നിയാസ് മുസ്തഫ കോട്ടയം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കുവേണ്ടി മോഹൻലാൽ മത്സരരംഗത്ത് വരില്ലായെന്ന് ഏറെക്കുറെ ഉറപ്പിക്കാം. മോഹൻലാലിനെ ഒഴിവാക്കി സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് ബിജെപി നേതൃത്വം കടന്നതായി പ്രമുഖ നേതാവ് രാഷ്ട്രദീപികയോട് വ്യക്തമാക്കി. മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് കുറേ മാധ്യമങ്ങൾ പറയുന്നുവെന്നല്ലാതെ ബിജെപി നേതൃത്വമോ മോഹൻലാലോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് മുഴുവൻ തെറ്റായ കാര്യങ്ങളാണ്. മോഹൻലാലിന് കേന്ദ്ര സർക്കാർ പത്മഭൂഷൺ നൽകിയതും സ്ഥാനാർഥിത്വവുമായി യാതൊരു ബന്ധവുമില്ല. മോഹൻലാൽ കലാകാരൻ അല്ലെന്നോ പത്മഭൂഷണിന് അർഹതയില്ലെന്നോ ആരും പറയില്ല. തിരുവനന്തപുരത്ത് ആരൊക്കെ മത്സരിച്ചാൽ വിജയസാധ്യത ഉണ്ടെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ ബോധ്യമുണ്ട്. കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. കേരളത്തിൽ ബിജെപിക്ക് അനുകൂലമായ അവസ്ഥയാണുള്ളതെന്നും പ്രമുഖ നേതാവ് വ്യക്തമാക്കി. കഴിഞ്ഞ കുറേ നാളുകളായി മോഹൻലാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിക്കുമെന്ന വാർത്തകൾ…
Read MoreCategory: Loud Speaker
മിനിമം ചാര്ജ് പത്ത് രൂപ; കൊച്ചി മെട്രോ സ്റ്റേഷനില് നിന്നും പുതിയ ഓട്ടോ സര്വ്വീസ്
കൊച്ചിയില് മിനിമം ചാര്ജ് പത്ത് രൂപ നിരക്കില് പുതിയ ഓട്ടോ സര്വ്വീസ് ആരംഭിച്ചിരിക്കുന്നു. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമതിയുടെ കീഴില് കൊച്ചി മെട്രോയുടെ ഫീഡര് സര്വ്വീസായി പ്രവര്ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകള്ക്കാണ് മിനിമം ചാര്ജ് പത്ത് രൂപ. കൊച്ചി മെട്രോ റെയില് കോര്പ്പറേഷനാണ് പദ്ധതിക്ക് പിന്നില്. ഒരു കിലോമീറ്റര് ദൂരം സഞ്ചരിക്കുന്നതിനാണ് പത്ത് രൂപ. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്. ഇലക്ട്രിക് ഓട്ടോയില് നാല് പേര്ക്കാണ് ഇരിക്കാന് സാധിക്കുക. ഓരോ യാത്രക്കാരനും പത്ത് രൂപ വീതം നല്കണം. ഷെയര് ഓട്ടോ മാതൃകയിലാണ് സര്വ്വീസ് നടത്തുക. ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ ആറ് മെട്രോ സ്റ്റേഷനുകിലാണ് ഇലക്ട്രിക് ഓട്ടോയുടെ സര്വ്വീസുള്ളത്. ഇലക്ട്രിക് ഓട്ടോ ഒരു തരത്തിലും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകില്ല…
Read Moreസംഗതി സത്യമാണ്! രവി പൂജാരി പിസിയെ വിളിച്ചു, ബിഷപ് ഫ്രാങ്കോ വിഷയത്തില് ഇടപെട്ടതിന്; എനിക്ക് ഒരു പൂജാരിയെയും പേടിയില്ലെന്ന് പിസി ജോര്ജ്
കോട്ടയം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെ ആറു തവണ വിളിച്ചെന്ന് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽനിന്നാണ് രവി പൂജാരി പി.സി ജോർജിനെ വിളിച്ചിരിക്കുന്നത്. ബിഷപ് ഫ്രാങ്കോയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനെതിരേ രവി പൂജാരി തന്നെ വിളിച്ച് ഭീഷണപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ വൻ ആക്ഷേപത്തിന് വഴിവച്ചിരുന്നു. ആഫ്രിക്കൻ രാജ്യമായ സെനഗലിൽനിന്ന് കഴിഞ്ഞ ആഴ്ചയാണ് രവി പൂജാരി പിടിയിലാകുന്നത്. ഇതിനുശേഷം ഇയാളുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച ഇന്റലിജൻസ് ഏജൻസികളാണ് പൂജാരി പി.സി ജോർജിനെ വിളിച്ചിരുന്നു എന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 11,12 തീയതികളിലായാണ് പി.സി.ജോർജിന്റെ 9447043027 എന്ന നന്പറിലേക്ക് പൂജാരി വിളിക്കുന്നത്. രണ്ടു ദിവസങ്ങളിലായി ആകെ ആറു കോളുകൾ. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഒരു മിനിറ്റിലധികം ഉള്ള വിളികൾ. ബാക്കിയെല്ലാം പത്ത് സെക്കൻഡിൽ താഴെ മാത്രം. ഈ…
