന്ദ്ര വ്യാസിനെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പരിക്കേറ്റയാളെ എയിംസ് ആശുപത്രിയിലേക്കാണ് രാഹുൽ കൊണ്ടുപോയത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ വ്യാസിനൊപ്പം രാഹുൽ കാറിലിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തുവാല ഉപയോഗിച്ച് രാഹുൽ മാധ്യമപ്രവർത്തകന്റെ തല തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.
Read Moreമിഷൻ ശക്തി പ്രഖ്യാപനം മോദിക്ക് തലവേദനയാകുമോ? പ്രസംഗത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടു
ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈല് വിജയകരമായി പരീക്ഷണം നടത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടുന്നു. പ്രസംഗത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുകയും ചെയ്തു. നേരത്തേ, തൃണമൂൽ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികൾ മോദിയുടെ പ്രസംഗത്തിലെ തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടി തെര. കമ്മീഷനെ സമീപിച്ചിരുന്നു. ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത ജനങ്ങളെ അറിയിക്കേണ്ടത് ഡിആർഡിഒ മേധാവി ആയിരുന്നെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരാതിയിൽ പറയുന്നു.
Read Moreപ്രിയങ്ക ഗാന്ധി, ഖുശ്ബു, നവ ജ്യോത്സിംഗ് സിദ്ദു, കനയ്യ കുമാര്, അമിത്ഷാ എന്നിവര് കണ്ണൂരിലേക്ക് ? പ്രചാരണം ഉഷാറാക്കാന് മുന്നണികള്
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കളെ കണ്ണൂരിലെത്തിക്കാൻ മുന്നണികൾ. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ണൂരിൽ പ്രചാരണത്തിന് കൊണ്ടുവരുവാൻ യുഡിഎഫ് നീക്കം നടത്തുന്നുണ്ട്. ഡിസിസി ഇത്തരമൊരു ആവശ്യം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രിയങ്കഗാന്ധിക്ക് പുറമെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ ജ്യോത്സിംഗ് സിദ്ദു, നടി ഖുശ്ബു, ഗുലാംനബി ആസാദ്, ജഗദീഷ്, സലിംകുമാർ എന്നിവർ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനു വേണ്ടി പ്രചാരണത്തിനെത്തും. പ്രചാരണത്തിന് പ്രിയങ്കാഗാന്ധി എത്തിയാൽ റോഡ്ഷോ അടക്കം കണ്ണൂരും കാസർഗോഡ് നടത്താനാണ് യുഡിഎഫ് തീരുമാനം. എൽഡിഎഫ് കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി പി.കെ. ശ്രീമതിക്കു വേണ്ടി സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മറിയം ധാവ്ള എന്നിവർ നേരത്തെ പ്രചാരണത്തിനെത്തിയിരുന്നു. ഇവർക്കു പുറമെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, എസ്.…
Read Moreസമ്പൂര്ണ മദ്യ നിരോധനം നിലനില്ക്കുന്ന സംസ്ഥാനം! നാമനിര്ദേശ പത്രിക സമര്പ്പിക്കാന് മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാര്ഥി അറസ്റ്റില്
പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ മദ്യപിച്ചെത്തിയ സ്വതന്ത്ര സ്ഥാനാർഥി അറസ്റ്റിൽ. 40 കാരനായ രാജീവ് കുമാർ സിംഗാണ് സന്പൂർണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ മദ്യപിച്ച് വരാണാധികാരിക്ക് മുന്നിലെത്തിയത്. പുർണിയ ലോക്സഭാ സീറ്റിലേക്കുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു രാജീവ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. സംശയം തോന്നിയ തെരഞ്ഞെടുപ്പ നിരീക്ഷകൻ എം. ഷൈലേന്ദ്രൻ ഇയാളെ ബ്രീത്ത് അനലൈസർ വച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പുർണിയ ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം നടപടി എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ മദ്യപിച്ചെന്ന് രാജീവ് സമ്മതിക്കുയായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതാദ്യമായാണ് രാജീവ് കുമാർ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇറങ്ങിയത്. 17 പേരാണ് പുർണിയ ലോക്സഭാ സീറ്റിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. അതേസമയം, സന്പൂർണമദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിൽ നിരോധനത്തിന് ശേഷം ഒന്നര ലക്ഷത്തോളം പോരാണ് നിയമ ലംഘനത്തിന് അറസ്റ്റിലായിട്ടുള്ളത്. 25…
Read Moreകോൺഗ്രസിന്റെ ന്യായ് പദ്ധതി വെറുതേയല്ല! പദ്ധതി പ്രഖ്യാപിച്ചത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുമായി ചർച്ചചെയ്തശേഷം
ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുൾപ്പെടെയുള്ള വലിയ സാന്പത്തിക ശാസ്ത്രജ്ഞരുമായി ചർച്ചചെയ്തശേഷമാണ് കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തതെന്ന് രാഹുൽ ഗാന്ധി. ജയ്പുരിൽ കോണ്ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നല്ല ആശയമായിരുന്നെങ്കിലും അത് വാക്കിലൊതുങ്ങി. എന്നാൽ, ഞങ്ങളുടെ പ്രഖ്യാപനം യാഥാർഥ്യമാകുന്നതിന് ആറുമാസം മുന്പുതന്നെ അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗങ്ങൾ നടത്താതെയും ആരോടും പറയാതെയും ലോകത്തെതന്നെ വലിയ സാന്പത്തിക വിദഗ്ധരായ രഘുറാം രാജൻ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിക്കുകയാണ് പാർട്ടി ചെയ്തത്’’ -രാഹുൽ പറഞ്ഞു. ന്യായ് (ന്യൂന്തന ആയ് യോജന) പദ്ധതിയിലൂടെ രാജ്യത്തെ 20 ശതമാനം കുടുംബങ്ങളെ ദാരിദ്ര്യ രേഖയ്ക്കു മുകളിലാക്കുമെന്നായിരുന്നു രാഹുൽ ഗാന്ധി യുടെ പ്രഖ്യാപനം. രാജ്യത്തെ അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക് ഇതിന്റെ…
Read More