സ്വന്തം ലേഖകൻ കൊച്ചി: തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രസ്റ്റീജ് സീറ്റുകളിൽ സർപ്രൈസ് സ്ഥാനാർഥികളെ രംഗത്തിറക്കി ഇരുമുന്നണികളെയും ഞെട്ടിക്കാൻ ഒരുങ്ങിയ ബിജെപിക്കു തിരിച്ചടി. സർപ്രൈസ് കാൻഡിഡേറ്റുകളെ കിട്ടാതെ ബിജെപിയ്ക്കൊപ്പം ആർഎസ്എസും വിഷമിക്കുകയാണ്. തിരുവനന്തപുരത്തു ശശിതരൂരിനെ തോൽപിക്കാൻ വേണ്ടി മോഹൻലാലിനെയാണ് ഇവർ ലക്ഷ്യം വച്ചത്. പലപ്രാവശ്യം ലാൽ ഇവരുടെ ചൂണ്ടയിൽ നിന്നും വഴുതിമാറിയിട്ടും പിടിവിടാതെ പിന്നാലെ തന്നെയായിരുന്നു ബിജെപി. ഒ. രാജഗോപാൽ ലാലിനുവേണ്ടി പിന്നാലെയുണ്ടെന്നു ആദ്യം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ എം.ടി. രമേശും 20 സീറ്റിലും മോഹൻലാൽ അനുയോജ്യനാണെന്നു വ്യക്തമായി രംഗത്തുവന്നു. മോഹൻലാൽ മത്സരിക്കാൻ താൽപര്യമെടുത്താൽ ആദ്യം പിന്തുണയ്ക്കുന്ന പാർട്ടി ബിജെപിയായിരിക്കുമെന്നും എം.ടി.രമേശ് വ്യക്തമാക്കി. ആർഎസ്എസും പരിശ്രമിച്ചു. അവരും പരാജയപ്പെടുകയായിരുന്നു. എന്നാൽ, മോഹൻലാൽ മത്സരത്തിനില്ലെന്നു വ്യക്തമാക്കിയതോടെ സർപ്രൈസ് കാൻഡിഡേറ്റില്ലാതെ വിഷമിക്കുകയാണ് ബിജെപി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്തു മത്സരിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്നാണു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തൽ. രാജ്യസഭാംഗമായ താൻ ലോക്സഭയിലേക്കു മത്സരിക്കണമോയെന്നതിൽ തീരുമാനമെടുക്കേണ്ടതു…
Read MoreCategory: Loud Speaker
കോണ്ഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറും, പഴയ മുഖങ്ങൾ വരും; ഓരോ മണ്ഡലത്തിലും മൂന്നുപേരുടെ പട്ടിക തയാറാക്കും
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനൊരുക്കമായിട്ടുള്ള സ്ഥാനാർഥിപട്ടിക കെപിസിസി തയാറാക്കുന്നു. ഒരു മണ്ഡലത്തിൽ നിന്നും മൂന്നുപേരുടെ പേരുകളാണ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഇതു പൂർണമായും ജയസാധ്യതയുടെ അടിസ്ഥാനത്തിലായിരിക്കും. ഈ ലിസ്റ്റ് 20നുള്ളിൽ ഹൈക്കമാൻഡിനു സമർപ്പിക്കാനാണ് തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന്റെ യാത്രയ്ക്കിടയിൽ തന്നെ ഇതു സംബന്ധിച്ചും തീരുമാനമുണ്ടാകും. ഓരോ മണ്ഡലത്തിലൂടെയും സർവ്വേ വഴിയും അണികളുടെ വികാരവും കണക്കിലെടുത്തു ലിസ്റ്റ് തയാറാക്കാൻ ഒരുക്കമെല്ലാം പൂർത്തിയായി. സിറ്റിംഗ് എംപിമാരുടെ സിറ്റിലും മൂന്നു പേരുടെ പേരുകൾ തയാറാക്കുന്നുണ്ട്. പഴയമുഖങ്ങൾ നിലനിർത്തി യുവാക്കളെ തൃപ്തിപ്പെടുത്തിയുള്ള ലിസ്റ്റാണ് ഒരുക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറ്റി വച്ചു കൊണ്ടുള്ള ലിസ്റ്റാണ് തയാറാക്കുന്നത്. ജയസാധ്യതയാണ് പരിഗണിക്കുന്നതെങ്കിലും പഴയമുഖങ്ങൾക്കുമാറ്റം ഉണ്ടാകാൻ സാധ്യതയില്ല. ജയസാധ്യതയുള്ളവരെ മാത്രം മത്സരിപ്പിച്ചാൽ മതിയെന്ന രാഹുൽഗാന്ധിയുടെ നിർദേശം നടപ്പിലാക്കുന്നതിലൂടെ ഗ്രൂപ്പീനതീതമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കവും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുമെന്ന പ്രതീക്ഷ കോണ്ഗ്രസിനുണ്ട്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സീറ്റുകൾ…
