പ​തി​മൂ​ന്നാം വ​യ​സി​ൽ വി​വാ​ഹം, 59 വ​ർ​ഷ​ത്തെ ദാ​ന്പ​ത്യം, പ​തി​നെ​ട്ട് മക്കൾ! നല്ല ഒാട്ടം പൂർത്തിയാക്കി മറിയക്കുട്ടി മടങ്ങി

ബി​ജു ഇ​ത്തി​ത്ത​റ

ക​ടു​ത്തു​രു​ത്തി: പ​തി​മൂ​ന്നാം വ​യ​സി​ൽ വി​വാ​ഹം. 59 വ​ർ​ഷ​ത്തെ ദാ​ന്പ​ത്യം. പ​തി​നെ​ട്ട് മ​ക്ക​ളു​മാ​യി ഏ​വ​ർ​ക്കും അ​ത്ഭു​ത​മാ​യ മ​റി​യ​ക്കു​ട്ടി 98-ാം വ​യ​സി​ൽ ദൈ​വ​സ​ന്നി​ധി​യി​ലേ​ക്ക് മ​ട​ങ്ങി. ക​ടു​ത്തു​രു​ത്തി അ​രു​ണാ​ശേ​രി​ൽ പ​രേ​ത​നാ​യ തൊ​മ്മ​ൻ കു​ര്യാ​ക്കോ​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി കു​ര്യാ​ക്കോ​സാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞ​ത്.

മ​ക്ക​ളി​ൽ ഒ​രാ​ൾ വൈ​ദി​ക​നും ര​ണ്ടു പേ​ർ ക​ന്യാ​സ്ത്രീ​ക​ളു​മാ​ണ്. ഭ​ർ​ത്താ​വ് തൊ​മ്മ​ൻ കു​ര്യാ​ക്കോ​യു​ടെ മ​ര​ണം 26 വ​ർ​ഷം മു​ന്പ് 81-ാം വ​യ​സി​ലാ​യി​രു​ന്നു. മ​റി​യ​ക്കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കു​ന്പോ​ൾ 20 വ​യ​സാ​യി​രു​ന്നു തൊ​മ്മ​ൻ കു​ര്യാ​ക്കോ​യു​ടെ പ്രാ​യം. ഇ​ട​ക്കാ​ര​ൻ മു​ഖേ​ന​യാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വൈ​ക്കം ആ​ച്ചോ​ത്ത് കു​ടും​ബാം​ഗ​മാ​യി​രു​ന്നു മ​റി​യ​ക്കു​ട്ടി.

വി​വാ​ഹ​ത്തി​നാ​യി ക​ടു​ത്തു​രു​ത്തി ക​ട​വി​ൽ വ​ള്ള​ത്തി​ലെ​ത്തി​യ ശേ​ഷം വ​ധു​വും ബ​ന്ധു​ക്ക​ളും ന​ട​ന്നാ​ണ് മു​ട്ടു​ചി​റ റൂ​ഹാ​ദ​ക്കു​ദി​ശാ പ​ള്ളി​യി​ലെ​ത്തി​യ​ത്. ക​ർ​ഷ​ക കു​ടും​ബ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​തും. വി​വാ​ഹ​ത്തി​നു ശേ​ഷം കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്താ​ണ് ഇ​രു​വ​രും കു​ടും​ബം പു​ല​ർ​ത്തി​യ​ത്. കു​ടും​ബ​ത്തി​ലെ മ​ക്ക​ളി​ൽ ആ​ദ്യ​മു​ണ്ടാ​യ​വ​ർ പ​ഠി​ച്ചു ജോ​ലി നേ​ടി​യ​തോ​ടെ ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റു​ള്ള​വ​രെ​യും വ​ള​ർ​ത്തി വ​ലു​താ​ക്കി.

