തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. 4.35 ലക്ഷം വിദ്യാർഥികളാണു റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് 2,923 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിനു പുറത്ത് ലക്ഷദ്വീപിലും ഗൾഫ് മേഖലയിലും ഒൻപതു വീതം പരീക്ഷാ കേന്ദ്രങ്ങൾ ഒരിക്കിയിട്ടുണ്ട്. ഈ മാസം 28 ന് പരീക്ഷകൾ അവസാനിക്കും. സർക്കാർ സ്കൂളുകളിൽ നിന്ന് 1,42,033 വിദ്യാർഥികൾ പരീക്ഷയ്ക്ക് ഇരിക്കുന്പോൾ എയ്ഡഡ് സ്കൂളുകളിൽനിന്ന് 2,62, 125, അണ് എയ്ഡഡ് സ്കൂളുകളിൽനിന്ന് 30,984 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ കണക്ക്. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ 1,867 പേരും ഓൾഡ് സ്കീമിൽ 333 പേരും പരീക്ഷ എഴുതും. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന സ്കൂൾ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികഐംഎംഎച്ച്എസ് ആണ്-…
Read MoreCategory: Loud Speaker
മോദി ആഘോഷത്തോടെ ഉദ്ഘാടനംചെയ്ത ഗുജറാത്തിലെ പട്ടേല് പ്രതിമ നടത്തിപ്പില് വന് പ്രതിസന്ധി
കഴിഞ്ഞ ഒക്ടോബര് 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെ പട്ടേല് പ്രതിമ നടത്തിപ്പില് പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്ക്ക് മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ഗുജറാത്തി പത്രമായ ‘ദിവ്യ ഭാസ്ക്കര്’ റിപ്പോര്ട്ട് ചെയ്യുന്നു. പ്രതിമയുടെ നടത്തിപ്പില് പ്രവര്ത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്, പൂന്തോട്ട ജോലിക്കാര്, ശുചീകരണ തൊഴിലാളികള്, ലിഫ്റ്റ് ജീവനക്കാര്, ടിക്കറ്റ് ചെക്കര്മാര് എന്നിവരാണ് വലിയ സമരത്തിലേര്പ്പട്ടിട്ടുള്ളത്. അപ്ഡേറ്റര് സര്വ്വീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴില് ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ചൂഷണം ചെയ്യുന്നതായി പരാതിയുള്ളത്. 182 മീറ്റര് ഉയരമുള്ള പ്രതിമയുടെ നിര്മ്മാണത്തിലെ ആദ്യ ഘട്ടത്തില് തന്നെ പ്രതിഷധ സ്വരങ്ങള് ഉയര്ന്നിരുന്നു. വലിയ രീതിയില് പണം ഒഴുക്കി പ്രതിമ നിര്മ്മിക്കുന്ന നടപടിയെ വിമര്ശിച്ച പ്രതിപക്ഷ കക്ഷികള് നിര്മ്മാണം രാഷ്ട്രീയ താത്പര്യങ്ങളാണ് എന്നാണ് വ്യക്തമാക്കിയിരുന്നത്.
