ആലപ്പുഴ: തെരഞ്ഞെടുപ്പു പ്രഖ്യാപനം ആയില്ലെങ്കിലും ജില്ലയിലെ രണ്ടുലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇടതുമുന്നണിയുടെ സ്ഥാനാർഥികളെ സംബന്ധിച്ചു മാത്രമാണ് മണ്ഡലങ്ങളിൽ തീരുമാനമായിട്ടുള്ളത്. എങ്കിലും പലയിടത്തും രണ്ടുമുന്നണികളുടെയും സ്ഥാനാർഥികളുടെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സൈബർ പോരാളികൾ സോഷ്യൽ മീഡിയയിലൂടെയും സജീവമായിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ സൈബർ രംഗം കൈകാര്യം ചെയ്യാൻ വിദഗ്ധരെ തന്നെ നിയോഗിച്ചും കഴിഞ്ഞു. ഇതോടൊപ്പം അനുഭാവികളുടെ സൈബർ പോരാട്ടവും തുടങ്ങിക്കഴിഞ്ഞു. സിനിമാ ഡയലോഗുകളും അതിനെ വെല്ലുന്ന ഡയലോഗുകളുമെല്ലാമായി അണിയറയിൽ ആയുധങ്ങൾ ഇവർ സജ്ജമാക്കിയിട്ടുമുണ്ട്.ജില്ലയിലുൾപ്പെടുന്ന ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ ഇടതുമുന്നണിക്കു വേണ്ടി എംഎൽഎമാരായ എ.എം. ആരിഫും ചിറ്റയം ഗോപാകുമാറുമാണ് മത്സര രംഗത്ത്. കോണ്ഗ്രസ് സ്ഥാനാർഥികളെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ എംപിമാരായ കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും തന്നെയാകുമെന്ന ഉറപ്പിലാണ് ജില്ലയിലെ പാർട്ടി അനുഭാവികൾ. അങ്ങനെയെങ്കിൽ ആലപ്പുഴയിൽ ഗ്ലാമറിന്റെ പോരാട്ടമായിരിക്കുമെന്നാണ് പൊതുസംസാരം. എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയെന്ന ഭാരിച്ച ഉത്തരവാദിത്വമുള്ള കെ.സിയെ തന്നെ…
Read MoreCategory: Loud Speaker
ഇങ്ങനെയൊക്കെ ചെയ്യാമോ? ബിജെപി പോസ്റ്ററിൽ അഭിനന്ദൻ; രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ന്യൂഡൽഹി: സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. സൈനികരുടെ ചിത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന് ഉപയോഗിച്ചാൽ കർശന നടപടി എടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. മുന് നാവികസേനാ മേധാവി എല്. രാംദാസ് ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പ്രചാരണങ്ങൾ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സൈനികരുടെ ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി വോട്ടർമാരെ സ്വാധിക്കാൻ ശ്രമിക്കുകയാണ്. സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുന് നാവികസേനാ മേധാവി പരാതിയിൽ പറഞ്ഞിരുന്നു.
Read Moreബിഗ് സല്യൂട്ട്! അതിര്ത്തി ലംഘിച്ചെത്തിയ പാക് പൗരനെ തിരിച്ചയച്ചു; ബിഎസ്എഫിന് പാക്കിസ്ഥാന്റെ പ്രശംസ
ന്യൂഡല്ഹി: അതിർത്തി ലംഘിച്ച് ഇന്ത്യയിൽ കടന്ന പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് തിരിച്ചയച്ചു. പാക് പഞ്ചാബിലെ ബോയിത-നരോവാള് സ്വദേശിയായ മുഹമ്മദ് അഷ്റഫ്(60) എന്നയാളെയാണ് ബിഎസ്എഫ് തിരിച്ചയച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 3.40ഓടെ ബിഎസ്എഫ് ഇയാളെ പാക്കിസ്ഥാന് അധികൃതര്ക്ക് കൈമാറി. വെള്ളിയാഴ്ച സാംബ ജില്ലയിലെ രാംഗഡില് നിന്നുമാണ് മുഹമ്മദ് അഷ്റഫിനെ ബിഎസ്എഫ് പിടികൂടിയത്. അന്താരാഷ്ട്രാ അതിർത്തി കടന്നെത്തിയ ഇയാളുടെ പക്കൽ 12,000 പാക്കിസ്ഥാനി രൂപയും ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം ബിഎസ്എഫ് പാക്കിസ്ഥാന് കൈമാറുകയായിരുന്നു. ഇന്ത്യയുടെ നടപടിയെ പാക് അധികൃതര് പ്രശംസിച്ചതായി സൈനിക വക്താവ് പറഞ്ഞു.