Read Moreപ്രിയങ്കയുടെ ചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; നരേന്ദ്ര മോദിയുടെ ഭക്തൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൂരജ് നാഥ് അറസ്റ്റിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബീഹാർ സ്വദേശി യോഗി സൂരജ്നാഥ് ആണ് അറസ്റ്റിലായത്. പ്രിയങ്കയുടെ ചിത്രം അശ്ലീല ചിത്രവുമായി ചേർത്തായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ബീഹാർ പോലീസ് സൈബർ സെല്ലിന് സാമൂഹ്യ പ്രവർത്തക ഷാഹിൻ സയാദ് നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളെ ബിനോദ്പൂരിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ യോഗി സൂരജ്നാഥിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് മനോജ് റായി പറഞ്ഞു.
Read Moreപ്രളയ രക്ഷാപ്രവര്ത്തനത്തിന് വ്യോമസേനയ്ക്ക് ചെലവ് 102 കോടി; ബില് കേരളത്തിന് അയച്ചെന്ന് കേന്ദ്രം
ന്യൂഡല്ഹി; പ്രളയത്തില് മുങ്ങിയ കേരളത്തില് രക്ഷാപ്രവര്ത്തനം നടത്താന് വ്യോമസേന സംവിധാനങ്ങൾ ഉപയോഗിച്ചതിനുള്ള ബില് കേരളത്തിന് അയച്ചെന്ന് കേന്ദ്രം. 102` കോടിയാണ് രക്ഷാപ്രവര്ത്തനത്തിന് ബില്ലിട്ടിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. പ്രളയദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി വ്യോമസേനാ വിമാനങ്ങള് 517 തവണയും ഹെലികോപ്റ്ററുകള് 634 തവണയും പറന്നുവെന്നും 3787 പേരെ എയര്ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്നും ഭാംറെ വ്യക്തമാക്കി. ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാന സര്ക്കാരാണ് കൈമാറേണ്ടത്. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില് നിന്ന് ഇത് കേരളത്തിന് ഈടാക്കാമെന്നും മന്ത്രി അറിയിച്ചു. സൈന്യവും നാവിക സേനയും അവർ ചെലവായ തുക സംബന്ധിച്ച കണക്കുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ കണക്ക് ഉടൻ പുറത്ത് വരുമെന്നും മന്ത്രി അറിയിച്ചു.
Read Moreസഹപാഠിയായ താഴ്ന്ന ജാതിക്കാരനോട് പ്രണയം; പിതാവ് വിദ്യാർഥിനിയെ കഴുത്തുഞെരിച്ച് കൊന്നു
പ്രകാശം: സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ പിതാവ് വിദ്യാർഥിനിയെ കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. വൈഷ്ണവി എന്ന ഇരുപതുകാരിയാണു തിങ്കളാഴ്ച കൊല്ലപ്പെട്ടത്. അയൽവാസികളാണ് വീട്ടിൽ വൈഷ്ണവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈഷ്ണവിയുടെ പിതാവ് വെങ്ക റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠിയുമായുള്ള ബന്ധത്തിന്റെ പേരിൽ തർക്കം ഉടലെടുക്കുകയും വൈഷ്ണവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. റെഡ്ഡിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൊലക്കേസ് രജിസ്റ്റർ ചെയ്തതായും ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു. വൈഷ്ണവിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുവാവ് താഴ്ന്ന ജാതിയിൽ പെട്ടയാളാണ്. ഇയാളുമായി കൂടിക്കാഴ്ച നടത്തരുതെന്ന് പിതാവ് പെണ്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പെണ്കുട്ടി ഇത് നിരസിച്ചിരുന്നു. യുവാവിനൊപ്പം ഒളിച്ചോടാൻ പെണ്കുട്ടി പദ്ധതിയിട്ടിരുന്നതായും പിതാവ് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
Read Moreഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യംവച്ച് ബിജെപി; രാഹുൽ ഗാന്ധി ഇടപെട്ടു ‘കൊഴിഞ്ഞുപോക്ക് തടയണം’