Read Moreമഹാരാഷ്ട്രയില് കോണ്ഗ്രസിന് വന്തിരിച്ചടി, പ്രതിപക്ഷനേതാവിന്റെ മകന് രാത്രി ഇരുട്ടി വെളുത്തപ്പോള് ബിജെപിയില്
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനേത്തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ടതെന്നാണ് വിവരം. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് സുജയ്യെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. അഹമ്മദ് നഗർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് നേരത്തെ, സുജയ് വിഖെ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സീറ്റ് സഖ്യകക്ഷിയായ എൻസിപിയ്ക്ക് നൽകുകയായിരുന്നു. സുജയ് വിഖെയ്ക്ക് സീറ്റ് നൽകുന്നതിനോട് എൻസിപി നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുജയ് വിഖെ അറിയിച്ചിരുന്നു. പിന്നീട് അദ്ദേഹം ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ സുജയ് വിഖെ പാർട്ടി വിടുമെന്നും ബിജെപിയിൽ ചേരുമെന്നും വാർത്തകൾ പരന്നിരുന്നു. ബിജെപി പാളയത്തിലെത്തിയ സുജയ് വിഖെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മകൻ പാർട്ടിവിട്ടതിനേക്കുറിച്ച് രാധാകൃഷ്ണ വിഖെ ഇതുവരെ…
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; ഗള്ഫിലേക്ക് മുങ്ങിയ പ്രതി ബംഗളൂരു വിമാനത്താവളത്തില് അറസ്റ്റില്
പയ്യന്നൂര്: കാസര്ഗോഡ് ഉദുമ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പയ്യന്നൂരിലെ ലോഡ്ജുകളില് കൊണ്ടുവന്ന് മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. ശ്രീകണ്ഠപുരം നിടിയേങ്ങയിലെ അഭിലാഷാണ് (32) പിടിയിലായത്. സംഭവത്തിനു ശേഷം പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്നതിനിടയില് വിദേശത്തേക്കു കടന്ന ഇയാള് ഞായറാഴ്ച രാത്രിയോടെ ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. ഗള്ഫിലേക്ക് കടന്ന ഇയാള്ക്കെതിരെ കഴിഞ്ഞവര്ഷം പയ്യന്നൂര് എസ്എച്ച്ഒ എം.പി. ആസാദ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്ന്ന് വിമാനത്താവളത്തിലെത്തിയ ഇയാളെ അധികൃതര് തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. 2018 മാര്ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്ത്താവുമായി അകന്നുകഴിയുകയായിരുന്ന ഒരു കുട്ടിയുടെ അമ്മയായ യുവതിയുടെ പരാതിയിലാണ് കേസ്. ഗള്ഫില് ജോലി ചെയ്യുകയായിരുന്ന അഭിലാഷ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിനെത്തുടർന്ന് വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് പയ്യന്നൂരിലെത്തിച്ച് പോലീസ് സ്റ്റേഷന് റോഡിലെ രണ്ടു ലോഡ്ജുകളിലായി താമസിപ്പിച്ച് മാനഭംഗപ്പെടുത്തി എന്നായിരുന്നു യുവതിയുടെ പരാതി. സംഭവത്തിനുശേഷം വിവാഹ വാഗ്ദാനത്തില്നിന്ന് യുവാവ്…
Read Moreഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള് ബസ് നിര്ത്തിയില്ല, പെണ്കുട്ടി ബല്ലടിച്ചു, കുപിതനായി കണ്ടക്ടര് ഡബിള് ബെല്ലടിച്ചു; പെണ്കുട്ടിയെ അര്ധരാത്രി നടുറോഡില് ഇറക്കിവിട്ടു
ആലുവ: താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന യുവതിയെ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ട സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാർക്കെതിരേ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെരുമ്പാവൂർ വിജിലൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ പി. രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ പെൺകുട്ടിയുടെ മൊഴിയെടുത്തു. ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസ് കണ്ടക്ടറോടും ബസ് ഡ്രൈവറോടും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ വിശദീകരണം തേടും. അതിനുശേഷമാണ് നടപടിയുണ്ടാവുക. വിമാനത്താവളത്തിനടുത്ത് അത്താണിയിലെ ഹോട്ടൽ ജീവനക്കാരിയായ പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. അത്താണിയിൽനിന്ന് ആലുവയ്ക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ രാത്രി 10 ഓടെയാണ് കയറിയത്. ബൈപാസിലൂടെ പോകുന്ന ബസുകൾ രാത്രിയായാൽ ബസ് സ്റ്റാൻഡിൽ കയറിപ്പോകണമെന്ന് നിയമമുണ്ട്. ഇതനുസരിച്ച് നഗരത്തിലേക്കു കയറുമ്പോൾ ആലുവ ബാങ്ക് കവലയിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാങ്ക് കവല എത്തിയിട്ടും ബസ് നിർത്തിയില്ല. തുടർന്ന് പെൺകുട്ടി ബെല്ലടിച്ചു. കുപിതനായി കണ്ടക്ടർ ഡബിൾ ബെല്ലടിക്കുകയും ബസ് സ്റ്റാൻഡിനടുത്ത് വൈദ്യുതിയില്ലാത്ത…
Read Moreതര്ക്കം രൂക്ഷമായി! രണ്ടില പോയാലും രണ്ടും കല്പിച്ച്; മാണി വിഭാഗവുമായി ഇനി സഹകരിച്ചു പോയിട്ട് കാര്യമില്ലെന്ന് ജോസഫ് ഗ്രൂപ്പ്
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലെ തർക്കം രൂക്ഷമായി. പി.ജെ. ജോസഫിനെ ഒഴിവാക്കിയതോടെ പ്രതിസന്ധി കനത്തു. ജോസഫ് കടുത്ത നിലപാടിലേക്കു നീങ്ങുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ അനുയായികൾ നല്കുന്നത്. പി.ജെ.ജോസഫ് മത്സരരംഗത്തേക്ക് എന്നു തന്നെയാണ് സൂചന. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം നാളെ കോൺഗ്രസ് നേതാക്കൾ വന്ന ശേഷം ജോസഫ് പ്രഖ്യാപിക്കും. മാണി വിഭാഗത്തിൽനിന്ന് അപ്രതീക്ഷിതമായി തിരിച്ചടി ഉണ്ടായതോടെ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. മാണി വിഭാഗവുമായി ഇനി സഹകരിച്ചു പോയിട്ട് കാര്യമില്ലെന്ന് ഇന്നലെ ചേർന്ന് ജോസഫ് ഗ്രൂപ്പ് യോഗം തീരുമാനിച്ച സാഹചര്യത്തിൽ രണ്ടുവഴികൾ മാത്രമാണ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് മാണി ഗ്രൂപ്പിൽനിന്ന് സ്വയം പുറത്താവുക. രണ്ട് എംഎൽഎമാർ മാത്രമുള്ള ജോസഫ് വിഭാഗം രാജിവച്ചു മാറിയാൽ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽവരും. ഈ സാഹചര്യത്തിൽ ജോസഫിന്റെ സ്ഥാനാർഥിത്വം…
Read Moreകുമ്മനം രാജശേഖരൻ തിരുവനന്തപുരത്തെത്തി; വരവേൽപ്പ് നൽകി ബിജെപി നേതൃത്വം
തിരുവനന്തപുരം: മിസോറാം ഗവർണർ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ ബിജെപി പ്രവർത്തകർ ഉജ്വല വരവേൽപ്പ് നൽകി സ്വീകരിച്ചു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഗവർണർ സ്ഥാനം രാജിവച്ച് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്. വിമാനത്താവളത്തിൽ നിന്നും നിരവധി വാഹനങ്ങളുടെയും നൂറ് കണക്കിന് ബൈക്കുകളുടെയും അകന്പടിയോടെയാണ് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ച് ആനയിച്ചത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം അദ്ദേഹം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പോയി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, ജില്ലാ പ്രസിഡന്റ് സുരേഷ്, ബിജെപി സംസ്ഥാന നേതാക്കളായ സി.ശിവൻകുട്ടി, ജെ.ആർ.പത്മകുമാർ, എം.എസ്.കുമാർ ഉൾപ്പെടെയുള്ള നേതാക്കളാണ് കുമ്മനത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്.
Read Moreരാഷ്ട്രീയ നേതാക്കളെ ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ ഭീഷണിയുമായി മാവോയിസ്റ്റുകൾ; തെരഞ്ഞെടുപ്പ് കാലയളവിൽ തിരിച്ചടി നല്കാൻ വരാഹിണി ദളം