Read Moreഇതുവെറും ക്രിക്കറ്റല്ല! സൈനിക തൊപ്പിയണിഞ്ഞ ഇന്ത്യൻ ടീമിനെതിരെ നടപടി വേണം; ഐസിസിയോട് പാക്കിസ്ഥാൻ
കറാച്ചി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന് സൈനിക തൊപ്പിയണിഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഐസിസി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ രംഗത്ത്. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ഇക്കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശക്തമായ നടപടി കൈക്കൊള്ളണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരമർപ്പിച്ചായിരുന്നു പ്രത്യേകം തയാറാക്കിയ പട്ടാളത്തൊപ്പി ധരിച്ച് ടീം ഇന്ത്യ ഇറങ്ങിയത്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ കൂടിയായ ഇന്ത്യൻ മുൻ നായകൻ എം.എസ്. ധോണിയാണ് താരങ്ങൾക്ക് സൈനിക തൊപ്പി കൈമാറിയത്. തൊപ്പി ധരിച്ചിറങ്ങിയ തിനൊപ്പം ഇന്നലത്തെ മാച്ച് ഫീസ് നാഷണൽ ഡിഫൻസ് ഫണ്ടിലേക്ക് ടീം ഇന്ത്യ സംഭാവനയും നൽകിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തം തൊപ്പി ധരിക്കാതെ സൈനികത്തൊപ്പിയും ധരിച്ച് കളത്തിലിറങ്ങിയത് ലോകം കണ്ടു.…
Read Moreമാവോവാദികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ; പരിക്കേറ്റ് രക്ഷപ്പെട്ട മാവേയിസ്റ്റിനായി തെരച്ചിൽ ശക്തമാക്കി
മാവോയിസ്റ്റ് ജലീൽ കൊല്ലപ്പെട്ടതിനടുത്തുനിന്നു ലഭിച്ച നാടൻ തോക്കും തിരകളും മറ്റു സാമഗ്രികളും…… ജലീലിനൊപ്പം റിസോർട്ടിൽ മങ്കി ക്യാപ് അണിഞ്ഞെത്തിയ യുവാവ്. തോളിൽ എ.കെ. 47 തോക്ക് കാണാം. (സിസിടിവി ദൃശ്യം). കൽപ്പറ്റ: ബുധനാഴ്ച രാത്രി മാവോവാദികളും പോലീസും ഏറ്റുമുട്ടിയ ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ പോലീസ് തെളിവെടുപ്പ് തുടരുന്നു. കൽപ്പറ്റ ഡിസിആർബി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. വെടിയുണ്ടകളുടെ ഒഴിഞ്ഞ കെയ്സുകൾ, റിസോർട്ടിന്റെ ഭിത്തിയിലും അടുത്തുള്ള മരങ്ങളിലും ഉൾപ്പെടെ വെടിയുണ്ടകൾ തറച്ച പാടുകൾ തുടങ്ങിയവ പോലീസ് പരിശോധിക്കുന്നുണ്ട്. വെടിയുണ്ടകൾ വന്ന ദിശകൾ മനസിലാക്കുന്നതിനാണ് അവ തറച്ച സ്ഥലങ്ങളിൽ പ്രധാനമായും പരിശോധന. കെയ്സുകൾ മാവോവാദികൾ ഉപയോഗിച്ച തോക്കുകളെക്കുറിച്ച് വിവരം ലഭിക്കുന്നതിനു ഉതകും. റിസോർട്ട് വളപ്പിൽ മാധ്യമപ്രവർത്തകർക്കടക്കം പ്രവേശനം അനുവദിക്കുന്നില്ല. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു സംശയത്തിന്റെ നിഴലിൽനിന്നു നീങ്ങിയതിന്റെ ആശ്വാസത്തിൽ പോലീസ്. ആദ്യം നിറയൊഴിച്ചതു…
Read Moreയുഎഇയിൽ വാഹനാപകടത്തിൽ രണ്ടു കുട്ടികളുൾപ്പെടെ നാലു പേർ മരിച്ചു
ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികളുൾപ്പെടെ നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം 15നും 19നും ഇടയിൽ പ്രയമുള്ളവരാണ്. വെള്ളിയാഴ്ച വൈകുന്നേരം 6.55ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാൻ കാരണമായത്. മരിച്ചവരില് മൂന്ന് പേര് സ്വദേശികളും ഒരാള് ഏഷ്യക്കാരനുമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
Read Moreലണ്ടനിൽ സ്വൈര്യജീവിതം! താമസം 72 കോടി വിലയുള്ള ഫ്ളാറ്റിൽ; പുതിയ വജ്രവ്യാപാരം തുടങ്ങി; മോദി സര്ക്കാരിന് ഇതുവരെ കണ്ടെത്താനാകാത്ത നീരവ് മോദിയുടെ ലണ്ടന് ജീവിതം ഇങ്ങനെ….
ലണ്ടൻ: 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനിൽ സ്വൈര്യജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവിൽ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ടെലഗ്രാഫ് പുറത്തുവിട്ടു. നീരവ് മോദി ലണ്ടനിൽ പുതിയ വജ്രവ്യാപാരം തുടങ്ങിയെന്നാണു ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്. ലണ്ടൻ വെസ്റ്റ് എൻഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റർ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്ളാറ്റിന്റെ വില. തട്ടിപ്പു നടത്തി ഇന്ത്യയിൽനിന്നു കടന്നശേഷം നീരവ് മോദിയുടേതായി ആദ്യം പുറത്തുവരുന്ന വീഡിയോയാണ് ടെലഗ്രാഫിന്േറത്. ഇന്ത്യൻ സർക്കാർ മോദിയെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നീരവ് മോദിയോട് ടെലഗ്രാഫ് റിപ്പോർട്ടർ മിക്ക് ബ്രൗണ്…
Read Moreഅവിടെ വനിതാ ദിനാഘോഷം, ഇവിടെ ക്രൂരത! ബാധ ഒഴിപ്പിക്കാന് മുറിവൈദ്യന്റെ ഒറ്റമൂലി; യുവാവ് ഭാര്യയെ തെരുവിലൂടെ അടിച്ചോടിച്ചു
ജയ്പുർ: ബാധ ഒഴിപ്പിക്കുന്നതിന് മുറിവെദ്യന്റെ ഉപദേശപ്രകാരം യുവാവ് ഭാര്യയെ തെരുവിലൂടെ അടിച്ചോടിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണു സംഭവം. ലോകം വനിതാ ദിനം ആഘോഷിച്ച അതേദിവസം തന്നെയാണ് പച്പദ്രയിൽനിന്നു ഭീകരവാർത്ത പുറത്തുവരുന്നത്. തെരുവിലൂടെ നഗ്നപാദയാക്കി അടിച്ചുനടത്തുന്നത് ഭാര്യയെ ശുദ്ധിയാക്കുമെന്നും ദുഷ്ടശക്തികളിൽനിന്നു രക്ഷിക്കുമെന്നും ഒരു താന്ത്രിക വൈദ്യനാണ് യുവാവിനെ ഉപദേശിച്ചത്. ഇതേതുടർന്ന് ഭാര്യയെ യുവാവ് തെരുവിലൂടെ അടിച്ചോടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഓടാൻ കഴിയാതെ അവശയായ ഭാര്യയെ യുവാവ് ചെരിപ്പിന് അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈദ്യനെയും യുവാവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. യുവതി ഭർത്താവിന്റെ മർദനത്തിന്റെ ഞെട്ടലിൽനിന്നു മുക്തയായിട്ടില്ല. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് അയയ്ക്കുമെന്നു പോലീസ് അറിയിച്ചു. യുവതിക്ക് സുഖമില്ലാതിരുന്നതിനെ തുടർന്നാണ് യുവാവ് താന്ത്രിക വൈദ്യനെ സമീപിച്ചത്. യുവതിയുടെ ശരീരത്തിൽ ബാധ കൂടിയിട്ടുണ്ടെന്നും…