നിയാസ് മുസ്തഫ ഗുജറാത്തിൽ കോൺഗ്രസിന്റെ ‘കൈ’ വിട്ട് എംഎൽഎമാർ ബിജെപി പാളയത്തിലേക്ക് പോകാതിരിക്കാൻ രാഹുൽ ഗാന്ധി ഇടപെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എംഎൽഎമാർ കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയുമായി സഹകരിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന നിർദേശം രാഹുൽ ഗാന്ധി ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷൻ അമിത് ചവ്ടയ്ക്കു നൽകിക്കഴിഞ്ഞു. കോണ്ഗ്രസിന് തിരിച്ചടി നൽകി വനിതാ എംഎൽഎ ആശാ പട്ടേൽ കഴിഞ്ഞ ദിവസം രാജിവച്ചത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൻജ മണ്ഡലത്തിൽ ആശാ പട്ടേൽ അട്ടിമറി വിജയം നേടിയത് ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഴ് തവണ തുടർച്ചയായി വിജയിച്ച ബിജെപിയുടെ മുൻ മന്ത്രി നാരായണ പട്ടേലിനെയാണ് ആശ തോൽപ്പിച്ചത്. ഇപ്പോൾ ആശയുടെ രാജിയും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. മഹേസന ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ഉൻജ. ലോക്സഭാ മണ്ഡലം…
Read Moreവിദേശത്ത് നിന്നെത്തിയ സുഹൃത്തിനെ വീട്ടിലെത്തിച്ചശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ മതിലിടിച്ച് മൂന്ന് മരണം; മലപ്പുറത്ത് നടന്ന അപകടത്തിൽ ഞെട്ടി നാട്ടുകാർ
കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാത- 213 മലപ്പുറത്തിനടുത്തു പൂക്കോട്ടൂരിൽ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മൂന്നു യുവാക്കൾ മരിച്ചു. മോങ്ങം ആനക്കച്ചേരി ബീരാൻകുട്ടിയുടെ മകൻ ഉനൈസ്(ഇണ്ണി- 28), കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങൽ പറന്പിൽ അഹമ്മദ്കുട്ടിയുടെ മകൻ സനൂപ്(23), മൊറയൂർ കുറുങ്ങോടൻ അബ്ദുൾ റസാഖിന്റെ മകൻ ശിഹാബുദീൻ(24) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ 2.45 ഓടെ പൂക്കോട്ടൂർ പള്ളിപ്പടിയിലാണ് കെ.എൽ.55 ക്യൂ 2835 ടയോട്ട ആൾട്ടിസ് കാർ അപകടത്തിൽ പെട്ടത്. ഗൾഫിൽ നിന്നെത്തിയ ശിഹാബുദീനു കരിപ്പൂരിൽ നിന്നു സ്വീകരിച്ചു വീട്ടിലിറക്കി മൂവരും മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ വീട്ടു മതിലിലിടച്ച് പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് അടക്കം ദൂരേക്ക് തെറിച്ചു പോയി. നാട്ടുകാരും മലപ്പുറം ഫയർഫോഴ്സും ചേർന്നു കാർ വെട്ടിപ്പൊളിച്ചു ഏറെ പണിപെട്ടാണ് മൂവരെയും പുറത്തെടുത്തത്.ഇവർ സംഭവ സ്ഥലത്ത് വച്ച്…
Read Moreഭാനുപ്രിയയുടെ വീട്ടിൽ ചെൽഡ് ലൈൻ റെയ്ഡ്; പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തി
ഹൈദരാബാദ്: നടി ഭാനുപ്രിയയുടെ വീട്ടിൽ വീട്ടുജോലികൾക്കായി നിർത്തിയിരിക്കുന്ന പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് മൂന്നു പെൺകുട്ടികളെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ സമാൽകോട്ടിൽ ഒരു പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ചൈൽഡ് ലൈൻ പ്രവർത്തകർ നടിയുടെ വീട്ടിൽ തെരച്ചിൽ നടത്തിയത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില് നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്കോട്ട് പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും പ്രഭാവതി ആരോപിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതി നടിക്കെതിരേ പോക്സോ വകുപ്പുകള് ചുമത്തി കേസെടുത്തിരുന്നു.