വി​വാ​ഹ​ത്തി​നു ശേ​ഷം മു​ന്നാം വ​ർ​ഷ​മാ​യി​രു​ന്നു ആ​ദ്യ​ത്തെ കു​ഞ്ഞ് ഉ​ണ്ടാ​യ​ത്. ആ​ദ്യ​ത്തെ മൂ​ന്നു​പേ​രും പെ​ണ്‍​കു​ട്ടി​ക​ളാ​യി​രു​ന്നു. നാ​ലാ​മ​താ​യി ജ​നി​ച്ച​ത് തൊ​മ്മ​ച്ച​നാ​യി​രു​ന്നു. 15-മ​ത്തെ വ​യ​സി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് തൊ​മ്മ​ച്ച​ൻ മ​രി​ച്ചു.

മ​റി​യാ​മ്മ, എ.​കെ. മാ​ത്യു (എ​ക്സ് സ​ർ​വീ​സ്), റോ​സ​മ്മ, ലൈ​സാ​മ്മ, സി​സ്റ്റ​ർ സൈ​ന സി​എം​സി (മ​ദ​ർ സു​പ്പീ​രി​യ​ർ ക​ർ​മ​ലീ​ത്താ മ​ഠം, രാ​മ​പു​രം), ജോ​സ​ഫ് (റി​ട്ട. എ​സ്ഐ), പൗ​ലോ​സ് (റി​ട്ട. എ​സ്ഐ), ബേ​ബി​ച്ച​ൻ, അ​ന്പി​ളി, സി​സ്റ്റ​ർ ജീ​ന സി​എം​സി (ഛത്തീ​സ്ഗ​ഢ്), ടോ​മി (എ​ക്സ് സ​ർ​വീ​സ്), രാ​ജു (റ​ബ​ർ മാ​ർ​ക്ക് കാ​പ്പു​ന്ത​ല), ഫാ.​സോ​ണി അ​രു​ണാ​ശേ​രി​ൽ എ​സ്ഡി​ബി (മു​നി​ഗു​ഡ, ഒ​ഡീ​ഷ), സ​ലി​ൻ (എ​ക്സ് സ​ർ​വീ​സ്), ഡെ​ലി​ൻ, ദ​ന്പ​തി​ക​ൾ​ക്ക് ആ​ദ്യ​മു​ണ്ടാ​യ കു​ഞ്ഞ​ന്ന​മ്മ​യും ര​ണ്ടാ​മ​ത്തെ മ​ക​ൾ തെ​യ്യാ​മ്മ​യും പ​രേ​ത​രാ​ണ്.

മ​രു​മ​ക്ക​ൾ- പാ​പ്പ​ച്ച​ൻ പു​ന്നി​ല​ത്തി​ൽ മു​ട്ടു​ചി​റ, ഏ​ലി​യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക), കു​ര്യാ​ച്ച​ൻ പെ​രി​യ​പ്പു​റ​ത്ത് തു​രു​ത്തേ​ൽ (മു​ള​ക്കു​ളം), സേ​വ്യ​ർ അ​റ​ക്ക​ത്താ​ഴം (ഉ​ദ​യം​പേ​രൂ​ർ), ബീ​ന, ഗ്രാ​ൻ​സി (റി​ട്ട. അ​ധ്യാ​പി​ക), റോ​സി​ലി, അ​പ്പ​ച്ച​ൻ കി​ഴ​ക്കേ​മ​ഠ​ത്തി​പ്പ​റ​ന്പി​ൽ (വൈ​ക്കം), കു​ഞ്ഞ​മ്മ (ന​ഴ്സ്, രാ​ജ​സ്ഥാ​ൻ), റീ​ന രാ​ജു (ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ), ഷൈ​നി (ന​ഴ്സ്), താ​ര, പ​രേ​ത​രാ​യ കു​ഞ്ഞ​പ്പ​ൻ പു​ളി​വേ​ലി​ൽ (ത​ല​യോ​ല​പ്പ​റ​ന്പ്), വ​ക്ക​ച്ച​ൻ ഇ​ട​ശേ​രി​ൽ (വൈ​ക്കം). സം​സ്കാ​രം നാ​ളെ രാ​വി​ലെ 9.30ന് ​മു​ട്ടു​ചി​റ റൂ​ഹാ​ദ​ക്കു​ദി​ശാ ഫൊ​റോ​നാ പ​ള്ളി​യി​ൽ.

Related posts