Read Moreകോടികളുടെ സ്വത്ത് സംബന്ധിച്ചു കുടുംബവഴക്ക്, സംഘർഷം; തലശേരിയിൽ സിനിമാനടിക്കെതിരേ വധശ്രമത്തിനു കേസ്
തലശേരി: കോടികളുടെ സ്വത്ത് സംബന്ധിച്ചു തലശേരിയിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമായി. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സംഘർഷത്തിൽ കുടുംബത്തിലെ നാലു വനിതകൾക്കു പരിക്കേറ്റു. സംഭവത്തിൽ സിനിമാതാരം പ്രണതി ഉൾപ്പെടെ നാലു വനിതകൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു. ഹോളേ വേ റോഡിലെ ഗോവർധനത്തിൽ അപർണയുടെ പരാതിപ്രകാരം സഹോദരി പ്രഭ, മകളും സിനിമാതാരവുമായ പ്രണതി എന്നിവർക്കെതിരേയും പ്രണതിയുടെ പരാതിപ്രകാരം മാതൃസഹോദരിമാരായ അപർണ, ജ്യോതി എന്നിവർക്കെതിരേയുമാണ് ടൗൺ പോലീസ് വധശ്രമത്തിനു കേസെടുത്തത്. ഇതിനകം തോക്കുകേസ് മുതൽ ഗാർഹികപീഡനം വരെ ഒരു ഡസൻ കേസുകളാണ് മജിസ്ട്രേറ്റ് കോടതി മുതൽ ഹൈക്കോടതിവരെയും തലശേരി പോലീസ് സ്റ്റേഷനിലുമായിട്ടുള്ളത്.
Read Moreസെക്കൻഡുകൾക്കുള്ളിൽ തവിടുപൊടി! നീരവ് മോദിയുടെ നൂറു കോടിയുടെ ബംഗ്ലാവ് പൊളിച്ചു; വീഡിയോ കാണാം
മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക്(പിഎൻബി) തട്ടിപ്പിൽ രാജ്യംവിട്ട നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സർക്കാർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തു. അലിബാഗിലെ നൂറു കോടി രൂപ മൂല്യമുള്ള കെട്ടിടമാണ് പൊളിച്ചത്. അനധികൃത നിർമാണമെന്ന് കണ്ടെത്തി ബംഗ്ലാവ് പൊളിച്ചുമാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അലിബാഗിലെ കൈയേറ്റ ഭൂമിയിലാണ് 33,000 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. 25 കോടി രൂപയാണ് ബംഗ്ലാവിന്റെ നിർമാണത്തിനായി നീരവ് മോദി ചെലവഴിച്ചതെന്ന് വിവരം. പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ച നിർമിച്ച കെട്ടിടങ്ങളുടെ കൂട്ടത്തിൽപ്പെടുത്തി ബംഗ്ലാവും പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നു റായ്ഗഡ് കലക്ടറുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുകയായിരുന്നു. എന്നാൽ റിസോർട്ടിന് സമാനമായ കെട്ടിടം പൊളിച്ചുമാറ്റുന്നത് എളുപ്പമല്ലാത്തതിനാൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ കളക്ടർ തീരുമാനമെടുക്കുകയായിരുന്നു. 30 കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തൂണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് റിമോട്ട്…
Read More