Read Moreമോദിസർക്കാർ ജനങ്ങളോട് വിശ്വാസവഞ്ചനകാട്ടി; ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പത്മഭൂഷൺ തിരികെ നൽകുമെന്ന് അന്നാഹസാരെ
റാലേഗൺസിദ്ധി (മഹാരാഷ്ട്ര): ലോക്പാൽ നിയമം നടപ്പാക്കിയില്ലെങ്കിൽ തന്റെ പത്മഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്ന് ഗാന്ധിയൻ അന്നാഹസാരെ. മോദിസർക്കാർ ജനങ്ങളോട് വിശ്വാസവഞ്ചനകാട്ടിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിനു നൽകിയ വാഗ്ദാനങ്ങൾ മോദി സർക്കാർ നിറവേറ്റിയില്ലെങ്കിൽ താൻ പത്മഭൂഷൺ പുരസ്കാരം തിരികെ നൽകും. മോദി വിശ്വാസവഞ്ചനകാട്ടിയിരിക്കുകയാണെന്നും ഹസാരെ പിടിഐ ന്യൂസിനോട് പറഞ്ഞു. ഹസാരെയുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ സമരത്തിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി. ഹമ്മദ്നഗറിലെ ജന്മഗ്രാമമായ റാലേഗൺ സിദ്ധിയിലാണു ഹസാരെ സമരം നടത്തുന്നത്. സമരത്തിന് ഐക്യദാർഢ്യമായി ഗ്രാമവാസികൾ ഞായറാഴ്ച സംസ്ഥാ നപാത ഉപരോധിച്ചു. അഹമ്മദ് നഗർ-പൂന സംസ്ഥാനപാതയിൽ മണിക്കൂറുകളോളം പ്രവർത്തകർ ഗതാഗതം സ്തംഭിപ്പിക്കുകയായിരുന്നു. ഇതോടെ റോഡിന് ഇരുഭാഗത്തും ആറുകിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ നിരന്നു. അനുനയനീക്കങ്ങൾ പരാജയപ്പെട്ടതോടെ നൂറോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
Read Moreഞാനുദ്ദേശിച്ചത് അതല്ല..! കുടുംബം നോക്കാൻ കഴിയാത്തവർ എങ്ങനെ രാജ്യം സംരക്ഷിക്കും?; ഒളിയന്പുമായി ഗഡ്കരി
നാഗ്പുർ: കുടുംബത്തിനു പ്രാധാന്യം നൽകാത്തവർക്ക് എങ്ങനെ രാജ്യത്തെ സംരക്ഷിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ബിജെപിക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും ജീവൻ നൽകാൻ തയാറാണെന്നു പറയുന്ന നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും വീട്ടിൽ ആരൊക്കെയുണ്ടെന്നും ഞാൻ അവരിൽ ഒരാളോടു ചോദിച്ചു. കച്ചവടമില്ലാത്തതിനാൽ കട പൂട്ടിയെന്നും വീട്ടിൽ ഭാര്യയും കുട്ടികളുമുണ്ടെന്നും അയാൾ പറഞ്ഞു. ആദ്യം പോയി കുടുംബം നോക്കൂ എന്ന് ഞാൻ അയാളോടു പറഞ്ഞു. കുടുംബത്തെ നോക്കാൻ കഴിയാത്തവർക്ക് എങ്ങനെയാണ് രാജ്യത്തെ സംരക്ഷിക്കാൻ കഴിയുക. ആദ്യം കുടുംബത്തിനും കുട്ടികൾക്കും പരിഗണന നൽകൂ. ഇതിനുശേഷം രാജ്യത്തിനായി പ്രവർത്തിക്കൂ- ഗഡ്കരി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഒളിയന്പായും പരാമർശത്തെ വിലയിരുത്തുണ്ട്. ചെറുപ്പത്തിൽ വിവാഹിതനായ മോദി, പിന്നീട് ഭാര്യയുമായി ബന്ധം പുലർത്തിയിരുന്നില്ല. അടുത്തിടെ,…
Read More