Read Moreഫേസ്ബുക്ക് മെസഞ്ചറില് അയച്ച സന്ദേശങ്ങള് പിന്വലിക്കാം
ന്യൂഡൽഹി: വാട്സ് ആപ്പിലെ ഡിലീറ്റ് ഫോര് എവരി വണ് മാതൃകയില് അയച്ച സന്ദേശങ്ങള് പിന്വലിക്കാന് സാധിക്കുന്ന ഫീച്ചര് ഇനിമുതൽ ഫേസ്ബുക്ക് മെസഞ്ചറിലും ലഭ്യമാകും . 10 മിനിറ്റാണ് സന്ദേശങ്ങള് പിന്വലിക്കാനുള്ള സമയപരിധി. സന്ദേശങ്ങള് നീക്കം ചെയ്യപ്പെട്ടാല് തല്സ്ഥാനത്ത് വാട്സാപ്പിലെ പോലെ തന്നെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്ന കുറിപ്പ് കാണാം. ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാമെന്നാണ് വിവരം. വാട്സ് ആപ്പിലെ പോലെ തന്നെ നിങ്ങള്ക്ക് മാത്രം നീക്കം ചെയ്യുക, എല്ലാവരില് നിന്നും നീക്കം ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്. മെസഞ്ചര് ആപ്പിലും ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലും ഈ ഫീച്ചര് ലഭ്യമാണ്.
Read Moreയുവതിയെ കൊന്ന് ശരീര ഭാഗങ്ങൾ അറുത്തു മാറ്റിയ സംഭവം; ടാറ്റു അടയാളം തുണയായി; ഭർത്താവ് ബാലകൃഷ്ണൻ അറസ്റ്റിൽ
ചെന്നൈ: യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ മുറിച്ച് മാറ്റി പെട്ടിക്കുള്ളിലാക്കി ഒളിപ്പിച്ച ഭർത്താവ് അറസ്റ്റിലായി. 35 കാരിയായ സന്ധ്യയെന്ന യുവതിയെ കൊലപ്പെടുത്തിയ ബാലകൃഷ്ണൻ എന്നയാളാണ് അറസ്റ്റിലായത്. ജനുവരിയിൽ നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമായി നടന്നു വരിയായിരുന്നു. ശരീരഭാഗങ്ങളിൽ കണ്ടെത്തിയ ടാറ്റു അടയാളമാണ് അന്വേഷണത്തിൽ നിർണായകമായത്. ജനുവരി 19നാണ് ബാലകൃഷ്ണൻ തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. പിന്നീട് ശരീരഭാഗങ്ങൾ മുറിച്ച് മാറ്റി കവറിനുള്ളിലാക്കുകയും നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബാസ്കറ്റുകളിൽ നിക്ഷേപിക്കുകയുമായിരുന്നു. അന്വേഷണം മുറുകവേ ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നീട് ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാലാണ് വിവിധയിടങ്ങളിൽ നിന്നായി സന്ധ്യയുടെ ശരീര ഭാഗങ്ങൾ പോലീസ് കണ്ടെടുത്തത്.
Read Moreഎമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി! കണ്ണീരടക്കാനാവാതെ ഫുട്ബോള് ലോകം
വിമാനാപകടത്തില് കാണാതായ അര്ജന്റൈന് ഫുട്ബോള് താരം എമിലിയാനോ സലയുടെ മൃതദേഹം രക്ഷാപ്രവര്ത്തകര് കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്ക്കിടയില്നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടുകിട്ടിയത്. സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റും മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. യുകെയുടെ എയര് ആക്സിഡന്റ് ഇന്വെസ്റ്റിഗേഷന് ബ്രാഞ്ച് (എഎഐബി) ആണ് കടലില് പരിശോധന നടത്തി വിമാനത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തിയത്. ജനുവരി 21-ാം തീയതി ഇംഗ്ലീഷ് ചാനലിനു മുകളില്വച്ചാണ് സല സഞ്ചരിച്ചിരുന്ന ചെറുവിമാനം കാണാതായത്. നാന്റസില്നിന്ന് കാര്ഡിഫിലേക്ക് സഞ്ചരിക്കവെയാണ് വിമാനം റഡാറില്നിന്ന് അപ്രത്യക്ഷമായത്.