റെനീഷ് മാത്യു കണ്ണൂർ: നിലന്പൂർ,ലക്കിടി ഏറ്റുമുട്ടലുകൾക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് കാലയളവിൽ തിരിച്ചടി നല്കുവാൻ മാവോയിസ്റ്റുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ബഹിഷ്കരണം ചെയ്യാനുള്ള പ്രചാരണത്തിനു പുറമേ സായുധ പോരാട്ടത്തിനും മാവോയിസ്റ്റുകൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പകരം വീട്ടാൻ 2017 ൽ രൂപീകരിച്ച വരാഹിണി ദളത്തിന്റെ നേതൃത്വത്തിലാണ് തിരിച്ചടിക്ക് ഒരുങ്ങുന്നത്. 2016 നവംബർ 24 നാണ് ഇവർ നിലന്പൂർ കരുളായി വനത്തിൽ കൊല്ലപ്പെട്ടത്. തുടക്കത്തിൽ എട്ടംഗസംഘമായിരുന്നു ഇതിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ആൾബലം കൂടിയതായാണ് ആഭ്യന്തരസുരക്ഷാ വിഭാഗത്തിന് ലഭിച്ച വിവരം. മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടിതിന്റെ ഒന്നാംവാർഷികത്തിൽ തിരിച്ചടി നല്കണമെന്ന് മാവോയിസ്റ്റ് കേരളഘടകം ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന നിലപാടിലായിരുന്നു മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി. എന്നാൽ ലക്കിടിയിൽ കബനീദളത്തിലെ സി.പി. ജലീൽ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി തിരിച്ചടിക്ക് അനുമതി നല്കിയതായാണ് സൂചന.ലക്കിടിയിൽ പോലീസ്…
Read Moreകേന്ദ്രസര്ക്കാരിന്റെ വീഴ്ചകള്, പോരായ്മകള്, അഴിമതി! ട്രോളുകളില് മാത്രം അഭിരമിക്കേണ്ട, വികസന നേട്ടങ്ങള് ജനങ്ങളിലെത്തിക്കൂ… സൈബര് സഖാക്കളോട് സിപിഎം
കോഴിക്കോട്: ട്രോളുകള് ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സര്ക്കാരിന്റെ വികസന നേട്ടങ്ങളും സ്ഥാനാര്ഥികളുടെ മികവും സോഷ്യല് മീഡിയകളില് പ്രചരിപ്പിക്കാന് സൈബര് സഖാക്കള്ക്ക് പാര്ട്ടി നിര്ദേശം. അനാവശ്യമായ ട്രോളുകള് പോസ്റ്റ് ചെയ്ത് സമയം കളയാതെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള് ജനങ്ങളില് എത്തിക്കാനാണ് ഇടതു സോഷ്യല് മീഡിയ ഗ്രൂപ്പുകള്ക്ക് നിര്ദേശം നല്കിയിരിക്കുന്നത്. ബിജെപിയെ പ്രധാന രാഷ്ട്രീയ ശത്രുവായി കണ്ടുകൊണ്ടാണ് നിലവില് സിപിഎം പ്രചാരണ പരിപാടികള് നടക്കുന്നത്. എന്നാല് അത് ബിജെപി നേതാക്കളെ ട്രോളിക്കൊണ്ടാകരുത്. കാരണം ഇതിലൂടെ ലഭിക്കുന്ന പബ്ലിസിറ്റി എതിരാളികള്ക്ക് ഗുണകരമാകുമെന്ന് സിപിഎം നേതൃത്വം കരുതുന്നു. മിസോറാം ഗവര്ണര് സ്ഥാനത്തുനിന്നും രാജിവച്ച് ഇപ്പോള് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്ഥിയായി മല്സരിക്കാനിറങ്ങുന്ന കുമ്മനം രാജശേഖരന് ഉള്പ്പെടെയുള്ള നേതാക്കള്ക്ക് ഇപ്പോള് ലഭിക്കുന്ന സ്വീകാര്യത ഇത്തരം ട്രോളുകളുടെ ഫലമാണെന്ന് പാര്ട്ടി കരുതുന്നു. “കുമ്മനടി’ ഉള്പ്പെടെയുള്ള പ്രചരണങ്ങളും ട്രോളുകളും സിപിഎം സൈബര് സഖാക്കളാണ് സോഷ്യല് മീഡിയയിലുടെ വ്യാപകമായി…
Read Moreപ്രണയാഭ്യര്ഥന നിരസിച്ചു! തിരുവല്ലയില് യുവാവ് യുവതിയെ നടുറോഡില് തീകൊളുത്തി
പത്തനംതിട്ട: തിരുവല്ലയിൽ യുവാവ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. വിവാഹ അഭ്യർഥന വീട്ടുകാർ നിരസിച്ചതിനേത്തുടർന്നാണ് യുവാവ് പെൺകുട്ടിയെ തീകൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ അയിരൂർ സ്വദേശിനിയായ യുവതിയെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തുവച്ചാണ് സംഭവം. രാവിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കാനെത്തിയ യുവതിയെ റോഡിൽവച്ച് പ്രതി തടഞ്ഞു നിർത്തുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. കൈയിൽ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോളിൽ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്.തീയാളുന്നത് കണ്ട നാട്ടുകാർ യുവതിയുടെ ശരീരത്തിൽ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. പിന്നീട്, ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read More