കു​റ​ച്ച് ക​ഞ്ഞി എ​ടു​ക്ക​ട്ടെ ഇ​മ്രാ​ൻ ചേ​ട്ടാ? ഇ​മ്രാ​ൻ ഖാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ മ​ല​യാ​ളി​ക​ളു​ടെ പൊ​ങ്കാ​ല

ഇ​ന്ത്യ​ൻ ജ​ന​ത​യെ മു​ഴു​വ​ൻ വേ​ദ​ന​യി​ലാ​ഴ്ത്തി​യ പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് വ്യോ​മ​സേ​ന ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ ന​ൽ​കി​യ തി​രി​ച്ച​ടി നി​റ​ഞ്ഞ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും സ്വീ​ക​രി​ക്കു​ന്ന​ത്. അ​തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പൊ​ങ്കാ​ല​യി​ടാ​ൻ മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കും.

ഇ​മ്രാ​ൻ ഖാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പോ​സ്റ്റു​ക​ളി​ലാ​ണ് മ​ല​യാ​ളി​ക​ൾ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ​യൊ​രു​ക്കു​ന്ന​ത്. “ഒ​രു പൂ ​മാ​ത്രം ചോ​ദി​ച്ചു ഒ​രു പൂ​ന്തോ​ട്ടം നീ ​ത​ന്നു. ഗാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് പാ​കി​സ്ഥാ​നി​ൽ നി​ന്നും ഇ​മ്രാ​ൻ ഖാ​ൻ’, “ചൈ​നീ​സ് യു​ദ്ധ​വി​മാ​നം സ്റ്റാ​ർ​ട്ടാ​ക്കാ​ന​റി​യാ​വു​ന്ന​വ​ർ​ക്ക് പാ​കി​സ്ഥാ​നി​ൽ വ​ൻ തൊ​ഴി​ല​വ​സ​രം’, “ഇ​മ്രാ​ൻ ഖാ​ൻ പാ​ക് സൈ​ന്യ​ത്തി​നു പൂ​ർ​ണ സ്വാ​ത​ന്ത്ര്യം​കൊ​ടു​ത്തു, എ​ങ്ങോ​ട്ടെ​ങ്കി​ലും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ’ തു​ട​ങ്ങി നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​ര​വ​ധി ട്രോ​ളു​ക​ളും പ്രചരിക്കുന്നുണ്ട്.

Related posts