Read Moreശബരിമല യുവതീപ്രവേശനം! പുനഃപരിശോധനാ ഹര്ജികളില് വാദം പൂര്ത്തിയായി; വിധി പറയാന് മാറ്റി
ന്യൂഡല്ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹർജികളിൽ വാദം പൂർത്തിയായി. കേസ് വിധി പറയാൻ സുപ്രീം കോടതി മാറ്റി. ശബരിമല കുംഭ മാസ പൂജകൾക്കായി തുറക്കുന്നതിന് മുമ്പ് വിധിയുണ്ടാകില്ല. എന്എസ്എസിനു വേണ്ടി മുതിര്ന്ന അഭിഭാഷകന് കെ. പരാശരനാണ് ഇന്ന് വാദം ആരംഭിച്ചത്. ഇതിനു പിന്നാലെ പന്ത്രണ്ടോളം അഭിഷാഷകരാണ് വാദങ്ങൾ ഉന്നയിച്ചത്. എല്ലാവരും വാദിച്ചത് ഒരേ വാദങ്ങളാണെന്നും കൂടുതൽ കാര്യങ്ങൾ ഉണ്ടെങ്കിൽ എഴുതി നൽകാമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകർ ഫെബ്രുവരി 13ന് മുൻപ് വാദങ്ങൾ എഴുതി സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇത് പരിശോധിച്ച ശേഷമായിരിക്കും കോടതി വിധി പുറപ്പെടുവിക്കുക. നാല് പേരുടെ വാദം കേട്ടപ്പോൾ കൂടുതൽ വാദം കേൾക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന വിധിയെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പിന്തുണച്ചിരുന്നു. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും…
Read Moreമുഖ്യമന്ത്രിക്ക് ഒരുമാസം ചെറുകടി വാങ്ങാന് ചെലവഴിക്കുന്നത് 36,000 രൂപ!!!
മുഖ്യമന്ത്രിയുടെ ഒരു മാസത്തെ ചെലവിന്റെ കണക്കുകള് വിവരാവകാശ നിയമപ്രകാരം പുറത്ത്. പ്രളയം തകര്ത്ത കേരളത്തില് മുഖ്യമന്ത്രി പിണറായി വിജയന് അതിഥി സത്ക്കാരത്തിനായി ഒരുവര്ഷം 3,75,000 രൂപയാണ് ഉപയോഗിച്ചത്. കൊച്ചി സ്വദേശി എസ്.ധനരാജ് നല്കിയ വിവരാവകാശ അപേക്ഷകള്ക്കുള്ള മറുപടിയായി പുറത്തു വന്നിരിക്കുന്ന കണക്കുകളാണിവ. കഴിഞ്ഞ വര്ഷം 3,75,000 രൂപയാണ് മുഖ്യമന്ത്രി ആതിഥേയത്വം വഹിച്ച ചായസല്ക്കാരങ്ങള്ക്കായി ചെലവഴിച്ചത്. എന്നാല് 2016ല് 1,20,000 രൂപയാണ് ചെലവഴിച്ചത്. 2017ല് 2,63,617 രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖകള് പറയുന്നു. ചെറുകടികള് വാങ്ങാന് മാത്രം ഒരു മാസം മുഖ്യമന്ത്രിയുടെ ഓഫിസ് 36,000 രൂപയിലധികമാണ് ചെലവഴിക്കുന്നത്. സെക്രട്ടേറിയറ്റിലെ കന്റീനില് നിന്നാണ് ഓഫിസിലേക്കുള്ള ചായയും ചെറുകടികളും വരുത്തുന്നത്.
Read Moreഅവിഹിതം തുടരാൻ കടുംകൈ! ഡ്രൈവറുടെ ഭാര്യയെ സ്വന്തമാക്കാൻ ഡോക്ടർ യുവാവിനെ കൊന്ന് കഷണങ്ങളാക്കി; ശരീരം ആസിഡിൽ ലയിപ്പിച്ച് ഇല്ലാതാക്കാനായിരുന്നു നീക്കം
ഹോസാംഗബാദ്: അവിഹിത ബന്ധം തുടരാൻ ഡ്രൈവറെ കൊന്ന് കഷണങ്ങളാക്കി മുറിച്ച് ആസിഡിൽ മുക്കിയ ഡോക്ടർ അറസ്റ്റിൽ. തിങ്കളാഴ്ച മധ്യപ്രദേശിലെ ഹോസാംഗബാദിലായിരുന്നു സംഭവം. സർക്കാർ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടർ സുനിൽ മൻത്രിയാണ് (56) അറസ്റ്റിലായത്. ഇയാളുടെ ഡ്രൈവർ വിരേന്ദ്ര പച്ചൂരിയാണ് (30) കൊല്ലപ്പെട്ടത്. പച്ചൂരിയുടെ ഭാര്യയുമായുള്ള അവിഹിതബന്ധം തുടരുന്നതിനായിരുന്നു മൻത്രി കടുംകൈ ചെയ്തത്. ഹോസാംഗബാദിലെ അനാന്ദ് നഗറിലാണ് മൻത്രി താമസിച്ചിരുന്നത്. വിഭാര്യനായ മൻത്രി ഇറ്റാർസിയിലെ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. അനാന്ദ് നഗറിലെ ഇരുനില വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. രണ്ടു വർഷം മുമ്പാണ് മൻത്രിയുടെ ഭാര്യ മരിച്ചത്. മകനും മകളും മുംബൈയിൽ ജോലി ചെയ്യുകയാണ്. മൻത്രിയുടെ ഭാര്യയും കൊല്ലപ്പെട്ട പച്ചൂരിയുടെ ഭാര്യയും ചേർന്ന് 2010 മുതൽ ബോട്ടിക് നടത്തിവന്നിരുന്നു. മൻത്രിയുടെ വീടിനോട് ചേർന്നാണ് ബോട്ടിക് തുടങ്ങിയത്. മൻത്രിയുടെ ഭാര്യയുടെ മരണ ശേഷവും പച്ചൂരിയുടെ ഭാര്യ ഈ ബോട്ടിക് നടത്തിക്കൊണ്ടുപോയി.…
Read Moreവീട്ടില് കയറാനും കോടതി തന്നെ ശരണം! എല്ലാം കലങ്ങിത്തെളിയും; മക്കള്ക്കും ഭര്ത്താവിനും ഒപ്പം ജീവിതം തുടരാന് സാധിക്കും; കനകദുര്ഗ പറയുന്നു
പെരിന്തൽമണ്ണ: ശബരിമല ദർശനത്തിന്റെ പേരിൽ വീട്ടിൽ നിന്നു പുറത്തായ കനകദുർഗ കോടതി വിധിയെ തുടർന്ന് വൻ പോലീസ് സംഘത്തിന്റെ അകന്പടിയോടെ അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിച്ചു. കോടതി വിധിയെ തുടർന്ന് ഭർത്താവ് വീടിന്റെ താക്കോൽ പോലീസിനെ ഏൽപിച്ച് പോയിരുന്നു. എല്ലാം കലങ്ങിത്തെളിയുമെന്നും മക്കൾക്കും ഭർത്താവിനും ഒപ്പം ജീവിതം തുടരാൻ സാധിക്കുമെന്നും അവർക്കൊപ്പം ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും കനകദുർഗ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാത്രി 7.45 ഓടെ അഭിഭാഷകക്കൊപ്പം അങ്ങാടിപ്പുറത്തെ ഭർത്താവ് കൃഷ്ണനുണ്ണിയുടെ വീട്ടിലേക്ക് പോലീസ് സംഘത്തിന്റെ സംരക്ഷണയിലാണ് കനക ദുർഗ എത്തിയത്. പുലാമന്തോൾ ഗ്രാമകോടതിയാണ് കനകദുർഗയ്ക്ക് ഭർതൃവീട്ടിൽ കയറാൻ അനുമതി നല്കിയത്. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേ ശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ സമർപ്പിച്ച ഹർജിയിലാണ് വിധി. വീട് വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യരുതെന്നു ഭർത്താവ് കൃഷ്ണ നുണ്ണിക്കു കോടതി നിർദേശം നൽകി. കുട്ടികളുടെ സംരക്ഷണകാര്യം പിന്നീട് തീരുമാനിക്കും. പുലാമന്തോൾ ഗ്രാമന്യായാലയം കേസ്…
Read More